Fiction

  • കഥ

    ആട്ടിടയർ      ഓലയും പനമ്പും കൊണ്ട് കെട്ടിത്തറച്ച ലായത്തിനുള്ളിലേക്ക് ആടുകളെ ഒന്നൊന്നായി കയറ്റിവിട്ടിട്ട് അയാൾ പുറത്തേക്കിറങ്ങി.അപ്പോഴേക്കും അയാളുടെ മക്കൾ തണുപ്പിൽ നിന്നും രക്ഷപ്പെടാനായുളള നെരിപ്പോട് പുറത്ത് തയാറാക്കിക്കഴിഞ്ഞിരുന്നു.അയാളുടെ കൊച്ചുമക്കളാകട്ടെ,ആ നിമിഷവും പുൽമേടുകളിലൂടെയുള്ള കളി അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. അയാൾ അവരെ കൈകൊട്ടി അടുത്തേക്കു വിളിച്ചുകൊണ്ട് നെരിപ്പോടിനരികിലേക്ക് മെല്ലെ  ഇരുന്നു.ആകാശത്തിൽ നിന്നും മഞ്ഞുകണങ്ങൾ ഭൂമിയിലേക്ക് വർഷിക്കാൻ തുടങ്ങിയിരുന്നു അപ്പോൾ.  “ഇന്നു നിങ്ങളോടു ഞാൻ മറ്റൊരു  കഥ പറയാം..” അയാളുടെ കണ്ണുകൾ അപ്പോൾ ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളിലായിരുന്നു.  കുട്ടികൾ അപ്പോഴേക്കും നെരിപ്പോടിനു ചുറ്റും വട്ടമിട്ട് ഇരുന്നു കഴിഞ്ഞിരുന്നു. അത് പതിവുള്ളതാണ്.ആടുകളെ മേയിച്ച് തിരിച്ചുവന്ന ശേഷം നെരിപ്പോടു കൂട്ടി അതിനുചുറ്റും കൊച്ചുമക്കളെ പിടിച്ചിരുത്തിയുള്ള അയാളുടെ കഥ പറച്ചിൽ.അവർക്ക് ഉറക്കം വരുന്നതുവരെ അത് തുടരും.അപ്പോഴേക്കും തങ്ങളുടെ ഭാര്യമാരെയും അമ്മയേയും വീട്ടുജോലികളിൽ സഹായിച്ചിട്ട് അയാളുടെ മക്കൾ പുറത്തേക്കു വരും.പിന്നെ എല്ലാവരും ചേർന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും.അതുകഴിഞ്ഞ് കുട്ടികളേയും സ്ത്രീകളേയും വീടിനുള്ളിലേക്ക് ഉറങ്ങാൻ വിട്ടിട്ട് അവർ അപ്പനും മക്കളും നെരുപ്പോടിന് ചുറ്റും…

    Read More »
  • നേട്ടം കൈവരിക്കേണ്ടത് കുറുക്കുവഴിയിലൂടെയല്ല, നേരിട്ട് അനുഭവിച്ചാണ്

    ഹൃദയത്തിനൊരു ഹിമകണം- 13     ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങൾ എന്ന പുസ്‌തകത്തിൽ സൈമൺ മാഗസ് എന്നൊരാളെക്കുറിച്ച് പറയുന്നുണ്ട്. ഇയാൾ യേശുവിന്റെ രണ്ട് ശിഷ്യന്മാർക്ക് പണം വാഗ്‌ദാനം ചെയ്‌തു. പകരം പരിശുദ്ധാത്മാവിന്റെ വരം കിട്ടണം. അതായത് ഇയാൾ തൊടുന്നവർക്ക് പരിശുദ്ധാത്മാവിന്റെ ‘പവർ’ കിട്ടണം. ഇയാളെ പത്രോസ് നേരിട്ടത് ഇങ്ങനെയാണ്: നിന്റെ വെള്ളിത്തുട്ടുകൾ നിന്നോട് കൂടി നശിക്കട്ടെ! ഇയാളുടെ പേരിൽ നിന്നാണ് സൈമണി എന്ന വാക്കുണ്ടായത്. പണം കൊടുത്താൽ വിശുദ്ധ അധികാരം ലഭിക്കും എന്നാണ് സൈമണി എന്ന വാക്കിന്റെ അർത്ഥം. ഒഫീഷ്യലി, ഈ പ്രാക്റ്റീസ് ഇപ്പോഴില്ല. പക്ഷെ പണം കൊടുത്താൽ പരിശുദ്ധി വാങ്ങാമെന്ന ചിന്ത ഇപ്പോഴും നമ്മുടെ മനസ്സിൽ തുരുമ്പിക്കാതെ കിടപ്പുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കുറുക്കുവഴിയിലൂടെയല്ല, നേരിട്ട് അനുഭവിച്ചാണ് നേട്ടം കൈവരിക്കേണ്ടത്. അതിന് ഓരോ അനുഭവങ്ങളിലും നമ്മൾ പുതുതായി ജനിച്ചു കൊണ്ടേയിരിക്കണം. ഒരു വിശുദ്ധ ജനനം നമ്മെ ഓർമ്മിപ്പിക്കുന്നത് അതാണ്. നമുക്കും അടുത്ത നിമിഷം പുതിയതായി ജനിക്കാമെന്ന്. അവതരണം: മരിയ അനിൽ…

    Read More »
  • കുഞ്ഞുകഥ

    ഷാജി കാരാട്ടുപാറ    ഇളംതണുപ്പുള്ള ബാങ്കിൻ്റെ ഉള്ളിലെ ചില്ലു മുറിയിലേക്ക് ആഗതൻ ഉഷ്ണിച്ചു കയറി. മൗസിനെ കൈപ്പത്തിയിലൊളിപ്പിച്ച് മോണിറ്ററിൽ നോക്കിയിരിക്കുന്ന മാനേജർ മുഖം നോക്കാതെ പറഞ്ഞു: “ഇരിക്കൂ…” ആഗതൻ എളിമയോടെ ആസനസ്ഥനായി “ഞാൻ വന്നത്….” “പറഞ്ഞോളൂ … ” “എനിയ്ക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ഇവിടെ നിന്ന് വായ്പയെടുത്തിരുന്നു. അത് എന്തോ അയി എന്നാണ് മുപ്പര് പറയുന്നത്…” “പേര്…?” “ഷാജി …” “വായ്പ നമ്പർ?” “അറിയില്ല…” “വിലാസം …?” ആഗതൻ വിലാസംപറഞ്ഞു. “ഓ…. ഇത് ഓവർ ഡ്യൂ ആയിട്ടുണ്ട്‌. പലതവണ നോട്ടീസ് അയച്ചതാണല്ലോ. എന്നു പറഞ്ഞാൽ ? എടുത്ത കാശ് തിരിച്ചടക്കേണ്ട കാലം എന്നോ കഴിഞ്ഞുവെന്ന്.” “എന്താണ് പരിഹാരം?” “കാശ് തിരിച്ചടയ്ക്കണം…” “അയാൾക്ക് അതിന് നിവൃത്തിയില്ല. എന്നോട് ഒത്തിരി തവണയായി സങ്കടം പറയുന്നു.” “നിങ്ങളാരാ ?” “ദൈവം. എന്നെ കണ്ടിട്ടു മനസിലായില്ലേ?” മാനേജർ സൂക്ഷ്മമായി നോക്കിയിട്ടു പറഞ്ഞു: “ഇല്ല. തിരിച്ചറിയുന്ന രൂപത്തിൽ വരണ്ടേ? ആട്ടെ എന്താ സംഭവിച്ചത്… ?” “വാഴക്കൃഷിയ്ക്കാ വായ്പയെടുത്തത്.…

    Read More »
  • വിജയം കൺമുന്നിലുണ്ട്, പക്ഷേ കരഗതമാകാൻ നിയതമായ ലക്ഷ്യവും നിരന്തരമായ പരിശ്രമവും വേണം

    വെളിച്ചം      ആ നാട്ടില്‍ എല്ലാ വര്‍ഷവും കുതിരപന്തയം നടക്കാറുണ്ട്. പക്ഷേ, മത്സരിക്കാനുള്ള കുതിരകളെയെല്ലാം അവര്‍ അയല്‍രാജ്യത്ത് നിന്നും കൊണ്ടുവരികയാണ് പതിവ്. എന്നാല്‍ ഇത്തവണ നാട്ടില്‍ നിന്നുളള ഒരു കുതിര കൂട്ടത്തിലുണ്ടായിരുന്നു. ആ കുതിരക്കാരൻ കയ്യില്‍ ഒരു വടിയും അതിനറ്റത്ത് കുറച്ച് പുല്ലും കരുതിയിരുന്നു. മത്സരം തുടങ്ങിയ ഉടന്‍ വടി കുതിരയുടെ വായുടെ തൊട്ടുമുന്നിലേക്ക് പിടിച്ചു. എത്രവേഗത്തിലോടിയിട്ടും ആ കുതിരക്ക് പുല്ല് തിന്നാന്‍ പറ്റുന്നില്ലായിരുന്നു. പക്ഷേ, മത്സരത്തില്‍ മറ്റ് കുതിരകളെയെല്ലാം തോല്‍പിച്ച് അയാളുടെ കുതിര ജേതാവായി. മത്സരം കഴിഞ്ഞപ്പോള്‍ അയാള്‍ കുതിരക്ക് വയറുനിറയെ പുല്ല് കൊടുത്തു. ഈ കുതിര എങ്ങനെ ജേതാവായി മാറിയെന്ന് ചോദിച്ചവരോട് അയാള്‍ പറഞ്ഞു: “ഇന്നലെ ഞാന്‍ കുതിരക്ക് തീറ്റകൊടുത്തില്ല. എങ്ങനെയും പുല്ല് തിന്നണമെന്ന അതിന്റെ ആഗ്രഹമാണ് എന്റെ കുതിരയെ ഏറ്റവും മുന്നിലെത്തിച്ചത്…” നിയതമായ ലക്ഷ്യവും നിരന്തരമായ പരിശ്രമവുമില്ലാതെ ഒരാളും എവിടേയും എത്തില്ല. അവനവന്റെ അഭിരുചിക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ രൂപീകരിക്കുക. കൂടെയോടുന്നവരെ നോക്കരുത്. അപരനെ നോക്കിനടന്നാല്‍…

    Read More »
  • അപരനെക്കുറിച്ച് പങ്കു വയ്ക്കുന്ന കാര്യങ്ങൾ സത്യസന്ധവും വസ്തുനിഷ്ടവുമെന്ന്  സ്വയം ബോധ്യപ്പെടുക

    വെളിച്ചം     ആ നാട്ടിലെ ആദരണീയനായ വ്യക്തിയായിരുന്നു അയാള്‍. ഒരിക്കല്‍  കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോള്‍ അതിലൊരാള്‍ അദ്ദേഹത്തോട് പറഞ്ഞു: “എനിക്ക് താങ്കളുടെ മറ്റൊരു സുഹൃത്തിനെക്കുറിച്ച് ഒരു കാര്യം പറയാനുണ്ട്.” അപ്പോള്‍ അയാള്‍ ആ കൂട്ടുകാരനോടു പറഞ്ഞു: “എന്റെ സുഹൃത്തിനെക്കുറിച്ച് പറയുന്നതിന് മുമ്പ് എന്റെ മൂന്ന് ചോദ്യങ്ങൾക്ക് താങ്കള്‍ ഉത്തരം നല്‍കണം.  ചോദ്യം ഒന്ന്: നിങ്ങള്‍ സുഹൃത്തിനെ കുറിച്ച് പറയാന്‍ പോകുന്ന കാര്യം നൂറ് ശതമാനം സത്യമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ?” ഇല്ലെന്ന് അയാള്‍ മറുപടി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: “എന്റെ സുഹൃത്തിനെക്കുറിച്ച് പറയാന്‍ പോകുന്നത് എന്തെങ്കിലും നല്ലകാര്യമാണോ…?”   അല്ല എന്ന് അയാള്‍ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം നല്‍കി. “എനിക്ക് ഒരു ചോദ്യം കൂടി ചോദിക്കാനുണ്ട്.  നിങ്ങള്‍ പറയാന്‍ പോകുന്ന കാര്യം കൊണ്ട് എനിക്ക് എന്തെങ്കിലും ഗുണം ലഭിക്കുമോ? ” വീണ്ടും ഇല്ലെന്ന് ആ സുഹൃത്ത് മറുപടി നല്‍കി. അയാള്‍ പറഞ്ഞു: “നിങ്ങള്‍ എന്റെ സുഹൃത്തിനെ കുറിച്ച് പറയാന്‍ പോകുന്ന കാര്യം സത്യമാണോ…

    Read More »
  • അതിജീവനത്തിന്റെ മന്ത്രം: ‘പ്രതിരോധിക്കാനായില്ലെങ്കില്‍ വഴങ്ങിക്കൊടുക്കണം’

    വെളിച്ചം      ഗുരുവും ശിഷ്യനും മലഞ്ചെരുവിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് ശിഷ്യന്‍ കാലുതെന്നി താഴേക്ക് പതിച്ചു. പാതിവഴിയില്‍ ഒരു മുളം കമ്പില്‍ അവന് പിടുത്തംകിട്ടി. മുള മുഴുവനായി വളഞ്ഞെങ്കിലും അത് ഒടിഞ്ഞില്ല. ഓടിയെത്തിയ ഗുരു അവനെ പിടിച്ചുകയററി. തിരിച്ചുളള യാത്രയില്‍ ഗുരു ശിഷ്യനോട് ചോദിച്ചു: “ആ മുള നിന്നോട് പറഞ്ഞത്  കേട്ടുവോ നീ…?” ഒന്നും മനസ്സിലാകാതെ തന്നെ നോക്കിയ ശിഷ്യനോടായി ഗുരു തുടർന്നു: “മുള മുഴുവനായിട്ടും വളഞ്ഞിട്ടും അത് നിന്നെ വീഴാതെ കാത്തു. മെയ് വഴക്കമാണ് അതിജീവനത്തിന്റെ ആദ്യപാഠം…” ശിഷ്യൻ വിനയാന്വിതനായി ശിരസ്സു കുലുക്കി. “വേരോടെ പിഴുതെറിയുന്ന സാഹചര്യങ്ങളെ എതിര്‍ത്തു തോല്‍പിക്കാനാകില്ല. പ്രതിരോധിക്കാനായില്ലെങ്കില്‍ വഴങ്ങിക്കൊടുക്കണം. കാറ്റിന്റെ ശക്തിക്കുമുമ്പില്‍ ഒരു മുളങ്കമ്പും തലയുയര്‍ത്തി നില്‍ക്കാറില്ല. തലകുനിച്ച് അവ കാറ്റിനെ തട്ടിയകറ്റും. ഇളകിമറിഞ്ഞ് താളം കണ്ടെത്തും.” ഏത് അനര്‍ത്ഥത്തിനും സമയപരിധിയുണ്ട്. അല്‍പനേരം മാത്രം നീണ്ടുനില്‍ക്കുന്ന വിഷമഘട്ടങ്ങളോട് പുലര്‍ത്തുന്ന സമീപനമാണ് ജീവിതമെന്ന ദീര്‍ഘദൂരയാത്രയുടെ മികവും ഭാഗധേയവും തീരുമാനിക്കുന്നത്. എന്തായിരുന്നുവോ, അതിലേക്കുളള തിരിച്ചുവരവാകണം ഓരോ ആപല്‍ഘട്ടത്തേയും നേരിടുമ്പോഴുളള…

    Read More »
  • ഉപേക്ഷിച്ച ദുശ്ശീലങ്ങങ്ങളിലേയ്ക്കു തിരികെപ്പോകാനുള്ള  പിന്‍വിളിയെ അതിജീവിക്കൂ, എങ്കിലേ അവനവനെ തന്നെ ജയിക്കാനാവൂ

    വെളിച്ചം    ആ ഗ്രാമത്തിലെ കുന്നിന്‍ ചെരുവില്‍ ഒരു അമ്പലമുണ്ട്. അതിനടുത്തുളള ആല്‍മരത്തില്‍ ധാരാളം കുരങ്ങുകള്‍ താമസിച്ചിരുന്നു. അമ്പലത്തില്‍ വരുന്നവര്‍ കൊണ്ടുവരുന്ന തേങ്ങാപ്പൂളും മറ്റ് പ്രസാദങ്ങളും കഴിച്ച് അവര്‍ അവിടെ സുഖമായി വസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്പലത്തില്‍ ഒരു വിശേഷാല്‍ പൂജ നടക്കുന്നു എന്ന് അവർ അറിഞ്ഞു. അന്ന് പകല്‍മുഴുവന്‍ ഉപവസിച്ചാല്‍ ഈശ്വരാനുഗ്രഹം ഉണ്ടാകുമെന്നും പിന്നെ ജീവിതത്തില്‍ ധാരാളം ഐശ്വര്യങ്ങള്‍ വരുമെന്നും ആളുകള്‍ പറയുന്നതും കുരങ്ങന്മാർ കേട്ടു. പൂജാദിവസം ഉപവസിക്കാന്‍ അവരും തീരുമാനിച്ചു. രാവിലെ മുതല്‍ അവര്‍ ഉപവാസം ആരംഭിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരാള്‍ ഒരു വലിയ കുട്ടനിറയെ പഴുത്തമാങ്ങകള്‍ കൊണ്ടുവന്ന് ആല്‍മരത്തിനടിയില്‍ വെച്ചു.  എല്ലാ കുരങ്ങന്മാരും മാമ്പഴമെടുത്തു.  പക്ഷേ, ഉപവാസം തീര്‍ന്നാലല്ലേ ഇത് കഴിക്കാനാകൂ.. അവര്‍ കാത്തിരുന്നു.  ഉച്ചയായപ്പോഴേക്കും എല്ലാവര്‍ക്കും വിശന്നുതുടങ്ങി.  അപ്പോള്‍ കൂട്ടത്തിലെ മുതിര്‍ന്ന കുരങ്ങന്‍ പറഞ്ഞു:   “എനിക്ക് വയസ്സായി.  ഇനി അധികകാലമൊന്നുമില്ല.  ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം കിട്ടിയിട്ട് കാര്യമൊന്നുമില്ല. അതിനാല്‍ ഞാന്‍ ഈ മാമ്പഴം…

    Read More »
  • മക്കളുടെ സ്വഭാവ രൂപികരണത്തിന് പട്ടാളച്ചിട്ടയിൽ ശ്രമിക്കുമ്പോൾ അവരുടെ സർഗാത്മകതയെക്കൂടി അത് ബാധിക്കുമെന്ന സത്യം വിസ്മരിക്കരുത്

    ഹൃദയത്തിനൊരു ഹിമകണം 11          ഒരു കുട്ടി പൂന്തോട്ടത്തിൽ കളിക്കുകയാണ്. ഒരു ചിത്രശലഭത്തെ അവൾക്ക് പിടിക്കണം. അവളുടെ കൈ ചിത്രശലഭത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാവുമ്പോഴേയ്ക്കും ശലഭം പറന്നു മാറും. കുട്ടി പിന്നാലെ ഓടി തളർന്നു. ഒടുവിൽ ഒരു മരത്തണലിൽ കിടന്ന് ഉറക്കമായി. അപ്പോൾ ചിത്രശലഭം പറന്നു വന്ന് അവളുടെ നെറുകയിൽ ഇരുന്നു. ആഗ്രഹത്തെ അനുഗ്രഹം സ്പർശിക്കുന്നു എന്ന് പറയാം. നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങളെയും അന്വേഷിക്കുന്നുണ്ടാവും. നിങ്ങളുടെ മകനോ മകളോ അൽപം അലസതയോ ഉറക്കച്ചടവോ കാട്ടുന്നുണ്ടോ? അതിനോട് നിങ്ങൾ രൂക്ഷമായി പ്രതികരിക്കാറുണ്ടോ? നെൽപാടത്ത് ചീര വളരുന്നെങ്കിൽ അത് നെൽകർഷകന് ശല്യമാണ്. നെല്ല് വിള; ചീര കള. ചീര വിളയുന്നിടത്ത് നെല്ല് കളയാവും. ഏത് തള്ളണം, ഏത് കൊള്ളണം എന്ന തീരുമാനം വരമ്പത്തിരിക്കുന്നവന്റേതാണ്. കള പറിക്കുമ്പോൾ വിളയെക്കൂടി ബാധിക്കാം. മകളുടെ മടി മാറ്റാൻ പട്ടാളച്ചിട്ടയിലൂടെ ശ്രമിക്കുമ്പോൾ അവൾക്കുള്ള സർഗാത്മകതയെക്കൂടി അത് ബാധിച്ചേക്കാം എന്ന സത്യം മറന്ന് പോകരുത്. നിങ്ങൾക്ക്…

    Read More »
  • സഹനകാലങ്ങളിൽ പുലർത്തുന്ന കൂസലില്ലായ്‌മ വ്യക്തിയെ ചൂളയിൽ ശുദ്ധീകരിച്ച ലോഹം പോലെയാക്കും

    ഹൃദയത്തിനൊരു ഹിമകണം 10      ഉരുളക്കിഴങ്ങും, കോഴിമുട്ടയും, കാപ്പിക്കുരുവും മൂന്ന് പാത്രങ്ങളിൽ തിളപ്പിച്ച് അച്ഛൻ മക്കളോട് പറഞ്ഞ കഥ നാം കേട്ടതാണ്. കട്ടിയായിരുന്ന ഉരുളക്കിഴങ്ങ് സോഫ്റ്റ് ആയി; ദ്രവരൂപത്തിലായിരുന്ന മുട്ട ഹാർഡ് ആയി; സഹനങ്ങൾ മനുഷ്യരെ എങ്ങനെ മാറ്റുന്നുവെന്ന് ഉദാഹരിച്ചതാണ് ആ കഥ. കാപ്പിക്കുരു അലിഞ്ഞ് ഇല്ലാതായി – പകരം വെള്ളത്തിന്റെ നിറം മാറി; രുചിയായി; മുറിയാകെ സുഗന്ധവുമായി. സഹനകാലങ്ങളിൽ ഒരാൾ പുലർത്തുന്ന കൂസലില്ലായ്‌മ ആണ് അയാളെ, ചൂളയിൽ ശുദ്ധീകരിച്ച ലോഹം പോലെയാക്കുന്നു എന്ന് പറയുന്നത്. ചില മനുഷ്യർ അൽഫോൻസോ മാങ്ങ പോലെയാണ്; വേനൽ കടുക്കുന്തോറും മധുരം കൂടും. അതിന് വിലയും കൂടും. അവതാരക: ജയലക്ഷ്‌മി രാമചന്ദ്രൻ നായർ സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • സഹനകാലങ്ങളിൽ പുലർത്തുന്ന കൂസലില്ലായ്‌മ വ്യക്തിയെ ചൂളയിൽ ശുദ്ധീകരിച്ച ലോഹം പോലെയാക്കും

    ഹൃദയത്തിനൊരു ഹിമകണം 10          ഉരുളക്കിഴങ്ങും, കോഴിമുട്ടയും, കാപ്പിക്കുരുവും മൂന്ന് പാത്രങ്ങളിൽ തിളപ്പിച്ച് അച്ഛൻ മക്കളോട് പറഞ്ഞ കഥ നാം കേട്ടതാണ്. കട്ടിയായിരുന്ന ഉരുളക്കിഴങ്ങ് സോഫ്റ്റ് ആയി; ദ്രവരൂപത്തിലായിരുന്ന മുട്ട ഹാർഡ് ആയി; സഹനങ്ങൾ മനുഷ്യരെ എങ്ങനെ മാറ്റുന്നുവെന്ന് ഉദാഹരിച്ചതാണ് ആ കഥ. കാപ്പിക്കുരു അലിഞ്ഞ് ഇല്ലാതായി – പകരം വെള്ളത്തിന്റെ നിറം മാറി; രുചിയായി; മുറിയാകെ സുഗന്ധവുമായി. സഹനകാലങ്ങളിൽ ഒരാൾ പുലർത്തുന്ന കൂസലില്ലായ്‌മ ആണ് അയാളെ, ചൂളയിൽ ശുദ്ധീകരിച്ച ലോഹം പോലെയാക്കുന്നു എന്ന് പറയുന്നത്. ചില മനുഷ്യർ അൽഫോൻസോ മാങ്ങ പോലെയാണ്; വേനൽ കടുക്കുന്തോറും മധുരം കൂടും. അതിന് വിലയും കൂടും. അവതാരക: ജയലക്ഷ്‌മി രാമചന്ദ്രൻ നായർ സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
Back to top button
error: