Fiction

അനുകൂലമായ കാലത്തിനു വേണ്ടിയുള്ള ദീര്‍ഘമായ കാത്തിരിപ്പ് വിരസവും പ്രയോജനരഹിതവുമാണ്, ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ നേരിടൂ

വെളിച്ചം

   നദീതീരത്തുകൂടി നടന്നുപോകുമ്പോള്‍ അവിടെ ഒരു വയോധികന്‍ ഇരിക്കുന്നത് കണ്ട് അയാള്‍ ചോദിച്ചു:

Signature-ad

“താങ്കള്‍ എന്താണ് ഇവിടെ ഇരിക്കുന്നത്…?”
വയോധികന്‍ പറഞ്ഞു:

“ഞാന്‍ ഈ നദി വറ്റുന്നതും കാത്തിരിക്കുകയാണ്. എ്ന്നിട്ട് വേണം എനിക്ക് അപ്പുറം കടക്കാന്‍.”

“എന്ത് വിഢ്ഢിത്തമാണ് താങ്കള്‍ പറയുന്നത്…?”
അയാള്‍ ചോദിച്ചു:
“വെള്ളമില്ലാതാകുന്നതും നോക്കിയിരുന്നാല്‍ താങ്കള്‍ക്കെപ്പോഴെങ്കിലും പുഴ കടക്കാന്‍ ആകുമോ…?”

വയോധികന്‍ അതംഗീകരിച്ച് ശിരസ്സു കുലുക്കി.

“ഇതു തന്നെയാണ് ഈ നാട്ടിലെ ചെറുപ്പക്കാരോട് ഞാന്‍ കാലങ്ങളായി പറയുന്നത്. ജീവിതത്തിലെ പ്രശ്‌നങ്ങളും ഉത്തരവാദിത്തങ്ങളും തീര്‍ന്നതിന് ശേഷം ആഘോഷിക്കാനിരുന്നാല്‍ ഒരിക്കലും ആനന്ദിക്കാനാകില്ല. പക്ഷേ, അത് ആര്‍ക്കും മനസ്സിലാകുന്നില്ല,.. ”

ദീര്‍ഘമായ കാത്തിരിപ്പ് വിരസമാണെന്നുമാത്രമല്ല, പ്രയോജനരഹിതവുമാണ്. എന്തെങ്കിലും വരാന്‍വേണ്ടിയോ, എന്തെങ്കിലും ഒഴിവാകാന്‍ വേണ്ടിയോ കാത്തിരിക്കുന്ന ആരും തങ്ങളുടെ ആഗ്രഹങ്ങളിലേക്കെത്തിച്ചേരില്ല. രണ്ട് സത്യങ്ങള്‍ നാം അംഗീകരിച്ചേമതിയാകൂ.

ഒന്ന്, എല്ലാം അനുകൂലമായ ശേഷം യാത്ര തുടങ്ങിയാല്‍ നാം ഒരടിപോലും മുന്നോട്ട് വെക്കില്ല. രണ്ട്, തനിക്ക് വേണ്ടിമാത്രമല്ലാതെ സംഭവിക്കുന്ന ഒരു കാര്യത്തേയും ആര്‍ക്കും തന്നിഷ്ടപ്രകാരം ഉപയോഗിക്കാനാകില്ല.
എല്ലാ പ്രശ്‌നങ്ങളുടേയും ഇടയിലൂടെ കടന്നുപോകണം, എന്റെ നല്ലകാലം ഞാന്‍ തന്നെയാണ് സൃഷ്ടിക്കേണ്ടത് എന്ന തിരിച്ചറിവുകള്‍ അവനവന്റെ ആത്മബലത്തേയും കര്‍മശേഷിയേയും വര്‍ദ്ധിപ്പിക്കും. നമുക്ക് കാത്തിരിപ്പ് മതിയാക്കാം.. പ്രതിസന്ധികളെ നേരിടാം, തരണം ചെയ്യാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: