Feature

  • പഠനത്തിൽ മിടുക്കി, മെറിറ്റ് സീറ്റിൽ എംബിബിഎസ് പ്രവേശനം… ഒറ്റവാക്കിൽ അവളുടെ സങ്കടങ്ങളെല്ലാം കുറിച്ചുവെച്ച് ജീവിതം അവസാനിപ്പിച്ചു; തീരാനോവായി ഡോക്ടർ ഷഹന

    തിരുവനന്തപുരം: ഒറ്റവാക്കിൽ സങ്കടങ്ങളെല്ലാം കുറിച്ചുവെച്ചാണ് തിരുവനന്തപുരത്തെ യുവഡോക്ടർ ഷെഹ്ന ജീവിതം അവസാനിപ്പിച്ചത്. എല്ലാവർക്കും പണം മതി. എല്ലാറ്റിനും മുകളിലും പണമാണ്. എന്നായിരുന്നു ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പിലെ വരികൾ. പഠനത്തിൽ മിടുക്കിയായിരുന്ന, മെറിറ്റ് സീറ്റിൽ എംബിബിഎസ് പ്രവേശനം നേടിയ ഷെഹന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഷെഹനയെ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്. സുഹൃത്തായ ഡോക്ടറുമായി ഷെഹന അടുപ്പത്തിലായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഡോക്ടർ ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാൽ വരന്റെ വീട്ടുകാർ വൻതുകയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഷഹനയുടെ കുടുംബത്തിന് താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു ഈ തുക. ഇതിനെ തുടർന്ന് വിവാഹം മുടങ്ങുകയും വൻ വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു. ഇതിന്റെ മാനസിക പ്രയാസത്തിലായിരുന്നു ഷെഹന എന്നും ബന്ധുക്കൾ പറയുന്നു. വിദേശത്തായിരുന്ന അച്ഛൻ മാസങ്ങൾക്ക് മുൻപാണ് മരിച്ചത്. ഇതോടെയാണ് ഈ…

    Read More »
  • തട്ടിക്കൊണ്ടു പോയവരുടെ രൂപത്തെക്കുറിച്ച് ആറ് വയസുകാരിക്ക് നല്ല വ്യക്തതയുണ്ടായിരുന്നു, ഏറെ സഹായകമായി; രേഖാചിത്രം തയ്യാറാക്കിയ ഷാജിത്തും ഭാര്യ സ്മിതയും

    കൊല്ലം: തന്നെ തട്ടിക്കൊണ്ടു പോയവരുടെ രൂപത്തെക്കുറിച്ച് ആറ് വയസുകാരിക്ക് നല്ല വ്യക്തതയുണ്ടായിരുന്നുവെന്ന് രേഖാചിത്രം തയ്യാറാക്കിയ ഷാജിത്തും ഭാര്യ സ്മിതയും പറഞ്ഞു. കുട്ടിയ്ക്ക് വ്യക്തതയുണ്ടായിരുന്നത് ചിത്രം തയ്യാറാക്കാന്‍ ഏറെ സഹായകമായെന്നും ഷാജിത്ത് പറഞ്ഞു. ‘ആറ് വയസുകാരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ചിത്രം വരയ്ക്കുന്നത് വെല്ലുവിളി തന്നെയായിരുന്നു. കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന സമയത്താണ് കുട്ടിയുടെ അടുത്തേക്ക് ചെല്ലുന്നത്. ആറ് വയസുകാരിയുടെ പ്രായം ഉള്‍ക്കൊണ്ടുതന്നെ കുട്ടിയെ കളിപ്പിച്ചുകൊണ്ടാണ് തട്ടിക്കൊണ്ടു പോയവരെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. കഴിഞ്ഞ കുറേ കാലങ്ങളായി കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ രണ്ട് പേരും. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ തങ്ങളുമായി കൂട്ടുകൂടാന്‍ കുട്ടിക്ക് പറ്റി’. ഒരാള്‍ പറയുന്ന വിവരങ്ങള്‍ ചേര്‍ത്തുവെച്ച് ചിത്രം വരയ്ക്കണമെന്നതിനാല്‍ ആ നിലയ്ക്കുള്ള ഒരു റിസ്ക് ഈ വരയിലുണ്ടായിരുന്നു. എന്നാല്‍ ഓരോ കാര്യങ്ങളും ചോദിക്കുമ്പോള്‍ നല്ല വ്യക്തതയോടെയും ധാരണയോടെയും തന്നെയാണ് കുട്ടി മറുപടി പറഞ്ഞത്. അത് ഏറെ സഹായകരമായി. ഓരോ ഭാഗങ്ങള്‍ വരയ്ക്കുമ്പോഴും കുഞ്ഞിനോട് വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അവള്‍ക്ക് നല്ല…

    Read More »
  • പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി; മാസം 9000 രൂപ വച്ച് കിട്ടും 

    നമുക്ക് ചുറ്റും നിരവധി നിക്ഷേപ പദ്ധതികള്‍ ഉണ്ട്. അതുകൊണ്ടുതന്നെ സാമ്ബത്തിക ലക്ഷ്യം കൃത്യമായി മനസ്സിലാക്കി, അതിനനുസരിച്ചുള്ള നിക്ഷേപ രീതി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. പ്രതിമാസം ഒരു നിശ്ചിത രൂപ ലഭിക്കണമെന്നതാണ് സാമ്ബത്തിക ലക്ഷ്യമെങ്കില്‍, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയാണ് നല്ലത്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ സമ്ബാദ്യ പദ്ധതികളില്‍ ഒന്നാണ് ഇന്ത്യാ പോസ്റ്റ് ലഭ്യമാക്കുന്ന പ്രതിമാസ വരുമാന പദ്ധതി. വിരമിക്കലിന് ശേഷമോ അതിനുമുമ്ബോ പ്രതിമാസ വരുമാനം ക്രമീകരിക്കണമെങ്കില്‍, പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാം.5 വര്‍ഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തില്‍ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.   പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് തുറക്കാം.വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ നിക്ഷേപ പരിധി 4.50 ലക്ഷം, 9 ലക്ഷം എന്നിങ്ങനെയായിരുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.പോസ്റ്റ്…

    Read More »
  • മുടി കൊഴിച്ചിലും അകാലനരയും തടയും ;കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍

    വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്.ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതിനെ കറിവേപ്പില എന്ന് പൊതുവെ മലയാളികള്‍ വിശേഷിപ്പിക്കുന്നത് അജ്ഞത കൊണ്ടാണ്.  സ്വാദിനും മണത്തിനും വേണ്ടി കറികളില്‍ ചേര്‍ക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്. കറിവേപ്പില പോലെ എന്നൊരു പ്രയോഗം തന്നെയുണ്ട്.എന്നാല്‍ ഇങ്ങിനെ വലിച്ചെറിയേണ്ട ഇലയല്ല എന്ന് കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍ കേട്ടാല്‍ മനസിലാകും. വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്.   കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു. അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അത് അകാല നരക്ക് പ്രതിരോധം തീര്‍ക്കുന്നു. മാത്രമല്ല…

    Read More »
  • എത്ര വിഷമുളള പാമ്പിന്റെ കടിയേറ്റാലും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സുഖപ്പെടും; അറിയാം അച്ചൻകോവിൽ ശാസ്താക്ഷേത്രത്തിന്റെ വിശേഷങ്ങൾ

    കേരളത്തിലെ പ്രശസ്ത ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലത്തെ അച്ചൻകോവിൽ ക്ഷേത്രം.കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം. എത്ര വിഷമുളള പാമ്പിന്റെ കടിയേറ്റാലും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സുഖപ്പെടുമെന്നാണ് ഐതിഹ്യം. ധർമശാസ്താവിന്റെ ജീവിത ദശകളുമായി അഭേദ്യ ബന്ധം കാത്തു സൂക്ഷിക്കുന്ന വിശിഷ്ട ക്ഷേത്രങ്ങളിൽ ഒന്നാണ് അച്ചൻകോവിൽ. ഇവിടുത്തെ അയ്യപ്പപ്രതിഷ്ഠയുടെ  ഇരുവശങ്ങളിലും പത്നിമാരായ പൂർണയും പുഷ്കലയും നിൽക്കുന്നു എന്നതാണ് ഒരു സവിശേഷത. ആര്യങ്കാവിൽ അയ്യനായും കുളത്തൂപ്പുഴയിൽ ബാലകനായും ഭക്തർക്ക് ആത്മനിർവൃതിയേകുന്ന അയ്യപ്പസ്വാമി ഇവിടെ ഗൃഹസ്ഥനായി കുടികൊള്ളുമ്പോൾ ഒരു പുരുഷായുസ്സിന്റെ പൂർണത ഈ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു ഭക്തന് ബോധ്യമാകും. ധനുമാസം ഒന്നു മുതൽ പത്തുവരെയാണ് ഈ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ധനുമാസത്തിലെ മണ്ഡല പൂജയും മകരമാസത്തിലെ രേവതി പൂജയുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ. കേരളത്തിൽ രഥോത്സവം നടക്കുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് അച്ഛൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രം.ക്ഷേത്രത്തിലേക്കുളള വഴിമദ്ധ്യേ മണലാർ, കുംഭാവുരുട്ടി വെളളച്ചാട്ടങ്ങൾ കാണാം. എങ്ങനെ എത്താം രണ്ടു ദിശകളിൽനിന്ന്…

    Read More »
  • തോൽക്കാൻ മനസ്സില്ലാതെ ശാലിനി

    ജീവിതത്തിൽ തോറ്റു പോയി എന്ന് കരുതുന്ന സ്ത്രീകൾക്ക് പ്രചോദനമാകുന്ന ജീവിതത്തിനുടമയാണ് ശാലിനി. വിഴിഞ്ഞം സ്വദേശിയാണ്. ക്യാൻസർ രോഗത്തിന്റെ കാഠിന്യത്തിൽ തന്നെയും ചിറക് മുളയ്ക്കാത്ത രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ ക്രൂര മനസിനോടും തന്റെ ആത്മവിശ്വാസത്തെ വെല്ലുവിളിച്ചിരുന്ന രോഗത്തോടും തെല്ലും പരഭവമില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ ജീവിതത്തെ സ്നേഹിച്ച് മാനുഷിക വിജയം കൈ വരിച്ച ശാലിനിയെ പരിചയപ്പെടാം. 2013 -ൽ തുടങ്ങിയ ഒറ്റപ്പെടലിനൊടുവിൽ 2019-ൽ ശാലിനിയെ പാലിയേറ്റീവ് കെയറിൽ എത്തിച്ചു. മരണ സാധ്യതയുള്ളതിനാൽ 26 ആം വയസിൽ യൂട്രസ് നീക്കം ചെയ്തു.എന്നാൽ തോൽക്കാൻ ശാലിനി ഒരുക്കമായിരുന്നില്ല. പ്രോജക്റ്റുകൾ സമർപ്പിച്ചാൽ സർക്കാരിൽ നിന്നും ലോൺ കിട്ടുമെന്ന് അവിടെ നിന്നും മനസിലാക്കി.അങ്ങനെ ലൈവ് ഐസ് ക്രീം എന്ന ആശയം ഉദിച്ചു എങ്കിലും ലോക്ക്ഡൗൺ കാരണം അതും ഇല്ലാതായി. പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്താൽ തിരുവനന്തപുരം നഗരത്തിൽ അയാളുടെ അമ്മയെ നോക്കുന്ന പണി 3000/രൂപ ശമ്പളത്തിൽ ചെയ്തു തുടങ്ങി.കോവിഡ് കാലമായിരുന്നതിനാൽ മാസ്കിന് ക്ഷാമമുള്ള കാലമായിരുന്നു അത്. ആ…

    Read More »
  • പഠിച്ചു മുന്നേറണമെന്ന ആഗ്രഹം, കിട്ടിയ ജോലി ഉപേക്ഷിച്ച് എൻജിനിയറിങ് ബിരുദത്തിന് ചേർന്നു… പക്ഷേ ആഗ്രഹിച്ച് പ്രവേശനം നേടിയ ആ ക്യാമ്പസിൽ തന്നെ അതിദാരുണമായി മരണത്തിനു കീഴടങ്ങി അതുൽ തമ്പി

    കൊച്ചി: പഠിച്ചു മുന്നേറണമെന്ന ആഗ്രഹം സാധിക്കാനാണ് പോളിടെക്നിക് പഠനം കഴിഞ്ഞ് കിട്ടിയ ജോലി ഉപേക്ഷിച്ച് കൂത്താട്ടുകുളത്തുകാരൻ അതുൽ തമ്പി കുസാറ്റിൽ എൻജിനിയറിങ് ബിരുദത്തിന് ചേർന്നത്. പക്ഷേ ആഗ്രഹിച്ച് പ്രവേശനം നേടിയ ക്യാമ്പസിൽ തന്നെ അതിദാരുണമായൊരു അപകടത്തിൽ മരണത്തിനു കീഴടങ്ങാനായിരുന്നു ആ ഇരുപത്തിനാലുകാരന്റെ ദുർവിധി. ക്യാമ്പസിൽ ടെക് ഫെസ്റ്റ് നടക്കുന്നതിനാൽ ഈ ആഴ്ച വീട്ടിലേക്ക് വരില്ലെന്ന് ഇന്നലെ വൈകിട്ടാണ് അതുൽ മാതാപിതാക്കളെ വിളിച്ചറിയിച്ചത്. എന്നിട്ടും അതുലിന്ന് വന്നു. ചേതനയറ്റൊരു ശരീരം മാത്രമായി. കർഷക തൊഴിലാളിയായിരുന്ന തമ്പിയുടെയും മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന ലില്ലിയുടെയും ഇളയ മകനായ അതുൽ കുട്ടിക്കാലം മുതലേ പഠനത്തിൽ മിടുക്കനായിരുന്നു. പോളിടെക്നിക് പഠനം കഴിഞ്ഞ് ജോലി കിട്ടിയെങ്കിലും എൻജിനിയറാകണമെന്ന ആഗ്രഹം സാധിക്കാൻ ജോലി ഉപേക്ഷിച്ചാണ് കുസാറ്റിൽ പ്രവേശന പരീക്ഷ പാസായി ബിരുദ പഠനത്തിന് ചേർന്നത്. ഇന്നലെ വൈകിട്ടും വീട്ടിലേക്ക് വിളിച്ച് സംസാരിച്ച അതുൽ ക്യാമ്പസിലുണ്ടായ അപകടത്തിൽ മരിച്ചെന്ന വിവരം രാത്രി വൈകിയാണ് കുടുംബം അറിഞ്ഞത്. കിഴകൊമ്പിലെ വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ…

    Read More »
  • മെച്ചപ്പെട്ടജോലി, ലോൺ അടച്ചു തീർക്കണം, കടങ്ങൾ വീട്ടണം, നല്ലൊരു വീട് വയ്ക്കണം… വലിയ സ്വപ്നങ്ങൾ ബാക്കിയാക്കി ആൽബിൻ ജോസഫ് യാത്രയായി

    കൊച്ചി: ജോലി എന്ന വലിയ സ്വപ്നം ബാക്കിയാക്കിയാണ് കുസാറ്റിലെ ഗാനസന്ധ്യക്കിടെയുണ്ടായ അപകടത്തിൽ മരിച്ച മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് യാത്രയായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ആൽബിൻ, എറണാകുളത്ത് നഴ്സായി ജോലി ചെയ്യുന്ന സഹോദരിയുടെ അടുത്തെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് ഗാനസന്ധ്യ കാണാൻ വൈകിട്ട് കുസാറ്റിലെത്തിയത്. രാവിലെ തിരിച്ചെത്താമെന്ന് അമ്മയോട് യാത്രപറഞ്ഞാണ് ആൽബിൻ വീട്ടിൽ നിന്നിറങ്ങിയത്. സുഹൃത്തിനൊപ്പം കോങ്ങാടെത്തി. അവിടെ നിന്നും കുഴൽമന്ദത്തെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഐടിഐയിൽ ഇലക്ട്രിക്കൽ കോഴ്സിന് ശേഷം നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു. മെച്ചപ്പെട്ടജോലിക്കായി എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ഫയർആൻറ് സേഫ്റ്റി കോഴ്സും പഠിച്ചു. ബംഗലൂരുവിൽ ജോലി നോക്കാനായിരുന്നു തീരുമാനം. കേരള ബാങ്കിൽ നിന്നും എടുത്ത ലോൺ അടച്ചു തീർക്കണം. മറ്റു കടങ്ങൾ വീട്ടണം. നല്ലൊരു വീട് വയ്ക്കണം. പക്ഷെ ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ബാക്കി വച്ചാണ് ആൽബിൻ പോയത്. അച്ഛന്റെ പ്രതീക്ഷകൾ കൂടിയായിരുന്നു ആൽബിൻ. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവൻ. രാവിലെതിരിച്ചെതതാമെന്നായിരു കൂട്ടുകാരോടും അമ്മയോടും പറഞ്ഞത്.…

    Read More »
  • രാവിലെ നേരത്തെ ട്രെയിൻ കയറി വരാം, എന്നിട്ട് കളിക്കാൻ പോകാം… പക്ഷേ അതിങ്ങനെയാകുമെന്ന്… കൂട്ടുകാർക്ക് ഒരു വിളിപ്പാടകലെ ഒപ്പമുണ്ടായിരുന്ന ആൽബിൻ ഇനിയില്ല, യാഥാര്‍ത്ഥ്യത്തെ വിശ്വസിക്കാനാകാതെ വിതുമ്പുകയാണ് പ്രിയ കൂട്ടൂകാർ

    പാലക്കാട്: ഇന്നലെ രാവിലെ തനിക്കൊപ്പം യാത്ര ചെയ്ത കൂട്ടുകാരൻ ഇന്നില്ല എന്ന യാഥാർത്ഥ്യത്തെ വിശ്വസിക്കാനാകാതെ വിതുമ്പുകയാണ് ആൽവിന്റെ കൂട്ടൂകാർ. നാലു പേരുടെ ജീവനെടുത്ത കുസാറ്റ് അപകടത്തിലാണ് ആൽവിനും ഇല്ലാതായത്. ഫയർ സേഫ്റ്റി കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ കുസാറ്റിലെത്തിയതായിരുന്നു ആൽവിൻ. ഇന്നലെ രാവിലെയാണ് സുഹൃത്തിനൊപ്പം മുണ്ടൂരിലെ വീട്ടിൽനിന്ന് ആൽവിൻ പുറപ്പെട്ടത്. കൂട്ടുകാർക്ക് ഒരു വിളിപ്പാടകലെ ഒപ്പമുണ്ടായിരുന്ന ആൽബിൻ ഇനിയില്ല. ഞായറാഴ്ച ദിവസങ്ങളിൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുമായിരുന്നു ഈ ചെറുപ്പക്കാരൻ. എന്നാൽ ഇനി അവർക്കൊപ്പം ആൽബിനില്ല. അവരുടെയെല്ലാം ഹൃദയത്തിൽ ചിരിച്ച മുഖം ഓർമ്മയാക്കിയാണ് ആൽബിൻ മടങ്ങിയത്. ഇന്നലെ രാവിലെ 7.30ന് കൂട്ടുകാരനായ ജിനുവിനൊപ്പമാണ് ആൽബിൻ വീട്ടിൽ നിന്നിറങ്ങിയത്. ആൽബിനെ ബസ് കയറ്റിവിടാനും സുഹൃത്ത് കൂടെയുണ്ടായിരുന്നു. ‘അവൻറെ അമ്മയാണ് വിളിച്ച് പറയുന്നത്, അവനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്. അമ്മ പറഞ്ഞിട്ടാണ് ഞാൻ വിളിക്കുന്നത്. കുറെ ട്രൈ ചെയ്തു ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കുറെ കഴിഞ്ഞ് ആൽബിൻറെ സുഹൃത്താണോ എന്ന് ചോദിച്ച് എനിക്കൊരു കോൾ…

    Read More »
  • കന്നുകാലികളെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് 

    ചെള്ള് ,ഉണ്ണി, പട്ടുണ്ണി, വട്ടൻ അങ്ങനെ പല ഓമന പേരുകളിൽ അറിയപ്പെടുന്ന  ticks പല രൂപത്തിലും, ഭാവത്തിലും,  ഒരുപാട് ഇനങ്ങൾ ഉണ്ട്. രക്തം കുടിക്കുന്ന ഇവർ രോഗങ്ങൾ പകർത്തുക കൂടി ചെയ്യുന്നു.വിളർച്ച, പനി ,പക്ഷാഘാതം,  ത്വക്ക് രോഗം, ഉൽപാദന നഷ്ടം,  വിഷബാധ അങ്ങനെ അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. വളർത്തുമൃഗം അത് ഏതായാലും വാങ്ങുമ്പോൾ അതിനെ ദൂരെ നിന്ന് നോക്കുക ,മാത്രമല്ല ദേഹത്ത് തടവി  ചെള്ളും , പേനും ഇല്ലെന്ന് ഉറപ്പാക്കിയിട്ട് മാത്രം വീട്ടിലേക്ക് കൊണ്ടുവരിക. ചെള്ളിനെ  ശരീരത്തിൽ നിന്നും നശിപ്പിക്കാൻ  ഗുളിക, കുത്തിവെപ്പ് ,ലേപനം , ടാഗ്, കോളർ, സ്പ്രേ  അങ്ങനെ പല മാർഗങ്ങൾ ലഭ്യമാണ്.  അതിലേതു സ്വീകരിക്കണമെന്ന് നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ശരീര അവസ്ഥയനുസരിച്ച് വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം  തീരുമാനിക്കണം. മൃഗം ഏതായാലും ചെള്ള് ബാധ ഉണ്ടെങ്കിൽ പാർപ്പിടത്തിന്റെ ഉള്ളിലും ,പരിസരങ്ങളിലും   ചെള്ളും ,  മുട്ടയും   ഉണ്ടാവും.  അവയെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റ് കീടനാശിനികളോ ഉപയോഗിക്കണം.  അല്ലെങ്കിൽ ഉടൻ തന്നെ…

    Read More »
Back to top button
error: