Feature

  • വളരെ ആദായകരം; കേരളത്തിൽ തണ്ണിമത്തൻ കൃഷി അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല !

    കേരളത്തിൽ തണ്ണിമത്തൻ കൃഷി അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല.പക്ഷെ ആറേഴ് മാസം മഴയായതിനാൽ നേരവും കാലവും നോക്കി വേണം നടാൻ എന്നു മാത്രം. നവംബർ ആദ്യം തണ്ണിമത്തൻ കൃഷി  തുടങ്ങിയാൽ മാർച്ചിൽ വിളവെടുക്കാം. രണ്ടാംവിള കൃഷി കഴിഞ്ഞ പാടങ്ങളിലും പറമ്പുകളിലും പുഴയോരങ്ങളിലും തണ്ണിമത്തൻ നന്നായി വിളയും.നല്ല സൂര്യപ്രകാശം വേണം.പശിമരാശി മണ്ണാണ് കൂടുതൽ അഭികാമ്യം. പരമ്പരാഗത രീതിയിൽ കുഴിയെടുത്താണ് തണ്ണിമത്തൻ കൃഷി. 3 മീറ്റർ അകലത്തിൽ 2 മീറ്റർ ഇടവിട്ട് കുഴിയെടുത്തു വിത്തു പാകാം. 60 സെന്റിമീറ്റർ വലുപ്പവും 30–45 സെന്റിമീറ്റർ ആഴവുമുള്ള കുഴികൾ എടുത്ത് സെന്റിന് 100 കിലോ കാലിവളം/ ജൈവവളം മേൽമണ്ണുമായി ചേർത്തു മുക്കാൽ ഭാഗം നിറച്ചു വിത്തു പാകാം. അടിവളത്തിനു പുറമേ, വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും വളപ്രയോഗം നടത്തണം. ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ ചാണകസ്ലറി, വെർമികമ്പോസ്റ്റ്,  ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്. വിത്തിട്ട് ആദ്യ ഘട്ടങ്ങളിൽ രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം.…

    Read More »
  • ചക്കയ്ക്കുപ്പുണ്ടോ പാടി അവരെത്തി; ഉപ്പിനുപോലും ചക്ക കിട്ടാനില്ലാത്ത അവസ്ഥ !

    പറമ്പിൽ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ചക്ക ഇപ്പോൾ വെറും ചക്കയല്ല, വിഐപി പദവിയാണതിന്.സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമെന്ന അഹങ്കാരവും ഇന്ന് ചക്കയ്ക്കുണ്ട്. ഇതോടെ സാധാരണക്കാരന്റെ ഭക്ഷണമായിരുന്ന ചക്ക വിഭവങ്ങൾ ഇപ്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനുവിൽ വരെ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ചക്കപ്പുഴുക്കും ചക്കക്കുരു തോരനും കടന്ന് കടല്റ്റിലും ബർഗറിലും പിസയിലുമൊക്കെ എത്തി നിൽക്കുകയാണ് ഇന്ന് നമ്മുടെ ചക്ക. ജനുവരി പുതുവർഷത്തെ ആദ്യ മാസം മാത്രമല്ല ചക്കയുടെയും കൂടി കാലമാണ്. നാട്ടിൻപുറത്തെ തൊടികളിലൊക്കെ ചക്കപ്പഴത്തിന്റെ മദിപ്പിക്കുന്ന ഗന്ധം നിറഞ്ഞു തുടങ്ങുന്നത് ജനുവരിയോടെയാണ്.ഇനിയുള്ള രണ്ടുമൂന്നുമാസം രുചിയുൽസവങ്ങളുടേതാണ്.അതറിയിക്കാൻ ചക്കയ്ക്കുപ്പുണ്ടോ പാടി ചെങ്ങാലി പക്ഷികൾ എത്തിയും കഴിഞ്ഞു.ഇനി ഇടവപ്പാതി തുടങ്ങാതെ അവരീ മണ്ണ് വിട്ടുപോകില്ല.  ചക്കപ്പുഴുക്കും ചക്കവരട്ടിയും എല്ലാം മലയാളിക്ക് എന്നും ഗൃഹാതുരത്വത്തിന്റെ പ്രതീകങ്ങളാണ്.അവധിക്ക് നാട്ടിൽവന്നു പോകുമ്പോൾ കണ്ണിമാങ്ങാ അച്ചാറിനും ചമ്മന്തിപ്പൊടിക്കുമൊപ്പം ബാഗിന്റെ ഒരു കോണിലുണ്ടാകും ചക്ക വറ്റലും ചക്ക വരട്ടിയും ഉപ്പേരിയുമൊക്കെ. എന്നാൽ  ചക്കയ്ക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും കൊതി തീരെ തിന്നാൻ കിട്ടാനില്ലാത്ത അവസ്ഥയാണിന്നുള്ളത്. വഴിയോരങ്ങളിൽ വിൽപ്പനയ്ക്കിട്ടിട്ടുള്ള ചക്കയ്ക്കാവട്ടെ പൊള്ളുന്ന വിലയും.60…

    Read More »
  • ഉറപ്പാക്കാം സാമ്ബത്തിക സുരക്ഷിതത്വം; നടപ്പാക്കാം ‘ഒരു വീടും കുഞ്ഞാടും’

    ഗുണമേന്മയേറിയ ഭക്ഷ്യവസ്തുക്കള്‍ നാട്ടില്‍തന്നെ ഉത്പാദിപ്പിക്കുകയെന്ന സ്വാശ്രയ പാഠത്തിന്റെ ഭാഗമായി മലയാളികളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ചലഞ്ചുകളിലൊന്നാണ് വീട്ടില്‍ ഒരാടിനെ വളര്‍ത്തുക എന്നുള്ളത്. പാവപ്പെട്ടവന്റെ പശു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആടുകള്‍ സാധാരണക്കാരന് പ്രത്യേകിച്ച്‌ വീട്ടമ്മമാര്‍ക്ക് എന്നും ആശ്രയമാണ്.ഏത് ദുരന്തകാലത്തും ആശ്രയമാകാന്‍ വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ആടിനോളം ചേര്‍ച്ചയുള്ള വേറൊരു മൃഗവുമില്ല. പശു വളര്‍ത്താന്‍ സ്ഥലവും സൗകര്യവുമില്ലാത്തവര്‍ക്കും ആടിനെ വളര്‍ത്തി ശുദ്ധമായ പാല്‍ കുടിക്കാം. മാംസാവശ്യത്തിനായി കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കി വരുമാനമുണ്ടാക്കാം. ആട്ടിന്‍ കാഷ്ഠം അടുക്കളത്തോട്ടത്തിന് ഉത്തമ ജൈവവളമാക്കാം. ശരീരം വൃത്തിയായി സൂക്ഷിക്കുന്ന, കാഴ്ചയിലും പെരുമാറ്റത്തിലും ഓമനത്തം പ്രകടിപ്പിക്കുന്ന, വേഗം ഇണങ്ങുന്ന പ്രകൃതമുള്ള ആട്, വീട്ടില്‍ സ്നേഹം വിളമ്ബുന്ന ഓമനയുമാകും. മുതല്‍ മുടക്കാന്‍ പരിമിതമായ വിഭവങ്ങളുള്ള സമൂഹത്തിലെ ഇടത്തരക്കാര്‍ക്കും പാവങ്ങള്‍ക്കും എപ്പോഴും വീട്ടിലുള്ള എടിഎം (Any time money) ആണ് ആടുകള്‍. ഏത് സമയത്തും കറന്നെടുക്കാവുന്ന പോഷകസമൃദ്ധമായ പാലിന്റെ സ്രോതസ്സായിരുന്നതിനാല്‍ വീട്ടിലെ ജൈവ റഫ്രിജറേറ്റര്‍ കൂടിയാണ് ആട്. ഗ്രാമീണ ഭവനങ്ങളില്‍ സാമ്ബത്തിക പോഷണ സുരക്ഷിതത്വം ഉറപ്പാക്കാന്‍…

    Read More »
  • ലോകശ്രദ്ധ പിടിച്ചുപറ്റിയ നൈജീരിയയിലെ ‘ഇരട്ടകളുടെ നഗരം’; ഇരട്ടകളുടെ ജനനം ഈ നഗരത്തിന് ഇന്നൊരു ഉത്സവം കൂടിയാണ്

    സാധാരണയായി, ഓരോ സ്ഥലങ്ങളും അറിയപ്പെടുന്നത് അവിടുത്തെ എന്തെങ്കിലും നിർമ്മിതികളുടെ പേരിലോ പ്രകൃതി ഭംഗിയുടെ പേരിലോ വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങളുടെ പേരിലോ ഒക്കെ ആയിരിക്കും. എന്നാൽ ഇതൊന്നുമല്ലാതെ തീർത്തും വ്യത്യസ്തമായ ഒരു കാരണത്താൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു നഗരമുണ്ട് നൈജീരിയയിൽ. ആ കാരണം എന്താണെന്ന് അറിയേണ്ടേ? മറ്റേതൊരു നാടിനെയും അത്ഭുതപ്പെടുത്തുന്ന വിധം ഈ നഗരത്തിലെ ഇരട്ടകളുടെ ജനന നിരക്ക് അസാധാരണമാം വിധം ഉയർന്നതാണ്. അതിനാൽ തന്നെ ഈ നഗരത്തിന്‍റെ വിളിപ്പേര് ‘ഇരട്ടകളുടെ നഗരം’ (City of Twins) എന്നാണ്. ഇഗ്ബോ ഓറ (Igbo Ora) എന്ന നൈജീരിയൻ നഗരമാണ് ഇത്തരത്തിൽ ഇരട്ടകളാൽ സമ്പന്നമായ നഗരം. ഇരട്ടകൾ പ്രകൃതിയുടെ ഒരു അത്ഭുതമായാണ് കണക്കാക്കപ്പെടുന്നത്, ഒരേ രൂപത്തിലുള്ള രണ്ട് വ്യക്തികളെ കണ്ടുമുട്ടുന്നത് വളരെ മനോഹരമായ ഒരു അനുഭവമാണ്. അത്തരം അനുഭവങ്ങളാൽ സമ്പന്നമാണ് എന്നതാണ് ഇഗ്ബോ ഓറയുടെ പ്രത്യേകത. ഇവിടുത്തെ ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരു ജോടി ഇരട്ടകളെങ്കിലും ഉണ്ടെന്നാണ് പ്രാദേശിക മേധാവി ജിമോ ടിറ്റിലോയ് പറയുന്നത്. നൈജീരിയയിൽ…

    Read More »
  • മുറ്റത്തെ മുല്ലയിൽ നിന്നും മണം മാത്രമല്ല പണവും ലഭിക്കും; മുല്ല കൃഷി അറിയേണ്ടതെല്ലാം

    മുറ്റത്തെ മുല്ലയിൽ നിന്നും മണം മാത്രമല്ല,. പണവും ലഭിക്കും . ഒരു കിലോ  മുല്ലപ്പൂവിന് നിലവിൽ 2700 രൂപയാണ് കേരളത്തിലെ വിപണി വില. വലിയ മുതൽമുടക്കില്ലാതെ വീട്ടിൽ  ഇരുന്നു  വരുമാനം  ഉണ്ടാക്കാൻ  പറ്റുന്ന  ഒന്നാണ്  മുല്ല  കൃഷി. വർഷത്തിൽ 8മാസം നല്ല ആദായം കിട്ടുമെന്ന്  തന്നെയാണ് മുല്ല കൃഷിയുടെ പ്രത്യേകത. കൃത്യമായ പരിചരണമുണ്ടെങ്കിൽ മുല്ല കൃഷി ആദായകരം തന്നെ. തൈ നട്ടു മൂന്ന് മാസം കൊണ്ടുതന്നെ ആദായം എടുക്കാം. വീടിന്റെ ടെറസിലും  മുല്ലക്കൃഷി  ചെയ്യാം. കുറഞ്ഞ കാലയളവിൽ മികച്ച വരുമാനം അതാണ് മുല്ല കൃഷിയുടെ  ലാഭം. കേരളത്തിൻ്റെ  കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിയാണ് മുല്ല. അതിൽ തന്നെ കുറ്റിമുല്ല കൃഷി ഏറെ അനുയോജ്യമാണ്. ചാക്കിലും ചെടിച്ചട്ടിയിലും വളര്‍ത്താമെന്നതും കുറ്റിമുല്ല കൃഷിക്ക് പ്രിയമേറാന്‍ കാരണമാണ്.കാലകാലങ്ങളില്‍ പൂക്കള്‍ വിടരും എന്നതും മുല്ല കൃഷിയുടെ ഗുണമാണ്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് മുല്ല കൃഷി ചെയ്യാന്‍ നല്ലത്. ഗോള്‍ഡ് കോസ്റ്റ് മുല്ല, സ്പാനീഷ് മുല്ല, കുള്ളന്‍ മുല്ല,…

    Read More »
  • മ്യൂച്വല്‍ ഫണ്ട് വഴി പ്രതിമാസം 50,000 രൂപ നേടാം; വിശദവിവരങ്ങൾ 

    വിശ്രമകാലത്തേക്ക് ധനസമാഹരണത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം.പ്ലാൻ അവസാനിപ്പിക്കുമ്ബോള്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കുമെന്ന് മാത്രമല്ല, നിക്ഷേപവും ഇതോടൊപ്പം വളരുമെന്നതാണിതിന്റെ പ്രത്യേകത. സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാൻ  .ഐ.പിയുടെ നേര്‍ വിപരീതമാണ് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാൻ (എസ്. ഡബ്ല്യു.പി).എസ്‌.ഐ.പി വഴി മാസത്തില്‍ നിശ്ചിത തുക വീതം നിക്ഷേപിക്കുമ്ബോള്‍ SWP വഴി സ്ഥിരമായി നിശ്ചിത തുക നിക്ഷേപത്തില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കും. വിശ്രമകാലത്തേക്ക് ധനസമാഹരണത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. അതോടൊപ്പം നിക്ഷേപം വളരുമെന്നതിനാല്‍ ആവശ്യത്തിന് ശേഷം സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാൻ അവസാനിപ്പിക്കുമ്ബോള്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും. പ്രവര്‍ത്തനം എങ്ങനെ കയ്യിലുള്ള യൂണിറ്റിനും നെറ്റ് അസറ്റ് വാല്യു അനുസരിച്ചുമാണ് വരുമാനം നേടാനാവുക. 10,000 യൂണിറ്റുള്ള വ്യക്തി മാസത്തില്‍ 5,000 രൂപ വരുമാനം നേടാൻ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ ഉപയോഗിക്കുമ്ബോള്‍ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 10 രൂപ ആണെങ്കില്‍ ആദ്യ മാസം 500 യൂണിറ്റുകള്‍ വില്‍പന നടത്തണം. ബാക്കി 9,500…

    Read More »
  • കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം; കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന  മാരകവിഷമുണ്ട്

    കപ്പ മലയാളികളുടെ പ്രിയ വിഭവം തന്നെ. എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന  മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍ കുറെയൊക്കെ അലിഞ്ഞു പോകും. അതുകൊണ്ടാണ് കപ്പ തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാല്‍ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ. എന്നാല്‍, പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂര്‍ണ്ണമായും നഷ്ടപ്പെടില്ല. കപ്പ കഴിച്ചാല്‍ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയര്‍ നിറഞ്ഞത് കൊണ്ടല്ല, ഈ രാസവസ്തുവിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുക. സ്ഥിരമായി ഈ വിഷം ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങള്‍ക്കും കാരണമാകും. മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകള്‍ ഈ വിഷവസ്തുവായ സയനൈഡിനെ പൂര്‍ണ്ണമായും നിര്‍വീര്യമാക്കും. അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിര്‍ബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.

    Read More »
  • അടുക്കളത്തോട്ടത്തിലെ തക്കാളി കൃഷി ആദായകരമാക്കാം

    വെറുതെ കഴിയ്ക്കാനായാലും സലാഡിലോ കറിയാക്കിയോ കഴിയ്ക്കാനായാലും തക്കാളി വളരെ ഗുണപ്രദമാണ്. ദോശയക്കോ ചപ്പാത്തിയ്ക്കോ ചോറിനോ നിമിഷനേരം കൊണ്ട് ലളിതമായ കറി ഉണ്ടാക്കാനും ഉത്തമം. അതിനാൽ തന്നെ പാചകം ഇഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ പ്രിയങ്കരനാണ് തക്കാളിയെന്ന് പറയാം. കേരളത്തിന്റെ മണ്ണും കാലാവസ്ഥയൊക്കെ തക്കാളിയ്ക്ക് താരതമ്യേന അനുയോജ്യമല്ല. എന്നാലും അടുക്കളത്തോട്ടത്തിലും പോളിഹൗസിലുമൊക്കെയായി തക്കാളി വളർത്തുന്നവരുമുണ്ട്. എങ്കിലും ഇന്ന് ഇന്ധനവിലയെയും കടത്തിവെട്ടിയാണ് തക്കാളി വില കുതിച്ചുയരുന്നത്. നല്ല പരിചരണവും സമയവും ആവശ്യമായതിനാൽ തന്നെ വലിയ തോതിൽ തക്കാളി കൃഷി ചെയ്യാമെന്നത് കേരളത്തിനെ സംബന്ധിച്ച് കുറച്ച് ശ്രമകരമാണ്. എന്നിരുന്നാലും നമ്മുടെ അടുക്കളത്തോട്ടത്തില്‍ ആവശ്യത്തിന് തക്കാളി കൃഷി ചെയ്ത് നല്ല ആരോഗ്യമുള്ള തക്കാളികളെ വിളവെടുക്കാം. ഇങ്ങനെ എളുപ്പത്തില്‍ തക്കാളി കായ്ക്കാനുള്ള മാര്‍ഗങ്ങളാണ് ചുവടെ വിവരിക്കാൻ പോകുന്നത്. ഗ്രോ ബാഗിൽ നട്ടുവളർത്തി, വിനാഗിരി പ്രയോഗിച്ച് രോഗപ്രതിരോധ ശേഷിയുള്ള നല്ലയിനം തക്കാളികളെ ഉൽപാദിപ്പിക്കാം. തക്കാളികളെ പ്രൂണിങ് നടത്തിയാണ് തൈ ഉൽപാദിപ്പിക്കേണ്ടത്. തക്കാളിച്ചെടിയിലെ അനാവശ്യമായ ഇലകളും കമ്പുമെല്ലാം പറിച്ചു കളയണം. ഇത് നന്നായി…

    Read More »
  • സുരക്ഷിതമാകട്ടെ നമ്മുടെ പ്രഭാത നടത്തങ്ങൾ; വേണം ഈ മുൻകരുതലുകൾ 

    പ്രഭാത നടത്തങ്ങൾ നമ്മുടെ ശീലങ്ങളിൽ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അടച്ചുപൂട്ടപ്പെട്ട കോവിഡ് കാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി നല്ല ശീലങ്ങൾ സ്വായാത്തമാക്കുന്ന കാര്യത്തിൽ നാം മലയാളികൾ പുറകിലല്ല. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തിൽ നടക്കാൻ പോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ് ഈയടുത്ത കാലത്ത്. ഇന്ത്യയിൽ 2022 – ൽ മാത്രം 32,825 കാൽനട യാത്രികരാണ് കൊല്ലപ്പെട്ടത് ഇരുചക്ര വാഹന സഞ്ചാരികൾ കഴിഞ്ഞാൽ മരണത്തിന്റെ കണക്കിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കാൽനടക്കാർ ആണെന്നത് സങ്കടകരമായ സത്യമാണ്. തിരുവനന്തപുരത്ത് ഈയിടെ 2 പേർ കൊല്ലപ്പെട്ട സംഭവം ഈ കാര്യത്തിൽ നമ്മുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു. പരിമിതമായ ഫുട്പാത്തുകൾ, വളവ് തിരിവുകൾ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകൾ കാൽ നട യാത്രക്കാരുടെ സുരക്ഷയെ പറ്റിയുള്ള നമ്മുടെ അജ്ഞത ഇങ്ങനെ പല കാരണങ്ങൾ മൂലവും പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നു. രാത്രിയിൽ കാൽനടയാത്രക്കാരുടെ ദൃശ്യപരത ഒരു സങ്കീർണ്ണ പ്രതിഭാസമാണ്. കാൽനടയാത്രക്കാരനെ താരതമ്യേന വളരെ…

    Read More »
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തീവണ്ടി സർവീസുകൾ 

    12137/12138 പഞ്ചാബ് മെയിൽ സർവീസ് ആരംഭിച്ചിട്ട് 134 വർഷം.ഇന്ത്യൻ റെയിൽവേയുടെ സെൻട്രൽ റെയിൽവേ സോണിൽ സർവീസ് നടത്തുന്ന ഒരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് പഞ്ചാബ് മെയിൽ. ദിവസവും ഓടുന്ന ഈ ട്രെയിൻ ഫിറോസ്പൂരിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രതിദിന ട്രെയിനുകളിൽ ഒന്നാണ്. ഫിറോസ്പൂർ ജനത എക്സ്പ്രസാണ് മറ്റൊരു ട്രെയിൻ.  1930 കിലോമീറ്റർ ഓടുന്ന ഈ‌ ട്രെയിൻ ആദ്യം സർവീസ് ആരംഭിച്ചത് 1 നവംബർ 1889 ൽ ആയിരുന്നു.എന്നാൽ ബംഗളൂരു സിറ്റി- കന്യാകുമാരി  എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ദിവസേനയുള്ള ഒരു എക്സ്പ്രസ്സ് തീവണ്ടിയായ ഐലന്റ് എക്സ്പ്രസ് അതിന്റെ യാത്ര ആരംഭിച്ചിട്ട് 159 (1 ഓഗസ്റ്റ് 1864) വർഷങ്ങളായി. ഏകദേശം 944 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടിക്ക് 45 സ്റ്റോപ്പുകൾ ഉണ്ട്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് (നമ്പർ 16526) 21 മണിക്കൂർ 20 മിനുറ്റും കന്യാകുമാരിയിൽ നിന്നും ബംഗളരുവിലേക്ക്(6526) 21 മണിക്കൂർ , 20 മിനുറ്റുമാണ്‌ യാത്രാസമയം. നേരത്തെ വില്ലിംഗ്ഡൻ ഐലൻഡിൽ (കൊച്ചി ഹാർബർ ടെർമിനൽ) നിന്നും ബംഗളരുവിലേക്ക് യാത്ര തുടങ്ങിയിരുന്നതിനാലാണ് ഇതിനെ ഐലന്റ് എക്സ്പ്രസ്സ്…

    Read More »
Back to top button
error: