Feature
-
ഒരു ക്രിസ്‌തീയ ദേവാലയത്തിന്‍റെ അള്‍ത്താരയാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയത്
ഒരു ക്രിസ്‌തീയ ദേവാലയത്തിന്‍റെ അള്‍ത്താര ഗവേഷണ ലാബാക്കി തുടക്കം കുറിച്ച, ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്‍റെ ഓരോ നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ഒരു ഗ്രാമമുണ്ട് തിരുവനന്തപുരത്ത് – തുമ്പ! തുമ്ബയെന്ന ഈ മത്സ്യ ബന്ധന ഗ്രാമത്തിലെ വിശ്വാസികള്‍ സ്വമനസാലെ വിട്ടു നല്‍കിയ ആരാധാനാലയം കേന്ദ്രമാക്കി തുടക്കമിട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് 60 വര്‍ഷം മുന്‍പ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് ആകാശത്തിന്‍റെ അനന്തതയിലേക്കുയര്‍ന്ന് ഇന്നത്തെ നേട്ടങ്ങളിലെത്തി നിൽക്കുന്നത്. 1963 നവംബര്‍ 21 ന് ആദ്യമായി ഇവിടുത്തെ ലോഞ്ച് പാഡില്‍ നിന്ന് ആകാശത്തിലേക്ക് റോക്കറ്റ് ഉയര്‍ന്നു പറന്നതോടെ ഇന്ത്യന്‍ ബഹിരാകാശ വികാസങ്ങളുടെ ഭൂപടത്തില്‍ ഈ മത്സ്യ ബന്ധന ഗ്രാമത്തിന് ഇടം മാത്രമല്ല, ഇരിപ്പിടവും ലഭിച്ചു. 1544 ല്‍ തുമ്ബയിലെത്തിയ ഫ്രാന്‍സിസ് സേവ്യര്‍ എന്ന ക്രിസ്ത്യന്‍ മിഷണറി സ്ഥാപിച്ച സെന്‍റ് മേരീസ് മഗ്‌ദലന പള്ളിയാണ് റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷനായി വിശ്വാസികൾ വിട്ടു നല്‍കിയത്.ഈ പള്ളി ഇന്ന് വിഎസ്‌എസ്‌സിക്കുള്ളില്‍ സ്പേസ് മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു. 1962 ലാണ് എല്ലാം…
Read More » -
എന്താണ് ഹെൽമറ്റ് വയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ?
ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ⛑️ ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു ക്ഷതമേൽക്കുക. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത് കുറയ്ക്കാൻ ഹെൽമെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്. ⛑️ ഹെൽമെറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിലേൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്കത്തിന് ഗുരുതരമായ പരുക്കു പറ്റാതെയും സംരക്ഷിക്കുന്നു. ⛑️ഗുണനിലവാരമുള്ളതും ശിരസ്സിന് അനുയോജ്യമായ വലുപ്പത്തിലുളളതുമായ ഹെൽമെറ്റ് വാങ്ങുക. Face Shield ഉളളതുതന്നെ വാങ്ങാൻ ശ്രമിക്കുക. വില കുറഞ്ഞ ഹെൽമെറ്റ് സുരക്ഷിതമല്ല. ⛑️ ഓർക്കുക. പൊലീസിന്റെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെൽമെറ്റ് ധരിക്കുന്നത്. ⛑️ ഒന്നുകൂടി… ചിൻസ്ട്രാപ്പ് ഉപയോഗിച്ച് ഹെൽെമറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കാൻ മറക്കണ്ട. ചിൻ സ്ട്രാപ്പ് മുറുക്കിയില്ലെങ്കിൽ അപകടം ഉണ്ടാകുമ്പോൾ ഹെൽമെറ്റ് ആദ്യംതന്നെ തെറിച്ചുപോകാൻ സാധ്യതയുണ്ട്. #keralapolice #keralatrafficpolice…
Read More » -
പിഴ ഈടാക്കാൻ മാത്രമല്ല, വഴിയിൽ കരുതലായും അവർ ഒപ്പമുണ്ട്- മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ പറ്റി ഒരു ഡ്രൈവർ എഴുതുന്നു
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയ്ക്കാണ് ഞങ്ങൾ മൂന്നുപേർ കാറിൽ ചങ്ങനാശ്ശേരിയിൽ നിന്ന് കൊടൈക്കനാലിന് തിരിച്ചത്. കുട്ടിക്കാനത്തിന് മുമ്പ് മുറിഞ്ഞ പുഴ എത്തിയപ്പോൾ കാർ ഓവർ ഹീറ്റ് ആയി നിർത്തിയിട്ടു. രണ്ടു മണിക്കൂറോളം കഴിഞ്ഞു വെളുപ്പിനെ നാലുമണിയ്ക്ക് ഞങ്ങൾ പുറത്തിറങ്ങി ബോണറ്റുയർത്തി പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ MVDയുടെ വാഹനം അടുത്ത് കൊണ്ട് നിർത്തി എന്ത് പറ്റിയെന്ന് ചോദിച്ചു. കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പുറത്തിറങ്ങി വന്നു. പിന്നീട് കണ്ടത് ഒരു സർക്കാരുദ്യോഗസ്ഥൻ എങ്ങനെയാവണം ജനങ്ങളെ സേവിക്കേണ്ടതെന്നതിന്റെ നേർ ചിത്രമായിരുന്നു.. വണ്ടിയുടെ തകരാർ പരിഹരിക്കാൻ അദ്ദേഹത്തിനറിയാവുന്ന എല്ലാ പണിയും നോക്കി. നടക്കാതായപ്പോൾ MVD വാഹനത്തിൽ നിന്ന് അടുത്തുള്ള വർക്ക്ഷോപ്പുകളുടെയുംപ്പുകളുടെയുംപ്പുകളുടെയും ടെക്നീഷ്യൻമാരുടെയും ഫോൺ നമ്പറുള്ള ലാമിനേറ്റഡ് ഫയലിൽ നിന്നു നമ്പരെടുത്ത് വിളിച്ചു. ഫോണെടുത്ത ആളോട് ഇവരെ സഹായിക്കണം രണ്ടുമൂന്നു മണിക്കൂറായി വഴിയിൽ കിടക്കുകയാണെന്ന് പറഞ്ഞു. വെളുപ്പിനെ നാലുമണിയായതിനാൽ കുട്ടിക്കാനത്തിനപ്പുറം പാമ്പനാർ വരെ എങ്ങനെയെങ്കിലും എത്താനദ്ദേഹം പറഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥൻ പറഞ്ഞു ഇത്ര നേരമായില്ലേ വണ്ടി തണുത്തു കാണും…
Read More » -
വീരപ്പൻ വേട്ട: ഒരു ഫ്ലാഷ് ബാക്ക്
(ഫോട്ടോ:വീരപ്പൻ അന്ത്യനിദ്ര കൊള്ളുന്ന മേട്ടൂരെ മൂലക്കാട്) ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടർ എന്ന പേര് പറഞ്ഞാൽ ആർക്കും പെട്ടെന്ന് മനസിലായെന്ന് വരില്ല.എന്നാൽ വീരപ്പൻ എന്ന് കേട്ടാൽ ആദ്യം ആ കൊമ്പൻ മീശയാകും മനസിലേക്ക് ഓടി വരിക. 21 വർഷം പൊലീസ് ഉദ്യോഗസ്ഥരെയും കൊമ്പനാനകളെയും അറപ്പില്ലാതെ കൊന്നുതള്ളിയ വീരപ്പന്റെ ശവകുടീരം കാണാൻ ഇന്നും നൂറുകണക്കിന് ആളുകളാണ് മേട്ടൂർ കാവേരി തീരത്തുള്ള മൂലക്കാട് എന്ന സ്ഥലത്ത് എത്തുന്നതെന്ന് കേൾക്കുമ്പോഴാണ് വീരപ്പന്റെ വീരപരിവേഷം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ചന്ദനക്കടത്തും ആനക്കൊമ്പ് വ്യാപാരവും നടത്തിയിരുന്ന വീരപ്പനെ അടക്കം ചെയ്തിരിക്കുന്നത് തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ മേട്ടൂര്‍ ഡാമിനരുകിലുള്ള മൂലക്കാട് എന്ന സ്ഥലത്താണ്.നൂറുകണക്കിന് ആനകളെ കൊന്ന് കൊമ്പ് കവര്‍ന്നതിനും ആയിരക്കണക്കിന് ടണ്‍ ചന്ദനത്തടി മുറിച്ചുവിറ്റതിനും സര്‍ക്കാര്‍ തേടിയിരുന്ന വീരപ്പനെ തമിഴ്നാട് ദൗത്യസേന 2004ല്‍ ഒക്ടോബര്‍ 18നാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. തുടര്‍ന്ന് ഭൗതികശരീരം കാവേരി നദിക്കരയിലെ മൂലക്കാട് സംസ്കരിക്കുകയായിരുന്നു. ഇന്ത്യയുടെ റോബിന്‍ ഹുഡ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വീരപ്പന്റെ ശവകുടീരം കാണാന്‍ ഒട്ടനവധി സന്ദര്‍ശകരാണ് ദിവസവും മൂലക്കാട്ടില്‍ എത്തുന്നത്.ഇവിടെ രാവിലെയും…
Read More » -
എന്താണ് ഓപ്പറേഷന്‍ പി ഹണ്ട് ?
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോണ്‍ സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു കാണുകയും സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Read More » -
പാമ്പുകടി, വിഷ ചികിത്സ തുടങ്ങിയ കാര്യങ്ങൾക്ക് ഈ നമ്പറുകൾ സൂക്ഷിച്ചു വയ്ക്കുക; വായിക്കാതെ പോകരുത്
വാവ സുരേഷിന്റെ മാത്രം നമ്പർ സേവ് ചെയ്തു വെച്ചിരിക്കുന്നവർക്ക് സമർപ്പയാമി… ദാ ഇതൂടെ ഫോണിൽ സൂക്ഷിക്കുന്നത് നല്ലതാണ്..പ്രത്യകിച്ചും പത്തനംതിട്ട കോട്ടയം ആലപ്പുഴ മുതൽ അങ്ങ് കണ്ണൂർ കോഴിക്കോടൊക്കെ ഉള്ളവർ.. കാരണം തിരുവനന്തപുരത്ത് നിന്നും വാവ സുരേഷ് പാഞ്ഞെത്തുമ്പഴേക്കും പാമ്പ് പണി തരാൻ ഉദ്ദേശിച്ചാണ് വന്നതെങ്കിൽ പണിയും തന്ന് അതിന്റെ കുടുംബത്ത് ചെല്ലും… അതോണ്ട് ഒന്ന് സൂക്ഷിച്ചേക്ക്… കേരള വനം വന്യജീവി വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം ടോൾ ഫ്രീ നമ്പർ- 18004254733 ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ്, സ്‌നേക്ക് & വൈൽഡ് ആനിമൽ റസ്ക്യൂവേഴ്സ് അസോസിയേഷൻ(SWARA) എന്നിവയുമായി ചേർന്ന് പ്രവർത്തന നിരതരായിയിരിക്കുന്ന വിവിധ ജില്ലകളിലെ റസ്ക്യൂ ടീമംഗങ്ങളുടെ ഡീറ്റയിൽസ് താഴെ കൊടുത്തിരിക്കുന്നു. *കാസർകോട്* സന്തോഷ് – 9400014590 പനയാൽ ജയപ്രകാശ് – 9847754393 നവനീത് – 8848858182 മാവുങ്കൽ വിപിൻ – 9895288131 പൊയിനാച്ചി ശരത്ത് – 9048260157 കാഞ്ഞങ്ങാട് അനീഷ് – 9744700705 ചീമേനി അനൂപ് – 9633528908 *കണ്ണൂർ* റിയാസ് മാങ്ങാട്:9895255225.…
Read More » -
ക്ഷീര കർഷകരെ വല്ലാതെ കഷ്ടത്തിലാക്കുന്ന തൈലേറിയ രോഗം
ക്ഷീര കർഷകരെ വല്ലാതെ കഷ്ടത്തിലാക്കുന്ന രോഗമാണ് തൈലേറിയ.അതായത് കന്നുകാലികളെ മാരകമായി ബാധിക്കുന്ന രോഗം. രോഗം പകർത്തുന്നതിൽ മുഖ്യ പങ്ക് പട്ടുണ്ണി(മൂട്ട)കൾക്കാണ്. തൈലെറിയ രക്താണുക്കളെ ബാധിക്കുന്ന ഒരു പ്രോട്ടോസോവ പരാദമാണ് ഇത് രോഗം ബാധിച്ച കാലിയെ കടിക്കുന്ന പട്ടൂണ്ണിയുടെ ശരീരത്തിൽ രോഗാണു വളരെക്കാലം കഴിയും.ഈ പട്ടുണ്ണി മറ്റു കന്നുകാലികളെ കടിക്കുമ്പോൾ അവയിലേക്ക് രോഗം പകരും.ഇവ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നത് മൂലം കന്നുകാലികൾക്ക് ഗുരുതരമായ അവസ്ഥ ഉണ്ടാവും. കഠിനമായ പനി മൂക്കൊലിപ്പ് , വിളർച്ച, ലസിക ഗ്രന്ഥികളുടെ വീക്കം, ക്ഷീണം തളർച്ച മുതലായവയാണ് രോഗലക്ഷണങ്ങൾ.രോഗാരംഭത്തിൽ തന്നെ ആന്റി പ്രോട്ടോസോവൻ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണ്. ശ്രദ്ധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ കന്നുകാലികളുടെ ശരീരത്തിൽ പട്ടുണ്ണികൾ ഇല്ല എന്ന് ഉറപ്പാക്കുക എന്നുള്ളതാണ്.
Read More » -
കൊത്തമര കൃഷിയും പരിചരണവും ഗുണങ്ങളും
ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ് എന്നീ മാസങ്ങള്‍ കൊത്തമര കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്. വളര്‍ന്നു വരുന്ന ചെടികള്‍ക്ക് താങ്ങ് കൊടുക്കണം. വിത്ത് മുളച്ചു ഏതാണ്ട് 45 ദിവസം കൊണ്ട് കൊത്തമര പൂവിടും. പൂവിട്ടു 10-15 ദിവസങ്ങള്‍ കൊണ്ട് കായകള്‍ മൂപ്പെത്തും. കാര്യമായ രോഗ കീട ബാധകള്‍ ഉണ്ടാകാറില്ല. ചില ചെടികളില്‍ പയര്‍ ചെടികളെ ബാധിക്കുന്ന മുഞ്ഞയുടെ ആക്രമണം കണ്ടു വരാം. വേപ്പെണ്ണ, കാന്താരി മുളക് പ്രയോഗം കൊണ്ട് അവ നിയന്ത്രണം ചെയ്യാം. ധാരാളം പോഷകങ്ങൾ അടങ്ങിയ കൊത്തമര ആരോഗ്യഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ്. വിത്തുകള്‍ പാകിയാണ് ചീനി അമരയ്ക്ക അഥവാ കൊത്തമര കൃഷി ചെയ്യുന്നത്. കൊത്തമര, കേരളത്തില്‍ അധികം കൃഷി ചെയ്യാത്തതും, എന്നാല്‍ വളരെയെളുപ്പത്തില്‍ ചെയ്യാവുന്ന ഒരു പച്ചക്കറിയുമാണ്. സീഡിംഗ് ട്രേ അല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ പാകുന്ന വിത്തുകള്‍ വളരെ പെട്ടന്ന് തന്നെ മുളപൊട്ടും. 3-4 ദിവസം കൊണ്ട് ഇവയുടെ വിത്തുകള്‍ കിളിര്‍ത്തു തുടങ്ങും, മിതമായി നനച്ചു കൊടുക്കുക. 2 ആഴ്ച പ്രായമായ തൈകള്‍…
Read More » -
അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ !
നിരന്തരമായ ബോധവൽക്കരണത്തിനുശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. SMS ആയോ ഇ-മെയിലിലൂടെയോ വാട്ട്സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് ഒരു കാരണവശാലും മറുപടി നൽകാനോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകൾ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങളിൽ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടാവും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുന്നു. തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. #keralapolice
Read More » -
കുരുത്തക്കേടിന്റെ കൂടോ ? രണ്ടാമത് ജനിക്കുന്ന കുട്ടികള്‍ പ്രശ്നക്കാരാണോ? രസകരമായ പഠനറിപ്പോര്‍ട്ട് ഇങ്ങനെ…
ഒന്നിലധികം കുട്ടികളുള്ള വീടുകളില്‍ തീര്‍ച്ചയായും വഴക്കും ബഹളവും സ്വാഭാവികമാണ്. പ്രത്യേകിച്ച് അധികം പ്രായവ്യത്യാസം പരസ്പരം ഇല്ലാത്ത കുട്ടികളാണെങ്കില്‍. രണ്ടിലധികം കുട്ടികളാണെങ്കില്‍ ഈ ബഹളവും വഴക്കിന്‍റെ തോതുമെല്ലാം ഇനിയും ഉയരാം. എന്നുവച്ച് എല്ലാ വീടുകളിലെയും സാഹചര്യം സമാനമാകണമെന്നില്ല. പൊതുവില്‍ കുട്ടികള്‍ കൂടുതലുള്ള വീടുകളില്‍ ഇങ്ങനെയെല്ലാം ആണ് അവസ്ഥയെന്ന് എന്തായാലും നമുക്ക് പറയാം. എപ്പോഴും മൂന്നോ നാലോ കുട്ടികളുണ്ടെങ്കില്‍ അതില്‍ രണ്ടാമത്തെ കുട്ടി മാത്രം അല്‍പം പ്രശ്നം കൂടുതലുള്ളവരായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? അല്ലെങ്കില്‍ രണ്ടാമത്തെ കുട്ടിക്ക് ‘കുരുത്തക്കേട്’ കൂടുതലായിരിക്കും എന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഈ പറച്ചിലില്‍ എന്തെങ്കിലും സത്യമുണ്ടായിരിക്കുമോ! ഇതാ ഒരു പഠനറിപ്പോര്‍ട്ട് ഈ വിഷയത്തിലൊരു നിഗമനം പങ്കുവയ്ക്കുകയാണ്. യുഎസിലെ ‘യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡ’, ‘നോര്‍ത്ത്‍വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി’, ‘എംഐടി’ തുടങ്ങി പല സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഗവേഷകര്‍ ഒത്തുചേര്‍ന്നാണ് ഈ പഠനം നടത്തിയിരിക്കുന്നത്. രണ്ടാമത്തെ കുട്ടികള്‍ പൊതുവില്‍ ‘ട്രബിള്‍ മേക്കേഴ്സ്’ അഥവാ പ്രശ്നക്കാര്‍ ആയിരിക്കുമെന്നും അത് ആണ്‍കുട്ടികളാണെങ്കില്‍ തീവ്രത കൂടുമെന്നുമാണ് പഠനം പങ്കുവയ്ക്കുന്ന നിഗമനം.…
Read More »