FeatureLIFE

കന്നുകാലികളെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് 

ചെള്ള് ,ഉണ്ണി, പട്ടുണ്ണി, വട്ടൻ അങ്ങനെ പല ഓമന പേരുകളിൽ അറിയപ്പെടുന്ന  ticks
പല രൂപത്തിലും, ഭാവത്തിലും,  ഒരുപാട് ഇനങ്ങൾ ഉണ്ട്.
രക്തം കുടിക്കുന്ന ഇവർ രോഗങ്ങൾ പകർത്തുക കൂടി ചെയ്യുന്നു.വിളർച്ച, പനി ,പക്ഷാഘാതം,  ത്വക്ക് രോഗം, ഉൽപാദന നഷ്ടം,  വിഷബാധ
അങ്ങനെ അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല.
വളർത്തുമൃഗം അത് ഏതായാലും വാങ്ങുമ്പോൾ അതിനെ ദൂരെ നിന്ന് നോക്കുക ,മാത്രമല്ല ദേഹത്ത് തടവി  ചെള്ളും , പേനും ഇല്ലെന്ന് ഉറപ്പാക്കിയിട്ട് മാത്രം വീട്ടിലേക്ക് കൊണ്ടുവരിക.
ചെള്ളിനെ  ശരീരത്തിൽ നിന്നും നശിപ്പിക്കാൻ  ഗുളിക, കുത്തിവെപ്പ് ,ലേപനം , ടാഗ്, കോളർ, സ്പ്രേ  അങ്ങനെ പല മാർഗങ്ങൾ ലഭ്യമാണ്.  അതിലേതു സ്വീകരിക്കണമെന്ന് നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ശരീര അവസ്ഥയനുസരിച്ച് വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം  തീരുമാനിക്കണം.
മൃഗം ഏതായാലും ചെള്ള് ബാധ ഉണ്ടെങ്കിൽ പാർപ്പിടത്തിന്റെ ഉള്ളിലും ,പരിസരങ്ങളിലും   ചെള്ളും ,  മുട്ടയും   ഉണ്ടാവും.  അവയെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റ് കീടനാശിനികളോ ഉപയോഗിക്കണം.  അല്ലെങ്കിൽ ഉടൻ തന്നെ അത് ശരീരത്തിലേക്ക് തിരിച്ചു കയറും.
കൂടിന് ചുറ്റും ഒളിച്ചിരിക്കാൻ സാഹചര്യം ഒരുക്കുന്ന ചെടികളും കളകളും നീക്കം ചെയ്ത് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
ബ്രഷ് ചെയ്യുന്നതും ,കുളിപ്പിക്കുന്നതും , തടവി  നോക്കൂന്നതും ചെള്ളിനെ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനുള്ള മാർഗങ്ങളാണ്.  തുടക്കത്തിലെ ഒഴിവാക്കിയില്ലെങ്കിൽ അതൊരു മാരക വിപത്തായി മാറും എന്നതിൽ സംശയം വേണ്ട!

Back to top button
error: