FeatureLIFE

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി; മാസം 9000 രൂപ വച്ച് കിട്ടും 

മുക്ക് ചുറ്റും നിരവധി നിക്ഷേപ പദ്ധതികള്‍ ഉണ്ട്. അതുകൊണ്ടുതന്നെ സാമ്ബത്തിക ലക്ഷ്യം കൃത്യമായി മനസ്സിലാക്കി, അതിനനുസരിച്ചുള്ള നിക്ഷേപ രീതി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. പ്രതിമാസം ഒരു നിശ്ചിത രൂപ ലഭിക്കണമെന്നതാണ് സാമ്ബത്തിക ലക്ഷ്യമെങ്കില്‍, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയാണ് നല്ലത്.

രാജ്യത്തെ ഏറ്റവും ജനപ്രിയമായ സമ്ബാദ്യ പദ്ധതികളില്‍ ഒന്നാണ് ഇന്ത്യാ പോസ്റ്റ് ലഭ്യമാക്കുന്ന പ്രതിമാസ വരുമാന പദ്ധതി. വിരമിക്കലിന് ശേഷമോ അതിനുമുമ്ബോ പ്രതിമാസ വരുമാനം ക്രമീകരിക്കണമെങ്കില്‍, പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാം.5 വര്‍ഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തില്‍ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

 

Signature-ad

പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് തുറക്കാം.വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ നിക്ഷേപ പരിധി 4.50 ലക്ഷം, 9 ലക്ഷം എന്നിങ്ങനെയായിരുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.പോസ്റ്റ് ഓഫീസ് മന്ത്ലി ഇങ്കം സ്കീമിന് 7.4 ശതമാനം വാര്‍ഷിക പലിശ നിരക്കാണ് നിലവില്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.

വരുമാനം എത്ര നേടാം

പോസ്റ്റ് ഓഫീസ് എംഐഎസില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, 7.4 ശതമാനം പലിശ നിരക്കില്‍ എല്ലാ മാസവും 3,083 രൂപ ലഭിക്കും.

അതേസമയം, പരമാവധി 9 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്ക് പ്രതിമാസം 5,550 രൂപ നേടാം.

ഒരു ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, ഈ സ്കീമിലൂടെ എല്ലാ മാസവും 9,250 രൂപ നേടാം.

ഇനി അഞ്ചുവര്‍ഷത്തിനുശേഷം  നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ മുഴുവൻ തുകയും നിങ്ങൾക്ക് ഒറ്റയടിക്ക് ലഭിക്കും.

Back to top button
error: