Feature

 • ക്യാൻസർ രോഗികൾക്ക് തലമുടി മുറിച്ചു നൽകിയ പ്ലസ് വൺകാരി ആര്യരത്ന ‘നന്മരത്ന ‘

  ക്യാൻസർ രോഗികൾക്ക് തന്റെ തലമുടി പൂർണമായും മുറിച്ചു നൽകിയ  ആര്യരത്ന അന്താരാഷ്ട്ര വനിതാദിനത്തിൽ നന്മയുടെ രത്നമായി. കോട്ടയം കുറിച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ സയൻസ് ബി. ബാച്ച്  വിദ്യാർത്ഥിനിയാണ് ആര്യരത്ന എ. പി. ഈ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആര്യരത്‌നയുടെ മനസ്സിൽ ക്യാൻസർ രോഗികൾക്ക് തന്റെ മുടി പൂർണമായും മുറിച്ച് നൽകണമെന്ന  ആഗ്രഹമുണ്ടായത്.ഇതേ സ്കൂളിലെ യു.കെ.ജി. വിദ്യാർത്ഥിനിയും നാട്ടുകാരിയുമായ കുട്ടി കാൻസർ ബാധിതയാവുകയും ചികിത്സയ്ക്കായി  തിരുവനന്തപുരം ആർ. സി. സിയിൽ  പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ ക്യാൻസർ രോഗികൾക്ക് ഉണ്ടാകാവുന്ന മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ആര്യ അച്ഛനമ്മമാരിൽ നിന്നും മനസ്സിലാക്കിയിരുന്നു.വിഗ് പോലുള്ള പരിഹാര മാർഗ്ഗങ്ങൾക്കായി പലരും മുടി മുറിച്ചു നൽ കാറുണ്ടെന്ന അറിവ് കുട്ടിയെ സ്വാധീനിച്ചു. വർഷങ്ങൾക്കുശേഷം പ്ലസ് വൺ ഹിന്ദി ക്ലാസ്സിൽ വച്ച്  രേഖ ടീച്ചർ  പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിനിടയിൽ ക്യാ ൻസർ രോഗികളെക്കുറിച്ചും പരാമർശിച്ചപ്പോഴായിരുന്നു ആര്യയുടെ പഴയ   ആഗ്രഹം വീണ്ടും ഉണർന്നത് .…

  Read More »
 • മലയാള സിനിമയിലെ പെൺ പുറപ്പാടുകൾ

  സൂപ്പർ സ്റ്റാർ സിനിമകളിൽ നിന്നും മലയാള സിനിമകൾ മാറിയിരിക്കുന്നു. സ്ത്രീ പക്ഷ സിനിമകളും, അഭിനേത്രികൾക്ക് കൃത്യമായ സ്ഥാനം കൊടുക്കുന്ന ചിത്രങ്ങളും ഇക്കാലത്ത് വിജയമാഘോഷിക്കുന്നു. ഈ വനിതാ ദിനത്തിൽ കുറച്ചു സ്ത്രീ പക്ഷ സിനിമകളെ പറ്റി ചിന്തിക്കാം. 1970 – 80 കാലഘട്ടത്തിൽ സ്ത്രീപക്ഷ സിനിമകളും നല്ല ആഴവും പരപ്പുമുള്ള സ്ത്രീ കഥാപാത്രങ്ങളും മലയാള സിനിമയിൽ ഉണ്ടായിരുന്നു. ഷീല, ശ്രീവിദ്യ, ശാരദ, ശോഭ തുടങ്ങിയ അഭിനേത്രികൾ മിഡിൽ ക്ലാസ്സ്‌, അപ്പർ ക്ലാസ്സ്‌ സ്ത്രീ ജീവിതങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ, സ്വന്തമായി അഭിപ്രായമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവർ മിഴിവോടെ അവതരിപ്പിച്ചിട്ടുണ്ട്. 80 കളിൽ, രേവതി, ശോഭന, പാർവതി, കാർത്തിക എന്നിങ്ങനെ നായികമാർ മലയാള സിനിമയെ  സമ്പന്നമാക്കി. പത്മരാജൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയ സംവിധായകന്മാർ കലാമൂല്യമുള്ള ചലച്ചിത്രങ്ങളെ പറ്റി ചർച്ചയായി. ‘നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ ‘, ‘തൂവാനത്തുമ്പികൾ ‘ എന്നീ സിനിമകൾ ഒരു വിപ്ലവമായിരുന്നു. ഇതൊക്കെയൊഴിച്ചാൽ മുൻനിര ചിത്രങ്ങൾ സ്ത്രീ എന്നാൽ പുരുഷന്റെ ഉത്തരവാദിത്വമാണന്ന തരത്തിലേക്ക്…

  Read More »
 • സേറ, ടെസ്സ, സമീറ, പല്ലവി..

  മാർച്ച്‌ 8 സ്ത്രീ ദിനമാണ്. അന്ന് മാത്രമല്ല സ്ത്രീക്ക് പ്രാധാന്യം ലഭിക്കേണ്ടത്. നമ്മുടെ മലയാള സിനിമയിൽ എക്കാലവും മിഴിവേറി നിൽക്കുന്ന കുറെ സ്ത്രീ കഥാപാത്രങ്ങളിൽ നാല് പേരെയാണ് ഇവിടെ കുറിക്കുന്നത്. മലയാളത്തിലെ നാല് പ്രിയപ്പെട്ട കഥാപാത്രങ്ങൾ, സേറ, ടെസ്സ, സമീറ, പല്ലവി. നാലും ചെയ്തത് പാർവതി തിരുവോത്തും.     കാലിന് ബുദ്ധിമുട്ടുള്ള എന്നാൽ, ആത്മവിശ്വാസത്തിന് തീരെ കുറവില്ലാത്ത കഥപത്രമാണ് ബാംഗ്ലൂർ ഡെയ്‌സിലെ സേറ. ഒരു റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സേറ ചിത്രത്തിൽ ആത്മവിശ്വാസം തീരെയില്ലാത്ത അജുവിന് കൂട്ട് പോകുന്നുണ്ട്. അവൾ അവൾക്കും ചുറ്റുമുള്ളവർക്കും അജുവിനും ഒക്കെ ഒരു സ്നേഹത്തിന്റെ കുട നിവർത്തുന്നു. ഏകാന്തതയുടെ മഴ നനയുന്ന അജുവാകട്ടെ അവൾക്കൊപ്പം നടക്കുന്നു.   ചാർളി എന്ന സിനിമയിലെ ടെസ്സക്ക് കുറച്ച് ആവേശം കൂടുതലാണ് എന്ന് പറയാം. സാധാരണ സ്ത്രീ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രമാണ് ടെസ്സ. അവൾ ധാരാളം യാത്ര ചെയ്യുന്നു. സ്വന്തം ജീവിതം ആസ്വദിക്കുന്നു. ആരും കൊണ്ട് വന്നു തരുന്ന…

  Read More »
 • ഉരുളക്കിഴങ്ങിനുണ്ട് ഗുണങ്ങളേറെ.!

  നമ്മുടെ ഭക്ഷണ മേശകളിൽ നമ്മൾ പേടിയോടെ കാണുന്ന ഒരു ഭക്ഷണ വസ്തുവാണ് ഉരുളക്കിഴങ്ങ്. പതിവായ ഉപയോഗം ശരീര ഭാരം കൂട്ടുമോ എന്നതാണ് നമ്മിൽ പലരുടെയും ഭയം. എന്നാൽ അത് ശെരിയല്ല. യഥാർത്ഥത്തിൽ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ ഭക്ഷണമാണ് ഉരുളക്കിഴങ്ങെന്നാണ് വിദ​ഗ്ധർ പറയുന്നത്.       ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും കൂടുതലാണെന്നും അതിനാൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും പറയുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും.   ഉരുളക്കിഴങ്ങ് പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് പഞ്ചസാരയെ ഉയർന്ന നിരക്കിൽ വിഘടിപ്പിച്ച് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഉരുളക്കിഴങ്ങിലെ ഉയർന്ന പൊട്ടാസ്യം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.       എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും. രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് മികച്ചതാണ്.…

  Read More »
 • ഇവയൊക്കെ ക്യാൻസറിനെ തടയും

  അർബുദം എന്ന ദുർഭൂതത്തെ കാലം എത്ര കഴിഞ്ഞിട്ടും നമ്മൾ അല്പം ഭയത്തോടെയാണ് കാണുന്നത്. ഇപ്പോൾ സർവ സാധരണയായി കണ്ട് വരുന്ന അസുഖം കൂടിയാണ് കാൻസർ അല്ലെങ്കിൽ അർബുദം. കാൻസറിനെ തടയാൻ നമ്മുടെ ചെറിയ ശ്രദ്ധക്ക് കഴിയുമെങ്കിലോ? വളരെ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നുള്ളത് പ്രധാനമാണ്. കാരണം ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം മുതലായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ കഴിയും. ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കാൻ ഡോക്ടർമാർ ആളുകളോട് നിർദേശിക്കുന്നു. ക്യാൻസർ തടയാൻ നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില സൂപ്പർഫുഡുകളെ കുറിച്ചറിയാം…   തക്കാളി… തക്കാളിയുടെ ചുവപ്പ് നിറം പ്രോസ്റ്റേറ്റ് ക്യാൻസറിനും ഹൃദ്രോഗത്തിനും എതിരായി പ്രവർത്തിക്കുന്നു. തക്കാളിയിലെ ‘ലൈക്കോപീൻ’ എന്ന ആന്റിഓക്‌സിഡന്റാണ് ക്യാൻസറിനെ അകറ്റാൻ സഹായിക്കുന്നത്. പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം തുടങ്ങിയ ചില ക്യാൻസറുകളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട ക്യാൻസറിനെതിരെ പോരാടുന്ന ഭക്ഷണമാണ് തക്കാളി.     ബ്രൊക്കോളി… ഫൈറ്റോകെമിക്കലുകളുടെ ശക്തികേന്ദ്രമാണ് ബ്രൊക്കോളി. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, മൂത്രസഞ്ചി,…

  Read More »
 • കെ പി എ സി ലളിത – ഇന്നസന്റ് എന്ന മാജിക്‌

  കുറെ കാലം മലയാള സിനിമയ്ക്ക് ജീവൻ കൊടുത്ത ചില പെൺ കഥാപാത്രങ്ങളുള്ളത്തിൽ കെ പി എ സി ലളിത ചെയ്തവയുടെ തട്ട് താണ് തന്നെയിരിക്കും.   സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ (Malayala Cinema) നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത്. കൊച്ചിയിലെ മകൻ്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.   ഒരർത്ഥത്തിൽ മലയാള സിനിമയിലെ അത്ഭുതമായിരുന്നു കെപിഎസി ലളിത. മലയാള സിനിമയില്‍ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടന്‍ ഇന്നസെൻ്റിനായിരുന്നു. നിവധി സിനിമകളായിരുന്നു ഇവരുടേതായി പുറത്തിറങ്ങിയത്. മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍, കോട്ടയം കുഞ്ഞച്ചന്‍, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, പാപ്പി അപ്പച്ചാ, ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, l ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും ജനപ്രിയ ജോഡിയായി മലയാളികൾക്കു മുന്നിലെത്തി.     ശക്തമായ…

  Read More »
 • ഇന്ന് പ്രണയ ദിനം.! കുറച്ച് ചിത്രങ്ങളിതാ…

  മലയാള സിനിമാലോകത്തെ എക്കാലത്തെയും മികച്ച, ആളുകൾ ഉള്ളില്‍ കൊണ്ടുനടക്കുന്ന പ്രണയ ചിത്രങ്ങള്‍ ഒന്ന് കൂടി കണ്ടു നോക്കിയാലോ? പ്രണയം ഇത്ര സുന്ദരമായ ഒരു പ്രതിഭാസാക്കിയതിന് പ്രണയ സിനിമകൾക്ക് കുറച്ചൊന്നുമല്ല  റോൾ. പത്മരാജന്റെ ‘തൂവാനത്തുമ്പികൾ’ ഒരു കാലഘട്ടത്തിന് ശേഷം വീണ്ടും ചർച്ചയായി. അത്രമേൽ ആഴവും പരപ്പുമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്ന ദരിദ്രം തന്നെയാകും അതിനു കാരണം. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അയാളുടെ എല്ലാ തലങ്ങളില്‍ നിന്നും സിനിമ പറയുന്നു. ബലഹീനതകൾ ഉള്ള നായകന്‍.  അയാള്‍ പ്രണയിക്കുന്നു. ക്ലാര ഒരു പുഴയാണ് അതില്‍ ജയകൃഷ്ണന്‍ മുങ്ങി, ശുദ്ധനായി. സിനിമയിലെ പ്രണയ രംഗങ്ങളും, ഇടക്കൊക്കെ പെയ്യുന്ന മഴയും, പശ്ചാത്തല സംഗീതവും സിനിമയെ അനുഭവമാക്കുന്നു. ആമേൻ എന്ന സിനിമ തീര്‍ച്ചയായും ഒരു പുത്തന്‍ പരീക്ഷണമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ കുറെ കൂടി ജന ശ്രദ്ധ നേടുന്നു. സോളമന്‍ എന്ന കഥാപാത്രം എത്ര സുന്ദരമായാണ് ഇന്നും നമ്മുടെ മനസുകളില്‍ ജീവിക്കുന്നത്.  ശോശന്ന എന്ന നായിക കഥാപാത്രത്തെയും മിഴിവാർന്നവതരിപ്പിക്കുന്നു.…

  Read More »
 • സോഷ്യൽ മീഡിയ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അവരുടെ പേര് വെളിപ്പെടുത്താതെ ഇനിമുതൽ പോസ്റ്റ് ചെയ്യാനാവും

  തിരിച്ചറിയപ്പെടാതെ, യൂസര്‍ നെയിം വെളിപ്പെടുത്താതെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹക്കാരാണോ നിങ്ങൾ? അനോണിമസ് പോസ്റ്റിംഗ് എന്ന പുതുതായി അവതരിപ്പിച്ച ഫീച്ചറിലൂടെ നിങ്ങള്‍ക്ക് ഇതിപ്പോള്‍ സാധ്യമാകും. ഗ്രൂപ്പില്‍ അനോണിമസ് പോസ്റ്റിംഗ് വേണമോയെന്ന് പക്ഷെ അഡ്മിനാണ് തീരുമാനിക്കേണ്ടത്. അനോണിമസ് പോസ്റ്റ് എങ്ങനെ? 1. സാധാരണ പോലെ, യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കി ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുക 2. സൈഡ്ബാറില്‍ ‘ഗ്രൂപ്പ്‌സ്’ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക 3. നിങ്ങള്‍ പോസ്റ്റ് ചെയ്യാനാഗ്രഹിക്കുന്ന ഗ്രൂപ്പ് തെരഞ്ഞെടുക്കുക. അനോണിമസ് പോസ്റ്റിടാന്‍ അഡ്മിന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ ‘അനോണിമസ് പോസ്റ്റ്’ എന്ന ഒപ്ഷന്‍ കാണിക്കും. അതില്‍ ക്ലിക്ക് ചെയ്യുക 4. കുറച്ച്‌ ഡിസ്‌ക്ലൈമറുകളോടു കൂടി പോസ്റ്റ് ചെയ്യാനുള്ള വിന്‍ഡോ തുറന്നുവരും. 5. പോസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ‘സബ്മിറ്റ്’ കൊടുക്കുക 6. നിങ്ങളുടെ പോസ്റ്റ് അഡ്മിന്‍മാര്‍ക്കും മോഡറേറ്റര്‍മാര്‍ക്കും സബ്മിറ്റാവും. 7. ഗ്രൂപ്പ് അഡ്മിനോ മോഡറേറ്ററോ അനുമതി നല്‍കുന്നതോടെ, നിങ്ങളുടെ പോസ്റ്റ്, നിങ്ങളുടെ പേരില്ലാതെ തന്നെ ഗ്രൂപ്പില്‍ പബ്ലിഷ് ആവും. എങ്ങനെ ഫീച്ചര്‍ ഓണ്‍…

  Read More »
 • എത്ര വർഷം കഴിഞ്ഞാലും വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ എന്ന് അറിയാം

  വോട്ടേഴ്സ് ലിസ്റ്റിൽ അവരവരുടെ പേരുണ്ടോ എന്നറിയാനായി രണ്ട് മാർഗങ്ങളാണ് ഉള്ളത്. ആദ്യത്തേത് ഓണ്‍ലൈനായി വോട്ടര്‍ പട്ടിക പരിശോധിക്കലാണ്. രണ്ടാമത്തെ രീതി എസ്‌എംഎസ് വഴി നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കലാണ്. ആദ്യത്തെ രീതിയായ ഓണ്‍ലൈനില്‍ വോട്ടേഴ്സ് പട്ടിക പരിശോധിക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി നിങ്ങള്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ (NVSP) വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഓണ്‍ലൈനായി വോട്ടേഴ്സ് പട്ടികയില്‍ പേര് ഉണ്ടോയെന്ന് പരിശോധിക്കാം • നിങ്ങള്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ തുറക്കണം • ഇവിടെ പ്രധാന പേജില്‍, ഇലക്ടറല്‍ റോളില്‍ സെര്‍ച്ച്‌ എന്ന ഓപ്ഷന്‍ ഉണ്ടാകും • നിങ്ങള്‍ ആ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വെബ്‌പേജ് തുറന്ന് വരും. ഇതില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കണം. • വിവരങ്ങള്‍ നല്‍കിയതിന് ശേഷം പുതിയ വെബ്‌പേജില്‍ വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കുന്നതിനുള്ള രണ്ട് വഴികള്‍ കാണിക്കും. രജിസ്ട്രേഷന്‍ • സെര്‍ച്ച്‌ ചെയ്യാനുള്ള ആദ്യ ഓപ്ഷനില്‍ നിങ്ങളുടെ പേര്,…

  Read More »
 • പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ ലോംഗേവാലയിലേക്ക് ഒരു യാത്ര

  പാക്സൈന്യത്തെ ഒരു രാത്രിമുഴുവൻ അതിർത്തിയിൽ തടഞ്ഞുനിർത്തിയ മേജർ കുൽദീപ്സിങ് ചാന്ദ്പുരിയുടെ ലോംഗേവാലയിലേക്ക് ഒരു യാത്ര 1971-ലെ ആ യുദ്ധവിജയത്തിന്റെ അമ്പതാംവർഷം ആഘോഷിക്കപ്പെടുമ്പോൾ കുൽദീപ്സിങ് ചാന്ദ്പുരിയുടെ വീരസാഹസിക കഥകളാൽ നിറഞ്ഞ, പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ ലോംഗേവാലയിലേക്ക്  ജയ്സാൽമേർ കടന്ന് രാജസ്ഥാൻ മരുഭൂമിയിലൂടെയുള്ള ഒരു യാത്ര. ഇന്ത്യ-പാക് അതിർത്തിയിൽ, കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മണൽപ്പരപ്പിലെ ചെറിയൊരു ഗ്രാമമാണ് ലോംഗോവാല.ആട് വളർത്തലാണ് ഇവിടുത്തെ ഗ്രാമവാസികളുടെ പ്രധാന തൊഴിൽ. ജയ്സാൽമേർ നഗരം കഴിഞ്ഞാൽ പിന്നെ പാതകൾ വിജനമാകും.ഇടയ്ക്കിടെ പോകുന്ന പട്ടാളവണ്ടികൾ ഒഴിച്ചാൽ വേറെ വാഹനങ്ങളൊന്നുമില്ല.റോഡിന് ഇരുവശവും മണൽക്കൂനകൾമാത്രം.  കടകൾ പോലും വിരളം.പാകിസ്താൻ അതിർത്തിയിലേക്കാണ് യാത്ര.ആടുമേയ്ക്കുന്നവരല്ലാതെ ആരെയും വഴിയിലെവിടെയും കാണാൻ സാധിക്കില്ല.പോകുന്ന വഴിക്കാണ്  തനോത്ത് ദേവീക്ഷേത്രം.അല്ലെങ്കിൽ. ‘അതിർത്തിരക്ഷാദേവി’ എന്ന് പട്ടാളം വിശ്വസിക്കുന്ന ക്ഷേത്രം. ബി.എസ്.എഫുകാരാണ് ക്ഷേത്രത്തിന്റെ സംരക്ഷകർ. അവിടെനിന്ന് ലോംഗേവാലയിലേക്ക് പാത നീളുകയാണ്.ചിലയിടങ്ങളിൽ മരുക്കാറ്റിൽ റോഡുതന്നെ മൂടിപ്പോയിരിക്കുന്നു.ഒടുവിൽ ലോംഗേവാല ബോർഡർ ചെക്പോസ്റ്റിലെത്തി.ഇവിടെനിന്ന് കഷ്ടിച്ച് 14 കിലോമീറ്ററേയുള്ളൂ പാകിസ്താനിലേക്ക്.ദൂരെ  മൊബൈൽടവർപോലുള്ള വലിയ ടവറുകളിൽ സദാ ജാഗരൂകരായി  തോക്കേന്തിയ  പട്ടാളക്കാർ. ലോംഗേവാല! ഇവിടെയാണ് 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ മുദ്രകൾ ഇപ്പോഴും മറവിയുടെ…

  Read More »
Back to top button
error: