സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാൻ
.ഐ.പിയുടെ നേര്‍ വിപരീതമാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാൻ (എസ്. ഡബ്ല്യു.പി).എസ്.ഐ.പി വഴി മാസത്തില്‍ നിശ്ചിത തുക വീതം നിക്ഷേപിക്കുമ്ബോള്‍ SWP വഴി സ്ഥിരമായി നിശ്ചിത തുക നിക്ഷേപത്തില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കും. വിശ്രമകാലത്തേക്ക് ധനസമാഹരണത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. അതോടൊപ്പം നിക്ഷേപം വളരുമെന്നതിനാല്‍ ആവശ്യത്തിന് ശേഷം സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാൻ അവസാനിപ്പിക്കുമ്ബോള്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും.
പ്രവര്‍ത്തനം എങ്ങനെ
കയ്യിലുള്ള യൂണിറ്റിനും നെറ്റ് അസറ്റ് വാല്യു അനുസരിച്ചുമാണ് വരുമാനം നേടാനാവുക. 10,000 യൂണിറ്റുള്ള വ്യക്തി മാസത്തില്‍ 5,000 രൂപ വരുമാനം നേടാൻ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ ഉപയോഗിക്കുമ്ബോള്‍ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 10 രൂപ ആണെങ്കില്‍ ആദ്യ മാസം 500 യൂണിറ്റുകള്‍ വില്‍പന നടത്തണം. ബാക്കി 9,500 യൂണിറ്റുകള്‍ അക്കൗണ്ടിലുണ്ടാകും. അടുത്ത മാസം നെറ്റ് അസറ്റ് വാല്യു 20 രൂപയായാല്‍ 250 യൂണിറ്റുകള്‍ വില്‍പന നടത്തിയാല്‍ മതിയാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാനിലേക്ക് കടക്കുന്നതിന് മുൻപ് വിരമിക്കല്‍ കാലത്തെ ചെലവുകള്‍ കണക്കാക്കുക. വിരമിക്കലിന് ശേഷമുള്ള പ്രതിമാസ ചെലവുകള്‍, പണപ്പെരുപ്പം, മുൻകൂട്ടിക്കാണാത്ത ആരോഗ്യ സംരക്ഷണ ചെലവുകള്‍ എന്നിവ ഉള്‍പ്പെടണം. അടുത്തതായി കയ്യിലുള്ള തുക അവലോകനം ചെയ്യുക. ഇതാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാനിന്റെ അടിസ്ഥാനം.
കോര്‍പ്പസ്, സാമ്ബത്തിക ആവശ്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി പിൻവലിക്കല്‍ നിരക്ക് കണക്കാക്കണം. ഏകദേശം 4-6 ശതമാനമാണ് സാധാരണയായി തിരഞ്ഞെടുക്കുന്ന പിൻവലിക്കല്‍ നിരക്ക്. ഇത് വ്യക്തിഗത സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ശരിയായ ഫണ്ട് തിരഞ്ഞെടുക്കുക എന്നതാണ്. റിസ്ക് ടോളറൻസും വരുമാന ആവശ്യങ്ങളും അടിസ്ഥാനമാക്കി ഇക്വിറ്റിയും ഡെബ്റ്റ് ഫണ്ടുകളും തിരഞ്ഞെടുക്കാം. വിപണി സാഹചര്യങ്ങളെയും വ്യക്തിഗത സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാവണം നിക്ഷേപ തീരുമാനം എടുക്കാൻ.
നികുതി നേട്ടം
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാനിന്റെ ഒരു ഗുണം അവയുടെ നികുതിയാണ്. വിരമിക്കല്‍ കാലത്തേക്ക് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാൻ ഉപയോഗിക്കുമ്ബോള്‍ കുറഞ്ഞ വരുമാനം കാരണം വിരമിച്ചവര്‍ താഴ്ന്ന നികുതി ബ്രാക്കറ്റിലാണെന്നതിനാല്‍ നികുതി ഭാരം കുറയും. തുടക്കത്തില്‍ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാൻ വഴി പിൻവലിക്കലിക്കുന്ന തുകയുടെ പ്രധാന ഭാഗം നിക്ഷേപിച്ച തുകയായിരിക്കും. ഇതിന് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പിൻവലിച്ച തുകയുടെ ദീര്‍ഘകാല മൂലധന നേട്ടം നികുതി വിധേയമായിരിക്കും.
പിൻവലിക്കുന്ന തുകയ്ക്ക് നികുതി ഈടാക്കുന്നത് ഇപ്രകാരമാണ്. ഇക്വിറ്റി ഫണ്ടുകളില്‍ 1 വര്‍ഷത്തില്‍ താഴെ കാലമുള്ള നിക്ഷേപം പിന്‍വലിച്ചാല്‍ 15 ശതമാനം നികുതി ഈടാക്കും. 1 വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപ വരെ നികുതിയില്ല. ശേഷം 10 ശതമാനം നികുതി നല്‍കണം.
ഡെബ്റ്റ് ഫണ്ടില്‍ 2023 ഏപ്രില്‍ 1 മുതലുള്ള നിക്ഷേപങ്ങളില്‍ നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ വഴി പിന്‍വലിക്കുമ്ബോള്‍ ആദ്യം വാങ്ങിയ യൂണിറ്റുകളാണ് ആദ്യം റഡീം ചെയ്യുന്നത്.
50,000 രൂപ സ്വന്തമാക്കാം
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാനിന് അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കുന്നത് കയ്യിലുള്ള നിക്ഷേപത്തിന്റെയും വലുപ്പവും ആവശ്യമായ തുകയെയും ആശ്രയിച്ചിരിക്കും. ഒരു കോടി രൂപയുടെ സമ്ബാദ്യമുള്ളവര്‍ക്ക് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവവല്‍ പ്ലാൻ വഴി 50,000 രൂപ പ്രതിമാസ വരുമാനം വേണമെങ്കില്‍ 6 ശതമാനം വാര്‍ഷിക പിൻവലിക്കല്‍ നിരക്കില്‍ നിക്ഷേപം ക്രമീകരിക്കാം. ഒരു അഗ്രസീവ് ഇക്വിറ്റി ഫണ്ട് വഴി ഇതി ഉപയോഗിക്കാം.
50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 6 ശതമാനം വാര്‍ഷിക പിന്‍വലിക്കല്‍ പ്രകാരം മാസത്തില്‍ 25,000 രൂപ നേടാം. 50 ലക്ഷം രൂപ 8 ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രതീക്ഷിക്കുന്നൊരു ഡെബ്റ്റ് ഫണ്ടില്‍ നിക്ഷേപിക്കുകയും 10 വര്‍ഷത്തേക്ക് 25,000 രൂപ വീതം മാസ പിന്‍വലിക്കുകയും ചെയ്താല്‍ 30 ലക്ഷം രൂപയാണ് ആകെ പിന്‍വലിക്കുന്നത്. 8 ശതമാനം നിരക്കില്‍ നിക്ഷേപം വളരുന്നതിനാല്‍ ആകെ കോര്‍പ്പസ് 10 വര്‍ഷത്തിന് ശേഷം 62,91,518 രൂപയായി മാറും.
ഓർക്കുക: മ്യൂച്വൽ ഫണ്ട് നിക്ഷേപകര്‍ക്കും, ഡിമാൻഡ് അക്കൗണ്ട് ഉടമകള്‍ക്കും ഡിസംബര്‍ 31ന് മുൻപ് നോമിനിയുടെ പേര് നിര്‍ബന്ധമായും ചേര്‍ക്കണമെന്ന് സെബി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 31-ന് മുൻപ് നോമിനേഷൻ നല്‍കിയിട്ടില്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പണം പിൻവലിക്കുന്നത് സെബി മരവിപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ, നോമിനേഷൻ ഇല്ലാത്ത ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി വ്യാപാരവും നടത്തുവാൻ സാധിക്കുകയില്ല.