പറമ്പിൽ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ചക്ക ഇപ്പോൾ വെറും ചക്കയല്ല, വിഐപി പദവിയാണതിന്.സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമെന്ന അഹങ്കാരവും ഇന്ന് ചക്കയ്ക്കുണ്ട്.
ഇതോടെ സാധാരണക്കാരന്റെ ഭക്ഷണമായിരുന്ന ചക്ക വിഭവങ്ങൾ ഇപ്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനുവിൽ വരെ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ചക്കപ്പുഴുക്കും ചക്കക്കുരു തോരനും കടന്ന് കടല്റ്റിലും ബർഗറിലും പിസയിലുമൊക്കെ എത്തി നിൽക്കുകയാണ് ഇന്ന് നമ്മുടെ ചക്ക.
ജനുവരി പുതുവർഷത്തെ ആദ്യ മാസം മാത്രമല്ല ചക്കയുടെയും കൂടി കാലമാണ്. നാട്ടിൻപുറത്തെ തൊടികളിലൊക്കെ ചക്കപ്പഴത്തിന്റെ മദിപ്പിക്കുന്ന ഗന്ധം നിറഞ്ഞു തുടങ്ങുന്നത് ജനുവരിയോടെയാണ്.ഇനിയുള്ള രണ്ടുമൂന്നുമാസം രുചിയുൽസവങ്ങളുടേതാണ്.അതറിയിക് കാൻ ചക്കയ്ക്കുപ്പുണ്ടോ പാടി ചെങ്ങാലി പക്ഷികൾ എത്തിയും കഴിഞ്ഞു.ഇനി ഇടവപ്പാതി തുടങ്ങാതെ അവരീ മണ്ണ് വിട്ടുപോകില്ല.
ചക്കപ്പുഴുക്കും ചക്കവരട്ടിയും എല്ലാം മലയാളിക്ക് എന്നും ഗൃഹാതുരത്വത്തിന്റെ പ്രതീകങ്ങളാണ്.അവധിക്ക് നാട്ടിൽവന്നു പോകുമ്പോൾ കണ്ണിമാങ്ങാ അച്ചാറിനും ചമ്മന്തിപ്പൊടിക്കുമൊപ്പം ബാഗിന്റെ ഒരു കോണിലുണ്ടാകും ചക്ക വറ്റലും ചക്ക വരട്ടിയും ഉപ്പേരിയുമൊക്കെ.
എന്നാൽ ചക്കയ്ക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും കൊതി തീരെ തിന്നാൻ കിട്ടാനില്ലാത്ത അവസ്ഥയാണിന്നുള്ളത്. വഴിയോരങ് ങളിൽ വിൽപ്പനയ്ക്കിട്ടിട്ടുള്ള ചക്കയ്ക്കാവട്ടെ പൊള്ളുന്ന വിലയും.60 മുതൽ 80 വരെയാണ് കിലോയ്ക്ക് വില.
ചക്കയ്‍ക്കു വില കൂടിയെങ്കിലും ആവശ്യത്തിനു കിട്ടാനില്ല എന്നതാണ് മറ്റൊരവസ്‍ഥ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിളവിൽ വൻ കുറവാണ് ഇത്തവണയെന്ന് കർഷകർ പറയുന്നു. കാലാവസ്‍ഥാ വ്യതിയാനമാണ് കാരണമായി പറയുന്നത്. കഴിഞ്ഞ വർഷം ചക്ക ഒന്നിന് 15 മുതൽ 25 വരെ വിലയുണ്ടായിരുന്ന സ്‍ഥാനത്ത് ഇക്കുറി 40 മുതൽ 50 രൂപ വരെയാണ് വീട്ടുകാർ തന്നെ കച്ചവടക്കാരിൽ നിന്നും ഈടാക്കുന്നത്.
പോഷകമൂലകങ്ങളുടേയും വിറ്റാമിനുകളുടേയും നാരുകളുടേയും കലവറയാണ് ചക്ക.അതിനാൽ തന്നെ പാവപ്പെട്ടവന്‍റെ പുരയിടത്തിലെ ഫലവൃക്ഷമെന്ന ലേബലിൽ നിന്നു ഉയർന്ന മൂല്യമുള്ള ഫലങ്ങളുടെ ഗണത്തിലേക്കുള്ള ചക്കയുടെ മാറ്റം കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു.
അർജിനിൻ, സിസ്റ്റൈൻ, ല്യൂസിൻ, തുടങ്ങി ട്രിപ്നോഫാൻ വരെയുളള പ്രോട്ടീനുകൾ നിയാസിൻ, ഫോളിക് ആസിഡ് തുടങ്ങിയ വിറ്റാമിൻ ബി 6 സംയുക്തങ്ങൾ വിറ്റാമിൻ സി, കാരോട്ടിനോയ്ഡ് ഫ്ളവനോയ്ഡ്, സ്റ്റീറോൾ, ടാനിൻ തുടങ്ങിയ ഫൈറ്റോ കെമിക്കലുകൾ എന്നിവ ചക്കയുടെ മൂല്യം വർധിപ്പിക്കുന്നു.
രക്തത്തിലെ പഞ്ചാസാരയുടെ അളവ് കുറക്കാൻ പച്ചച്ചക്കയ്ക്ക് പ്രത്യേക കഴിവുണ്ട്. 100 ഗ്രാം പച്ചച്ചക്കക്ക് 95 കലോറി മാത്രമേയുളളൂ. കൊള സ്ട്രോളിന്‍റെ അളവ് തീരെയില്ലാ ത്തതിനാൽ ചക്ക ആരോഗ്യം കാക്കു ന്നതിന് ഏറെ സഹായിക്കുന്നു. വിറ്റാമിൻ എ, സി, ഇ, കെ, നിയാസിൻ, ഫൊളേറ്റ്, ബി 6, മഗ്നീഷ്യം എന്നീ പോഷകമൂലക ങ്ങളുടെ കലവറയായതിനാൽ എല്ലുകളുടെ സൂക്ഷിപ്പുകാരനാകാനും ചക്കയ്ക്ക് സാധിക്കും.
കാൻസറിനെ പ്രതിരോധിക്കാനും പ്രമേഹത്തെ പിടിച്ചുനിർത്താനും അമിതഭാരം കുറക്കാനും തൈറോയ്ഡ് നിയന്ത്രണത്തിനുമെല്ലാം ചക്കയ്ക്ക് പ്രത്യേക കഴിവുണ്ട്. നാരുകളും പ്രോട്ടീനുകളുമാണ് ചക്കയെ കേമനാക്കുന്നത്. കരോട്ടി നോയ്ഡ് ധാരാളമുളളത് വിറ്റാമിൻഎ ധാരാളമുണ്ടെന്നതിന്‍റെ സൂചകമാണ്. കണ്ണിന്റെയും ഹൃദയത്തിന്റേയും ആ രോഗ്യം കാക്കാൻ ചക്കയും പോന്ന മറ്റൊരു വിഭവമില്ല. വിറ്റാമിൻ സി ധാരാളമുളളതിനാൽ ശരീരത്തെ ചുറുചുറുക്കോടെ സംരക്ഷിക്കുന്നതിനും ചക്കയ്ക്കാവും.
ചക്കയോടുളള ഇഷ്ടം കൊണ്ടു നാലു തെങ്ങിന്‍റെ നടുവിൽ വെറുതെ കിടക്കുന്ന സ്ഥലത്ത് പ്ലാവിൻ തൈ നടാമെന്നു വിചാരിക്കരുത്. നന്നായി വളരാനും നല്ല ഉത്പാദനം കിട്ടാനും സൂര്യപ്രകാശം ധാരാളം ആവശ്യമുളള വിളയാണ് പ്ലാവ്. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതു കൊണ്ടു തന്നെ പലപ്പോഴും നമ്മുടെ ചക്കയുടെ ഉത്പാദനം കാര്യമായി കുറയുന്നണ്ട് എന്ന കാര്യവും മറക്കരുത്!