Feature

  • സ്കൂൾ വർഷാരംഭം; കുട്ടികൾക്ക് സാധനങ്ങൾ വാങ്ങുമ്പോൾ

     സ്കൂൾ വർഷാരംഭത്തിൽ കുട്ടികൾക്ക് വേണ്ടതെല്ലാം വാങ്ങേണ്ടിവരും.ബാഗ്, ഷൂസ്, വാട്ടർബോട്ടിൽ, കുട തുടങ്ങി കുട്ടികളുടെ ആവശ്യവും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ മാതാപിതാക്കളും റെഡിയാണ്.രക്ഷിതാക്കൾ ചിന്തിക്കുന്നത് ഒരു ബാഗ് വാങ്ങിയാൽ ഒരു വർഷം മുഴുവൻ ഉപയോഗിക്കാൻ കഴിയണമെന്നാകുമ്പോൾ കുട്ടികളുടെ ഡിമാൻഡ് മിക്കി മൗസിന്റെ പടമുള്ള ബാഗ് വേണമെന്നതാകാം.അതെന്തുതന്നെയായാലും കുട്ടികളുടെ ആരോഗ്യത്തിനായിരിക്കണം ഇവിടെ മുൻഗണന നൽകേണ്ടത്. ബാഗു വാങ്ങുമ്പോൾ  ഒരുവശം മാത്രം തോളിൽ തൂക്കിയിടുന്ന ബാഗുകൾ ഒഴിവാക്കണം.ഇരു ചുമലിലുമായി പുറത്തു തുക്കി ഇടാൻ കഴിയുന്ന ബാഗായിരിക്കും ഉത്തമം.മഴവെള്ളം അകത്തു പ്രവേശിക്കുന്നതുമായിരിക്കരുത്.വാട്ടർ റെസിസ്റ്റന്റ് ബാഗുകൾ ഇപ്പോൾ ധാരാളം വാങ്ങാൻ ലഭിക്കും. . അതേപോലെ തോളിലിടുന്ന  ഭാഗം വീതിയുളളതാകാൻ ശ്രദ്ധിക്കണം.ബാഗിൽ പുസ്തകങ്ങൾ, ടിഫിൻ ബോക്സ് , വാട്ടർ ബോട്ടിൽ എന്നിവ സൂക്ഷിക്കാനും ഭാരം കുട്ടിക്ക് താങ്ങാൻ കഴിയുന്ന വിധവുമുള്ളതാകണം. കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിൽ അധികം ബാഗിനു ഭാരമായാൽ മുന്നോട്ടു കുനിയാനുള്ള സാധ്യതയേറെയാണ്. കൂടാതെ മുന്നോട്ടു കൂനിഞ്ഞുള്ള നടപ്പ് ശീലമായും പോകും.കാൽമുട്ട് വേദന, നടുവേദന തുടങ്ങിയവ ഭാവിയിൽ വരാനുള്ള…

    Read More »
  • പകൽപ്പോലും ആളുകൾ ചെല്ലാൻ മടിക്കുന്ന പത്തനംതിട്ടയിലെ സാവിത്രിക്കാട്

    പത്തനംതിട്ട:1983ല്‍ നടന്ന അതിദാരുണമായ ഒരു കൊലപാതകത്തിന്റെ കുപ്രസിദ്ധി നിറയുന്ന മലയാലപ്പുഴ പഞ്ചായത്തിലെ സാവിത്രിക്കാട് അന്നും ഇന്നും ഭീതിയുടെ ഭൂമികയാണ്. ഇടുക്കി ജില്ലയിലെ ഉള്‍നാടൻ ഗ്രാമമായ തേങ്ങാക്കല്ലില്‍ നിന്ന് സാവിത്രിയെ പത്തനംതിട്ടയിലെ മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ റബര്‍ തോട്ടത്തിലെത്തിച്ചു അര്‍ദ്ധരാത്രിയിൽ കൊല്ലുകയായിരുന്നു.കാമുകനായിരുന്നു ഗര്‍ഭിണിയായ യുവതിയുടെ ജീവനെടുത്തത്.   6000 ഏക്കര്‍ വരുന്ന വനത്തിനു സമാനമായ റബര്‍ തോട്ടത്തില്‍ പച്ചജീവനുമേല്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ പുറംലോകം ഒന്നും അറിഞ്ഞില്ല. കൊലപാതകം നടന്നു മുപ്പതുദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിനു തുമ്ബുണ്ടാക്കാൻ ആകാതെ പൊലീസ് കുഴഞ്ഞു.എസ്റ്റേറ്റിലെ നിരപരാധികളായ പല തൊഴിലാളികള്‍ക്കും അന്ന് ലോക്കപ്പ് മര്‍ദ്ദനമേറ്റു.പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്തിന്റെ ഉറവിടം തേടി പോലീസ് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.സാവിത്രിയുടെ കാമുകനായ യുവാവ് പൊലീസ് പിടിയിലായി.   സംഭവത്തിന് ശേഷം കൊലപാതകം നടന്ന സ്ഥലത്തിന് സാവിത്രിക്കാടെന്ന് പേരുവീണു.വിജനമായ റബര്‍ത്തോട്ടത്തില്‍ സാവിത്രിയുടെ നിലവിളികള്‍ പലരും കേട്ടിട്ടുണ്ടത്രെ. ഭയപ്പെടുത്തുന്ന ഓർമ്മകളും കഥകളുമായി ഇന്നും സാവിത്രിക്കാട് നിറഞ്ഞുനില്‍ക്കുന്നു.സാവിത്രിയുടെ പേരില്‍ അറിയപ്പെടുന്ന ഈ…

    Read More »
  • ധാരാവിയിലെ ചേരിയില്‍ നിന്ന് ആഡംബര സൗന്ദര്യ ബ്രാന്‍ഡിന്റെ മുഖമായി 14 കാരി

    ധാരാവിയിലെ ചേരിയില്‍ നിന്ന് ആഡംബര സൗന്ദര്യ ബ്രാന്‍ഡായ ഫോറസ്റ്റ് എസെന്‍ഷ്യല്‍സിന്റെ യുവതി കളക്ഷന്‍ വിഭാഗത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് 14 വയസുകാരിയായ മലീഷ ഖര്‍വ. 2020-ല്‍ ഒരു വീഡിയോ ഷൂട്ടിന് മുംബൈയിലെത്തിയ ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഹോഫ്മാനാണ് ഖര്‍വയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഗോഫൗണ്ട്മി എന്നൊരു പേജും താരം തുടങ്ങി. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായായിരുന്നു ഇത്. ഖര്‍വ ഇതിനോടകം മോഡലിങ് രംഗത്തെത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവിലത്തേയാണ് ഫോറസ്റ്റ് എസെന്‍ഷ്യല്‍സിന്റേത്.   കഴിഞ്ഞ ഏപ്രിലില്‍ തന്റെ ചിത്രങ്ങളുള്ള ഒരു സ്റ്റോറിലെത്തിയ മലീഷയുടെ വീഡിയോ ഫോറസ്റ്റ് എസെന്‍ഷ്യല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മലീഷയുടെ കഥ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നായിരുന്നു വീഡിയോയ്ക്ക് നല്‍കിയിരുന്ന ക്യാപ്ഷന്‍.

    Read More »
  • കാട്ടുപോത്ത് എങ്ങനെ അപകടകാരിയാകുന്നു ?

    നമ്മൾ നാട്ടിൽ ഇണക്കി വളർത്തുന്ന പോത്തും എരുമയും കാട്ടിലെത്തിയതല്ല കാട്ടുപോത്ത്. Gaur (ഗൗർ)Indian Bisone, കാട്ടി , കാട്ടുപോത്ത് എന്നിങ്ങനെ പല പേരിലറിയപ്പെടുന്ന ഇവർ Bos gaurus കുടുംബാംഗമാണ്. ആണിനും പെണ്ണിനും ഒരേ പേരാണ്. കാട്ടുപോത്ത്. അതുകൊണ്ട് കാട്ടുപോത്ത് ഗർഭം ധരിച്ച വാർത്ത കേട്ടാൽ പരിഹാസം വേണ്ട. കരുത്തും ശക്തിയും ഉള്ള ഇവർക്ക് 800 കിലോ മുതൽ 1200 കിലോ വരെ തൂക്കം വയ്ക്കാം.എണ്ണത്തിൽ വളരെ കുറവാണ്. വംശനാശ ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ വന്യജീവി സംരക്ഷണ നിയമ പരിരക്ഷയുണ്ട്. നീണ്ടു വളഞ്ഞ കൊമ്പുകൾ ഉണ്ട്.മനുഷ്യനെ കോർക്കാൻ അതുമതി അമ്മ വഴി മിഥുനുമായി( നാഗാലാ‌‍ൻഡ്, അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളുടെ ദേശീയ മൃഗം) ബന്ധപ്പെട്ടിരിക്കുന്നു. വലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്.ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്.പൂർണ വളർച്ചയെത്തിയിൽ 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും വളരെ തീവ്രമായ ഗന്ധം മനസ്സിലാക്കാനുള്ള കഴിവ് ഇതിനുണ്ട്.ഇതുവഴി അപ്രതീക്ഷമായി എത്തുന്ന ശത്രുക്കളെപ്പോലും ഇവ നേരിടും.കാട്ടിലെ മറ്റു മൃഗങ്ങളേക്കാൾ മനുഷ്യനാണ് ഇവരുടെ…

    Read More »
  • പെൺകുട്ടികൾ കാലിൽ കറുത്ത ചരട് കെട്ടുന്നതിനു പിന്നിലുള്ള രഹസ്യം എന്താണ് ?

    പെൺകുട്ടികൾ കാലിൽ കറുത്ത ചരട് കെട്ടുന്നത് ഓരോരോ ആചാരത്തിന്റെ ഭാഗമായിട്ടാണെന്നാണ് പൊതുവായുള്ള അറിവ്.എന്നാൽ വിദേശ രാജ്യങ്ങളിൽ സെക്സിന്  താല്പര്യം ഉണ്ടെന്ന് അറിയിക്കുന്നതിനാണ് ഇങ്ങനെ‌ കാലിൽ കറുത്ത ചരട് കെട്ടുന്നത്. കോൾഗേൾ എന്നതിന്റെ അടയാളമാണ് കാലിലെ കറുത്ത ചരട്.സിങ്കപ്പൂർ, മലേഷ്യ, ഹോങ്ങ്കോങ് പോലെയുള്ള രാജ്യങ്ങളിൽ ഇങ്ങനെ‌ ചരട് കെട്ടി കണ്ടാൽ തുക പറഞ്ഞുറപ്പിക്കാം. ഇവിടെയും ഇതു വരട്ടെ പീഡനം ഒഴിഞ്ഞു പോകുമല്ലോ എന്ന് ചിന്തിച്ചാൽ അതിലും അപകടമെന്നേ പറയാനുള്ളൂ.കേരളത്തിൽ ഇതൊരു ഫാഷനായി കരുതിയാണ് പലരും ഇങ്ങനെ‌ കാലിൽ കറുത്ത ചരട് കെട്ടുന്നത്.അല്ലെങ്കിലും വിദേശത്ത് എന്തുകണ്ടാലും അത് അതേപടി പകർത്തുക എന്നതാണല്ലോ നമ്മുടെ ഒരിത്. പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്നവർക്കുപോലും  മറുപടി ഉണ്ടാകില്ല.പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും….. ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ…

    Read More »
  • മഞ്ഞിൽ മൂടിയ മൊട്ടക്കുന്നുകൾ;വരൂ, വാഗമൺ വിളിക്കുന്നു

    മലമുകളിലെ കാഴ്ച്ച ആസ്വദിച്ച് കോടമഞ്ഞിന്റെ തണുപ്പ് ഏറ്റുവാങ്ങി പ്രകൃതിയെ തൊട്ടറിഞ്ഞ് മടങ്ങിയെത്താനാണ് ആഗ്രഹമെങ്കില്‍ വാഗമണിലേക്ക് പോയി വരാം.കോട്ടയത്ത് നിന്ന് 65 കിലോമീറ്റര്‍ ദൂരമാണ് വാഗമണ്ണിലേക്ക്.   കോട്ടയത്ത് നിന്ന് ഈരാറ്റുപേട്ട വഴി തീക്കയി വെള്ളിക്കുളത്തിലൂടെയാണ് വാഗമണ്‍ യാത്ര.മൊട്ടക്കുന്നും പൈന്‍മരക്കാടുകളും നിറഞ്ഞ ഒരു ഹില്‍സ്റ്റേഷന്‍ എന്ന് മാത്രം ‍പറഞ്ഞാൽ അത് വാഗമണിനെ കുറച്ചു കാണലാകും.വെള്ളിക്കുളം എത്തുമ്പോള്‍ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള  ബോര്‍ഡുകള്‍ കാണാം.ഇടത്തേക്ക് തിരിഞ്ഞാല്‍ ഇവിടങ്ങളിലേക്ക് പോകാം.അങ്ങോട്ട് തിരിയാതെ നേരെപോയാൽ വെള്ളിക്കുളം ജംഗ്ഷന്‍ കഴിയുമ്പോള്‍ മാര്‍മല അരുവി വെള്ളച്ചാട്ടത്തിലേക്കുള്ള ദിശാബോര്‍ഡ് കാണാം.വാഗമണിലേക്ക് യാത്ര വരുന്ന പലരും ഈ വെള്ളച്ചാട്ടം അവഗണിക്കുകയാണ് പതിവ്. രണ്ട് തട്ടായാണ് വെള്ളച്ചാട്ടം.വാഗമണ്‍ എത്തുന്നതിന് മുൻപ് മനസും ശരീരവും ഒന്ന് തണുപ്പിക്കാനുള്ള അവസരമാണ്.എന്നാല്‍ പല അപകടങ്ങളും നേരത്തെ  സംഭവിച്ചിട്ടുള്ളതിനാല്‍ സൂക്ഷിക്കണം.മനോഹാരിത പോലെതന്നെ അപകടസാധ്യത ഏറെയുണ്ട് മാർമല അരുവിയിൽ. 30 അടി വരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്.പാറയിൽ ചുറ്റപ്പെട്ടാണ് തടാകം നിൽക്കുന്നത്.  മീനച്ചിലാറിന്റെ കൈവഴിയായ…

    Read More »
  • ബാല്യം വിലപ്പെട്ടതാണ്, കൊച്ചുകുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കരുത്

    ചെറിയ കുട്ടികളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഭയാനകമായ ആഘാതമുണ്ടാക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. പത്ത് വയസ്സിന് താഴെ പ്രായത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ മാനസികാരോഗ്യം തകര്‍ക്കുമെന്നാണ് യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍ ലാബ്സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.ആത്മഹത്യാ പ്രവണത, മറ്റുള്ളവരോടുള്ള ആക്രമണോത്സുകത, യാഥാര്‍ഥ്യബോധമില്ലായ്മ, ഭ്രമാത്മകത തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്ക് ചെറുപ്രായത്തിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. ചെറുപ്രായത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ഭയാനകമായ ആഘാതമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയുടെ മുന്‍ സിഇഒ മനു കുമാര്‍ ജയിന്‍ പറഞ്ഞു. കുട്ടികള്‍ കരയുമ്ബോഴോ ഭക്ഷണം കഴിക്കുമ്ബോഴോ കാറിലായിരിക്കുമ്ബോഴോ കുട്ടികള്‍ക്ക് ഫോണ്‍ കൈമാറാനുള്ള പ്രലോഭനത്തെ ചെറുക്കാന്‍ അദ്ദേഹം മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.   മാതാപിതാക്കളെന്ന നിലയില്‍, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കൊച്ചുകുട്ടികള്‍ക്കിടയില്‍ അമിതമായ സ്‌ക്രീന്‍ സമയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഓര്‍ക്കുക, അവരുടെ ബാല്യം വിലപ്പെട്ടതാണ്, അവര്‍ക്ക് ശോഭനവും ആരോഗ്യകരവുമായ ഭാവിക്ക് ഏറ്റവും മികച്ച അടിത്തറ നല്‍കേണ്ടത് നമ്മുടെ…

    Read More »
  • നാടിൻ്റെ കരുത്തു മാത്രമല്ല, കരുതലും കൂടിയാണ് കേരള പോലിസ്

    കൂത്തുപറമ്പ്- തലശ്ശേരി റോഡിൽ ചുങ്കത്ത് നടന്ന വാഹന അപകടത്തിൽ എരുവട്ടി പൂളബസാറിലെ രൂപേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡരികിൽ നിൽക്കുകയായിരുന്ന രൂപേഷിൻ്റെ ദേഹത്തേക്ക് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് മറിഞ്ഞായിരുന്നു അപകടം. തുടർന്ന് പോലീസുകാർ തന്നെ മുൻകൈയെടുത്ത് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിച്ച രുപേഷ് ദിവസങ്ങളോളം അവിടെ ഐസിയുവിൽ ആയിരുന്നു, ഒരു കുടുംബത്തിൻ്റെ ആശ്രയമായിരുന്ന യുവാവിൻ്റെ അപകടം നാടിനെയും ദുഃഖത്തിലാഴ്ത്തി.സ്പീക്കർ എ എൻ ഷംസീർ, പോലിസ് അധികാരികൾ എന്നിവർ അടിയന്തിരമായി ഇടപെടുകയും ആശുപത്രിയിലും മറ്റു വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയ രൂപേഷിന് ഇനിയും മാസങ്ങൾ നീണ്ടു നിൽക്കുന്ന ചികിത്സ ആവശ്യമാണ്,നിർദ്ധന കുടുംബം ആശങ്കയിൽനിൽക്കുമ്പോഴാണ് കേരള പോലിസിൻ്റെ സഹായഹസ്തം എത്തുന്നത്.കേരള പോലിസ് അസോസിയേഷൻ മുൻകൈ എടുത്ത് കൊണ്ട് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് സഹപ്രവത്തകരിൽ നിന്നും സമാഹരിച്ച  5 ലക്ഷം രൂപ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ രുപേഷിന് ഇന്ന് കൈമാറി.  ഒരു കുടുംബത്തെ ചേർത്ത് പിടിച്ചതിന് കേരള പോലീസിൽ…

    Read More »
  • എം ടെക്കിൽ ഉന്നത വിജയം നേടി ആശാരിപ്പണിക്കാരനായ നിർമ്മൽ

    എം ടെക്കിൽ ഉന്നത വിജയം നേടി വീട്ടുകാർക്കും നാട്ടുകാർക്കും ഒരേപോലെ അഭിമാനമായി മാറിയിരിക്കുകയാണ് ആശാരിപ്പണിക്കാരനായ നിർമ്മൽ. കണ്ണൂരിലെ സർക്കാർ എൻജിനീയറിങ് കോളേജിൽ പഠിച്ച് എം ടെക് പവർ ഇലക്ട്രോണിക്സ്  ആൻഡ് ഡ്രൈവ്സ് പരീക്ഷയിൽ തിളക്കമാർന്ന വിജയമാണ് നിർമ്മൽ നേടിയത്.മാള തൻകുളം ചക്കമ്മാത്ത് മുകുന്ദന്റെ മകനാണ് നിർമ്മൽ. സ്കൂൾ കാലഘട്ടം മുതൽ ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലും ആശാരിയായ സ്വന്തം പിതാവിനെ തൊഴിലിൽ  സഹായിക്കുമായിരുന്ന നിർമ്മൽ, അതുവഴി സ്വയം പ്രാഗൽഭ്യം നേടി കുടുംബത്തിനും തന്റെ വിദ്യാഭ്യാസ ചെലവുകൾക്കും ആവശ്യമായ സാമ്പത്തികം സ്വയം കണ്ടെത്തിയിരുന്നു.ഇതിന്റെ ഇടയിലായിരുന്നു പഠനം.അതാണ് ഇപ്പോൾ നൂറുമേനി വിളഞ്ഞ് ചക്കമ്മാത്ത് കുടുംബത്തിന്റെ ഉമ്മറത്ത് ചിരിയോടെ ഇരിക്കുന്നത്.

    Read More »
  • റെസിയുടെ സ്വപ്നങ്ങൾക്ക് കൂട്ടായി സർക്കാരും

    കോട്ടയം: ജീവിതസാഹചര്യങ്ങളിൽ തളരാതെ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുന്ന ഏറ്റുമാനൂർ സ്വദേശി റെസി മാത്യുവിന് ഒപ്പം നിൽക്കുകയാണ് സ്വന്തം ഭൂമി എന്ന മോഹം സാക്ഷാത്കരിച്ചുകൊടുത്തുകൊണ്ട് സംസ്ഥാന സർക്കാരും. അൻപത്തിരണ്ടാം വയസിൽ ബിരുദം നേടി നിയമ ബിരുദം ജീവിതലക്ഷ്യമാക്കിയ റെസിയുടെ മുൻപിൽ ഒരു തുണ്ട് ഭൂമി പോലും സ്വന്തം പേരിൽ ഇല്ല എന്ന സങ്കടം തീർത്ത പ്രതിസന്ധി ചെറുതായിരുന്നില്ല. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ച് നടന്ന പട്ടയ മിഷൻ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ കൈയിൽ നിന്നാണ് പത്തര സെന്റ് സ്ഥലത്തിന്റെ പട്ടയം റെസി ഏറ്റുവാങ്ങിയത്. കണ്ണൂർ സർലകാശാലയിൽ ഒന്നാംവർഷ നിയമ വിദ്യാർഥിനിയായ റെസിക്ക് സ്വന്തം പേരിൽ ഭൂമിയില്ലാത്തതിനാൽ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാർഥികളായ മക്കൾ അഞ്ജലിക്കും ആശിഷിനുമൊപ്പം വാടക വീട്ടിലാണു റെസ്സി താമസിക്കുന്നത്. പഠനത്തോടൊപ്പം കുട്ടികളുടെ പഠനവും എന്ന വലിയ വെല്ലുവിളിയാണ് റെസിക്കു മുന്നിൽ. ഇത്തരം പ്രതിസന്ധികൾക്കിടെയാണ് 13 വർഷമായി അപേക്ഷ നൽകി…

    Read More »
Back to top button
error: