KeralaNEWS

പെരുന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിന്റെ വീട്ടിലെത്തി; പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരണം രണ്ടായി

തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരണം രണ്ടായി. റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആന്‍ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആന്‍ ഗ്രേസ്. പട്ടിക്കാട് സ്വദേശിനി അലീന അര്‍ധരാത്രിയോടം മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്‌തെങ്കിലും ചികിത്സയില്‍ തുടരുകയാണ്.

സുഹൃത്തിന്റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികള്‍ ഇന്നലെയാണ് ഡാം റിസര്‍വോയറില്‍ അകടപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു പെരുന്നാള്‍ സന്തോഷത്തിലായിരുന്ന ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ സംഭവം നടന്നത്. പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളെയും നാട്ടുകാര്‍ പെട്ടന്ന് തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പട്ടിക്കാട് സ്വദേശി അലീന പുലര്‍ച്ചെയോടെ മരിച്ചു. ചികിത്സയിലുള്ള രണ്ട് കുട്ടികളെ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട കുട്ടികളെല്ലാം തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും മറ്റ് മൂന്ന് പേര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുമാണ്.

Signature-ad

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികള്‍. ഡാമിലെ ജലസംഭരണി കാണാന്‍ ഹിമയുടെ സഹോദരി ഉള്‍പ്പടെ അഞ്ച് പേര്‍ ചേര്‍ന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതില്‍ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: