Feature

  • അടിവസ്ത്രം വാങ്ങിയാല്‍ കഴുകി വേണം ഉപയോഗിക്കാൻ; രാത്രിയിൽ അടിവസ്ത്രത്തിന്റെ ആവശ്യമില്ല

    പുതിയ അടിവസ്ത്രം വാങ്ങിയാല്‍ അത് കഴുകി വേണം ഉപയോഗിക്കാന്‍. കഴുകാതെ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് പാക്ക് ചെയ്തു വരുന്ന വസ്ത്രങ്ങളില്‍ പൊടിയും അണുക്കളും ഉണ്ടാകും.മാസങ്ങള്‍ കവറില്‍ ഇരുന്ന ശേഷമായിരിക്കും നമ്മുടെ കൈകളിലേക്ക് എത്തുന്നത്. ഇത് അണുബാധയ്ക്ക് കാരണമായേക്കാം. കഴുകി വെയിലത്ത് ഇട്ട് നന്നായി ഉണക്കിയ ശേഷം മാത്രമേ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാവൂ. ഒരു ദിവസത്തിലധികം ഒരു അടിവസ്ത്രം ഉപയോഗിക്കരുത്.ദിവസവും അടിവസ്ത്രം മാറണം. നനഞ്ഞാല്‍ അടിവസ്ത്രം ഉടന്‍ മാറ്റുക.ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കരുത്.ആറ് മാസത്തില്‍ കൂടുതൽ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. അടിവസ്ത്രം ധരിക്കുമ്ബോള്‍ പുരുഷന്‍മാര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുരുഷന്‍മാര്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അത് ആരോഗ്യത്തെ ബാധിക്കും. ഇറുകിയ വസ്ത്രം ധരിക്കുന്നത് പുരുഷന്‍മാരുടെ വൃഷണത്തിന്റെ താപനില വര്‍ധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പ്രത്യുല്പാദനശേഷിയെ സാരമായി ബാധിക്കുന്നതാണ്. അതുകൊണ്ട് ഒരുപാട് ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കണം. അടിവസ്ത്രങ്ങള്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കാതിരുന്നാല്‍ ഒട്ടേറെ…

    Read More »
  • എട്ട് വയസുകാരൻ കൊലപ്പെടുത്തിയത് സ്വന്തം സഹോദരിയടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ; ഗ്രാമം ഭീതിയിൽ

    ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലറെന്ന പേരില്‍ അറിയപ്പെടുന്നത് ഇന്ത്യക്കാരനായ ഒരു എട്ട് വയസുകാരനാണ്.ബിഹാറിലെ മുഷഹര്‍ സ്വദേശിയായ എട്ട് വയസ് മാത്രം പ്രായമുള്ള അമര്‍ജീത് സദ. സ്വന്തം സഹോദരിയെ അടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെയാണ് അമർജീത് അതിക്രൂരമായി കൊലപ്പെടുത്തിയത്. കടുത്ത ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലമായിരുന്നു ചെറുപ്രായത്തിലേ അമര്‍ജീതിന്‍റെ മനസിനെ താളം തെറ്റിച്ചത്. നിത്യച്ചെലവുകള്‍ക്ക് പണം കണ്ടെത്താനാവാതെ കഷ്ടപ്പെടുന്നതിനിടയിലാണ് അമര്‍ജീത് പിറക്കുന്നത്.അമര്‍ജീതിന് ഏഴ് വയസ് പ്രായമുള്ളപ്പോള്‍ കുടുംബത്തില്‍ ഒരു കുഞ്ഞ് കൂടി പിറന്നു.അനിയത്തിയുടെ വരവോടെ ലഭിച്ചിരുന്ന അല്‍പ ശ്രദ്ധ പോലും അമര്‍ജീതിനോട് കാണിക്കാന്‍ പറ്റാത്ത ദുരിതത്തിലായി അവന്‍റെ കുടുംബം. ഇതിനിടയിലാണ് അമര്‍ജിതിനെയും കുടുംബത്തേയും സന്ദര്‍ശിക്കാനായി ബന്ധുവായ സ്ത്രീ കുഞ്ഞിനേയും കൂട്ടി എത്തുന്നത്.തൊഴില്‍ തേടി പോകുന്നതിനിടയിൽ കുഞ്ഞിനെ സുരക്ഷിതമായി ഏല്‍പ്പിച്ച്‌ പോകാനായി അവര്‍ കണ്ടെത്തിയ ഇടം അമര്‍ജീതിന്‍റെ കുടുംബമായിരുന്നു. ഗ്രാമത്തിലെ പ്രാദേശിക ചന്തയിലെ ജോലിക്കിടയില്‍ ഒരു കുട്ടിയെ കൂടി നോക്കുകയെന്നത് അമര്‍ജീതിന്‍റെ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല.അതിനാൽ ആ ഉത്തരവാദിത്തം അവര്‍ എട്ടു വയസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. സ്വന്തം…

    Read More »
  • ട്രെയിനിൽ ലഗേജ് മോഷണം പോയാൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം ?

    ഓടുന്ന ട്രെയിനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ തങ്ങളുടെ ലഗേജ് മോഷ്ടിക്കപ്പെട്ടാൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യാനാകും. ഇത് ക്ലെയിം ചെയ്യാനായി യാത്രക്കാർ പാലിക്കേണ്ട പ്രത്യേക നടപടിക്രമങ്ങളുണ്ട്. നിയമം അനുസരിച്ച് കാണാതായ ലഗേജിന്റെ മൂല്യം കണക്കാക്കിയ ശേഷം നിങ്ങളുടെ മോഷണം പോയ ലഗേജിന് ഇന്ത്യൻ റെയിൽവേ പണം നൽകും. ട്രെയിനുകളിൽ ലഗേജ് മോഷണം പോയാൽ യാത്രക്കാരന് ടി ടിയെയോ കോച്ച് അറ്റൻഡന്റുമാരെയോ ഗാർഡുമാരെയോ ജി ആർ പി എസ്കോർട്ടുകളെയോ സമീപിക്കാം. പരാതി നൽകാനായി ലഭിക്കുന്ന FIR ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതായി വരും.പരാതി നൽകാൻ യാത്രക്കാരന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സ്ഥിതി ചെയ്യുന്ന ആർപിഎഫ് അസിസ്റ്റൻസ് പോസ്റ്റുകളും സന്ദർശിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്:  https://wr.indianrailways.gov.in/ – സന്ദർശിക്കുക ശ്രദ്ധിക്കുക: * ട്രെയിനുകൾ മതിയായ കാരണങ്ങളില്ലാതെ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണം. * ഓടുന്ന ട്രെയിനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ തങ്ങളുടെ ലഗേജ് മോഷ്ടിക്കപ്പെട്ടാൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യാനാകും. * ട്രെയിൻ യാത്രയിൽ അടിസ്ഥാന സൗകര്യം ലഭിച്ചില്ലെങ്കിലും ക്ലെയിം ചെയ്യാനാകും.

    Read More »
  • ഒരു മഴഭ്രാന്തന്റെ തോന്ന്യാക്ഷരങ്ങൾ

    പണ്ടൊക്കെ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ജൂൺ തുടങ്ങിയാൽ പിന്നീടങ്ങോട്ട് പേമാരിയാണ്.ഇടവപ്പാതിയുടെ പേക്കൂത്തുകൾ.കറുത്ത് വരുന്ന ആകാശക്കുടയ്ക്കു കീഴിൽ നേരത്തെ മുഴങ്ങുന്ന സ്‌കൂൾ മണികൾ. രാവിലെ തുടങ്ങുന്ന മഴയിൽ സ്‌കൂൾ ജീവിതം പോലും ബുദ്ധിമുട്ടായി മാറിത്തുടങ്ങും. ഉണങ്ങാത്ത വസ്ത്രങ്ങളുടെ ഗന്ധം, അതിങ്ങനെ ദേഹത്തൊട്ടി കിടക്കുന്നതിന്റെ അസ്വസ്ഥതകൾ, ഇടയ്ക്കിടയ്ക്ക് ചില വീടുകൾ മഴയെടുത്തു പോയെന്ന ആവലാതികൾ, ഉരുൾ പൊട്ടലുകൾ… ഇടവപ്പാതിയോടുള്ള പ്രണയം ചില നേരങ്ങളിൽ ഭയത്തിന്റേതായി മാറും. വീടിനു മുന്നിലെ നീണ്ടു കുറുകിയ തോടിന്റെ ഉള്ളിലൂടെ വരമ്പില്ലാതെ ഒഴുകുന്ന കുഞ്ഞരുവിയിൽ കാലു നനച്ച് തന്നെ വേണം സ്കൂളെത്താൻ. സൈക്കിൾ മാത്രം കടന്നു പോകുന്ന കുഞ്ഞു നാട്ടുവഴികൾ ഇന്ന് കാറു പായുന്ന കോൺക്രീറ്റ് റോഡുകളാകുമ്പോൾ നഷ്ടപ്പെട്ട സ്‌കൂൾ കാലത്തിനൊപ്പം ഓർമ്മയായ തോടിന്റെ നെടുവീർപ്പുകളും നെഞ്ചിനെ കുത്തുന്നു. ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്താണ്-മഴയ്ക്ക് ക്ലാര എന്നൊരു പര്യായം കൂടി ഉണ്ടെന്ന് മനസ്സിലാക്കുന്നത്.മണ്ണാറത്തൊടി ജയകൃഷ്ണന്റെ മനസ്സിൽ ഒരു കുളിർമഴയായി പെയ്തിറങ്ങിയ അതേ ക്ലാര! അവസാനം പെയ്തൊഴിയാൻ കാത്തിരുന്ന ഒരു മഴയുടെ…

    Read More »
  • 100 വർഷത്തിലേറെ പഴക്കമുള്ള പൂർവ്വിക സ്വത്ത് നവീകരിക്കാൻ മുകേഷ് അംബാനി ചെലവിട്ടത് 5 കോടി! അംബാനിയുടെ തറവാട്ടിൽ കയറാൻ പ്രവേശന ഫീസ് 2 രൂപ

    ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമാണ് മുകേഷ് അംബാനിയുടേത്. അംബാനി കുടുംബം ഇപ്പോൾ താമസിക്കുന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയായ ആന്റിലയിലാണ്. മുംബൈയിലെ 27 നിലകളുള്ള വാസ്തുവിദ്യാ വിസ്മയമാണ് ആന്റിലയ. എന്നാൽ അംബാനി കുടുംബത്തിന്റെ വേരുകൾ ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ കടൽത്തീര ഗ്രാമമായ ചോർവാഡിലാണ്, അവിടെയാണ് അംബാനി കുടുംബത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൂർവ്വിക ഭവനം സ്ഥിതി ചെയ്യുന്നത്. 100 വർഷത്തിലേറെ പഴക്കമുള്ള ഈ കുടുംബ സ്വത്ത് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വന്തമാക്കിയതാണ്. റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകൻ ധീരുഭായ് അംബാനി ജനിച്ചു വളർന്ന വീടാണ് ഇത്. 2 നിലകളുള്ള ഈ മാൻഷൻ 2011 ൽ ഒരു സ്മാരകമാക്കി മാറ്റിയിരുന്നു. രണ്ട് നിലകളുള്ള മാളികയുടെ യഥാർത്ഥ വാസ്തുവിദ്യ നിലനിർത്താനും ധീരുഭായ് അംബാനി താമസിച്ചിരുന്ന പ്രദേശം പുനർനിർമ്മിക്കാനും ശ്രമിച്ചിട്ടുണ്ട്. പിച്ചള-ചെമ്പ് പാത്രങ്ങൾ, തടി ഫർണിച്ചറുകൾ തുടങ്ങി കുടുംബത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി വസ്തുക്കൾ ഇവടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1.2 ഏക്കർ ഭൂമിയിലാണ് ഈ കെട്ടിടം…

    Read More »
  • ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം കൂടുന്നു; മാതാപിതാക്കൾ ഇത് വായിക്കാതെ പോകരുത്

    പരീക്ഷയിൽ തോറ്റ വിദ്യാർഥി ആത്മഹത്യ ചെയ്തു.പരീക്ഷാ ഫലം വരുന്നതോടെ  പത്രങ്ങളിൽ സ്ഥിരം വരുന്ന വാർത്തയാണിത്.എന്തുകൊണ്ടാണ് കുട്ടികൾ ഇത്രപെട്ടെന്ന് ആത്മഹത്യയിലേക്ക് എടുത്തു ചാടുന്നത് ? കാരണം പലതായിരിക്കും പലപ്പോഴും.മാതാപിതാക്കളോ ടീച്ചർമാരോ ഇത് അറിയാതെയും പോകുന്നു. പരീക്ഷയിലെ തോൽവിയോടെ ആത്മഹത്യയിൽ ആ ജീവിതം ഒടുങ്ങുകയും ചെയ്യും.ഇവിടെ ആരാണ് ഉത്തരവാദി? പക്വത ഇല്ലാത്ത ആ ജീവിതത്തെ മരണത്തിലേക്ക് തള്ളി വിട്ട നമ്മൾ തന്നെയാണ് അതിന്റെ ഉത്തരവാദി.പരീക്ഷയ്ക്കു മുൻപും പലവട്ടവും സ്കൂളിൽ കുട്ടികൾക്ക് കൗൺസിലിങ് നൽകണമെന്ന് പറയുന്നത് ഇതിനാലാണ്.ഫുൾ എ പ്ലസ് വാങ്ങണമെന്ന് തുടരെത്തുടരെ ഓതിക്കൊടുത്തു മാതാപിതാക്കളും അധ്യാപകരുമാണ് ഈ‌ കുട്ടികളുടെ മരണത്തിന്റെ ഒന്നും രണ്ടും പ്രതികൾ. പരീക്ഷയിൽ തോറ്റു, അല്ലെങ്കിൽ മാർക്ക് കുറഞ്ഞു എന്നീ കാരണത്താൽ ആത്മഹത്യ ചെയ്തു എന്ന് നാം പറയുന്ന വ്യക്തികൾ ഒരു പക്ഷെ നേരിടുന്ന പലതരം പ്രശ്നങ്ങളുടെ സമാപനം ആയിരിക്കാം ആത്മഹത്യ.അത് ശാരീരികമാകാം, മാനസികമാകാം, സാമൂഹികമാകാം, ഇവയെല്ലാം ആ വ്യക്തിയുടെ മനസ്സിനെ പലതരത്തിൽ മഥിച്ചു കൊണ്ടിരിക്കും.അതിനിടയിൽ പരീക്ഷാഫലം മറ്റൊരു വേദനയായി മാറുമ്പോൾ…

    Read More »
  • കച്ചിത്തുറു നോക്കി കല്യാണം കഴിച്ചിരുന്ന കാലം

    പണ്ട് നാട്ടിലെ പ്രമാണിമാരുടെ വീട്ടിൽ രണ്ടും മൂന്നും വൈക്കോൽ തുറു കാണും.ചെറുക്കൻ്റെ വീട്ടിലെ തുറുവിൻ്റെ ഉയരത്തിൻ്റെയും വലുപ്പത്തിൻ്റെയും അടിസ്ഥാനത്തിലായിരുന്നു അന്ന് വീട്ടുകാർ പെൺകുട്ടികളെ കെട്ടിച്ചു വിട്ടിരുന്നത്.പശുക്കളും, കാളകളും, കാളവണ്ടിയും ,വൈക്കോൽ തുറുവും അന്നൊക്കെ നാട്ടിലെ പ്രമാണിമാരുടെ വീടിന്റെ അലങ്കാരങ്ങളായിരുന്നു. പ്രമാണിമാരുടെ വീട്ടിൽ പശുക്കളും, പൊക്കത്തിൽ നിർമ്മിച്ച വലിയതൊഴുത്തും അതിനോടൊപ്പം അതിനേക്കാൾ ഉയരത്തിൽ തുറുവും കാണുമായിരുന്നു.അതായിരുന്നു നാട്ടിലെ പണക്കാരന്റെ അന്നത്തെക്കാലത്തെ അടയാളം. പശുക്കളുടെ തീറ്റയായ വൈക്കോൽ ഈ മയ്യാലിൽ കൂര പോലെ ശേഖരിച്ച് തുറുവാക്കി നിർത്തും.ഈ തുറുവും മയ്യാലും വീട്ടിൽ പെണ്ണുകാണാൻ വരുന്ന കാരണവന്മാർ പ്രത്യേകം ശ്രദ്ധിക്കും.പണ്ട് വീടിനേക്കാൾ പ്രാധാന്യം തുറുവിനും മയ്യാലിനും തൊഴുത്തിനും ആയിരുന്നു.അന്നത്തെ സ്ത്രീധനം, നിലവും, കൃഷി വയലുകളും, കറവപശുക്കളും, വണ്ടിക്കാളകളും, കാളവണ്ടിയുമൊക്കെയായിരുന്നു. ആടുമാടുകൾക്ക് തീറ്റ കൊടുക്കാനുള്ള കച്ചി, മഴയിൽ നിന്ന് സംരക്ഷിക്കാനുള്ള ഉപധിയായിരുന്നു കച്ചിത്തുറു. മരത്തിനോ കുത്തി നാട്ടിയ വലിയ തടിക്കോ ചുറ്റും, ക്രിസ്തുമസ് അപ്പൂപ്പനെയോ, ഭീമാകരമായ നോക്കുകുത്തികളെയോ അനുസ്മരിപ്പിക്കുന്ന ഈ രൂപം ബാല്യത്തിന്റെ കൗതുകമായിരുന്നു. സാധാരണ പാഴ്മരങ്ങള്‍ക്ക്…

    Read More »
  • മൊബൈൽ ഫോണുകൾ ആരോഗ്യത്തിന് ഹാനികരമാകുന്നത് എന്തുകൊണ്ട്?

    ആധുനികലോകത്ത് ജീവിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയവയാണ് മൊബൈൽ ഫോണുകൾ. ഇന്നത്തെ കാലത്ത് കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും എന്ത് കാര്യത്തിനും ഉപയോഗിക്കുന്ന ഒന്നായി അത് മാറിയും കഴിഞ്ഞിരിക്കുന്നു.നിരവധി ഗുണങ്ങളും അതുപോലെ തന്നെ ദോഷവശങ്ങളുമുള്ള ഒന്നാണ് മൊബൈൽ ഫോണുകൾ. മൊബൈൽ ഫോണുകൾ മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഹാനികരമായ വികിരണങ്ങൾ പുറപ്പെടുവിക്കുന്നു.ഈ വികിരണങ്ങൾ ശരീരത്തിൽ തുളച്ചുകയറുകയും കോശഘടനയെയും ഡിഎൻഎയെയും ബാധിക്കുകയും ചെയ്യും. തലവേദന, ഉറക്കക്കുറവ്, ക്ഷീണം എന്നിവ റേഡിയേഷൻ എക്സ്പോഷറിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്. സ്മാര്‍ട് ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ കാന്‍സറിനും കുട്ടികളില്‍ ശ്രദ്ധയില്ലായ്മയ്ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രത്യുല്‍പാദന തകരാറിനുമെല്ലാം കാരണമാകും.റേഡിയോ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് മൊബൈലുകളില്‍ വിവരകൈമാറ്റം നടക്കുന്നത്. ഇത് മനുഷ്യനെയും ബാധിക്കും. പ്രത്യേകിച്ച് വമ്പന്‍ സൈസുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വിഡിയോ സ്ട്രീമിങ് നടത്തുമ്പോഴുമൊക്കെ.ദീര്‍ഘനേരം മൊബൈല്‍ ഉപയോഗിക്കുന്നതും രാത്രി ഉറങ്ങുമ്പോള്‍ തൊട്ടടുത്ത് മൊബൈല്‍ സൂക്ഷിക്കുന്നതുമെല്ലാം അപകടമാണ്. മൊബൈല്‍ ഫോണ്‍ ദീര്‍ഘനേരം ഉപയോഗിക്കുമ്ബോള്‍ അവ പുറപ്പെടുവിക്കുന്ന ഇലക്‌ട്രോമാഗ്നെറ്റിക് വികിരണങ്ങളും സ്ക്രീനില്‍ നിന്നുള്ള…

    Read More »
  • സ്കൂളുകൾ തുറക്കുന്നു; മാതാപിതാക്കൾ ശ്രദ്ധിക്കുക

    സ്കൂള്‍ വര്‍ഷാരംഭത്തില്‍ കുട്ടികള്‍ക്ക് വേണ്ടതെല്ലാം വാങ്ങേണ്ടിവരും.ബാഗ്, ഷൂസ്, വാട്ടര്‍ബോട്ടില്‍, കുട തുടങ്ങി കുട്ടികളുടെ ആവശ്യവും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ മാതാപിതാക്കളും റെഡിയാണ്.രക്ഷിതാക്കള്‍ ചിന്തിക്കുന്നത് ഒരു ബാഗ് വാങ്ങിയാല്‍ ഒരു വര്‍ഷം മുഴുവൻ ഉപയോഗിക്കാൻ കഴിയണമെന്നാകുമ്ബോള്‍ കുട്ടികളുടെ ഡിമാൻഡ് മിക്കി മൗസിന്റെ പടമുള്ള ബാഗ് വേണമെന്നതാകാം.അതെന്തുതന്നെയായാ ലും കുട്ടികളുടെ ആരോഗ്യത്തിനായിരിക്കണം ഇവിടെ മുൻഗണന നല്‍കേണ്ടത്. ബാഗു വാങ്ങുമ്ബോള്‍ ഒരുവശം മാത്രം തോളില്‍ തൂക്കിയിടുന്ന ബാഗുകള്‍ ഒഴിവാക്കണം.ഇരു ചുമലിലുമായി പുറത്തു തുക്കി ഇടാൻ കഴിയുന്ന ബാഗായിരിക്കും ഉത്തമം.മഴവെള്ളം അകത്തു പ്രവേശിക്കുന്നതുമായിരിക്കരുത്.വാട്ടര്‍ റെസിസ്റ്റന്റ് ബാഗുകള്‍ ഇപ്പോള്‍ ധാരാളം വാങ്ങാൻ ലഭിക്കും. . അതേപോലെ തോളിലിടുന്ന ഭാഗം വീതിയുളളതാകാൻ ശ്രദ്ധിക്കണം.ബാഗില്‍ പുസ്തകങ്ങള്‍, ടിഫിൻ ബോക്സ് , വാട്ടര്‍ ബോട്ടില്‍ എന്നിവ സൂക്ഷിക്കാനും ഭാരം കുട്ടിക്ക് താങ്ങാൻ കഴിയുന്ന വിധവുമുള്ളതാകണം. കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തില്‍ അധികം ബാഗിനു ഭാരമായാല്‍ മുന്നോട്ടു കുനിയാനുള്ള സാധ്യതയേറെയാണ്. കൂടാതെ മുന്നോട്ടു കൂനിഞ്ഞുള്ള നടപ്പ് ശീലമായും പോകും.കാല്‍മുട്ട് വേദന, നടുവേദന തുടങ്ങിയവ ഭാവിയില്‍…

    Read More »
  • തങ്കശ്ശേരി ബീച്ചും കേരളത്തിലെ ഏറ്റവും ഉയരമുള്ള ലൈറ്റ് ഹൗസും

    നൂറ്റാണ്ടുകളോളം പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും ഒക്കെ താവളമടിച്ച കൊല്ലം ജില്ലയിലെ അറബിക്കടലിനോട് ചേര്‍ന്നുള്ള തങ്കശ്ശേരി എന്ന തീരപ്രദേശം ചരിത്രകഥകള്‍ക്കൊണ്ട് നമ്മളെ വിസ്മയിപ്പിക്കും.കൊല്ലം നഗരത്തില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ അകലെയുള്ള തങ്കശ്ശേരി എന്ന തീരപ്രദേശം പതിനഞ്ചാം നൂറ്റാണ്ടിലെ തന്ത്രപ്രധാനമായ ഒരു തീരമേഖലയായിരുന്നു. തങ്കശ്ശേരി കോട്ടയുടെ ശേഷിപ്പുകള്‍, വിളക്കുമാടം, പോര്‍ച്ചുഗീസ് സെമിത്തേരി, ബക്കിംഹാം കനാല്‍, പുരാതന ആംഗ്ലോ ഇന്ത്യന്‍ ബംഗ്ലാവുകള്‍, കൊല്ലം തുറമുഖം ഇങ്ങനെ ഒട്ടേറെയിടങ്ങള്‍ കൊല്ലം നഗരത്തിനുള്ളില്‍ തന്നെ കാണാനുണ്ട്. തങ്കശ്ശേരി, തിരുമുല്ലവാരം എന്നീ പ്രദേശങ്ങളോട് അടുത്തുള്ള തീരങ്ങള്‍, കല്ലുകള്‍ നിറഞ്ഞ കടല്‍ത്തട്ടും കടലിലേക്ക് നീണ്ടു നില്‍ക്കുന്ന മുനമ്പും വ്യാപാര കപ്പലുകള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്നാണ് വിളക്കുമാടം സ്ഥാപിച്ചത്.മണ്ണെണ്ണ വിളക്കില്‍ ജ്വലിച്ചിരുന്ന ഈ വിളക്കുമാടത്തില്‍ ഇപ്പോള്‍ വൈദ്യുതി വിളക്കുകളാണ് ഉപയോഗിക്കുന്നത്. 144 അടി ഉയരമുളള ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണ്. തിങ്കളാഴ്ച ഒഴിച്ച് ബാക്കിയെല്ലാദിവസവും വിളക്കുമാടത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. തങ്കശ്ശേരി കോട്ടയ്ക്ക് സമീപത്ത് തന്നെ പുരാതനമായ പോര്‍ച്ചുഗീസ് സെമിത്തേരിയുമുണ്ട്. പോര്‍ച്ചുഗീസ്…

    Read More »
Back to top button
error: