Feature
-
നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഭൂമിയിൽ അവകാശമുറപ്പിച്ച് രാജപ്പനും വിജയമ്മയും
കോട്ടയം: നാൽപതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തം പേരിൽ ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം നാട്ടകം സ്വദേശികളായ കോണത്തുകേരിൽ ഇ.എൻ രാജപ്പനും വിജയമ്മയും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പട്ടയ മിഷൻ സംസ്ഥാനതല ഉദ്ഘാടന വേളയിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജന്റെ കൈയിൽനിന്നു നേരിട്ടാണ് ഇരുവരും പട്ടയം ഏറ്റുവാങ്ങിയത്. 40 വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ 25 സെന്റ് ഭൂമിക്കാണ് പട്ടയം ലഭിക്കാതിരുന്നത്. പട്ടയം ഇല്ലാതിരുന്നതിനാൽ മറ്റു ആനുകൂല്യങ്ങളും ലഭ്യമായിരുന്നില്ല. ഹൃദ്രോഹിയായ രാജപ്പൻ നേരിട്ട പ്രതിസന്ധികൾ ചെറുതുമല്ല. 74-ാം വയസിലാണെങ്കിലും സ്വന്തം ഭൂമിയിൽ ഭാര്യയോടൊപ്പം ജീവിക്കുക എന്ന ജീവിതാഭിലാഷം പൂർണമാക്കിയാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ പട്ടയം ഏറ്റുവാങ്ങി രാജപ്പൻ മടങ്ങിയത്.
Read More » -
ശുഭചിന്ത;50വയസ്സു കഴിഞ്ഞവർ വായിക്കുക
☘️ *വ്യായാമം ഔഷധമാണ്.* ☘️ *രാവിലെ/സായാഹ്ന നടത്തം ഔഷധമാണ്.* ☘️ *ഉപവാസം ഔഷധമാണ്.* ☘️ *കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഔഷധമാണ്.* ☘️ *ചിരിയും നർമ്മവും ഔഷധം കൂടിയാണ്.* ☘️ *ഗാഢനിദ്ര ഔഷധമാണ്.* ☘️ *എല്ലാവരോടും ഇണങ്ങി നിൽക്കുന്നത് ഔഷധമാണ്.* ☘️ *സന്തുഷ്ടരായിരിക്കാൻ തീരുമാനിക്കുന്നത് ഔഷധമാണ്.* ☘️ *ഒരാളുടെ മനസ്സിലെ പോസിറ്റിവിറ്റി, ഔഷധമാണ്.* ☘️ *ഓക്‌സിജന്റെ ആഴത്തിലുള്ള ശ്വസനം ഔഷധമാണ്.* ☘️ *എല്ലാവർക്കും നന്മ ആഗ്രഹിക്കുന്നത് ഔഷധമാണ്.* ☘️ *ചിലപ്പോൾ മൗനം ഔഷധമാണ്.* ☘️ *സ്നേഹം* *ഔഷധമാണ്.* ☘️ *മനസ്സമാധാനം എന്നത് പൈസ കൊടുത്താൽ വാങ്ങാൻ കിട്ടാത്ത ഔഷധമാണ്.* 50 വയസ്സ് കഴിഞ്ഞുവെങ്കിൽ, മാത്രം വായിക്കുക 1. ആരെയും പഠിപ്പിക്കാനോ, പറഞ്ഞു മനസ്സിലാക്കാനോ ശ്രമിക്കാതിരിക്കുക. ഈ ഉപദേശം അടക്കം… 2.സ്വന്തം വേദനകളുടെ മുറിവ് പങ്കു വെക്കാതിരിക്കുക….. കാരണം മുറിവുണക്കാനുള്ള മരുന്ന് എല്ലാവരുടെയും കയ്യിൽ ഇല്ലങ്കിലും മുറിവിൽ തേയ്ക്കാനുള്ള ഉപ്പ് എല്ലാവരുടെയും കയ്യിലുണ്ട്…. 3. എന്നും വ്യായാമം ചെയ്ത് ആരോഗ്യം പരിപാലിക്കുക. കാരണം ഈ…
Read More » -
മൽഗോവ മാവ് കൃഷി രീതി; ടെറസ്സിലും വളർത്താം
ഇത് മാങ്ങയുടെ മധുരമേറും രുചിക്കാലമാണ്.രുചി പകരാൻ മല്ലികയും ബങ്കനപ്പള്ളിയും ഹിമാപ്പസന്തും നീലവും മൽഗോവയും തോത്താപ്പൂരിയും കാലാപ്പാടിയും സേലവും അൽഫോൻസയുമെല്ലാം വിളഞ്ഞ് പഴുത്തു തുടങ്ങിയിട്ടുണ്ട്.ഇവയ്ക്കൊപ്പം നാടൻ ഇനങ്ങളായ മൂവാണ്ടനും കിളിച്ചുണ്ടനും ഇടവഴികളിൽ പൊഴിഞ്ഞുകിടപ്പുണ്ട്. എന്നാൽ മാങ്ങകളുടെ സൂപ്പർതാരം മൽഗോവയാണ്.കിലോയ്ക്ക് 180-200 രൂപയാണ് വില.മാമ്പഴങ്ങളില്‍ നിറം, രുചി, വലിപ്പം എന്നിവ വച്ച് ഒന്നാം സ്ഥാനത്താണ് മല്‍ഗോവ. തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വളർത്തുന്ന ഒരു പ്രധാന മാവിനമാണ് മാൽഗോവ.സാധാരണയായി 300–500 ഗ്രാം തൂക്കം വരുന്ന മാങ്ങ ചെറിയ കട്ടിയുള്ള വിത്തും വളരെ സത്തുള്ളതും സൗരഭ്യമുള്ളതുമാണ്.തമിഴ്‌നാട്ടിലെ സേലം, ധർമ്മപുരി, കൃഷ്ണഗിരി ജില്ലകളിലും ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഇത് ധാരാളമായി കൃഷി ചെയ്തുവരുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഇത് ഗ്രോബാഗിലോ ഡ്രമ്മിലോ ആയി ടെറസ്സിൽ പോലും വളർത്താവുന്നതാണ്. കൃഷി രീതി മണ്ണിന്റെ കൂടെ, ചകിരിചോറ്, അല്ലെങ്കിൽ മണൽ മൂന്നിൽ ഒരു ഭാഗം നിർബ്ബന്ധമായും ചേർക്കണം.കൂടെ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കംമ്പോസ്റ്റ്, കരിയിലകൾ, കുറച്ചു കുമ്മായം,…
Read More » -
മുല്ലപ്പൂ കൃഷിയിലൂടെ കൊയ്യാം ലക്ഷങ്ങൾ
സുഗന്ധം പരത്തുന്ന പൂക്കളിൽ രാജ്ഞിയാണ് മുല്ലപ്പൂവ്. പുരാതനകാലം മുൻപുതന്നെ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണ് മുല്ലപ്പൂക്കൾ. ഒരുവർഷം കേരളത്തിൽ മാത്രം ഉപയോഗിക്കുന്നത് ഏകദേശം നൂറുകോടി രൂപയുടെ മുല്ലപ്പൂക്കളാണെന്നാണ് അനൗദ്യോഗിക കണക്ക്.ഇന്ത്യയിൽ ഏകദേശം 100000 ഹെക്ടർ സ്ഥലത്ത് മുല്ല കൃഷിചെയ്തുവരുന്നുണ്ട്. ഇതിൽ പ്രധാനമായും തമിഴ്‌നാട് കർണാടകം എന്നിവിടങ്ങളിലാണ്.ഓണസമയത്ത് കിലോയ്ക്ക് 6000-രൂപ വരെ വില വന്നിട്ടുള്ള പൂവാണ് മുല്ലപ്പൂവ്.വിവാഹ സീസണുകളിലുൾപ്പടെ ഈ പൂവിന് കേരളത്തിൽ എന്നും വൻ ഡിമാന്റ് തന്നെയാണുള്ളത്. കുറ്റിമുല്ലയാണ് കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ അനുയോജ്യം. ജാസ്മിനം സാംബക് എന്നാണിതിന്റെ ശാസ്ത്രീയനാമം. ഇത് അറേബ്യൻ മുല്ല, ടസ്‌കൻ മുല്ല എന്നും അറിയപ്പെടുന്നു. വർഷം മുഴുവനും പൂവ് തരുന്ന ഇനമാണിത് ഗുണ്ടുമല്ലി, മോട്ടിയ, വിരൂപാക്ഷി, മദനബാണം, രാമബാണം എന്നിവയാണ് ഇതിന്റെ ഇനങ്ങൾ. കൃഷിരീതി മുല്ല നന്നായിമൊട്ടിട്ട് പൂക്കാൻ നല്ല സൂര്യപ്രകാശം ആവശ്യമാണ് തണലിൽ വളരുന്നവ നന്നായിപടർന്നാലും മൊട്ടുകൾ തീരേ കുറവായിരിക്കും. നല്ല നീർവാർച്ചയുള്ളതും പശിമരാശിയിൽപെട്ടതുമായ മണ്ണാണ് മുല്ലകൃഷിക്ക് അനുയോജ്യം തൈകൾ വേരുപിടിപ്പിച്ച് മാറ്റിനടുന്നതിന് മുമ്പ് കൃഷിയിടം…
Read More » -
പിതാവിനോടുള്ള ആരാധനയിൽ പോലീസിൽ ചേർന്നു; വേർപാടും അച്ഛനെപ്പോലെ സർവീസിലിരിക്കെ…
പൊൻകുന്നം: പോലീസ് ഓഫീസറായിരുന്ന അച്ഛനോടുള്ള ആരാധനയിൽ പോലീസ് സേനയിലെത്താൻ മോഹിച്ച ജോബി ജോർജ്. ബിരുദപഠനവേളയിൽ തന്നെ പി.എസ്.സി. പരീക്ഷയെഴുതി സേനയുടെ ഭാഗമായി. അച്ഛൻ വി.വി. ജോർജിന്റെ പാതയിൽ എന്നും സഞ്ചരിക്കാൻ മോഹിച്ച ജോബിയുടെ വേർപാട് അച്ഛനെപ്പോലെ തന്നെ സർവീസിലിരിക്കുമ്പോൾ. കഴിഞ്ഞദിവസം രാത്രി രാമപുരത്ത് ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ച പൊൻകുന്നം ഇരുപതാംമൈൽ വാഴേപ്പറമ്പിൽ ജോബി ജോർജ് 1993-ൽ 18-ാം വയസ്സിലാണ് പോലീസ് കോൺസ്റ്റബിളായി സർവീസിൽ കയറിയത്. അച്ഛൻ ജോർജ് അന്ന് സി.ബി.സി.ഐ.ഡി.യിൽ പോലീസ് ഓഫീസർ. ജോബി കാഞ്ഞിരപ്പള്ളി സെയ്‌ന്റ് ഡൊമിനിക്‌സ് കോളേജിൽ പ്രീഡിഗ്രി കഴിഞ്ഞ് അഞ്ജലി കോളേജിൽ ബിരുദപഠനത്തിന് ചേർന്ന വേളയിലാണ് പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തൃശ്ശൂർ പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, മുണ്ടക്കയം സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് രാമപുരം സ്റ്റേഷനിലെത്തിയത്. ഗ്രേഡ് എസ്.ഐ.യായിരുന്നു. 1999-ൽ കേസന്വേഷണത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലെത്തിയ അച്ഛൻ ജോർജ് അവിടെവെച്ച് രക്തസമ്മർദ്ദം…
Read More » -
കൗമാരക്കാരുടെ മൊബൈൽ ഭ്രമം അവസാനിപ്പിക്കണം
മറ്റൊരു അധ്യയന വർഷമാണ് വരാൻ പോകുന്നത്.അതിനാൽതന്നെ കുട്ടികളുടെ കൈയ്യിലുള്ള മൊബൈൽ ഫോണുകൾ പിടിച്ചു വയ്ക്കേണ്ട സമയമായി.കുട്ടികൾ മൊബൈലിലൂടേയോ മറ്റു രീതികളിലൂടേയോ, ഇന്റർനെറ്റ്, വീഡിയോ ,ഗെയിഗ് ആപ്പുകൾ എന്നിവ ഉപയോഗിക്കുന്നതു വഴി പഠനത്തെയും പെരുമാറ്റത്തേയും ദോഷകരമായ രീതിയിൽ ബാധിക്കുന്നുവെങ്കിൽ അവർ മൊബൈൽ അടിമത്തത്തിലായിയെന്നു വേണം കരുതാൻ. 2022 ൽ നടത്തിയ ഒരു പഠനമനുസരിച്ച്.കൗമാരക്കാരിൽ 51 ശതമാനത്തിലധികം പേരും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണ്. 22 ശതമാനം ദിവസേന പത്തു തവണയിലേറെ ഉപയോഗപ്പെടുത്തുന്നു. 25 ശതമാനം കൗമാരക്കാർ സ്വന്തം പേര് മറച്ചുവെച്ച് വ്യാജ പ്രൊഫൈൽ ചമച്ച് സോഷ്യൽ മീഡിയകളിൽ ചാറ്റ് ചെയ്യുന്നുണ്ട്.ഇവർ കുടുതൽ തിരയുന്നത് ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം , യൂട്യൂബ്, ഗൂഗിൾ എന്നിവയാണ്. സ്വന്തം ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പോസ്റ്റ് ചെയ്യുന്നതു കൂടാതെ സിനിമകളും അശ്ലീല ചിത്രങ്ങൾ കാണാനും ഇവർ സമയം കണ്ടെത്തുന്നു കുടാതെ ഷോപ്പിംഗ് സൈറ്റുകൾ, ഗയിമുകൾ, ചൂതാട്ട സൈറ്റുകള്യം ഇവർ കുടുതലായി സന്ദർശിക്കുന്നുണ്ട്. ഇന്റർനെറ്റ് ഉപയോഗത്തിന്റെ സമയവും അളവും നിയന്ത്രിക്കാൻ കഴിയാതിരിക്കുക, മൊബൈൽ…
Read More » -
നാളെ ലോക മാതൃദിനം
അമ്മയാകാൻ ഭാഗ്യമില്ലാതെപോയ ഒരു സ്ത്രീയിൽനിന്നുമാണ് അമ്മദിനത്തിന്റെ തുടക്കം.മാതൃത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയുകയും ആ അനുഭവത്തിന്റെ ഉദാത്തത മനസ്സുകൊണ്ട് അനുഭവിക്കുകയും ചെയ്ത സ്ത്രീയിൽനിന്ന്. അമേരിക്കക്കാരി അന്നാ ജാർവിസ്.പുതിയ കാലത്തെ അമ്മ ദിനാഘോഷങ്ങളുടെ തുടക്കം ജാർവിസിൽനിന്നായിരുന്നു.അമ്മയുടെ ആഗ്രഹവും പ്രതീക്ഷയും സഫലമാക്കി അമ്മമാർക്കുവേണ്ടി ഒരു ദിനമെങ്കിലും എന്ന പ്രചാരണം ഏറ്റെടുത്തു ജാർവിസ് നിരന്തരമായി നടത്തിയ പ്രചാരണത്തിന്റെ ഫലമാണ് സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്നു ലോകമെങ്ങും ആഘോഷിക്കുന്ന അമ്മദിനം.കാരണം അന്നാ ജാർവിസിന് മക്കളില്ലായിരുന്നു. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് എല്ലാ വർഷവും മാതൃദിനം ആഘോഷിക്കുന്നത്.സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകമെങ്ങും ആഘോഷിക്കുന്നത്.അമ്മ ആരാധിക്കപ്പെടുകയും മക്കള്‍ അമ്മയെ ആരാധിക്കുകയും ചെയ്യുന്ന ദിവസം. അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ എന്ന് ഒരു കവി പാടിയിരിക്കുന്നു. അമ്മ ആദരിക്കപ്പെടേണ്ട വ്യക്‌തിയാണ്, പൂജിക്കപ്പെടേണ്ട വ്യക്‌തിയാണ്.അതു കൊണ്ടുതന്നെ മാതൃദിനം എന്ന പേരില്‍ മക്കള്‍ അതു കൊണ്ടാടണം. `സ്വര്‍ഗ്ഗം’ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അതു അമ്മയുടെ കാല്‍ക്കീഴിലാണെന്നാണ് നബി മറുപടി പറഞ്ഞത്.ഈശ്വരനു എല്ലായിടത്തും പ്രത്യക്ഷപെടാന്‍ കഴിയാത്തത്…
Read More » -
വിവാഹം മാത്രമല്ല, ശ്രീലക്ഷ്മിക്ക് വിവാഹസമ്മാനമായി വീടും നിർമ്മിച്ചുനൽകി മാർത്തോമ്മാ സഭ
പത്തനംതിട്ട: അനാഥത്വം കരിനിഴൽ വീഴ്ത്തിയ ജീവിതത്തിനു അഭയവും ആശ്രയവും നൽകിയ മാർത്തോമ്മാ സഭയുടെ അയിരുർ കർമ്മേൽ മന്ദിരം തന്നെ ശ്രീലക്ഷ്മിയുടെ വിവാഹത്തിന് വേദിയായി.ഒപ്പം എഴുമറ്റൂരിൽ സഭ പാവങ്ങൾക്കായി നിർമ്മിച്ചു നൽകിയ വീടുകളിൽ ഒന്ന് വിവാഹസമ്മാനവും. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ ശ്രീലക്ഷ്മിക്ക് മർത്തോമ്മ സഭയുടെ കീഴിലുള്ള പുനരധിവാസ കേന്ദ്രമാണ് അഭയം നല്കിയത്.പതിനഞ്ചാം വയസിൽ അയിരൂർ കർമ്മേൽ മന്ദിരത്തിലെത്തിയ ശ്രീലക്ഷ്മി പ്ലസ്ടു വും ഫാഷൻ ഡിസൈനിംഗും അവിടെ നിന്ന് പഠിച്ചു 22 വയസ് പൂർത്തിയായ ശ്രീലക്ഷ്മി ഇവിടെ നിന്നും ഇന്നലെ കുടുംബജീവിതത്തിലേക്ക് കടക്കുകയായിരുന്നു.കോഴഞ്ചേരി വെള്ളിയറ വള്ളപ്പുരയിൽ പ്രഹ്ളാദൻ – സിന്ധു ദമ്പതികളുടെ മകനായ ശ്രീജിത്ത് ആണ് വരൻ. കർമ്മേൽ മന്ദിരത്തിൽ കതിർ മണ്ഡപമൊരുക്കി ഹൈന്ദവ ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.കർമ്മേൽ മന്ദിരം ജനറൽ സെക്രട്ടറി സാംകുട്ടി അയ്യക്കാവിൽ ,വൈസ് പ്രസിഡൻ്റ് റവ.ഫിലിപ്പ് ജോർജ് എന്നിവർ വധുവിനെ കതിർമണ്ഡപത്തിലേക്ക് കൈപിടിച്ചാനയിച്ചു.ഇന്നലെ 11.40നുളള ശുഭമുഹൂർത്തത്തിൽ കർമ്മേൽ മന്ദിരത്തിൻ്റെ ആഡിറ്റോറിയത്തിലൊരുക്കിയ വിവാഹവേദിയിൽ അഗ്നിസാക്ഷിയായി ശ്രീജിത് ശ്രീലക്ഷ്മിയുടെ കഴുത്തിൽ…
Read More » -
എഴുതാൻ അറിയാത്തവരെയും എഴുതിക്കാൻ ജി-മെയിൽ
ഇനി മുതല്‍ ജി-മെയില്‍ യൂസര്‍മാര്‍ക്ക് ഇ-മെയില്‍ ചെയ്യാൻ വളരെ എളുപ്പം. ഇ-മെയിലുകള്‍ക്കുള്ള മറുപടി നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ജി-മെയിൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ‘ ഹെല്‍പ്പ് മീ റൈറ്റ് ‘ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എഐ) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ജി-മെയിലിന്റെ പുതിയ ഫീച്ചർ യൂസര്‍മാര്‍ക്കായി ഇ-മെയില്‍ എഴുതിനൽകും. പ്രഫഷണലായ കത്ത് മുതല്‍ ആകര്‍ഷകവും വൈവിധ്യമാര്‍ന്ന ശൈലിയിലുള്ള ബയോഡാറ്റ വരെ തയാറാക്കാന്‍ ഈ ഫീച്ചര്‍ യൂസറെ സഹായിക്കും.യൂസര്‍ നല്‍കുന്ന ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍ ഇമെയില്‍ ഡ്രാഫ്റ്റ് രൂപപ്പെടുത്തുകയാണ് ‘ ഹെല്‍പ്പ് മീ റൈറ്റ് ‘എന്ന ഫീച്ചര്‍ ചെയ്യുന്നത്. അങ്ങനെ രൂപപ്പെടുന്ന ഡ്രാഫ്റ്റ് ഇമെയിലില്‍ യൂസര്‍ക്ക് ഇഷ്ടാനുസരണം എഡിറ്റ് ചെയ്യാം. എഡിറ്റിംഗ് കഴിയുന്നതോടെ ഇ-മെയില്‍ അന്തിമരൂപമാകുകയും ചെയ്യും. ഫോളോ അപ്പ് ഇമെയില്‍, നന്ദി സന്ദേശമടങ്ങിയ ഇ-മെയില്‍, ജോലിക്കു വേണ്ടിയുള്ള ആപ്ലിക്കേഷൻ തുടങ്ങിയവ തയാറാക്കാന്‍ ഈ ഫീച്ചറിലൂടെ പെട്ടെന്ന് സാധിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.യൂസര്‍ക്ക് സമയം ലാഭിക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. അതോടൊപ്പം പ്രഫഷണലിസം…
Read More » -
വൈദ്യുതി ബില്‍ കുറക്കാന്‍ ചില ടിപ്സുകൾ
വൈദ്യുതി ബില്‍ കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്നും പ്ലഗ് വേര്‍പ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗ്ഗമാണിത്. ഇനി ഇത് ചെയ്തതുകൊണ്ടുള്ള ഗുണം എന്താണെന്നും പറയാം. പൊതുവെ കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവ ഉപയോഗം കഴിഞ്ഞാലും അവയുടെ പവര്‍ ബട്ടണ്‍/സ്വിച്ച് ഓഫ് ചെയ്ത ശേഷം നമ്മള്‍ എഴുന്നേറ്റ് പോവുകയാണ് ചെയ്തുവരാറുള്ളത്. എന്നാല്‍ അത് തെറ്റായ രീതിയാണ് കാരണം പവര്‍ പ്ലഗ് കണക്റ്റായി നില്‍ക്കുമ്പോള്‍ സ്വിച്ച് ഓണ്‍ ആയിരുന്നാല്‍ വൈദ്യുതി പ്രവാഹം അഥവാ ഉപഭോഗം നടക്കുന്നുണ്ട്. മിക്ക വീടുകളിലും വൈദ്യുതി നഷ്ടമാകുന്ന ഒരു കാരണം ഇതാണ്. ഉപകരണത്തിന്റെ ബട്ടണ്‍ ഓഫായാല്‍ വൈദ്യുതി പ്രവാഹം പൂര്‍ണ്ണമായി നിലച്ചു എന്ന ധാരണകൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് മാറ്റിയിടുന്നതാണ് ഉചിതം. വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ ഡ്രയര്‍ ഉപയോഗിക്കുന്ന പതിവുണ്ടെങ്കില്‍ ആ പതിവൊന്ന് തിരുത്തി…
Read More »