FeatureNEWS

ജർമ്മൻ ഷെപ്പേർഡ് നായ എങ്ങനെ അൽസേഷൻ ആയി ?

ർമ്മൻ  ഷെപ്പേർഡിന്റെ ജന്മദേശം ജർമ്മനിയാണ്.അതുകൊണ്ട് ജർമ്മൻ ഷെപ്പേർഡ് എന്ന പേര് വന്നു.
ലോകമഹായുദ്ധകാലത്ത് ബദ്ധ വൈ വൈരികളായ ജർമ്മനിയുടെ പേര് ഉച്ചരിക്കാൻ പോലും ബ്രിട്ടീഷുകാർക്ക് അറപ്പും വെറുപ്പും ആയിരുന്നു.
അതുകൊണ്ടവർ നായക്ക് പുതിയ ഒരു പേരിട്ടു – അൽസേഷൻ.
ജർമൻ ഫ്രഞ്ച് ബോർഡറിൽ ഉള്ള  Alsace റീജിയണലിൽ  ആണ് ഇവരുടെ ഉത്ഭവം  എന്നൊരു ന്യായീകരണവും.
1977ൽ അൽസേഷനിൽ നിന്ന് നിന്ന് ജർമൻ ഷെപ്പേഡ് തന്റെ നാമം തിരിച്ചുപിടിച്ചു.
ജർമ്മൻ ഷെപ്പേർഡ് നായ പ്രത്യേകതകൾ
(1) ലോകം മുഴുവൻ ഫാൻസ് ഉള്ള നായ ഇനം.
(2) ഇടത്തരം വലിപ്പം ,പൊങ്ങിയ ചെവികൾ, strong body,  double coat.
(3)  നല്ല ബുദ്ധിയുണ്ട് അതുകൊണ്ടുതന്നെ പരിശീലിപ്പിക്കാൻ എളുപ്പം.
(4) രോമം കുറഞ്ഞവയുണ്ട്. കൂടിയ വയും. നന്നായി പൊഴിയുന്ന രോമം.
(5) കുര ഗംഭീരം.
(6) വിശ്വസ്തതയ്ക്കും കാവലിനും
ബെസ്റ്റ്.
(7) വ്യായാമം കൂടിയേ തീരു.
(8) ഇടപ്പ് സന്ധിക്ക് സ്ഥാനം തെറ്റാൻ സാധ്യത കൂടുതൽ.
(9) പോലീസിലും പട്ടാളത്തിലും പണിക്കെടുക്കും.
(10) മയക്കുമരുന്നും, ബോംബും കണ്ടെത്തും.
അരുമ നായ്ക്കളുടെ പട്ടികയിൽ  മുൻപന്തിയിലാണ് ജർമൻ ഷെപ്പേർഡ് അഥവാ അൽസേഷൻ. ജന്മദേശം ജർമനി ആണെങ്കിലും ലോകത്താകമാനം ആരാധകരുള്ള നായ ഇനമാണ് ജർമൻ ഷെപ്പേർഡ്. ധൈര്യവും വിശ്വസ്തതയും തന്നെയാണ് ഇവയുടെ മുഖമുദ്ര.വീടുകളുടെ കാവൽക്കാരൻ  മാത്രമല്ല സൈന്യത്തിന്റെയും പോലീസിന്റെയും ജോലിയിലും മിടുക്കൻ തന്നെയാണ് ഇവർ. കുറ്റവാളികളെ കണ്ടെത്താൻ അൽസേഷൻ നായ്ക്കൾക്ക് പ്രത്യേകം കഴിവുണ്ടെന്നുള്ളത് പറയാതിരിക്കാൻ വയ്യ.

ശൗര്യത്തിന്റെ പ്രതീകമാണ് അൽസേഷൻ നായകൾ.രൗദ്രഭാവം തന്നെയാണ് അൽസേഷൻ നായകളുടെ എടുത്തുപറയേണ്ട പ്രത്യേകത.ക്രൂര മുഖഭാവം ആണെങ്കിലും നമ്മുടെ വീടുകളോട് ഇണക്കി വളർത്താൻ കഴിയുന്ന നായ ഇനം തന്നെയാണ് ഇവ.  നൽകുന്ന സ്നേഹം പതിന്മടങ്ങായി തിരിച്ചുനൽകുന്ന സ്വഭാവക്കാരാണ് അൽസേഷൻ നായകൾ.
ചെറുപ്പത്തിലെ നല്ല പരിശീലനം നൽകിയാൽ ഉത്തമ പൗരന്മാരായി തന്നെ ഇവരെ വാർത്തെടുക്കാം. ഉയർന്നു നിൽക്കുന്ന ചെവികൾ, നീണ്ടു വളരുന്ന രോമം,  വാളുപോലെ നിൽക്കുന്ന വാൽ തുടങ്ങിയവയാണ് ഇവയുടെ സവിശേഷതകൾ.ജന്മനാ ഈ ഇനം നായ്ക്കളിൽ ചെവി തളർന്നു കിടക്കുമെങ്കിലും ഏകദേശം അഞ്ചുമാസത്തിനുള്ളിൽ ഇവ നിവരും. ചെവിക്കും രോമത്തിനും കൃത്യമായ സംരക്ഷണം എന്നത് ഇവയുടെ പരിപാലനത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ട കാര്യമാണ്. രണ്ടടിയോളം ഉയരവും 30 കിലോ അധികം തൂക്കവും ഇവർക്ക് ഉണ്ടാകുന്നു. നിത്യവും വ്യായാമം ആവശ്യമായിവരുന്ന ഇനം കൂടിയാണ് ഇത്. അമിതഭാരം ഉണ്ടാകുന്നത് തടയണം. അതുകൊണ്ടുതന്നെ സമീകൃത ഭക്ഷണമായിരിക്കണം ഇവയ്ക്ക് നൽകേണ്ടത്.
നായ്ക്കളില്‍ തന്നെ വില കൂടുതലുള്ള മൃഗങ്ങളിലൊന്നാണ് ജെര്‍മന്‍ ഷെപ്പേഡ്. അതീവ ബുദ്ധിശക്തിയുള്ള ഇവയ്ക്ക് വൻ ഡിമാൻഡാണ് മാർക്കറ്റിൽ.

Back to top button
error: