FeatureNEWS

കൊല്ലൂര്‍ മൂകാംബികയിലെ മഹാനവമിയും വിദ്യാരംഭവും; അറിയേണ്ടതെല്ലാം

കൊല്ലൂരിലെ ഏറ്റവും വലിയ ആഘോഷമാണ് നവരാത്രിക്കാലം. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ സമയത്ത് ഇവിടെ എത്തുന്നത്. നവരാത്രിയില്‍ ഒൻപത് ദിവസവും ഇവിടെ സവിശേഷമായ പല ചടങ്ങുകളും പൂജകളും നടക്കും.
അതിലേറ്റവും പ്രധാനപ്പെട്ടവയാണ് രഥോത്സവം, കുഞ്ഞുങ്ങളുടെ ആദ്യാക്ഷരം കുറിക്കല്‍, വിജയയാത്ര തുടങ്ങിയ ചടങ്ങുകള്‍. മൂകാംബികയോട് പ്രാര്‍ത്ഥിച്ചാല്‍ കലയും അക്ഷരങ്ങളും കൂടെ നില്‍ക്കുമെന്ന വിശ്വാസത്തില്‍ കലാകാരന്മാരും എഴുത്തുകാരുമെല്ലാം ഇവിടെ എത്തുന്നു.

കൊല്ലൂര്‍ മൂകാംബിക-നവരാത്രി ആഘോഷം 2023 ഒക്ടോബര്‍ 15 മുതല്‍ 24 വരെ നീണ്ടു നില്ക്കും.ഒക്ടോബര്‍ 15ന് മഹാലയ അമാവാസിയോടെ ഇവിടെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. ആദ്യ ദിവസത്തെ ആചാരം പുണ്യാഹ ക്രിയ, നവാക്ഷരി കലശം തുടങ്ങിയവയാണ്. ഘട സ്ഥാപനം, തുടര്‍ന്ന് കല്‍പോക്ത പൂജ, സുവാസിനി പൂജ എന്നിവയും നടക്കും. നവരാത്രിയുടെ അഞ്ചാം ദിവസം ലളിതാ വൃതം ആരംഭിക്കും. ഒക്ടോബര്‍ 22ന് എട്ടാം ദിവസം ദുര്‍ഗ്ഗാഷ്ടമിയാണ്.

23-ാം തിയതിയാണ് ഒൻപതാം ദിവസമായ മഹാനവമി വരുന്നത്. നവരാത്രിയിലെ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ദിവസമാണിത്. മഹാചണ്ഡിക യാഗം, പുഷ്പരഘോത്സവം തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്ന ദിവസം കൂടിയാണിത്. രഥമെഴുന്നള്ളത്ത് നടക്കുമ്ബോള്‍ രഥത്തില്‍ നിന്നും നാണയം എറിയുന്ന പതിവുണ്ട്. ഇത് ലഭിച്ചാല്‍ അനുഗ്രഹമെന്നാണ് വിശ്വാസം. രഥോത്സവത്തിന് ശേഷം ഈ ചടങ്ങിന് ശേഷം ഉദ്ഭവ ലിംഗം അല്ലെങ്കില്‍ അഭിഷേകം നവാക്ഷരി കലശം കൊണ്ട് വര്‍ഷിക്കുന്നു. തുടര്‍ന്ന് കതിരു ഹബ്ബ, നവന്ന പ്രാര്‍ത്ഥന വിജയോത്സവം, വിദ്യാരംഭം എന്നിവ നടത്തുന്നു.

Signature-ad

 

ഒക്ടോബര്‍ 24-ന് വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ 4 മണിക്ക് വിദ്യാരംഭം ആരംഭിക്കുന്നു. ഇവിടെ വന്ന് വിദ്യാരംഭം നടത്തുവാൻ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് വരുന്നത്. അക്ഷരമെഴുതുവാൻ മാത്രമല്ല,കലകളില്‍ അരങ്ങേറ്റം നടത്തുവാനും ഏറ്റവും അനുയോജ്യമായ ദിനമാണിത്. സരസ്വതി മണ്ഡപത്തിലാണ് ഇവിടെ അരങ്ങേറ്റം നടത്തുന്നത്.

Back to top button
error: