Feature
-
സംരക്ഷിക്കാൻ ആരോരുമില്ലാതെ അവശനിലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ജീവിതം തള്ളിനീക്കിയ അമ്മയ്ക്കും മകനും തണലായി ബാലരാമപുരം ജനമൈത്രി പൊലീസ്
തിരുവനന്തപുരം: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ജീവിതം തള്ളിനീക്കിയ അമ്മയ്ക്കും മകനും തണലായി ബാലരാമപുരം ജനമൈത്രി പൊലീസ്. സംരക്ഷിക്കാൻ ആരോരുമില്ലാതെ അവശനിലയിൽ കഴിഞ്ഞ വെടിവെച്ചാൻകോവിൽ താന്നിവിള ചാത്തലംപാട്ട് കിഴക്കിൻകര പുത്തൻവീട്ടിൽ ശ്രീമതി (90), മകൻ ശ്രീകുമാർ (45) എന്നിവർക്കാണ് ജനമൈത്രി പൊലീസ് തണലായത്. ബാലരാമപുരം ഇൻസ്പെക്ടർ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ഇരുവരും ബാലരാമപുരത്ത് ജംഗ്ഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആണ് കിടന്നിരുന്നത്. മാനസിക വൈകല്യം നേരിടുന്ന ഇരുവരും നാട്ടുകാരും വ്യാപാരികളും നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവിതം തള്ളിനീക്കിയിരുന്നത്. മുൻപ് പല തവണ നാട്ടുകാരും വ്യാപാരികളും ഇടപെട്ട് ഇരുവരെയും മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ പോകാൻ തയ്യാറായില്ല. വ്യാഴാഴ്ച രാവിലെ ബാലരാമപുരം ഇൻസ്പെക്ടർ വിജയകുമാറും സംഘവും സ്ഥലത്ത് എത്തി ശ്രീമതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് സിസിലിപുരത്തെ പുനർജനി പുനരധിവാസ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റി. ചെയർമാൻ ഷാ സോമസുന്ദരവും ചീഫ് കോ ഓർഡിനേറ്റർ…
Read More » -
വാട്സ്‌ആപ്പിലും പണമയക്കാം
വാട്സ്‌ആപ്പിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ മറ്റുള്ളവരോട് സന്ദേശം ടൈപ് ചെയ്യുന്നതിന്റെ വലതു വശത്തായിട്ട് രൂപയുടെ ഐക്കണ്‍ കാണാം. അത് സെലക്‌ട് ചെയ്ത് ബാങ്കിന്റെ പേര് സെലക്‌ട് ചെയ്ത് എ.ടി.എം കാര്‍ഡിന്റെ അവസാന ആറക്കവും എക്സ്പയറി തീയതിയും നല്‍കിയ ശേഷം ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്താല്‍ പിന്നീട് ആര്‍ക്കാണോ പണം അയക്കേണ്ടത് അവരുടെ ചാറ്റ് വിൻഡോയില്‍ ആ രൂപയുടെ ഐക്കണ്‍ അമര്‍ത്തിയാല്‍ അവര്‍ക്ക് പേമെന്റ് ചെയ്യാന്‍ ആകും. ബിസിനസ് വാട്സ്‌ആപ്പില്‍ ഇപ്പോള്‍ ആ സൗകര്യമില്ല. വാട്സ്‌ആപ്പിന്റെ മുകളിലുള്ള മൂന്നു ഡോട്ടുകളില്‍ പ്രസ് ചെയ്താല്‍ കിട്ടുന്ന പേമെന്റ്സ് എന്നതില്‍ വാട്സ്‌ആപ് ഉപയോഗിക്കാത്തവര്‍ക്കും പേമെന്റ് ചെയ്യാനുള്ള യു.പി.ഐ സൗകര്യം കാണാം.
Read More » -
ഗൂഗിൾ പേ ഉൾപ്പെടെ തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പരാതികള്‍ ബാങ്കുകള്‍ പരിഗണിക്കില്ല ; പണം നഷ്ടപ്പെട്ടാൽ എന്തു ചെയ്യും ?
മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ആര്‍ക്കും നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതെതന്നെ പണം അയക്കാന്‍ കഴിയുന്ന വിദ്യ യൂനിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (UPI) നമുക്കിടയിലുണ്ടാക്കിയ സ്വാധീനം വലുതാണ്. എസ്.ബി.ഐ പോലെ ദേശസാല്‍കൃത ബാങ്കുകളിലോ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലെ സ്വകാര്യ ബാങ്കുകളിലോ അക്കൗണ്ടുള്ളവര്‍ക്കെല്ലാം യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാനാവില്ല. വാലിഡിറ്റിയുള്ള, ആക്ടിവാക്കിയ എ.ടി.എം കാര്‍ഡും മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്ത അക്കൗണ്ട് നമ്ബറും ഉണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ. ഇന്ത്യക്ക് പുറത്തിരുന്ന് ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ റോമിങ് എനേബ്ളായ നമ്ബറായിരിക്കണം അത്. ഗൂഗ്ള്‍ പേയില്‍ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ആധാര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യം വന്നുതുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്ബറും എ.ടി.എം കാര്‍ഡും ഉണ്ടെങ്കില്‍ യു.പി.ഐ ആപ് വഴി അക്കൗണ്ട് തുടങ്ങാം. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗ്ള്‍ പേ (ജി -പേ), ഫോണ്‍ പേ,…
Read More » -
മൊബൈല്‍ അപകടകാരി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മൊബൈൽ ഉപയോഗിക്കുമ്ബോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. ബാറ്ററിയിലുണ്ടാകുന്ന തകരാറുകളാണ് മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം. ലിഥിയം അയോണ്‍ ബാറ്ററികളാണ് സാധാരണ സ്മര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാറ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ലിഥിയം പോളിമര്‍ ബാറ്ററികളും ഉപയോഗിക്കാറുണ്ട്. ബാറ്ററി ചാര്‍ജിംഗിലുണ്ടാകുന്ന തകരാറുകളാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. ചാര്‍ജിങ് ചാര്‍ജിങ് ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്ബോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ചാര്‍ജിംഗിന് ഇട്ട ഫോണ്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ് ആദ്യത്തെ കാര്യം. ഇത്തരത്തില്‍ ചാര്‍ജ് ചെയ്യുമ്ബോല്‍ ഫോണ്‍ അമിതമായി ചൂടാവുകയും ചാര്‍ജിംഗ് പ്രക്രിയ കൃത്യമായി നടക്കാതെ വരികയും ചെയ്യുന്നു. ഏറെ നേരം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഫോണിന്റെ ഹീറ്റിംഗ് കപ്പാസിറ്റിക്കപ്പുറം പോവുകയും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിലേക്കെത്തുകയും ചെയ്യുന്നു. 100 ശതമാനം ചാര്‍ജ് ആയ ശേഷമേ പ്ലഗില്‍ നിന്നും എടുത്തുമാറ്റാവൂവെന്ന ചിന്ത ഒഴിവാക്കണം. കാരണം 20 മുതല്‍ 80 ശതമാനം വരെയാണ് ഓരോ…
Read More » -
മതം മാറി കല്യാണം കഴിച്ചതോടെ ലഹരിക്ക് അടിമ; നരസിംഹത്തിൽ മോഹൻലാലിന്റെ നായികയായ ഐശ്വര്യയുടെ ജീവിതം ഇന്നിങ്ങനെ
പ്രണയ വിവാഹത്തിനായി മതം മാറി, ആ ബന്ധം തകര്‍ന്നതോടെ ലഹരിക്ക് അടിമ; നടി ഐശ്വര്യയുടെ ജീവിതത്തില്‍ സംഭവിച്ചത്… മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഐശ്വര്യ ഭാസ്‌കര്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ നായികയായി ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ ഒളിയമ്ബുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം. അതിനുശേഷം മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചു. സിനിമക്ക് പുറമേ സീരിയലിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ജാക്ക്പോട്ട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചതിലൂടെ ഐശ്വര്യ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഐശ്വര്യയുടെ വ്യക്തിജീവിതം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. 1994 ല്‍ തന്‍വീര്‍ എന്ന യുവാവുമായി ഐശ്വര്യ അടുപ്പത്തിലാകുകയും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിനു വേണ്ടി ഐശ്വര്യ മതം മാറുകയും ചെയ്തു.എന്നാല്‍, തന്‍വീറുമായുള്ള ബന്ധം അധികം നീണ്ടുനിന്നില്ല. 1996 ല്‍ തന്‍വീറും ഐശ്വര്യയും വേര്‍പിരിഞ്ഞു. ഡിവോഴ്സ് ഐശ്വര്യയെ മാനസികമായി തളര്‍ത്തി. വിവാഹബന്ധം തകര്‍ന്നതോടെ ഐശ്വര്യ ലഹരിക്കും…
Read More » -
അനാവശ്യ മെയിലുകള്‍ വേഗത്തില്‍ ഒഴിവാക്കാം; അടിപൊളി ഫീച്ചറുമായി ജിമെയില്‍
ലോകത്തെ ഏറ്റവും ജനപ്രിയമായ ഇ-മെയില്‍ സേവനങ്ങളില്‍ ഒന്നാണ് ജി-മെയില്‍. ഇപ്പോഴിതാ ഉപഭോക്താക്കള്‍ കാത്തിരുന്ന ഒരു അടിപൊളി ഫീച്ചര്‍ കമ്ബനി അവതരിപ്പിച്ചിരിക്കുകയാണ്. അനാവശ്യ മെയിലുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന പ്രസ്തുത ഫീച്ചറിലൂടെ ഇനി ഒറ്റ ക്ലിക്കില്‍ 50 മെയിലുകള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.ജിമെയില്‍ ആന്‍ഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ ലഭിക്കുക. സാംസങ് ഗാലക്‌സി, പിക്‌സല്‍ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് 13, 14 വേര്‍ഷനുകളിലുള്ളവര്‍ക്കും ഇത് ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫോണുകളില്‍ ഇത് ലഭിച്ചേക്കും. ജിമെയിലില്‍ സെലക്റ്റ് ഓള്‍ എന്ന ലേബലില്‍ നിന്നാണ് അനാവശ്യമായ മെയിലുകള്‍ ഡിലീറ്റ് ചെയ്യേണ്ടത്. ഇതിലൂടെ ആവശ്യമില്ലാത്ത മെയിലുകള്‍ ഒഴിവാക്കി ഗൂഗിള്‍ മെമ്മറി ലാഭിക്കാന്‍ സാധിക്കും. ആകെ 15 ജിബി മാത്രം സ്‌റ്റോറേജുള്ള ജിമെയില്‍ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്ന അനാവശ്യ മെയിലുകള്‍ കളയുക എന്ന് പറയുന്നത് വലിയ പണിയാണെന്ന് എടുത്ത് പറയേണ്ടതില്ല.ഇവ ഡിലീറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം പിന്നത്തേക്ക് വച്ച് സ്‌പെയ്‌സ് തീരാറായവരും ഏറെ.എന്നാല്‍ ഒറ്റയടിക്ക് 50 മെയിലുകള്‍…
Read More » -
ആടലോടകത്തിൻ്റെ ഔഷധ ഗുണങ്ങൾ; കൃഷി ചെയ്താൽ കാശ് വാരാം
ആടലോടകത്തിൻ്റെ ഇല വേര്, കായ് എന്നിവ എല്ലാം ഔഷധ ഗുണമുള്ളതാണ്. ഇത് ഛർദ്ദി, ആസ്മ, ജലദോഷം എന്നിവയ്ക്ക് ഫലപ്രദമാണ്. ചുമയ്ക്ക് എതിരെ ഇത് വളരെ ഫലപ്രദമാണ്. ഇല വെള്ളത്തിൽ തിളപ്പിച്ചെടുത്ത് അരിച്ചെടുത്ത് തേൻ ചേർത്ത് കുടിക്കാവുന്നതാണ്. ജീരകത്തിൻ്റെ കൂടെ ആടലോടകത്തിൻ്റെ ഉണക്കിയ ഇലകൾ പൊടിച്ചെടുത്ത് കൽക്കണ്ടം അല്ലെങ്കിൽ തേൻ ചേർത്ത് കഴിക്കുന്നത് ചുമ കുറയുന്നതിന് സഹായിക്കുന്നു. ആടലോടകത്തിൻ്റെ ഇല, അരി എന്നിവ വറുത്ത് ശർക്കരയിട്ട് പൊടിച്ച് രണ്ട് സ്പൂൺ വീതം കഴിക്കുന്നത് ചുമയ്ക്ക് വളരെ നല്ലതാണ്. ശ്വാസകോശത്തിൻ്റെ വികാസത്തിന് ഇത് വളരെ നല്ലതാണ്.കൊറോണക്കാലത്ത് കോവിഡിനെ ചെറുക്കാൻ ആടലോടകത്തിന് ശക്തി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ആടലോടകത്തിൻ്റെ ഇല ചെറു പ്രാണികൾക്ക് വിഷകരമാമാണ് അത് കൊണ്ട് തന്നെ ഇത് ജൈവ കീട നാശിനിയുടെ നിർമാണത്തിനും ഉപയോഗിക്കുന്നു. ആടലോടകം എങ്ങനെ കൃഷി ചെയ്യാം നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്താണ് ഇത് നട്ട് വളർത്തേണ്ടത്. കമ്പുകൾ മുറിച്ച് ഇത് നട്ട് പിടിപ്പിക്കാവുന്നതാണ്. ചെടിച്ചട്ടിയിലോ അല്ലെങ്കിൽ ഗ്രോബാഗിലോ…
Read More » -
അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന്റെ മേന്മകള്‍
കുറഞ്ഞ ചെലവില്‍ പോഷകസമ്പുഷ്ടമായ ജന്തുജന്യ മാംസ്യം ലഭിക്കാനുള്ള എളുപ്പവഴിയാണ് അടുക്കളപ്പുറത്തെ കോഴിവളര്‍ത്തല്‍. പ്രായഭേദമെന്യേ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന സംരംഭമാണിത്. കുറഞ്ഞ മുതല്‍മുടക്ക്, കുറഞ്ഞ സംരക്ഷണച്ചെലവ്, ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കാമെന്നതിനാല്‍ കുറഞ്ഞ തീറ്റച്ചെലവ് എന്നിവയാണ് അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന്റെ മേന്മകള്‍. വീട്ടിൽ10-12 കോഴികളെ വളര്‍ത്താന്‍ പ്രത്യേകിച്ച് അധ്വാനമൊന്നും ആവശ്യമില്ല.രാത്രി സംരക്ഷണത്തിന് ഒരു കൂട് വേണമെന്ന് മാത്രം. കുറഞ്ഞ ചെലവിലുള്ള കൂടുമതി.പുരയിടത്തില്‍ ഉദ്യാനം, കൃഷി എന്നിവയുള്ളവര്‍ക്ക് നെറ്റ് കെട്ടി കോഴികളുടെ ശല്യം ഒഴിവാക്കാവുന്നതേയുള്ളൂ. വര്‍ഷം 190-220 മുട്ടതരുന്ന സങ്കരയിനങ്ങളായ ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, ഗ്രാമശ്രീ എന്നിവ സര്‍ക്കാര്‍ ഫാമുകളില്‍ ലഭ്യമാണ്.അഞ്ചു മാസമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങും. മുട്ടയ്ക്ക് തവിട്ടുനിറമായതിനാല്‍ വിപണിയില്‍ നല്ല വിലകിട്ടും. ഉയര്‍ന്ന രോഗപ്രതിരോധ ശേഷി, അടയിരിക്കുന്ന സ്വഭാവം ഇല്ല എന്നിയവയാണ് ഇവയുടെ സവിശേഷതകള്‍. ഒന്നരവര്‍ഷം കഴിഞ്ഞാല്‍ ഇറച്ചിക്കായി വില്‍ക്കുകയും ചെയ്യാം. കോഴി വളർത്തൽ തീർച്ചയായും ആദായകരമായ ഒരു ബിസിനസ് തന്നെയാണ്.പക്ഷേ ഏതൊരു ബിസിനസിനെയും പോലെ അത്യാവശ്യം കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വേണം ഈ രംഗത്തേക്ക് കടന്നു വരാൻ എന്നുമാത്രം.…
Read More » -
വാട്സാപ്പ് വില്ലൻ; അനാവശ്യ ഫയലുകള്‍ ഡിലീറ്റ് ചെയ്യുക
ഏതെങ്കകിലും ആപ്പ് ഓപ്പണ്‍ ചെയ്യുമ്ബോള്‍ ഒരുപാട് സമയമെടുക്കുക, പലപ്പോഴും സ്റ്റക്ക് ആയി നില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉടമകളെ ഏറെ ബുദ്ധിമുട്ടിക്കുന്നത് നാം കാണാറുണ്ട്. പലപ്പോഴും ഫോണ്‍ സ്റ്റോറേജ് നിറഞ്ഞതുമൂലമാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.ഏറെ നാള്‍ മുൻപ് വാങ്ങിയതിനാല്‍ അന്ന് നിലവിലുണ്ടായിരുന്ന ഫീച്ചറുകളൊക്കെയായിട്ടായിരിക്കും മൊബൈൽ നമ്മുടെ കൈയ്യിൽ എത്തിയിട്ടുണ്ടാകുക.പണം കുറവായതിനാല്‍ കുറഞ്ഞ സ്റ്റോറേജ് മോഡല്‍ ആയിരിക്കാം നാം തെരഞ്ഞെടുത്തത്.അത് വളരെപ്പെട്ടെന്ന് നിറയും.അതുപോലെ തന്നെ ഏറെ സ്റ്റോറേജ് ഉണ്ടെങ്കിലും ദീര്‍ഘനാളത്തെ ഉപയോഗത്തിനിടയ്ക്ക് ഫോണില്‍ വന്നുനിറഞ്ഞ ഫയലുകള്‍ മൂലം ഉണ്ടായിരുന്ന സ്റ്റോറേജ് പെട്ടെന്ന് തീരുകയും ചെയ്യും. അനാവശ്യ ഫയലുകള്‍ ഡിലീറ്റ് ചെയ്യുക നമ്മൾ എടുക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ സൈസ് കൂടിയവയാണ്.ഇതൊക്കെ ഫോണിന്റെ സ്റ്റോറേജ് പെട്ടെന്ന് നിറയ്ക്കുന്നു.സ്റ്റോറേജ് നിറയുന്നത് ഫോണിന്റെ പെര്‍ഫോമൻസിനെ ദോഷകരമായി ബാധിക്കും.അനാവശ്യ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ നമുക്ക് സാധിക്കും. സിനിമയും ചിത്രങ്ങളുമൊന്നും ഇല്ലാത്ത ഫോണുകളിലും ഇതേ സ്റ്റോറേജ് പ്രശ്നം അനുഭവപ്പെടാറുണ്ട്. വാട്സ്‌ആപ്പ് ആണ് ഇവിടെ വില്ലനാകുന്നത്. അനാവശ്യ…
Read More » -
ആദിയോഗി ട്രിപ്പ്; പോരുന്നോ,പോസിറ്റീവ് എനർജ്ജിയുമായി തിരികെ പോകാം..!
ജീവിത സമ്മർദ്ദങ്ങൾ മനുഷ്യനെ വല്ലാതെ തളർത്തിയിരിക്കുന്ന കാലമാണ് ഇത്.പെരുകുന്ന ആത്മഹത്യകളും കുറ്റകൃത്യങ്ങളുമെല്ലാം ഇതിന്റെ ഒരു വശം മാത്രം.ഇതിൽ നിന്നുമൊരു മോചനമാണ് ആദിയോഗി ട്രിപ്പ് – ഏതു മതസ്ഥർക്കും നല്ല മനസ്സോടെ കടന്നുചെല്ലാം നിറഞ്ഞ മനസ്സോടെ തിരികെ പോരാം. കോയമ്പത്തൂരിന് പടിഞ്ഞാറ് ഏകദേശം മുപ്പതു കിലോമീറ്റർ ദൂരത്തിലായി വെള്ളിങ്കിരി പർവതങ്ങളുടെ താഴ്വാരത്ത് 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഒരു യോഗ ആശ്രമമാണ് ഈഷ യോഗ സെന്റർ എന്ന ആദി യോഗി സെന്റർ.ആദിയോഗിയിൽ നിന്നാണ് യോഗയുടെ ഉറവിടം എന്ന വിശ്വാസത്തിൽ നിന്നുമാണ് ഇതിന്റെ നിർമ്മാണം.ഇവിടുത്തെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതിനകം തന്നെ ഇടം പിടിച്ചിട്ടുണ്ട്.2017-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ- ശിരുവാണി റോഡിലൂടെ സഞ്ചരിച്ചാൽ ഇരുട്ടുപ്പാളയം ജംഗ്ഷനിലെത്തും.ഇവിടെ നിന്നും വലത്തോട്ട് 8 കിലോമീറ്റർ പോയാൽ ഈഷ യോഗ ആശ്രമത്തിലെത്താം. വിയറ്റ്നാം കോളനി എന്ന സിനിമയിൽ മോഹൻലാൽ പറയുന്നതുപോലെ…
Read More »