Lead News
-
അവസാന ഓവറില്‍ പന്ത് ചുരണ്ടി, ക്യാമറയില്‍ എല്ലാം പതിഞ്ഞു; പാക് താരം കുടുങ്ങി; കാത്തിരിക്കുന്നത് വിലക്ക്
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പന്തുചുരണ്ടല്‍ വിവാദം. ലാഹോര്‍ ഖലന്ദേഴ്‌സും കറാച്ചി കിങ്സുമായുള്ള മത്സരത്തിനിടെ ലാഹോര്‍ താരം ഫഖർ സമാനാണ് പന്തുചുരണ്ടിയത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ ഫഖര്‍ സമാനെ കയ്യോടെ പൊക്കി. എന്നാല്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ ഫഖര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. കറാച്ചി കിങ്സുമായുള്ള മത്സരത്തിന്‍റെ അവസാന ഓവറിലാണ് സംഭവം. ജയിക്കാന്‍ 14 റൺസായിരുന്നു കറാച്ചി ടീമിന് ആവശ്യം. പേസർ ഹാരിസ് റൗഫ് അവസാന ഓവർ എറിയുന്നതിന് മുന്‍പായാണ് സമാന്‍ പന്തുചുരണ്ടിയത്. ടീം ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രിഡി, ഫഖര്‍ സമാന്‍, റൗഫ് എന്നിവര്‍ ബൗളിങ് റണ്ണപ്പിന് സമീപം സംസാരിക്കുന്നതിനിടെ സമാന്‍ പന്തില്‍ കൃത്രിമം കാണിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ കൃത്യമായി ടിവി ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ അംപയര്‍ ഫൈസൽ അഫ്രീദി പന്ത് ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്തു. ഓൺ-ഫീൽഡ് അംപയറായ ഷർഫുദ്ദൗളയുമായി ചർച്ച നടത്തിയ ശേഷം പന്തില്‍ കൃത്രിമം കാണിച്ചത് ഉറപ്പിക്കുകയും കറാച്ചി ടീമിന് അഞ്ച് പെനാൽറ്റി റൺസ് അനുവദിക്കുകയും ചെയ്തു. അവസാന…
Read More » -
ഇറാനില്‍ വെടിനിര്‍ത്തല്‍; എന്തുകൊണ്ടാണ് ഇന്ത്യക്ക് ഇടപെടാന്‍ കഴിയില്ലെന്നു പറയുന്നത്? ചര്‍ച്ചകള്‍ക്ക് പിന്നില്‍ പാകിസ്താന്‍ രംഗപ്രവേശം; ചൈനീസ് വിദേശമന്ത്രി നടത്തിയത് 18 ഫോണ്‍ വിളികള്‍; എന്നിട്ടും ബോംബുകളുടെ കൂട്ടപ്പൊരിച്ചില്‍
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യ ഇടപെട്ടാല്‍ യുദ്ധം നിര്‍ത്താനാകുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ ഇന്ത്യന്‍ പ്രതിനിധി പറഞ്ഞതിനു പിന്നാലെ വമ്പന്‍ ചര്‍ച്ചയായിട്ടുണ്ട്്. ടെഹ്റാന്‍, വാഷിംഗ്ടണ്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായുള്ള ഇന്ത്യയുടെ സവിശേഷമായ ബന്ധവും ആഗോളതലത്തിലുള്ള നിലപാടും ടെഹ്റാനും വാഷിംഗ്ടണും ഇടയിലുള്ള സ്വാഭാവിക മധ്യസ്ഥനാക്കി ഇന്ത്യയെ മാറ്റുന്നു എന്നാണ് അനുകൂലിക്കുന്നവരുടെ വാദം. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യക്ക് ഒരുകാലത്ത് വലിയ സ്ഥാനമുണ്ടായിരുന്നുവെന്നും രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ അത് വീണ്ടും സാധ്യമാണെന്നും കാണിക്കാന്‍ മറ്റുള്ളവര്‍ നെഹ്‌റൂവിയന്‍ നയതന്ത്രത്തെയും, പ്രത്യേകിച്ച് കൊറിയന്‍ മാതൃകയെയും ഉദ്ധരിക്കുന്നു. ഇതൊരു ആകര്‍ഷകമായ വാദമാണ്. പക്ഷേ തെറ്റാണ്. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്. അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ചോദ്യമാണ് ആദ്യം. ഉക്രെയ്ന്‍ യുദ്ധസമയത്ത് നാം കേള്‍ക്കാത്ത ഈ വാദങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത്? ന്യൂഡല്‍ഹിയിലെ ഈ മധ്യസ്ഥതാ വാദത്തിന്റെ സമയം നിങ്ങള്‍ പരിശോധിച്ചാല്‍, സമാധാനം കൊണ്ടുവരുന്നതില്‍ ഇന്ത്യ വ്യക്തമായ തന്ത്രപരമായ താല്‍പ്പര്യം കണ്ടെത്തിയത് കൊണ്ടോ, അല്ലെങ്കില്‍ ഇന്ത്യക്ക്…
Read More » -
രാജാക്കന്‍മാര്‍ വേണ്ട!; ഇറാന്‍ യുദ്ധം; കുടിയേറ്റക്കാരുടെ നാടുകടത്തല്‍: അമേരിക്കയില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍; ഓരോ ഘട്ടത്തിലും എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; സാധാരണക്കാര്‍ മുതല്‍ ഹോളിവുഡ് അഭിനേതാക്കള്‍വരെ
ലോസ് ആഞ്ചലസ്/വാഷിംഗ്ടണ്‍/ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണാത്മകമായ നാടുകടത്തല്‍ ശ്രമങ്ങളെയും ഇറാനിലെ യുദ്ധത്തെയും മറ്റ് നയങ്ങളെയും അപലപിച്ച് രാജ്യത്തുടനീളം ജനം തെരുവില്‍. ‘നോ കിംഗ്സ്’ (No Kings) റാലികളുടെ മൂന്നാം ഘട്ടമെന്ന നിലയിലായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍. മുന്‍പത്തെ രണ്ട് രാജ്യവ്യാപക പരിപാടികളിലും ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ 50 സംസ്ഥാനങ്ങളില്‍ 3,200 പരിപാടികളാണ് ആസൂത്രണം ചെയ്തത്. ന്യൂയോര്‍ക്ക്, ഡാളസ്, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ വമ്പന്‍ റാലികള്‍ നടന്നു. എന്നാല്‍ ‘നോ കിംഗ്സ്’ പരിപാടികളില്‍ മൂന്നില്‍ രണ്ട് ഭാഗവും പ്രധാന നഗരങ്ങള്‍ക്ക് പുറത്താണ് നടന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലെ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് ചെറിയ കമ്മ്യൂണിറ്റികളിലെ പങ്കാളിത്തത്തില്‍ 40% വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു. ട്രംപ് ഭീഷണിയെന്ന് നടന്‍ ഡി നീറോ അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപിന്റെ അടിച്ചമര്‍ത്തല്‍ നടപടികളുടെ കേന്ദ്രബിന്ദുവായ മിനസോട്ടയില്‍, സെന്റ് പോളിലെ സ്റ്റേറ്റ് ക്യാപിറ്റലിന് പുറത്ത് വമ്പന്‍ റാലിയാണു നടന്നത്. ഈ വര്‍ഷം മിനിയാപൊളിസില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍…
Read More » -
‘മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയാണ് ഞാൻ; ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാനാവില്ല; ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും‘ എസ്ഡിപിഐ പിന്തുണയിൽ വി. ശിവൻകുട്ടിയുടെ പ്രതികരണം
തിരുവനന്തപുരം: ആരുടെ വോട്ടായാലും താനത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. എസ്ഡിപിഐയുടെ പിന്തുണ പ്രഖ്യാപനത്തെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് ഞാൻ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണം. ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാൻ സാധിക്കില്ല. ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും,” എന്ന് ശിവൻകുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ വിഭാഗങ്ങളോടും വോട്ട് അഭ്യർഥിക്കുന്ന സാഹചര്യത്തിൽ ചിലരുടെ പിന്തുണ നിരസിക്കുക ജനാധിപത്യത്തിനൊത്തതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സ്ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കലാണ്. അത് വേർതിരിച്ച് ചെയ്യാൻ കഴിയില്ല. ആരായാലും പിന്തുണയ്ക്കാൻ വന്നാൽ അവരുടെ വോട്ട് സ്വീകരിക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യങ്ങൾ കാലാനുസൃതമായി മാറുന്നതാണെന്നും, അതനുസരിച്ച് നിലപാടുകളും രൂപപ്പെടാറുണ്ടെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. “ഒരു തീരുമാനത്തിൽ സ്ഥിരമായി നിലകൊള്ളുക രാഷ്ട്രീയത്തിൽ സാധ്യമല്ല. ഓരോ കാലഘട്ടത്തിലും പ്രശ്നങ്ങൾ മാറിമാറി വരും,” എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതിനിടെ സിപിഎം–എസ്ഡിപിഐ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം…
Read More » -
കേന്ദ്രം നൽകിയ വികസന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റി കൊള്ളയടിച്ചു, പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണി, മറ്റൊരാളെ പാർട്ടിക്ക് പുറത്താക്കേണ്ടിവന്നു, കേരളത്തിൽ മാത്രം ഇടത്- വലതുപക്ഷം പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നു – മോദി
പാലക്കാട്: പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്നു. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതുപോലെ കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തിൽ ജനങ്ങൾക്കുണ്ടായ വിഷമം പരിഹരിക്കാൻ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതേസമയം കേരളത്തിന് പുറത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണെന്നും മോദി ആരോപിച്ചു. കേരളത്തിൽ മാത്രമാണ് ഇവർ പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നത്. ബിഹാർ, ഝാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവർ സഖ്യത്തിലാണ്. കേരളത്തിൽ ഇവർ പരസ്പരം ‘ബി’ ടീം എന്ന് വിളിക്കുമ്പോൾ, ഈ തെരഞ്ഞെടുപ്പിലെ യഥാർഥ ‘എ’ ടീം ബിജെപി മാത്രമാണെന്ന് അവർ തന്നെ സമ്മതിക്കുകയാണെന്നും മോദി വ്യക്തമാക്കി. മാത്രമല്ല എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തെ…
Read More » -
ആറ് ബാലിസ്റ്റിക് മിസൈലുകൾ, 29 ഡ്രോണുകൾ… സൗദി അറേബ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അവശേഷിച്ചത് അമേരിക്കൻ ഇ-3 സെൻട്രി വിമാനത്തിന്റെ തലയും വാലും മാത്രം… യുഎസ് എംക്യു-9 ഡ്രോൺ വീഴ്ത്തി, എഫ്-16 യുദ്ധവിമാനം ആക്രമിച്ചു- ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ
ടെഹ്റാൻ: ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ, സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രതികാരാക്രമണത്തിൽ യുഎസിന് കനത്ത നഷ്ടമുണ്ടായതായി ഇറാൻ. സൗദി അറേബ്യയിലെ അമേരിക്കൻ താവളം പ്രിൻസ് സുൽത്താൻ എയർ ബേസിലെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ബേസിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ E-3 സെൻട്രി AWACS കമാൻഡ് ആൻഡ് കൺട്രോൾ വിമാനം ആക്രമണത്തിൽ തകർന്നതായി ഇറാൻ അവകാശപ്പെട്ടു. യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയുടെ വെളിപ്പെടുത്തൽ ശരിയെങ്കിൽ ആക്രമണത്തിനു വേണ്ട ഗ്രൗണ്ട് സപ്പോർട്ട് നൽകി റഷ്യയും ഇറാനൊപ്പം ചേർത്താണ് ശത്രുവിന് കനത്ത നാശം വിതച്ചത്. കൂടാതെ ഇറാൻ്റെ സർക്കാർ ചാനലായ പ്രസ് ടിവി പുറത്തുവിട്ട ചിത്രങ്ങളിൽ വിമാനത്തിൻ്റെ പ്രധാന ഭാഗങ്ങൾ നശിച്ച നിലയിലും വിമാനത്തിന്റെ മുൻ ഭാഗവും പിറകുഭാഗവും മാത്രമാണ് ശേഷിക്കുന്നതെന്നും കാണിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അതുപോലെ ആക്രമണത്തിൽ കുറഞ്ഞത് 10 അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായും, അവരിൽ…
Read More » -
‘ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?’; 168 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികരുടെ ചിത്രം പുറത്തുവിട്ട് ഇറാൻ
ടെഹ്റാൻ: തെക്കൻ ഇറാനിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 168 കുരുന്നുകൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികർക്കെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഉന്നത യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരസ്യപ്പെടുത്തി. “ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?” എന്ന ചോദ്യത്തോടെയാണ് ഇറാൻ എംബസികൾ സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചത്. യുഎസ് യുദ്ധക്കപ്പലായ ‘യുഎസ്എസ് സ്പ്രൂവൻസി’ലെ കമാൻഡർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. മിനാബിലെ ‘ഷജറേ തയ്യിബ’ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ പ്രയോഗിക്കാൻ ഉത്തരവിട്ടത് ഇവരാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇതൊരു മനഃപൂർവമായ കൂട്ടക്കൊലയാണെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഇറാന്റെ നിലപാട്. ഫെബ്രുവരി 28-നായിരുന്നു ലോകത്തെ നടുക്കിയ ഈ ദുരന്തം നടന്നത്. സ്കൂളിന് സമീപമുള്ള സൈനിക താവളം ലക്ഷ്യം വെച്ചുള്ള ആക്രമണം ഇന്റലിജൻസ് പിഴവ് മൂലം സ്കൂളിൽ പതിച്ചതാണെന്ന റിപ്പോർട്ടുകൾ…
Read More » -
വിജയ് രണ്ടിടങ്ങളിൽ മത്സരിക്കും; 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വാഗ്ദാനം
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ടിവികെയുടെ 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വിജയ് പറഞ്ഞു. വിജയ് മത്സരിക്കുന്നതിനാൽ ശ്രദ്ധാകേന്ദ്രമായ പെരമ്പൂരിൽ ഡിഎംകെ തന്നെ മത്സരത്തിനിറങ്ങിയത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. തൊട്ടടുത്ത മണ്ഡലമായ കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമുണ്ട്. ഇന്നു വൈകിട്ട് 5നു ഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും. തേനിയിലെ ആണ്ടിപ്പെട്ടി മണ്ഡലത്തിൽ സഹോദരങ്ങൾ തമ്മിലാണു മത്സരം. ഡിഎംകെയ്ക്കു വേണ്ടി ആർ.മഹാരാജനും അണ്ണാഡിഎംകെക്കു വേണ്ടി എ.ലോകിരാജനും ഇറങ്ങും. മന്ത്രി ദുരൈമുരുകനാണ് (87) ഡിഎംകെ പ്രഖ്യാപിച്ച പട്ടികയിൽ ഏറ്റവും കൂടുതൽ പ്രായമുള്ള സ്ഥാനാർഥി. ഡോ.കോകിലാമണി (26)യാണു പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. അണ്ണാഡിഎംകെ വിട്ടെത്തിയ ഒ.പനീർസെൽവത്തിനു തന്റെ സിറ്റിങ് സീറ്റായ ബോഡിനായ്ക്കന്നൂർ തന്നെയാണ് ഇത്തവണയും തട്ടകം. മന്ത്രി ഐ.പെരിയസാമിയും (ആത്തൂർ)…
Read More »

