Lead News

  • അഭിഷേകിന്റെ കണ്ടകശനി തീരുന്നേയില്ല, മൂന്നാം ബോളിൽ കുറ്റിതെറിച്ചു, നാലിൽ മൂന്നുതവണ പുറത്തായതും ഡക്കേൽ…ഇഷാൻ കിഷനും പുറത്ത്!! വാഷിങ്ടണ്ണും പ്ലേയിങ് ഇലവനിൽ

    അഹമ്മദാബാദ്: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. അതേസമയം മൂന്നു ബോൾ നേരിട്ട ഓപ്പണർ അഭിഷേക് ശർമ, മൂന്നാം ബോളിൽ റൺസൊന്നുമെടുക്കാതെ പുറത്തായി. ഈ ലോകകപ്പിൽ നാലുതവണ കളത്തിലിറങ്ങിയെങ്കിലും മൂന്നുതവണയും ​ഡക്കേൽ പുറത്താവുകയായിരുന്നു. ആര്യൻ ദത്ത് എറിഞ്ഞ മൂന്നാം ബോളിൽ അഭിഷേകിന്റെ കുറ്റി തെറിക്കുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസൺ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തിയിട്ടുണ്ട്. അക്‌സർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലെത്തി. കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിംഗും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം. ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുൺ ചകർവർത്തി. നെതർലൻഡ്‌സ്: മൈക്കൽ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ്…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെ പയറ്റാൻ കോൺ​ഗ്രസ് !! തർക്കമില്ലാത്ത സീറ്റുകളിൽ ആദ്യമാദ്യം പ്രഖ്യാപനം… 30 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിൽ ധാരണ, കെ മുരളീധരൻ വട്ടിയൂർകാവ്, വി.ടി. ബൽറാം തൃത്താല, ടി.എൻ പ്രതാപൻ മണലൂർ, ആദ്യഘട്ട പ്രഖ്യാപനം ഫെബ്രുവരി 25ന് മുൻപ്

    കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ബഹുദൂരം മുന്നിലെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ധാരണയായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സിറ്റിങ് സീറ്റുകൾക്കൊപ്പം, തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെ ആദ്യമാദ്യം പ്രഖ്യാപിക്കാനാണ് നീക്കം. മുപ്പതിലധികം മണ്ഡലങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട പട്ടിക ഫെബ്രുവരി 25 ന് മുൻപു പുറത്തിറക്കാനുള്ള തിരക്കിട്ടുള്ള ശ്രമം നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട വട്ടിയൂർക്കാവിൽ തന്നെ കെ. മുരളീധരനെ നിർത്താനാണ് നേതൃത്വത്തിന്റെ ശ്രമം. അതുപോലെ തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ എന്നിവർ സ്ഥാനാർഥിത്വം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈ മാസം 25നും രണ്ടാം ഘട്ടം പുതുയുഗ യാത്ര കഴിഞ്ഞ് മാർച്ച് ആറിനു ശേഷമാകും പ്രഖ്യാപിക്കുക. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ നേരത്തേ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതു വിജയിക്കുകയും ചെയ്തു. ഇതേ തന്ത്രം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോ​ഗിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരിക്കാനുള്ള താൽപര്യം…

    Read More »
  • പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ;പിടികിട്ടാപുള്ളിയായ പ്രതിയെ അറസ്റ്റ് ചെയ്തത് എൻഐഎ

    കൊച്ചി: പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എൻ ഐ എയുടെ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് എൻ ഐ എ പിടികൂടിയത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. പിഎഫ്ഐ തീവ്രവാദക്കേസിലെ 70-ാം പ്രതിയാണ് ഇയാൾ. പ്രതിയെ റിമാൻഡ് ചെയ്തു. 2022 മുതൽ ഒളിവിൽ പോയ മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ ആയുധപരിശീലന വിഭാഗത്തിൻ്റെ കോ-ഓർഡിനേറ്ററായിരുന്നു മൊയ്തീൻകുട്ടി എന്നാണ് എൻഐഎ പറയുന്നത്. മുൻപ് പിഎഫ്ഐക്കെതിരേ രാജ്യവ്യാപകമായ റെയ്ഡ് നടത്തുകയും ഇതിനുപിന്നാലെ പിഎഫ്ഐയെ നിരോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മൊയ്തീൻകുട്ടി വിദേശത്തേക്ക് കടന്നത്. മൊയ്തീൻകുട്ടി നേരത്തെ കൈവെട്ട്‌കേസിലും പ്രതിചേർക്കപ്പെട്ടയാളാണെന്ന് എൻഐഎ നൽകുന്ന വിവരം. ഇയാളെ എൻഐഎ സംഘം വിശദമായി ചോദ്യംചെയ്യും.

    Read More »
  • കേരളീയനാണെന്ന് തെളിയിക്കാൻ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം നേറ്റിവിറ്റി കാർഡ്; മന്ത്രി സഭായോ​ഗം അം​ഗീകാരം നൽകി; വിദേശപൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല

    തിരുവനന്തപുരം: കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകുംവിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും. നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരും തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശപൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശപൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ചശേഷം വിദേശപൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകും. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും. കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിൽദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണെന്നും നിയമം വ്യവസ്ഥചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക്…

    Read More »
  • ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ‘മോശം’ പ്രസിഡന്റ്!! 53% അമേരിക്കക്കാർ പറയുന്നു ‘പരാജയപ്പെട്ട പ്രസിഡന്റ്’- സർവേ, ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ

    വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റെന്ന് Yahoo / YouGov സർവേ ഫലം. സർവേ പ്രകാരം 40 ശതമാനം അമേരിക്കക്കാർ ട്രംപിനെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു. സമീപമാസങ്ങളിലായി ജീവിതച്ചെലവ് വർധന, കുടിയേറ്റക്കാരെതിരായ കടുത്ത നടപടികൾ, അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ വിവാദ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ട്രംപിന്റെ അംഗീകാരനിരക്ക് ഇടിഞ്ഞു. മൊത്തത്തിൽ 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും പരാജയകരമായ പ്രസിഡന്റുമാരിൽ ഒരാളായി കാണുന്നു. വെറും മൂന്നിലൊരാളിന് മാത്രമാണ് അനുകൂല അഭിപ്രായം ഉള്ളത്. 12 ശതമാനം പേർ അദ്ദേഹത്തെ മികച്ച പ്രസിഡന്റായി വിലയിരുത്തുമ്പോൾ 21 ശതമാനം പേർ ശരാശരിയിലധികം മികച്ചതെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 2026ലെ മിഡ്‌ടേം തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവരുമെന്ന ഭയം ട്രംപിനും അദ്ദേഹത്തിന്റെ അനുയായികൾക്കും ഉയരുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് നിയന്ത്രണം നഷ്ടമാകുമെന്ന ആശങ്കയും ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ട്രംപ് തന്നെ പിന്തുണക്കുന്നവരോട് അഭ്യർത്ഥന ശക്തമാക്കിയതോടൊപ്പം ചില…

    Read More »
  • രാത്രി 12 മണിക്ക് ശേഷം കൊച്ചി ന​ഗരത്തിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകും!! 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് അൽക്കൂ എക്‌സൈസ് പിടിയിൽ

    കൊച്ചി: 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന ഷെഫീക്കിനെയാണ് മദ്യവുമായി എക്‌സൈസ് പിടികൂടിയത്. കൊച്ചി നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് ഇയാൾ മദ്യം എത്തിച്ച് നൽകിയിരുന്നതായി എക്‌സൈസ് കണ്ടെത്തി തിരൂരങ്ങാടി സ്വദേശിയായ ഇയാൾ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാൾക്ക് ലഭിച്ച പേരായിരുന്നു അൽകു.അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലാണ് ഇയാൾ സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അൽക്കു സെൽഫി പകർത്തിയിരുന്നു. ശേഷം ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ചിത്രം വൈറലായതോടെ ഇയാളെ തേടി സിനിമയിൽ അവസരം വരുകയായിരുന്നു.

    Read More »
  • തൃശൂർ സ്വദേശിയുടെ ‘സേവ് ബോക്‌സ്’ ആപ് നടൻ ജയസൂര്യയ്ക്ക് ഒന്നാന്തരം ആപ്പായി!! നടന്റെ 39 ലക്ഷത്തിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി… നടപടി കേസിൽ ജയസൂര്യയെ പ്രതി ചേർത്തതിനു പിന്നാലെ

    കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പിൽ നടൻ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുന്നോട്ട്. 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു ജയസൂര്യ. ഈ കേസിൽ രണ്ട് തവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ അഭിനയിച്ചെന്ന ആരോപണത്തെ തുടർന്നാണ് ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. നിക്ഷേപമെന്ന പേരിൽ നിരവധിപേരിൽ നിന്ന് കോടികൾ തട്ടിയതിന് ആപ്പ് ഉടമ തൃശൂർ സ്വദേശി സാത്വിക് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും ഉൾപ്പെട്ടതോടെയാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. അതേസമയം പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പുകൾ നടത്തുമെന്ന് ആർക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തിൽ ജയസൂര്യ നേരത്തെ പ്രതികരിച്ചത്. നിയമാനുസൃതമായി മാത്രം…

    Read More »
  • കൊച്ചിയിൽ സാന്നിധ്യം ശക്തമാക്കി സ്പേസ് വൺ; മൂന്ന് പുതിയ സെന്ററുകൾ കൂടി ആരംഭിക്കുന്നു

    കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്‌ഡ് ഓഫീസ് സ്‌പേസ് ദാതാക്കളായ സ്പേസ് വൺ (SpazeOne) കൊച്ചിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. 2026-ലെ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് പുതിയ സെന്ററുകൾ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയിൽ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1,700 സീറ്റുകൾ അധികമായി ലഭ്യമാകും. നഗരത്തിലെ പ്രധാന ബിസിനസ് ഇടങ്ങളായ എം.ജി. റോഡ്, കാക്കനാട് ഇൻഫോപാർക്ക് ഫേസ്-2, എൻ.എച്ച് ബൈപ്പാസിലെ എ.എം.വി പാർക്ക് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ സജ്ജമാകുന്നത്. വൻകിട കമ്പനികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (SMEs) ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് മുതൽ 500 വരെ സീറ്റുകൾ ലഭ്യമാകുന്ന ഫ്ലെക്സിബിൾ ഓഫീസ് സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, കൊളാബൊറേഷൻ ഏരിയകൾ, സിക് റൂമുകൾ (sick rooms) തുടങ്ങി അത്യാധുനിക തൊഴിലിട സൗകര്യങ്ങൾ എല്ലാ സെന്ററുകളിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന ‘കസ്റ്റം ബിൽറ്റ്’…

    Read More »
  • സ്റ്റേഷനിൽ ബെർമുഡ ധരിച്ചെത്തിയ പോലീസുകാരന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; യുവതിക്കെതിരെ കേസ്; ഷെയർ ചെയ്തവർക്കും കമന്റിട്ടവർക്കും പണി കിട്ടും

    ആലപ്പുഴ ∙ ചെങ്ങന്നൂർ എസ്എച്ച്ഒയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ച മാവേലിക്കര, മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിനത്തിൽ എസ്എച്ച്ഒ എ.സി.വിപിൻ ബർമുഡയും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ അപകീർത്തികരമായ പരാമർശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്. അതേസമയം, ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർക്കും മോശം കമന്റിട്ടവർക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു. രാവിലെ എസ്എച്ച്ഒ വ്യായാമത്തിനു പോയപ്പോൾ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്നും അടിയന്തരമായ ഒരാവശ്യമുണ്ടായെന്നും. അതിനാൽ അതേ വ്യായാമ വസ്ത്രത്തിൽ അദ്ദേഹം സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷനിലെത്തി ആ പ്രശ്നം പരിഹരിച്ചയുടൻ അദ്ദേഹം തിരികെ ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങി. പിന്നീട് യൂണിഫോം ധരിച്ചാണ് എസ്എച്ച്ഒ സ്റ്റേഷനിൽ വന്നതെന്നും ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു.

    Read More »
  • ‘എന്റെ കാര്യം പോലും തീരുമാനിച്ചിട്ടില്ല; പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയും?’:വിഎസിന്റെ പിഎയായിരുന്ന എ. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വിഡി സതീശൻ

    പാലക്കാട്: വി.എസിൻ്റെ മുൻ പേഴ്‌സണൽ അസിസ്റ്റൻ്റ് എ. സുരേഷിനെ മത്സരിപ്പിക്കുന്നതിനെപ്പറ്റി യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് വിഡി സതീശൻ. തൻ്റെകാര്യംപോലും തീരുമാനിച്ചിട്ടില്ല, പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയുമെന്ന് സതീശൻ ചോദിച്ചു. രാജ്യത്ത് മുസ്‌ലിംകൾക്ക് പ്രശ്‌നങ്ങളില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ”ഞങ്ങളുടെ അഭിപ്രായം അതല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ അരക്ഷിതത്വമാണ് നേരിടുന്നത്” -പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കരിമ്പട്ടികയിൽപ്പെട്ട ഒയാസിസ് കമ്പനിയെ ബ്രൂവറി തുടങ്ങാൻ യു.ഡി.എഫ്. വന്നാലും അനുവദിക്കില്ല. കെ.ടി.ഡി.സി. എന്തെങ്കിലും പി.കെ. ശശിയുമായി ചർച്ചനടത്തിയിരുന്നോ എന്ന ചോദ്യത്തിന്, പുറത്തുപറയേണ്ട സമയത്ത് പറയുമെന്നായിരുന്നു സതീശന്റെ മറുപടി.

    Read More »
Back to top button
error: