Lead News
-
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിയില്‍ പ്രതികരിക്കാതെ അമ്മയിലെ സഹോദരിമാര്‍ എസ്‌കേപ്പാകുന്നു ; എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് നടന്‍ ബാബുരാജിന്റെ പ്രതികരണം
കൊച്ചി: തലപ്പത്തിരിക്കുന്നത് സ്ത്രീകളായിട്ടും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പുറത്തുവന്ന കോടതിവിധിയില്‍ പ്രതികരിക്കാന്‍ അമ്മയുടെ ഭാരവാഹികള്‍ തയ്യാറാകുന്നില്ലെന്നും അവര്‍ എസ്‌കേപ്പാകുന്നെന്നും നടന്‍ ബാബുരാജിന്റെ വിമര്‍ശനം. കോടതി വിധിയെ മാനിക്കുന്നുവെങ്കിലും അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണെന്നും ബാബുരാജ് തുറന്നടിച്ചു. ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാമെന്നും നടന്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊ ക്കെ സംഘടനകളുടെ തീരുമാനമാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അമ്മയുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് ശ്വേത മേനോനോ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോ പ്രതികരിക്കാത്തത് ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം തന്നെ കേസില്‍ കുറ്റവിമുക്തനായ ദിലീപിനെ സംഘ ടനയില്‍ തിരിച്ചെടുക്കുന്ന കാര്യം എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്യുക യുമു ണ്ടായി. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസില്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ‘അമ്മ’ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.…
Read More » -
പരാതി നല്‍കാന്‍ താമസിച്ചതും കെപിസിസി അദ്ധ്യക്ഷന് കൈമാറിയതും സംശയത്തിന് കാരണം ; നല്‍കിയ വാട്‌സാപ്പ് ചാറ്റ് ഉള്‍പ്പെടെയുളള തെളിവുകള്‍ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും കോടതി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കുര്‍ ജാമ്യം നല്‍കിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനത്തിന് കാരണം നല്‍കിയ ബലാത്സംഗ പരാതിയില്‍ ഉയര്‍ന്ന സംശയം. സമ്മര്‍ദത്താലാകാം പരാതി നല്‍കിയതെന്നാണ് കോടതി വിലയിരുത്തല്‍. പരാതി പൊലീസിന് നല്‍കാതെ കെപിസിസി പ്രസിഡന്റിന് നല്‍കിയതും പരാതിയുടെ കാലതാമസവും കോടതി ചൂണ്ടിക്കാട്ടി. പരാതി വൈകിയതും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതുമാണ് ജാമ്യത്തിന് കാരണം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിന്റെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. ഹാജരാക്കിയ ചാറ്റുകള്‍ ആരോപണം തെളിയിക്കുന്നതല്ലെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു. ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണണെന്നാണ് നിര്‍ദേശം. ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം…
Read More » -
ഇ.വി.എമ്മുകള്‍ രാജ്യത്ത് അവതരിപ്പിച്ചത് രാജീവ്ഗാന്ധി ; ഇവിഎം വഴി ആദ്യ തിരഞ്ഞെടുപ്പില്‍ വിജയിച്ചതും കോണ്‍ഗ്രസ് ; ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നത്് അദ്ദേഹത്തിന്റെ മകന്‍ രാഹുലാണെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വഴി ആദ്യം ജയിച്ചത് കോണ്‍ഗ്രസാ ണെന്നും അത് അവതരിപ്പിച്ചത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാമെന്നും ഇപ്പോള്‍ അതി നെ എതിര്‍ക്കുന്നയാള്‍ അദ്ദേഹത്തിന്റെ മകനാണെന്നും അമിത്ഷാ. വോട്ട് ചോരി വിവാദ ത്തില്‍ പാര്‍ലമെന്റില്‍ നടന്ന രൂക്ഷമായ വാഗ്വാദത്തില്‍ രാഹുല്‍ഗാന്ധിക്ക് മറുപടി നല്‍കു കയായിരുന്നു അമിത്ഷാ. ഇ.വി.എമ്മുകളെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കായിരുന്നു അമിത്ഷായുടെ മറുപടി. വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്ര അവലോകനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു ഷാ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ 2004-ല്‍ ആദ്യമായി ഇവിഎം വഴി ജയിച്ചത് കോണ്‍ഗ്രസായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം, ‘2014-ല്‍ ഞങ്ങള്‍ വിജയിച്ചപ്പോള്‍, അവര്‍ (കോണ്‍ഗ്രസ്) സംശയം ഉന്നയിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധി കേന്ദ്രത്തിനെതിരേ ചൊവ്വാഴ്ച നടത്തിയ തുറന്ന ആക്രമണത്തിനുള്ള മറുപടിയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ ‘നേരിട്ട് നയിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു’ എന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ‘ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യാന്‍ എന്ത് പ്രചോദനമാണ് ഉണ്ടാവുക? നമുക്ക് ചീഫ്…
Read More » -
സുഹൃത്തിന്റെ കാമുകിയോട് പ്രണയം തോന്നി, വിവരമറിഞ്ഞ് ചോദിക്കാനെത്തിയ കാമുകനുമായി വഴക്ക് ; യുവാവിനെ കൂട്ടുകാരന്‍ കൊന്ന് പല കഷണങ്ങളാക്കി കത്തിക്കുകയും കുഴല്‍ക്കിണറ്റില്‍ കൊണ്ടിടുകയും ചെയ്തു
ഗാന്ധിനഗര്‍: ആറു ദിവസമായി കാണാത്ത യുവാവിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോള്‍ പെണ്‍സുഹൃത്തിന് വേണ്ടി കൂട്ടുകാരന്‍ നടത്തിയ കൊലപാതകം. ഗാന്ധിനഗറില്‍ നടന്ന സംഭവത്തില്‍ 20 കാരന്‍ രമേശ് മഹേശ്വരി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടുകാരന്‍ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴല്‍ക്കിണറ്റില്‍ തട്ടിയെന്നാണ് പോലീസ് പറയുന്നത്. ആറ് ദിവസമായി രമേഷ് മഹേശ്വരിയെ കാണാനില്ലായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകവിവരം പുറത്തറിയുന്നത്. ഡിസംബര്‍ രണ്ടിനാണ് രമേഷിനെ കാണാതായത്. ബന്ധുക്കള്‍ പരാതി നല്‍കിയ പരാതിയില്‍ കിഷോറിനെ സംശയിച്ച പോലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. താനുമായി പ്രണയബന്ധത്തിലാകണമെന്ന ആവശ്യവുമായി കിഷോര്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. ഇത് യുവതി രമേഷിനെ അറിയിച്ചു. ഇതാണ് ഇരു സുഹൃത്തുക്കള്‍ക്കുമിടയില്‍ തര്‍ക്കത്തിനിടയാക്കിയത്. സംഭവത്തില്‍ അസ്വസ്ഥനായ കിഷോര്‍ രമേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്തെത്തിച്ച് കിഷോര്‍ രമേഷിനെ കൊല്ലുകയും കത്തി ഉപയോഗിച്ച് ശരീരഭാഗം…
Read More » -
‘ചിലകുടുംബങ്ങള്‍ തലമുറകളായി വോട്ട് കള്ളന്മാര്‍’ അവര്‍ തന്നെ വോട്ടുമോഷണത്തെക്കുറിച്ച് പറയുന്നു ; കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ വോട്ടര്‍പട്ടികയ്ക്ക് കുഴപ്പമില്ല ; ഇത് ഇരട്ടത്താപ്പെന്ന് രാഹുലിന് മറുപടി നല്‍കി അമിത്ഷാ
ന്യൂഡല്‍ഹി : ചില കുടുംബങ്ങള്‍ ‘തലമുറകളായി വോട്ട് കള്ളന്മാര്‍’ ആയിരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് ‘വോട്ട് മോഷണത്തെ’ ക്കുറിച്ച് സംസാരിക്കുന്നെന്ന്് എന്ന് അമിത്ഷാ. രാഹുല്‍ഗാന്ധിയുടെ വോട്ടുചോരി ആരോപണത്തിന് നെഹ്രുകുടുംബത്തെ വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട് അമിത്ഷായുടെ മറുപടി. പാര്‍ലമെന്റില്‍ അമിത്ഷായും രാഹുല്‍ഗാന്ധിയും തമ്മിലുള്ള ചൂടേറിയ വാക്കേറ്റത്തിലായിരുന്നു ഈ പരാമര്‍ശങ്ങള്‍ വന്നത്. വോട്ട് ലിസ്റ്റുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചു. എന്നാല്‍ കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ വോട്ടര്‍ പട്ടികകള്‍ തികച്ചും മികച്ചതാണ്, നിങ്ങള്‍ പുതിയ വസ്ത്രങ്ങള്‍ ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. എന്നാല്‍ ബീഹാറിലെന്നപോലെ നിങ്ങള്‍ തകരുമ്പോള്‍, വോട്ടര്‍ പട്ടികയില്‍ പ്രശ്‌നമുണ്ടെന്ന് പറയുന്നു… ഈ ഇരട്ടത്താപ്പ് വിലപ്പോവില്ലെന്നും അമിത്ഷാ പറഞ്ഞു. നിലവിലുള്ള വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു, എന്നിട്ട് തന്നെ, പട്ടികകള്‍ പുതുക്കാനും യോഗ്യരായ വോട്ടര്‍മാര്‍ മാത്രമേ അതില്‍ ഉള്‍പ്പെടുന്നുള്ളൂ എന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനെ എതിര്‍ക്കുകയും ചെയ്യുന്നു എന്നും…
Read More » -
സത്യമോ നുണയോ കെട്ടുകഥയോ; നടി ആക്രമണക്കേസിന്റെ വിധി ചോര്‍ന്നെന്ന ആരോപണം ആളിക്കത്തുന്നു; യശ്വന്ത് ഷേണായിയുടെ ആരോപണം തള്ളി അഭിഭാഷക അസോസിയേഷന്‍
കൊച്ചി: സത്യമോ നുണയോ കെട്ടുകഥയോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി പുറത്തുവിട്ടിരിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ ആളിക്കത്തുന്നു. നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയുടെ ആരോപണം അസോസിയേഷന്‍ തള്ളി. കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ചൂണ്ടിക്കാണിച്ചാണ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് യശ്വന്ത് ഷേണായി കത്തയക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്തായി ലഭിച്ചെന്നായിരുന്നു അഡ്വ. യശ്വന്തിന്റെ പരാതി. ഇത്…
Read More » -
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ ബൂത്തില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ വോട്ടു ചെയ്യാനെത്തുമോ ? ആകാംഷയോടെ കേരളം, മൂന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യുഷന്‍
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയുള്ള രണ്ടാം ബലാത്സംഗക്കേസില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യൂഷന്‍. ഈ കേസില്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മൂന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഉത്തരവ് ലഭിച്ചാല്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതോടെ രാഹുല്‍ നാളെ പാലക്കാട് വോട്ട് ചെയ്യാനെത്തുമോയെന്ന ചര്‍ച്ച സജീവമായി. നാളെയാണ് പാലക്കാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പിടണം, അന്വേഷണത്തോട് സഹകരിക്കണം എന്നീ ഉപാധികളോടെയാണ് രാഹുലിന് രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുലിന്റെ വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്ളാറ്റ് ഈ വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡാണിത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍…
Read More » -
‘വെല്‍ ഡ്രാഫ്റ്റഡ് പിന്നില്‍ ലീഗല്‍ ബ്രെയിന്‍’; മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് യുവതി തനിക്ക് ഇമെയിലായി പരാതി അയച്ചത് ; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയം പ്രകടിപ്പിച്ച് സണ്ണി ജോസഫ്
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ബലാത്സംഗ പരാതി ഗൂഡമായി ഡ്രാഫ്റ്റ് ചെയ്തതാണെന്ന് സംശയം പ്രകടിപ്പിച്ച് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. അതിന് പിന്നില്‍ നിയമം അറിയാവുന്ന ഒരു ബുദ്ധിയുണ്ടെന്നും അതിന്റെ ഉദ്ദേശം അറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. വെല്‍ ഡ്രാഫ്റ്റഡ് പരാതിയായിരുന്നു അതെന്ന് സണ്ണി ജോസഫ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് യുവതി തനിക്ക് ഇമെയിലായി പരാതി അയച്ചത്. കണ്ണൂരില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതി ഉയരുന്നത്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയായ യുവതിയായിരുന്നു പരാതിയുമായി രംഗത്തെത്തിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ തനിക്ക് കിട്ടയ പരാതി സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ബലാത്സംഗക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ചായിരുന്നു കേസെടുത്തത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണത്തിന്റെ ചുമതല. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു രാഹുലിന് കുരുക്കായി രണ്ടാമത്തെ ബലാത്സംഗക്കേസ് വന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുതിര്‍ന്ന…
Read More » -
വരുന്നു കേരള പൊളിറ്റിക്കല്‍ റിയാലിറ്റി ഷോ; ഇനി നിയമസഭയ്ക്കു പുറത്തെ ചോദ്യോത്തര വേള; മുഖ്യമന്ത്രിയും പ്രതിപക്ഷവും വാക്‌പോരിനൊരുങ്ങുന്നു; വെല്ലുവിളിയല്ല സംവാദമെന്ന ഓമനപ്പേരിട്ട് വി.ഡി.സതീശന്‍
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേള പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും സഭയ്ക്കു പുറത്താണ് ഇനിയുള്ള ചോദ്യോത്തര വേള നടക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിലുള്ള വാക്കുകള്‍ കൊണ്ടുള്ള പോരാട്ടം!! കെ.സി.വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇരട്ടച്ചങ്കിന്റെ കരുത്തോടെ മുഖ്യമന്ത്രി സംവാദത്തിന് തയ്യാറായതോടെ മുഖ്യമന്ത്രിയെ സംവാദത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തന്നെ ക്ഷണിച്ചിരിക്കുകയാണ്. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുമാണ് സംവാദത്തിനുള്ള ക്ഷണം. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ കെ.സി.വേണുഗോപാല്‍ പറഞ്ഞ വെല്ലുവിളി എന്ന കടുപ്പിച്ച പ്രയോഗത്തിനു പകരം നിര്‍ദേശം, ക്ഷണം എന്നിങ്ങനെ മൃദുവായ വാക്കുകളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായുള്ള സംവാദവുമായി ബന്ധപ്പെട്ട ആവശ്യത്തില്‍ ഉന്നയിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടു സിപിഎം നേതാക്കള്‍ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വിഡി സതീശന്‍ നീണ്ട പ്രസ്താവന തുടങ്ങുന്നത്. എം.എല്‍.എയ്‌ക്കെതിരായ പീഡന പരാതിയില്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത്…
Read More » -
ഒളിവിലെ ഓര്‍മകളുമായി നാളെ രാഹുല്‍ പാലക്കാട് കാലുകുത്തുമെന്ന് സൂചന; പോളിംഗ് ബൂത്തില്‍ മാങ്കൂട്ടത്തിലെത്തിയേക്കുമെന്ന് അഭ്യൂഹം; രണ്ടാംഘട്ട പോളിംഗിലെ ശ്രദ്ധാകേന്ദ്രമായി പാലക്കാട് കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍
പാലക്കാട് : രണ്ടാഴ്ചക്കാലത്തെ ഒളിച്ചുകളിക്കു ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ജില്ലയില്‍ പ്രത്യക്ഷപ്പെടുമെന്ന് സൂചന. ഒളിവിലെ ഓര്‍മകളുമായി നേരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുമെന്നാണ് അഭ്യൂഹം. അറസ്റ്റ് ഭീതി താല്‍ക്കാലികമായി ഒഴിഞ്ഞതോടെയാണ് ഒളിസങ്കേതങ്ങളില്‍ നിന്നും രാഹുല്‍ പുറത്തുവരാനൊരുങ്ങുന്നത്. രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട് എത്തുമെന്ന അഭ്യൂഹം പരന്നത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് രാഹുലിന് വോട്ട്. സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തില്‍ തന്നെയാണ് രാഹുലിന് വോട്ട്. പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്. കഴിഞ്ഞ മാസം 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് രാഹുല്‍ പാലക്കാട് നിന്ന് ഒളിവില്‍ പോയത്. രണ്ടാഴ്ചയോളമായി രാഹുല്‍ മാങ്കൂട്ടത്തില്‍…
Read More »