Lead News

  • ദേവസ്വം ബെഞ്ചിന് പൂര്‍ണ തൃപ്തി; സിംഗിള്‍ ബെഞ്ചിന് അതൃപ്തി; ഐസിയുവില്‍ കിടക്കുന്നയാളെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് ജസ്റ്റിസ് ബദറുദീന്‍; കേസ് പഠിക്കാതെയുള്ള വിമര്‍ശനമെന്ന് എസ്‌ഐടി

    കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, മുരാരി ബാബു, നാഗാ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. നേരത്തെ വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് എ.ബദറുദീനാണ് ഇത്തവണയും എസ്.ഐ.ടിയെ കടന്നാക്രമിച്ചത്. നേരത്തെ ഇതേ സിംഗിള്‍ ബഞ്ച് അന്വേഷണത്തെ വിമര്‍ശിച്ചെങ്കിലും സ്വര്‍ണക്കൊള്ളക്കേസ് തുടക്കം മുതല്‍ നിരീക്ഷിക്കുന്ന ദേവസ്വം ബെഞ്ച് അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇത്തവണത്തെ വിമര്‍ശനത്തിലും വസ്തുതാപരമായി പിഴവുകളുണ്ടെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ.പി.ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചായിരുന്നു വിമര്‍ശനം. ശങ്കരദാസിന്റെ മകന്‍ എസ്.പിയായതുകൊണ്ടാണെന്നും കേസെടുത്തത് മുതല്‍ പ്രതി ആശുപത്രിയിലാണെന്നും ജസ്റ്റിസ് ബദറുദീന്‍ വിമര്‍ശിച്ചു. എന്നാല്‍ കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയോ ഹര്‍ജിയോ പരിഗണിക്കാതിരിക്കുമ്പോഴാണ് ഈ വിമര്‍ശനം. അതുകൊണ്ട് തന്നെ കെ.പി.ശങ്കരദാസിന്റെ യഥാര്‍ഥ ആരോഗ്യാവസ്ഥയുടെ വിശദാംശങ്ങള്‍ മറ്റ് പ്രതികളുടെ അഭിഭാഷകര്‍ക്ക് മറുപടിയായി ബോധിപ്പിക്കാനായില്ല. കെ.പി.ശങ്കരദാസിന്റെ ജാമ്യഹര്‍ജിയല്ലാത്തതുകൊണ്ട് അദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഉണ്ടായിരുന്നുമില്ല. കെ.പി. ശങ്കരദാസ്…

    Read More »
  • ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകക്കെതിരെ കോടതി: 10 ദിവസം പോലും കോടതിയിൽ ഹാജരാകാതെ കോടതിയെ വിമർശിക്കുന്നുവെന്ന് വിചാരണ കോടതി: വന്നാലും ഉറങ്ങും: കോടതി അവർക്ക് വിശ്രമസ്ഥലമെന്നും വിചാരണ കോടതി : ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അഡ്വ ടി.ബി.മിനി 

      കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ കടുത്ത വിമർശനവുമായി വിചാരണ കോടതി.തീർത്തും അപ്രതീക്ഷിതമായാണ് അതിജീവിതയുടെ അഭിഭാഷക ക്കെതിരെ വിചാരണ കോടതി ആഞ്ഞടിച്ചത്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെയാണ് വിചാരണക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ വന്നത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷ​ക കോടതിയിൽ ഉണ്ടാകാറുള്ളൂ. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതി അത് കേട്ടില്ല ഇത് പരിഗണിച്ചില്ല എന്നൊക്കെ പറയുന്നതെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. ഈ ഘട്ടത്തിലാണ് അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഇല്ലേയെന്ന് ചോദിച്ച് ചില പരാമർശങ്ങൾ കോടതി നടത്തിയത്. എന്നാൽ ജീവിതത്തിന്റെ അഞ്ച് വർഷക്കാലം മുഴുവൻ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുട്ടുണ്ടെന്നും വക്കാലത്ത് കിട്ടിയപ്പോൾ മുതൽ…

    Read More »
  • പ്രാർത്ഥന – പൂജ – സന്ദർശകർ: മാങ്കുട്ടത്തിൽ ഇപ്പോഴും ആർക്കൊക്കെയോ പ്രിയപ്പെട്ടവൻ തന്നെ : ആരെയും കാണാൻ കൂട്ടാക്കാതെ രാഹുൽ 

      പത്തനംതിട്ട : മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയെ കാണാൻ സന്ദർശകർ. രാഹുലിനു വേണ്ടി ക്ഷേത്രത്തിലും പള്ളിയിലും പൂജയും വഴിപാടും പ്രാർത്ഥനയും. എംഎൽഎ സ്ഥാനം വരെ കൈവിട്ടു പോകുമെന്ന സാഹചര്യത്തിലും രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ആർക്കൊക്കെയോ പ്രിയപ്പെട്ടവൻ തന്നെ. കോൺഗ്രസിൽ ഭൂരിഭാഗവും രാഹുലിനെ തള്ളിപ്പറഞ്ഞെങ്കിലുംഇപ്പോഴും രാഹുലിനോട് പ്രതിപത്തി ഉള്ളവർ പാർട്ടിയിൽ ഉണ്ട്. അതിന്റെ തെളിവായിരുന്നു അടൂരിൽ നിന്ന് എത്തിയ കോൺഗ്രസ് പ്രവർത്തകൻ. എന്നാൽ മാവേലിക്കര ജയിലില്‍ എത്തിയ അടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കൂട്ടാക്കിയില്ല ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മാവേലിക്കരയിലെ സ്‌പെഷ്യല്‍ സബ്ജയിലിലാണ് രാഹുല്‍ റിമാന്‍ഡില്‍ കഴിയുന്നത്. കാണാൻ താല്പര്യമില്ലെന്ന് രാഹുൽ തന്നെ അറിയിച്ചതോടെ സന്ദർശകൻ മടങ്ങി. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം. രാഹുലിന്റെ…

    Read More »
  • ഹൈക്കോടതിയോട് സുപ്രീം കോടതിയുടെ ചോദ്യം : നൂറു പള്ളികൾ ഉണ്ടെന്നു കരുതി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ എങ്ങനെ കഴിയും? 

     ന്യൂഡൽഹി  : വളരെ പ്രധാനപ്പെട്ടതും ചർച്ചയാകാൻ സാധ്യതയുള്ളതുമായ ഒരു ചോദ്യം കേരള ഹൈക്കോടതിയോട് ചോദിച്ച് സുപ്രീം കോടതി .നിലമ്പൂരിൽ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ്  സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. നൂറ് മുസ്ലിം പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ എങ്ങനെ ആകുമെന്ന് സുപ്രീം കോടതി ചോദിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ചോദിച്ചത്. ഇത്തരത്തിൽ അനുമതി നിഷേധിക്കുന്നത് ശരിയാണോ എന്നും സുപ്രീം കോടതി ചോദിച്ചു. നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ അനുമതി തേടി നൂറുൽ ഇസ്​ലാം സാംസ്കാരിക സംഘം നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു  കോടതിയുടെ സുപ്രധാന ചോദ്യം. കേരള ഹൈക്കോടതി വിധിക്ക് എതിരെ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം…

    Read More »
  • വെനസ്വേല ജനത പ്രസിഡന്റ് ഇല്ലാതെ ബുദ്ധിമുട്ടരുത് : വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി സ്വയം അവരോധിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് ട്രംപ്

      വാഷിംഗ്ടൺ : ന്യൂയോർക്ക് ജയിലിൽ കഴിയുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയും ഭാര്യ സീലിയ ഫ്‌ലോറെസിനയും ഇതൊന്നും ഒരുപക്ഷേ അറിഞ്ഞു കാണില്ല. ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളെ പിടിച്ചു കെട്ടി തടവിലിട്ട് ഇപ്പോൾ തങ്ങളുടെ രാജ്യത്തിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ നടപടികൾ നോക്കി നിൽക്കാൻ അല്ലാതെ നിക്കോളാസ് മഡൂറോയ്ക്ക് ഒക്കെ ഒന്നും ചെയ്യാൻ സാധിക്കില്ല. വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി സ്വയം ‘അവരോധിച്ചു’കൊണ്ടുള്ള ചിത്രം ട്രംപ് പങ്കുവച്ചത് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് വിക്കിപീഡിയ പേജിലേത് എന്ന് തോന്നിക്കുംവിധം എഡിറ്റ് ചെയ്ത ചിത്രം അദ്ദേഹം പങ്കുവെച്ചത്. ട്രംപിന്റെ ഫോട്ടോയുടെ താഴെ 2026 ജനുവരി മുതൽ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്ന് എഴുതിയിട്ടുള്ളതായി ചിത്രത്തിൽ കാണാം. യുഎസിന്റെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മാസമാദ്യം…

    Read More »
  • ബിലാൽ എവിടെ നീരദേ..? കാരയ്ക്കാമുറി ഷണ്മുഖൻ വരെ വീണ്ടും വരുന്നു: എന്നിട്ടും ബിലാല് വന്നില്ലല്ലോ..; ബാച്ച്‌ലര്‍ പാര്‍ട്ടി രണ്ടാം ഭാഗം അനൗൺസ് ചെയ്ത അമൽ നീരദിന് ബിഗ് ബി ഫാൻസിന്റെ പൊങ്കാല: കലാഭവൻ മണിയില്ലാതെ ബാച്ച്‌ലര്‍ പാർട്ടി b വീണ്ടും: തോക്കുകൾ അഞ്ചെണ്ണം ഇപ്പോഴുമുണ്ട്,: അഞ്ചഗസംഘം ആരായിരിക്കും

    കൊച്ചി വർഷം കുറച്ചായി മമ്മൂട്ടിയുടെ ആരാധകർ ബിലാലിന്റെ രണ്ടാം വരവിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്.ഇപ്പൊ വരും ഇപ്പൊ വരും എന്ന് പറയുന്നതല്ലാതെ മേരി ടീച്ചറുടെ മകൻ ബിലാല് വരുന്നില്ല. ഈ കാത്തിരിപ്പിന്റെ നിരാശ മുഴുവൻ മമ്മൂട്ടി ആരാധകർ പൊങ്കാലയിട്ട് തീർത്തത് ബിഗ് ബിയുടെ സംവിധായകൻ അമൽ നീരത് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അനൗൺസ് ചെയ്ത് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടപ്പോഴാണ് . വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ അമൽ നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയപ്പോഴാണ് അമൽ നീരദേ ബിലാൽ എവിടെ എന്ന് മമ്മൂട്ടി ഫാൻസുകാർ ചോദ്യവുമായി പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റിന് താഴെ കമന്റ് ബോക്സിൽ നിറഞ്ഞത്. കോവിഡിന് മുൻപ് മുതൽ കാത്തിരിക്കാൻ തുടങ്ങിയതാണെന്നും ബിലാൽ ടു പ്രോജക്ട് ഡ്രോപ്പ് ചെയ്തെങ്കിൽ അതൊന്നു വെളിപ്പെടുത്തണമെന്നും ആരാധകർ ആവശ്യപ്പെടുന്നു. ബാച്ച്‌ലര്‍ പാര്‍ട്ടി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് കൊച്ചി വൃത്തങ്ങൾ നൽകുന്ന സൂചന.കലാഭവൻ മണി ഇല്ലാതെയാണ് രണ്ടാം…

    Read More »
  • ദിലീപിനെ വിട്ടതുകൊണ്ട് എന്നെയും വിടണം : നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് രണ്ടാം പ്രതി മാർട്ടിൻ ആന്റണി : ദിലീപിനെ വിട്ടയച്ച മാനദണ്ഡങ്ങൾ തനിക്കും ബാധകമെന്ന് പ്രതി: ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികളും മാർട്ടിന്റെ ഹർജിയും ഇന്ന് പരിഗണിക്കും

        കൊച്ചി: ദിലീപിനെ കുറ്റവിമുക്തനാക്കിയ മാനദണ്ഡം തനിക്കും ബാധകമാണെന്നും തന്നെയും വെറുതെ വിടണമെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ. നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതി ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നാണ് പ്രതിയുടെ വാദം. ദിലീപ് നൽകിയ കോടതിയലക്ഷ്യ പരാതികൾ വിചാരണ കോടതിയും ഇന്ന് പരിഗണിക്കും. കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിനൊരുങ്ങുമ്പോൾ ആണ് രണ്ടാം പ്രതിയുടെ അപ്പീൽ ഹൈക്കോടതിയിലെത്തുന്നത്. അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ ചുമതല നൽകിയ ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് തന്നെ കേസിൽ ഉൾപ്പെടുത്തുന്നതെന്നും കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മാർട്ടിന്റെ വാദം. തനിക്ക് നടിയുമായി മുൻ വൈരാഗ്യമില്ലെന്നും ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെച്ചെന്നും അപ്പീലിൽ പറയുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മാർട്ടിൻ അടക്കമുള്ള…

    Read More »
  • ആരൊക്കെ റൺസ് അടിച്ചു കൂട്ടിയാലും സച്ചിനിരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും: സച്ചിന്റെ ആരാധകർ ആത്മവിശ്വാസത്തിലാണ്: കോലിക്കു കഴിയുമോ സച്ചിൻ റെക്കോർഡ് മറികടക്കാൻ : 6000 റൺസ് അടിച്ചു കൂട്ടുക എളുപ്പമാണോ 

      മുംബൈ : 6000 റൺസിലേക്കുള്ള ദൂരം ആണ് വിരാട് കോലിക്കും ഒരു വലിയ റെക്കോർഡിനും ഇടയിലുള്ളത്. ലോക ക്രിക്കറ്റിലെ റൺ സമ്പന്നരിൽ ഒന്നാമത് ആകണമെങ്കിൽ വിരാട് കോലിക്ക് ഇനി ഒരാളെ കൂടി മറികടന്നാൽ മതി – ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തെ. 6000 റൺസ് കൂടി അടിച്ചുകൂട്ടിയാൽ കോലി ലോക ക്രിക്കറ്റിലെ റൺ സമ്പന്നരിൽ ഒന്നാമൻ ആകും.വിരാട് കോലിക്ക് ഇത് സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. കോലി ഇത്  നിഷ്പ്രയാസം നേടിയെടുക്കുമെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയുമ്പോൾ സച്ചിന്റെ ആരാധകർ ഇത് സാധ്യമാകില്ല എന്നും തിരിച്ചു പറയുന്നു. റൺവേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള സച്ചിന്റെ സമ്പാദ്യം 34,357 റൺസാണ്. അതായത് ആറായിരം റൺസ് കൂടി ഇനിയും സ്‌കോർ ചെയ്താലേ സച്ചിനെ മറികടക്കാൻ കോലിക്ക് ആവുകയുള്ളു. ഇതിനോടകം ടെസ്റ്റ്, ട്വന്റി ട്വന്റി ഫോർമാറ്റിൽനിന്ന് വിരമിച്ച കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ 37കാരനായ കോലിക്ക് അതിന് സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് സച്ചിന്റെ…

    Read More »
  • റിപ്പബ്ലിക് ദിനം അടുത്തെത്തുമ്പോഴേക്കും വീണ്ടും അതിർത്തിയിൽ ആയുധങ്ങളുടെ ശബ്ദം: ശ്രീനഗറിൽ നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക്ക് ഡ്രോണുകൾ : ജാഗ്രതയോടെ സൈന്യം: കനത്ത സുരക്ഷ 

      ശ്രീനഗർ: ഇന്ത്യൻ റിപ്പബ്ലിക് ദിനം അടുത്തെത്തുമ്പോൾ അതിർത്തിയിൽ ഇന്ത്യ – പാക്ക് നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടുമൊരു ഏറ്റുമുട്ടലിന്റെ സൂചനകൾ.  നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ പാകിസ്താൻ ഡ്രോണിനു നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ ഡ്രോണുകൾ കണ്ടതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കണ്ടതിന് സമാനമായി രാത്രി ആകാശം പ്രകാശമാനമാക്കുന്ന ട്രേസർ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഡ്രോണുകൾ തോക്കുകളോ മയക്കുമരുന്നുകളോ ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം ഈ പ്രദേശം നിരീക്ഷിച്ചുവരികയാണ്. ആക്രമണ സൂചനകളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് സൈന്യം കനത്ത ജാഗ്രതയിലാണ്. ശനിയാഴ്ച പാക് അധീന കശ്മീർ ഭാഗത്തുനിന്നെത്തിയ ഒരു ഡ്രോൺ, സംഭ മേഖലയിൽ ആയുധങ്ങൾ നിക്ഷേപിച്ചിരുന്നു. ഡ്രോണുകൾക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ചതായി സൈന്യം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി…

    Read More »
  • ഏതാണ് അമേരിക്ക ഉപയോഗിച്ച രഹസ്യായുധം എന്നറിയാതെ ലോകം : കാണാമറയത്തിരുന്ന് കാണാത്ത ആയുധം കൊണ്ട് ശത്രുവിനെ തകര്‍ക്കുന്ന പുതിയ യുദ്ധമുറ : വെനസ്വേലയിലെ സൈനികര്‍ അമേരിക്കന്‍ സൈന്യം എത്തുംമുമ്പേ വീണത് എങ്ങനെ?

      വാഷിംഗ്ടൺ : ശത്രു രാജ്യത്തേക്ക് പട നയിച്ച് എത്തണമെന്നില്ല. കാലാളും കുതിരയും തേരും രഥവും ഗജനിരയും പടലങ്ങളിലേക്ക് എത്തണമെന്നില്ല. അല്ലാതെ തന്നെ ശത്രുവിനെ വീഴ്ത്താമെന്ന് അമേരിക്ക കാണിച്ചു കൊടുത്തിരിക്കുന്നു. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ യുദ്ധ ആക്രമണമുറകളിലൂടെ അമേരിക്ക തങ്ങളുടെ ആക്രമണങ്ങളുടെ യുദ്ധ ജാതകം മാറ്റി എഴുതുകയാണ്. വെനസ്വേലയിലെ സൈനികർ അമേരിക്കൻ സൈന്യം എത് മുന്‍പേ വീണത് അജ്ഞാത ആയുധപ്രയോഗത്താലാണെന്ന സംശയം ഏറെക്കുറെ ഉറപ്പിക്കുമ്പോൾ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയ യുദ്ധ തന്ത്രമാണ് അമേരിക്ക വെനസ്വേലയിലെ സൈനികർക്ക്‌ നേരെ പ്രയോഗിച്ചതെന്ന സംശയവും ബലപ്പെടുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മറ്റും ആയുധങ്ങൾ വിക്ഷേപിച്ച് ശത്രു രാജ്യത്തെ ആക്രമിക്കുന്ന രീതിയിൽ നിന്നും മാറി സൈനികർക്ക് നേരെ അകലെയിരുന്ന് അറ്റാക്ക് നടത്തുന്ന പുതിയ യുദ്ധ രീതിയാണ് അമേരിക്ക അവലംബിച്ചിട്ടുള്ളത്. ഒരു മിസൈലിൽ ഒരു രാജ്യത്തിന്റെ നല്ലൊരു ഭാഗം തകർക്കാൻ കഴിയുന്നതിനേക്കാൾ ആഘാതം ആ രാജ്യത്തെ സൈനികരെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിലൂടെ കിട്ടുമെന്നതിനാൽ സൈനികരെ ഇല്ലായ്മ ചെയ്യുന്ന…

    Read More »
Back to top button
error: