Lead News
-
കോണ്‍ഗ്രസ് വീണപ്പോള്‍ പരിഹാസമൊളിപ്പിച്ച വിമര്‍ശനവുമായി ശശി തരൂര്‍; ‘എന്നെ പ്രചാരണത്തിനു ക്ഷണിച്ചില്ല, പോയവര്‍ മറുപടി പറയട്ടെ’; തരൂരിന് രാജിവച്ചിട്ടു വിമര്‍ശിക്കാമെന്നു തിരിച്ചടിച്ച് എം.എം. ഹസന്‍; ദേശീയ തലത്തിലെ തോല്‍വിയില്‍ പാളയത്തിലും പട; കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചകളോ?
തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പരിഹാസമൊളിപ്പിച്ച വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. തോല്‍വിയെക്കുറിച്ചു പ്രചാരണത്തിനു പോയവര്‍ മറുപടി പറയട്ടെ. തന്നെ പ്രചാരണത്തിനു ക്ഷണിച്ചില്ലെന്നും തരൂര്‍ പറഞ്ഞു. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതില്‍ സര്‍ക്കാരുകളെ തടയാനും കഴിയില്ലെന്ന് തരൂര്‍ പറഞ്ഞു. ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നു മറ്റൊരു വേദിയിലും തരൂര്‍ വിമര്‍ശനം ഉന്നയിച്ചു. ഹൈദരാബാദില്‍ ജ്യോതി കോമിറെഡ്ഡി സ്മാരക പ്രഭാഷണത്തില്‍ ‘റാഡിക്കല്‍ സെന്‍ട്രിസം: മൈ വിഷന്‍ ഫോര്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കുന്നത് റാഡിക്കല്‍ സെന്‍ട്രിസത്തിന്റെ പ്രായോഗിക രൂപമാണോ എന്ന…
Read More » -
അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് നവംബർ 21 ന്
അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” ട്രെയ്‌ലർ പുറത്ത്. 2025 നവംബർ 21 നു ചിത്രം ആഗോള റിലീസായെത്തും. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആക്ഷൻ, സ്റ്റൈൽ, വൈകാരികത എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക പ്രതികരണം നേടിയരിന്നു. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറും ട്രെയ്‌ലറും നൽകുന്ന സൂചന. അർജുൻ സർജയുടെ ആക്ഷൻ മികവും, ഐശ്വര്യ രാജേഷിൻ്റെ അഭിനയ മികവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കൊപ്പം വൈകാരിക തീവ്രമായ കഥാസന്ദർഭങ്ങളും ചിത്രത്തിന്റെ…
Read More » -
സ്‌കൂളില്‍ നിന്ന് ടൂര്‍ പോകണമെങ്കില്‍ ആദ്യം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമെത്തി ; ഒരാഴ്ച മുന്‍പ് ടൂര്‍ തിയതി ആര്‍ടിഒയെ അറിയിക്കണം ; എംവിഡി പരിശോധിക്കാത്ത ബസിന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി പ്രിന്‍സിപ്പാള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും ടൂര്‍ പോകാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ടൂര്‍ പോകുന്നുണ്ടെങ്കില്‍ ആ വിവരം ആദ്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമെത്തി. സ്‌കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ടൂര്‍ പുറപ്പെടുന്നതിന് മുന്‍പ് മാനേജ്മെന്റുകള്‍ ആര്‍ടിഒയെ അറിയിക്കണമെന്നും ടൂര്‍ തീയതി ഒരാഴ്ച മുന്‍പെങ്കിലും അറിയിക്കണമെന്നുമാണ് നിര്‍ദേശം. എംവിഡി ബസുകള്‍ പരിശോധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും. എംവിഡി പരിശോധിക്കാത്ത ബസിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. പഠനയാത്രകളും ടൂറുകളും കര്‍ശനമായി പരിശോധിക്കാനാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പല ടൂറിസ്റ്റ് ബസുകളിലും എമര്‍ജന്‍സി എക്‌സിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളില്ലെന്നും ഡ്രൈവര്‍മാരുടെ അശ്രദ്ധമായ പെരുമാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായും എംവിഡിമാര്‍ പറയുന്നു. പഠനയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകള്‍ക്ക് ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കേരള ടൂറിസം…
Read More » -
ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം; കളിക്കിറങ്ങും മുന്‍പേ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പ്ലെയിംഗ് ഇലവനില്‍ ആറ് ഇടം കയ്യന്‍മാര്‍; 93 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം
കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം. നല്ല ഒന്നാന്തരം ഇടതുപക്ഷം. കളിക്കളത്തിലിറങ്ങും മുന്‍പേ തന്നെ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടതുപക്ഷക്കാരടങ്ങുന്ന സംഘം ദക്ഷിണാഫ്രിക്കക്കെതിെ ഒന്നാം ടെസ്റ്റില്‍ പോരിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് അപൂര്‍വ റെക്കോര്‍ഡിന് ഇന്ത്യ അര്‍ഹമായത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കയ്യന്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുന്നത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം കയ്യന്‍മാര്‍. നിരവധി തവണ ഇന്ത്യ നാലു ഇടം കയ്യന്‍മാരുമായി കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ കളിച്ച 596 ടെസ്റ്റുകളില്‍ ആദ്യമാണ് ആറ് ഇടം കയ്യന്‍മാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുന്നത്. ഈ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍…
Read More » -
ഇന്ത്യയെമ്പാടും ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; കാശ്മീരില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ പിടിയില്‍ ; ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയില്‍
ശ്രീനഗര്‍: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയൊട്ടാകെ സൈന്യം കനത്ത ജാഗ്രതയിലാണ്. രാജ്യവ്യാപകമായി ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്്. അതിനിടെ ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരില്‍ നിന്ന് പിസ്റ്റളുകള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയില്‍ 22 ആര്‍ആര്‍, 179 ബിഎന്‍ സിആര്‍പിഎഫ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറില്‍ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേര്‍ പോലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് അക്ബര്‍ നജാറിന്റെ മകന്‍ ഷബീര്‍…
Read More » -
മലദ്വാരത്തിലൂടെ ബോട്ടിലുകടത്തി ക്രൂരമായി പീഡിപ്പിച്ചു, 18കാരന്റെ വെളിപ്പെടുത്തൽ, എന്നെ ഒരു മേശയിൽ കിടത്തി, കൈകൾ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു, അവർ എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു!! നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചു, വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു… ഞാൻ ഓരോ നിമിഷവും മരണത്തിനായി കൊതിച്ചു… പലസ്തീനികൾ അനുഭവിച്ചത് സമാനതകളില്ലാത്ത കൊടുംക്രൂരത
ജെറുസലം: ഇസ്രയേലിലെ ജയിലിൽ തടവിൽ കഴിയുമ്പോൾ നാല് തവണ അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി ജയിൽ മോചിതയായ പലസ്തീൻ യുവതി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിനു പുറമെ തന്നെ നിർബന്ധിതമായി വിവസ്ത്രയാക്കിയെന്നും വീഡിയോ ചിത്രീകരിച്ചുവെന്നും യുവതി പറയുന്നു. നായ്ക്കളെയും ലൈംഗിക ഉപകരണങ്ങളെയും ഉപയോഗിച്ച് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 42 വയസുള്ള യുവതിയെ 2024 നവംബറിൽ വടക്കൻ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ‘‘ഇസ്രയേൽ പട്ടാളക്കാർ നാല് തവണ ബലാത്സംഗം ചെയ്തു. ആവർത്തിച്ച് അപമാനത്തിന് ഇരയായി. എന്റെ വസ്ത്രം മാറ്റി നഗ്നയാക്കി വീഡിയോയെടുത്തു. വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു. പലതരം പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും വിധേയയാക്കി. പുലർച്ചെ, പ്രഭാത പ്രാർഥന നിഷിദ്ധമായിരുന്നു. സൈനികർ എന്നെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു. ഞാൻ അങ്ങനെ ചെയ്തു. അവർ എന്നെ ഒരു മേശയിൽ കിടത്തി, എന്റെ…
Read More » -
ബിഹാറിൽ പ്രവചനങ്ങൾ മാറുന്നില്ല… ആദ്യ മണിക്കൂറിൽതന്നെ കേവല ഭൂരിപക്ഷം തൊട്ട് എൻഡിഎ… NDA- 155, INDIA- 65
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന, നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ ട്രെൻഡ് ബിജെപിക്കൊപ്പമെന്ന് സൂചന. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. കൂടാതെ ആദ്യ ഒരുമണിക്കൂറിൽതന്നെ കേവല ഭൂരിപക്ഷമായ 122 എന്ന മാജിക് നമ്പർ തൊട്ടിരിക്കുകയാണ് എൻഡിഎ. എൻഡിഎ 155 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 65 സീറ്റുകളിൽ ഇന്ത്യ സഖ്യവും. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അതുപോലെ 10 സീറ്റുകളിൽ ഇടതുപാർട്ടികൾ മുന്നിട്ട് നിൽകുകയാണ്. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം. അതുപോലെ എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നാണ് പ്രവചനം.…
Read More » -
ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്കു മുമ്പ് കാശ്മീര്‍ തീവ്രവാദി സംഘത്തിലെ പ്രധാനി അഫ്ഗാനിലേക്കു കടന്നു; ഡോ. മുസാഫര്‍ അഹമ്മദ് റാത്തര്‍ അഫ്ഗാന്‍ തീവ്രവാദികളുമായി കൂട്ടിയിണക്കുന്ന കണ്ണി; അറസ്റ്റിലായ സഹോദരന്‍ അദീല്‍ കേരളത്തിലും ഹണിമൂണിനായി താമസിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമം
ന്യൂഡല്‍ഹി: 1993നു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ തീവ്രാദി ആക്രമണത്തിനു പിന്നാലെ അണിയറയില്‍ നടന്ന നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത്. ആക്രമണത്തിനു പദ്ധതിയിട്ട പ്രധാനപ്പെട്ട വ്യക്തി ഓഗസ്റ്റില്‍തന്നെ അഫ്ഗാനിലേക്കു കടന്നെന്നു വിവരം ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 33 കാരനായ പീഡിയാട്രീഷ്യന്‍ മുസാഫര്‍ അഹമദ് റാത്തര്‍ ആണ് ഇന്ത്യയിലെ ജിഹാദി സെല്ലുകളും അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രാദികള്‍ക്കുമിടയിലെ കണ്ണിയെന്നും ഓഗസ്റ്റില്‍ അഫ്ഗാനിലേക്കു കടന്നെന്നുമാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ബോംബ് നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യയടക്കം വശമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ത്യക്കും അഫ്ഗാന്‍ തീവ്രവാദികള്‍ക്കുമിടയിലെ കണ്ണിയായി മുസാഫര്‍ പ്രവര്‍ത്തിച്ചത്. ഇയാളുടെ രണ്ട് സഹോദരന്‍മാരില്‍ ഒരാളായ അദീല്‍ അഹമ്മദ് റാത്തര്‍ എന്ന മുപ്പത്തൊന്നുകാരനെ ഉത്തര്‍പ്രദേശിലെ ശഹരന്‍പുരില്‍നിന്ന് ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അദീലിന്റെ പക്കല്‍നിന്ന് കലാഷ്‌നിക്കോവ് റൈഫിളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയെന്നു പറയുന്നു. ഫരീദാബാദിലെ അല്‍-ഫലാ…
Read More » -
മുന്‍ എംപി എ സമ്പത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥലത്ത് തന്നെ സഹോദരനും രാഷ്ട്രീയ ജീവിതം ആരംഭിച്ചു ; പക്ഷേ മത്സരിക്കുന്നത് ബിജെപിയക്ക് വേണ്ടി ; തൈക്കാട് വാര്‍ഡില്‍ എ കസ്തൂരി സ്ഥാനാര്‍ത്ഥി ; തോല്‍ക്കുമെന്ന് ജേഷ്ഠന്റെ അനുഗ്രഹം
തിരുവനന്തപുരം: തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി സിപിഐഎം നേതാവും മുന്‍ എംപിയും ആയ എ സമ്പത്തിന്റെ സഹോദരന്‍. ബിജെപി ഇതുവരെ ജയിച്ച മണ്ഡലമല്ലെങ്കിലും ശുഭാപ്തി വിശ്വാസത്തോടെയാണ് എ കസ്തൂരി മത്സരിക്കാനെത്തുന്നത്. തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയാകുന്ന കാര്യം സഹോദരനുമായി സംസാരിച്ചുവെന്നും കസ്തൂരി പറഞ്ഞു. ഇ്ഷ്ടമുള്ളത് ചെയ്യാനും എന്നാല്‍ ഒരു കാരണവശാലും ബിജെപി സ്ഥാനാര്‍ഥിയായി ജയിക്കില്ല എന്ന് സഹോദരന്‍ പറഞ്ഞുവെന്നും കസ്തൂരി വ്യക്തമാക്കി. പരിവാര്‍ സംഘടനങ്ങളുമായി താന്‍ അടുത്ത് പ്രവര്‍ത്തിക്കുന്നത് കുടുംബത്തിനുള്ളില്‍ ചര്‍ച്ചയാണെന്നും പറഞ്ഞു. മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും നാടിന്റെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന അവസരമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൈക്കാടുള്ള ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. നാടിന്റെ ദുരവസ്ഥ അവിടെയുള്ള ജനങ്ങള്‍ക്ക് അറിയാം. ജയിക്കുമെന്ന് വിശ്വാസമുണ്ട് അദ്ദേഹം പറഞ്ഞു. തൈക്കാട് വാര്‍ഡില്‍ നിന്നാണ് അദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിക്കുന്നത്. കമ്യൂണി സ്റ്റ് പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനൊ രിക്കലും പാര്‍ ട്ടിക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നീ ജയിക്കുമെന്ന് എനിക്ക്…
Read More » -
ഒടുവില്‍ എല്‍എസ്ജിയും ഈ വെറ്ററനെ വിറ്റു, ഈ സീസണില്‍ മുംബൈയില്‍ കളിക്കും ; ഐപിഎല്ലില്‍ കൂടുമാറിയത് ഏഴു ഫ്രാഞ്ചൈസികളില്‍ ; ശാര്‍ദ്ദൂല്‍ ഠാക്കൂറിന് അപൂര്‍വ്വനേട്ടം ; ഒരു സീസണില്‍ തന്നെ രണ്ടു ടീമിലും കളിച്ചു
മുംബൈ: കുട്ടിക്രിക്കറ്റിലെ ഉത്സവമായ ഐപിഎല്ലില്‍ അപൂര്‍വ്വനേട്ടം കൈവരിച്ചിരിക്കുകയാണ് ശാര്‍ദ്ദൂല്‍ ഠാക്കൂര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് ട്രേഡ് ചെയ്യപ്പെട്ടതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത അപൂര്‍വ നേട്ടമാണ് ഷാര്‍ദുല്‍ താക്കൂര്‍ സ്വന്തമാക്കിയത്. ഈ വെറ്ററന്‍ ഓള്‍റൗണ്ടര്‍ കളിക്കുന്ന ഏഴാമത്തെ ടീമാണ് മുംബൈ. ഇത്രയും ഫ്രാഞ്ചൈസികള്‍ മാറിമാറി കളിച്ചിട്ടുള്ള ഒരു താരവും ഐപിഎല്ലിലില്ല. ഈ അതുല്യമായ ഐപിഎല്‍ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരനായി വെറ്ററന്‍ ഓള്‍റൗണ്ടര്‍ ചരിത്രം സൃഷ്ടിച്ചു പൂര്‍ണ്ണ മായും പണമിടപാടിലൂടെയാണ് ഷാര്‍ദുല്‍ മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നത്.ഷാര്‍ദുലിന് 2 കോടി രൂപ പ്രതിഫലമായി ലഭിക്കും. 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരം മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നതായി ഐപിഎല്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം, ഈ വെറ്ററന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറെ മെഗാ ലേലത്തില്‍ ആരും എടുത്തില്ലായിരുന്നെങ്കിലും, പരിക്കേറ്റ കളിക്കാരന് പകരക്കാരനായി 2 കോടി രൂപ അടിസ്ഥാന വിലയ്ക്ക് എല്‍എസ്ജി സ്വന്തമാക്കുകയായിരുന്നു. ഋഷഭ് പന്ത് നയിച്ച ടീമിനായി 10 മത്സരങ്ങള്‍…
Read More »