Breaking NewsKeralaLead NewsLocalNEWSSports

ഇന്ത്യയ്ക്ക് ലോക കപ്പ്: ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ; കടുത്ത സഞ്ജു ആരാധനായ മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

കോട്ടയം: ക്രിക്കറ്റ് കളി കാണാൻ മറ്റ് തിരക്കുകളൊക്കെ മാറ്റിവച്ച് പലരും ഉത്സാഹത്തോടെ ഇരിക്കുന്നത് കാണുമ്പോൾ വീട്ടുകാർ ചോദിക്കും ഇതൊക്കെ കണ്ടിട്ട് നിനക്കൊക്കെ എന്തുകിട്ടാനാണെന്ന്. എന്നാൽ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും ജീവനക്കാരോട് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളെക്കുറിച്ച് അത്തരമൊരു ചോദ്യം ആരും ചോ​ദിക്കില്ല. കാരണം അവർക്ക് ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങൾ കുറച്ച് സ്പെഷലാണ്.

കടുത്ത സഞ്ജു സാംസൺ ഫാനാണ് അവരുടെ കടയുടമ നിതിൻ ബാബു. ഇന്ത്യ ജയിച്ചതോടെ 2,000 രൂപ വീതമാണു ജീവനക്കാർക്ക് നിതിന്റെ സമ്മാനം. ഒന്നും രണ്ടും തൊഴിലാളികൾക്കല്ല 63 പേർക്ക്. ക്വാർട്ടർ ഫൈനലിൽ സഞ്ജു പ്ലെയർ ഓഫ് ദ് മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ കടയിലെ എല്ലാ ജീവനക്കാർക്കും 500 രൂപ സമ്മാനം നൽകിയിരുന്നു. സെമി ഫൈനലിൽ സഞ്ജുവിന്റെ ചിറകിൽ ഇന്ത്യ ഇംഗ്ലിഷ് കരുത്തിനെ മറികടന്നതോടെ സന്തോഷം ഇരട്ടിച്ചു! എല്ലാ ജീവനക്കാർക്കും 1000 രൂപയും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: