Lead News
-
ചങ്ങനാശേരി കന്യാസ്ത്രി പീഡനത്തിനിരയായി, അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ എച്ച്ആർ മാനേജർ അറസ്റ്റിൽ, ഫോണിൽ അശ്ലീല സന്ദേശം അയച്ചു, നിരവധി തവണ പീഡിപ്പിച്ചതായി പരാതി, കൂടുതൽ ഇരകളുണ്ടെന്ന് പോലീസ്
കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുൻ എച്ച്ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ചങ്ങനാശേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ പേർ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു.
Read More » -
ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട്, ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല, പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല, തടി കേടാക്കേണ്ടി വരും’- നടുറോഡിൽ സിപിഎം നേതാവിന്റെ ഭീഷണി
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണൻ്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂരിൽ സിപിഎം- കോൺഗ്രസ് സംഘർഷം. പാർട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ അവർക്ക് തടി കേടാക്കേണ്ടി വരുമെന്ന് നടുറോഡിൽ വച്ച് സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ് ഭീഷണി മുഴക്കി. പയ്യന്നൂരിൽ എംഎൽഎ ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷിൻ്റെ പ്രകോപന പ്രസംഗം. പയ്യന്നൂർ സഹകരണ ആശുപത്രിക്കും സർവീസ് സഹകരണ ബാങ്കിന് നേരെയും ആക്രമണം ഉണ്ടായതായി സിപിഎം ആരോപിച്ചായിരുന്നു സിപിഎം പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഎം നേതാവിന്റെ ഭീഷണി ഇങ്ങനെ- എംഎൽഎ ഓഫീസിലേക്ക് മാർച്ചുമായി വന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ല. ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട് മാത്രം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല. പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല. സിപിഎം ജനങ്ങളുടെ പാർട്ടിയാണ്. ഈ പാർട്ടി…
Read More » -
ട്രെയിനിൽ രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞു, രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിൽ, സംസ്ഥാന വ്യാപക തെരച്ചിൽ!! കുട്ടി മലയാളിയാണോയെന്ന് വ്യക്തതയില്ലെന്ന് പോലീസ്
കൊച്ചി: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ച് പോലീസ്. ഈ മാസം പതിനേഴിന് പൂനെ എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം റെയില്‍വെ പോലീസ് കേസെടുത്തു. അതേസമയം കുഞ്ഞ് മലയാളിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Read More » -
ചേട്ടന്മാർ അടിച്ചൊതുക്കി, അനിയന്മാർ എറിഞ്ഞിട്ടു, രണ്ടായാലും ന്യൂസിലൻഡിന് 7 വിക്കറ്റ് തോൽവിതന്നെ ഫലം!! സീനിയർ ടീം ഇന്ത്യയോടു തോറ്റ ചൂടാറും മുൻപേ ജൂനിയർ ടീമിനും പരാജയം… ഇന്ത്യൻ ജയം വെറും 81 പന്തിൽ, ജയത്തോടെ സൂപ്പർ സിക്സിലേക്കുള്ള പ്രവേശനം ഗംഭീരമാക്കി കൗമാരപ്പട
ബുലവായോ: വെള്ളിയാഴ്ച ടി20 പരമ്പരയിൽ രണ്ടാം മത്സരത്തിൽ ന്യൂസീലൻഡ് സീനിയർ ടീമിനെ ഇന്ത്യ തകർത്തെറിഞ്ഞ് 24 മണിക്കൂർ പോലും തികയും മുൻപ് അണ്ടർ 19 ലോകകപ്പിൽ ന്യൂസിലൻഡിന് വീണ്ടും തോൽവി. അതും 7 വിക്കറ്റിനുതന്നെ. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 37 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിന് ഓൾഔട്ടായി മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 130 റൺസായി പുനർനിശ്ചയിച്ചു. തകർത്തടിച്ച ഇന്ത്യൻ സംഘം വെറും 13.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ ഗ്രൂപ്പ് ബിയിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പർ സിക്സിലെത്തി. ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും വൈഭവ് സൂര്യവംശിയുടെയും മിന്നലാക്രമണമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 27 പന്തിൽ നിന്ന് ആറു സിക്സും രണ്ട് ഫോറുമടക്കം 53 റൺസെടുത്ത മാത്രെയാണ്…
Read More » -
വെറുതെ ചെന്നുകേറിക്കൊടുക്കണ്ട, അവർ ജീവനോടെ വിഴുങ്ങിക്കളയും!! ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു ഇടത്താവളമാക്കി കാനഡയെ മാറ്റാമെന്ന് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റി… ചൈനയുമായി കരാറിലേർപ്പെട്ടാൽ 100% തീരുവ… തുറുപ്പുചീട്ട് പുറത്തിറക്കി ട്രംപ്
വാഷിങ്ടൻ: ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ടുപോയാൽ കാനഡയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന പതിവ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുമായുള്ള കരാർ നടപ്പിലായാൽ ചൈന ‘കാനഡയെ ജീവനോടെ വിഴുങ്ങുമെന്ന്’ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ട്രംപ് ഉപദേശവും നൽകി. ‘‘ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു ഇടത്താവളമാക്കി കാനഡയെ മാറ്റാമെന്ന് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റി. ചൈന കാനഡയെ ജീവനോടെ വിഴുങ്ങും. കാനഡയുടെ വ്യാപാരത്തെയും സാമൂഹിക ഘടനയെയും ജീവിതരീതിയെയും അത് പൂർണമായും നശിപ്പിക്കും’’– ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം അടുത്തിടെ മാർക്ക് കാർണി ചൈന സന്ദർശിച്ചിരുന്നു. എട്ടു വർഷത്തിനുശേഷമായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ചൈന സന്ദർശിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാനഡയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ നികുതി ചൈന കുറയ്ക്കുമെന്ന് മാർക്ക് കാർണി പറഞ്ഞിരുന്നു. ഇതിനു പകരമായി ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ 6% നികുതി നിരക്കിൽ കാനഡയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുമെന്നും കാർണി അന്നു പ്രഖ്യാപിച്ചിരുന്നു. യുഎസിന്റെ…
Read More » -
ഇറാൻ ഭയന്നിട്ടില്ല, ഖമെനെയി ബങ്കറിൽ ഒളിച്ചിരിക്കുകയല്ല… അമേരിക്കയെ നേരിടാൻ ഇറാൻ തയാർ, രാജ്യത്തെ ആക്രമണങ്ങൾക്കു പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടൽ!! ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയത് വിദേശ ശക്തികൾ ഇന്റർനെറ്റ് വഴി അക്രമം പ്രോത്സാഹിപ്പിക്കുന്നതിനാൽ- ഇറാൻ കോൺസൽ ജനറൽ
മുംബൈ: ഇറാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തെ നേരിടാൻ പൂർണമായും സജ്ജമാണെന്നും, സുപ്രീം ലീഡർ ആയത്തുല്ല അലി ഹൊസൈനി ഖമെനെയി ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ ഇറാൻ കോൺസൽ ജനറൽ സഈദ് റെസാ മൊസയ്യബ് മൊത്ലാഘ്. ഖമെനെയി ആവശ്യമായ എല്ലാ യോഗങ്ങളും ഉദ്യോഗസ്ഥരുമായി തുടരുന്നുണ്ടെന്നും വീഡിയോ കോൺഫറൻസിങ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് സ്വാഭാവികമാണെന്നും, ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന വാദങ്ങൾ വ്യാജമാണെന്നും കോൺസൽ ജനറൽ കൂട്ടിച്ചേർത്തു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇറാനിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടലാണ് ഇറാനിലെ അക്രമങ്ങൾക്ക് പിന്നിലെന്നും ആരോപിച്ചു. ജനുവരി 8, 9 തീയതികളോടെ പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറി, തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ അട്ടിമറികളും നാശനഷ്ടങ്ങളും ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങളിൽ ആകെ 3,117 പേർ കൊല്ലപ്പെട്ടുവെന്നും, ഇതിൽ 2,427 പേർ സാധാരണ…
Read More » -
ശ്വാസ തടസവുമായി സർക്കാർ ആശുപത്രിയിലെത്തിച്ച യുവാവിന് ജീവനക്കാർ ഗേറ്റ് തുറന്നു കൊടുത്തില്ല, അടിയന്തിര സിപിആറും ഓക്സിജനും നൽകാതെ മെഡിക്കൽ കോളേജിലേക്ക് അയച്ചു, സ്വിഗി ജീവനക്കാരന് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു- ആശുപത്രി സൂപ്രണ്ട്
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം. ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവിന് കൃത്യമായ ചികിത്സ നൽകിയില്ലെന്ന് പരാതി. ചികിത്സാപ്പിഴവിനെ തുടർന്ന് വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്മീർ (37) ആണ് മരിച്ചത്.സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിർ. ശ്വാസതടസത്തെ തുടർന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച രോഗിക്ക് ജീവനക്കാർ ഗേറ്റ് തുറന്നു നൽകാൻ തയ്യാറായില്ല. സിപിആറും ഓക്സിജനും നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. കുടുംബം വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. ഉടൻ ഡിഎംഒക്ക് പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു. പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് രമ പറഞ്ഞു. രോഗിയുടെ നില മോശമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Read More » -
വിഴിഞ്ഞം വിസ്മയമായി മാറി, 2028- ഓടെ വിഴിഞ്ഞം പൂർണ സജ്ജമാകും- മുഖ്യമന്ത്രി!! രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം
vizhinjam-port-phase-2തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. ഇന്നു വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. ഒരുപാട് പ്രയാസങ്ങളും പ്രതിബന്ധങ്ങളും പദ്ധതി നടപ്പാക്കുന്നതിൽ നേരിട്ടതായി മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വിഴിഞ്ഞം വിസ്മയമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028-ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും. 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു. 2028-ൽ വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും. 2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖ നിർമാണം ആദ്യഘട്ടം ആരംഭിച്ചത്. 2023 ഒക്ടോബർ 15- വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ, ചൈനീസ് ചരക്കുകപ്പൽ ‘ഷെൻ…
Read More » -
ജയ്ഹിന്ദ് സ്റ്റീൽ ഇനി കളർ ഷൈനിന്റെ കേരള വിതരണക്കാർ
കൊച്ചി: പ്രമുഖ സ്റ്റീൽ നിർമ്മാണ കമ്പനിയായ കളർഷൈൻ കോട്ടഡ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ തങ്ങളുടെ വിതരണക്കാരായി ജയ്ഹിന്ദ് സ്റ്റീലിനെ നിയമിച്ചു. കൊച്ചി ഹയാത്ത് ബോൾഗാട്ടിയിൽ നടന്ന ‘ജയ്ഹിന്ദ് – കളർഷൈൻ സംഗമം 2026’ ചടങ്ങിലായിരുന്നു പ്രഖ്യാപനം. കേരളത്തിലെ കഠിനമായ മഴയെയും തീരദേശത്തെ ഉപ്പുകാറ്റിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള കളർഷൈനിന്റെ സിഗ്നേച്ചർ, സ്പെക്ട്രം, മെറ്റാല്യൂം തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. കളർഷൈനിന്റെ ഉൽപ്പന്ന ഗുണമേന്മയും ജയ്ഹിന്ദ് സ്റ്റീലിന്റെ വിപുലമായ വിതരണ ശൃംഖലയും ചേരുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമാകുമെന്ന് കളർഷൈൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സാവിയോ ലെയ്നെസ് പറഞ്ഞു. ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജയ്ഹിന്ദ് സ്റ്റീൽ മാനേജിംഗ് ഡയറക്ടർ ദിവ്യ കുമാർ ജെയിൻ വ്യക്തമാക്കി. കളർ ഷൈൻ ഡയറക്ടർ രാജീവ് പി മേത്ത, സെയിൽസ് & മാർക്കറ്റിംഗ് മാനേജർ ബിനു തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Read More » -
നീറ്റ് പരീക്ഷയിൽ രണ്ടുതവണ പരാജയം, ഒടുവിൽ ഭിന്നശേഷി വിഭാഗത്തിൽ കയറിപ്പറ്റാൻ യുവാവിന്റെ അറ്റകൈ പ്രയോഗം, കട്ടറുപയോഗിച്ച് സ്വയം കാലിനെ നാല് വിരലുകൾ മുറിച്ചുമാറ്റി!! വധശ്രമത്തിനു പോലീസ് കേസെടുത്തത് നിരപരാധിക്കൾക്കെതിരെ!! വഴിത്തിരിവായത് യുവാവിന്റെ ഡയറി… “2026-ൽ ഞാൻ എംബിബിഎസ് ഡോക്ടറാകും”
വാരാണസി: നീറ്റ് മെഡിക്കൽ പ്രവേശനത്തിന് ഭിന്നശേഷി സംവരണാനുകൂല്യം ലഭിക്കാൻ സ്വന്തം കാൽ മുറിച്ചുമാറ്റി ഇരുപത്തിനാലുകാരന്റെ അറ്റകൈ പ്രയോഗം. ഉത്തർപ്രദേശിലെ ജൗൻപൂരിൽ ഖാലിപുർ സ്വദേശിയായ സൂരജ് ഭാസ്കർ ആണ് ഈ കൈവിട്ട കളി നടപ്പിലാക്കിയത്. ഫാർമസിയിൽ ഡിപ്ലോമ പഠനത്തിനുശേഷം നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു സൂരജ് ഭാസ്കർ. രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ഉറപ്പിക്കാൻ സുരജ് തന്റെ ഇടത് കാലിലെ നാല് വിരലുകൾ സ്വയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന്, അജ്ഞാതർ ആക്രമിച്ചതായി പോലീസിൽ പരാതി നൽകി. പിന്നീട് യുവാവിന്റെ ഡയറിയിലെ കുറിപ്പും പെൺസുഹൃത്തിന്റെ മൊഴിയുമാണ് പോലീസിനെ യാഥാർഥ്യം കണ്ടെത്താൻ സഹായിച്ചത്. തന്നെ ആരോ ആക്രമിച്ചതായുള്ള പരാതിയുമായി ജനുവരി 18-നാണ് സൂരജ് പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അജ്ഞാതരായ രണ്ടുപേർക്കെതിരെ വധശ്രമം ചുമത്തിയായിരുന്നു പോലീസ് കേസെടുത്തതെന്ന് ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിനിടെ സൂരജ് പലതവണ മൊഴി മാറ്റിപ്പറഞ്ഞതോടെ പോലീസിന് സംശയമായി. ഇയാളുടെ ഡയറി പരിശോധിച്ചതോടെ…
Read More »