Lead News
-
എന്തു തീരുമാനിച്ചാലും നാണക്കേട് മാത്രം ബാക്കി!! ബംഗ്ലാദേശിന്റെ പേരു പറഞ്ഞ് ഭീഷണി തന്ത്രമൊരുക്കുന്ന പാക്കിസ്ഥാന് മറുപണിയുമായി ഐസിസി, പിസിബി ലോകകപ്പ് ബഹിഷ്കരിച്ചാൽ പകരം ബംഗ്ലാദേശിനെ കളത്തിലിറക്കും…
ദുബായ്: ബംഗ്ലദേശിനെ പിന്തുണച്ച് ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിമുഴക്കുന്ന പാക്കിസ്ഥാനു പകരം ബംഗ്ലദേശിനെ തന്നെ കൊണ്ടുവരാൻ നീക്കവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ടൂർണമെന്റിൽനിന്നു പാക്കിസ്ഥാൻ പിന്മാറുന്ന സാഹചര്യമുണ്ടായാൽ പകരം ബംഗ്ലദേശിനെ കളിപ്പിക്കാനാണ് ഐസിസി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ലോകകപ്പ് ടൂർണമെന്റിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി അറിയിച്ചത്. ഇതോടെയാണ് മറുപണിയുമായി ഐസിസിയും രംഗത്തെത്തിയത്. ഫെബ്രുവരി 7നാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനിടെ തീരുമാനം പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 2 വരെ നീട്ടി പരമാവധി സമ്മർദം ചെലുത്തുകയാണ് പിസിബിയുടെ ലക്ഷ്യം. ലോകകപ്പിൽനിന്നു പൂർണമായും പിന്മാറുന്നതിനു പകരം സഹ-ആതിഥേയരായ ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്കരിക്കുന്നതിനെക്കുറിച്ചും പിസിബി ആലോചിക്കുന്നതായാണ് സൂചന. മുൻധാരണപ്രകാരം ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്. എന്നാൽ തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ നടത്തണമെന്നായിരുന്നു ബംഗ്ലദേശിന്റെയും ആവശ്യം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം.…
Read More » -
‘നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌കിന് മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്, ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ’- വി ഡി സതീശൻ
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌കിന് മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്ന് വിഡി സതീശൻ. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്നും വി ഡി സതീശൻ പറഞ്ഞു. ശബരിമലക്കേസിൽ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗത്തിന് എതിരെയായിരുന്നു വിഡി സതീശന്റെ പരിഹാസം. ‘ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു. നാവിൽ വരുന്നത് എല്ലാം പറയാൻ ആകുന്നില്ല, സഹിക്കാൻ പറ്റാഞ്ഞിട്ട് പറഞ്ഞതാണ്. ഏത് മാളത്തിൽ പോയി ഒളിച്ചാലും ഈ സ്വർണ്ണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. അതിന് വേണ്ടി യുഡിഎഫ് അവസാനം വരെ പ്രവർത്തിക്കും’- വിഡി സതീശൻ പറഞ്ഞു. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വി…
Read More » -
കോടതി പിരിയുംവരെ തടവ്, 1000 രൂപ പിഴ!! ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിൽ എംപിക്ക് ശിക്ഷ വിധിച്ച് കോടതി
പാലക്കാട്: ദേശീയപാത ഉപരോധത്തിൽ വടകര എംപി ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ ദേശീയപാത ഉപരോധ ത്തിൽഎടുത്ത കേസിലാണ് കോടതി വിധി.1000 രൂപ പിഴയും കോടതി പിരിയുംവരെ തടവിനുമാണ് ഷാഫിയെ ശിക്ഷിച്ചിരിക്കുന്നത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണു ശിക്ഷ. കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന, നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്ന് കോടതി കഴിഞ്ഞ ആഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Read More » -
യുഎസ് തീരുവ ആഘാതം കുറയ്ക്കാൻ മറു തന്ത്രം, ‘മദർ ഓഫ് ഓൾ ഡീൽസ്’ യാഥാർത്ഥ്യത്തിൽ!! ഇനി മുതൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി…ഡീൽ വഴി വരാനിരിക്കുന്നത് വമ്പൻ തൊഴിലവസരം
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മദർ ഓഫ് ഓൾ ഡീൽസ് പ്രഖ്യാപിച്ചത്. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇടവേളകളോടെ നടന്ന ചർച്ചകൾക്കൊടുവിലാണ് ‘മദർ ഓഫ് ഓൾ ഡീൽസ്’എന്ന് മോദി വിശേഷിപ്പിച്ച ഉടമ്പടി യാഥാർത്ഥ്യമായത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ (താരിഫ്) നയങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ–EU കരാർ പ്രാധാന്യം നേടുന്നത്. 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്നതിനായി ഇന്ത്യ തന്റെ വലിയതും കർശനമായി നിയന്ത്രിതവുമായ വിപണി ക്രമാനുഗതമായി തുറക്കാനാണ് കരാറിലൂടെ തീരുമാനിച്ചിരിക്കുന്നത്. EU ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. അതുപോലെ ഈ അടുത്ത കാലത്ത് രാജ്യന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണിത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശമതാനം ഉൽപന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ തീരുവ ഇളവ് നൽകും. ഇറക്കുമതി ചെയ്യുന്ന 97 ശതമാനം ഉൽപന്നങ്ങൾക്ക് ഇന്ത്യയും തീരുവ…
Read More » -
വാതില്‍ തുറക്കും, പക്ഷേ, വില്‍പന എളുപ്പമാകില്ല; ഇപ്പോഴും ഇന്ത്യ ‘ഭരിക്കുന്നത്’ ജപ്പാന്‍ മാതൃക; ഇന്ത്യക്കാരെ അളന്നു മുറിച്ചു വണ്ടിയിറക്കുന്ന സുസുക്കിയും ഹ്യുണ്ടായിയും തുടരും; മത്സരിക്കുക ആഡംബര വാഹന കമ്പനികള്‍ തമ്മില്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ നികുതി വര്‍ധനയിലും ചൈനയുടെ ‘വിലക്കുറവ്’ യുദ്ധത്തിലും വലയുന്ന യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി വെട്ടിക്കുറവ് ആശ്വാസകരമാകും. എന്നാല്‍, തദ്ദേശീയ കമ്പനികളും ജപ്പാനിലെ ചെറുകാറുകളും (compact Japanese kei cars) ആധിപത്യം പുലര്‍ത്തുന്ന കടുത്ത മത്സരമുള്ള ഒരു വിപണിയാണ് അവര്‍ക്കു നേരിടാനുള്ളത്. ചൊവ്വാഴ്ച ഒപ്പിടുന്ന കരാര്‍ പ്രകാരം, യൂറോപ്യന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി നികുതി 110 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കുറയും. ഫോക്‌സ്വാഗണ്‍ (volkswagen), റെനോ (Renault) തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണിയിലേക്കുള്ള ഏറ്റവും വലിയ വാതിലാണു തുറക്കുന്നത്. ഈ നീക്കം കൊണ്ട് വിപണിയുടെ വാതിലിന്റെ അല്‍പം മാത്രമാണു തുറക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിനി കൂപ്പറിനേക്കാള്‍ വലിപ്പം കുറഞ്ഞതും കുറഞ്ഞ വിലയുള്ളതുമായ ‘മാരുതി സുസുക്കി വാഗണ്‍ ആര്‍’ പോലുള്ള മോഡലുകളിലൂടെ സുസുക്കിയും ഹ്യുണ്ടായിയും നിലവില്‍ ഇന്ത്യന്‍ വിപണി ഭരിക്കുകയാണ്. ‘ഇതൊരു തുടക്കം മാത്രമാണ്. യൂറോപ്പില്‍ നിന്നുള്ള കയറ്റുമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് പ്രീമിയം (ലക്ഷ്വറി) കാറുകളെ കുറിച്ച്…
Read More » -
വികെ നിഷാദ് പരോൾ പെരുമാറ്റച്ചട്ടം ലംഘിച്ചു!! പരോളിലിറങ്ങിയത് പിതാവിനെ ശുശ്രൂഷിക്കാനെന്ന പേരിൽ, സിപിഎം പ്രതിഷേധ പ്രകടനത്തിൽ ആഞ്ഞു മുദ്രാവാക്യം മുഴക്കുന്ന സിപിഎം കൗൺസിലർ കൂടിയായ നിഷാദിന്റ ദൃശ്യങ്ങൾ പുറത്ത്!! ജയിലിൽ തിരിച്ചുകയറിയത് പ്രകടനത്തിൽ പങ്കെടുത്ത ശേഷം
കണ്ണൂർ: പോലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ പരോളിലിറങ്ങിയ സിപിഎം കൗൺസിലർ കൂടിയായ പ്രതി വികെ നിഷാദ് സിപിഎം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്ത്. പിതാവിനു അസുഖമാണെന്നു കാണിച്ചാണ് വികെ നിഷാദ് അടിയന്തര പരോളിൽ ജയിലിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ഇതേ കാരണത്താൽ പരോൾ നീട്ടുകയും ചെയ്തിരുന്നു, പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ ഇന്നലെ നടന്ന സിപിഎം പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു. ഇന്നലെ പ്രകടനം പൂർത്തിയാക്കിയ ശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചു കയറിയത്. നിഷാദ് സിപിഎം പ്രകടനത്തിൽ പങ്കെടുക്കുന്നതിൻറെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. പയ്യന്നൂരിൽ പോലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പോലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആയിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ…
Read More » -
പ്രതി സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടാൻ കുറ്റം ചെയ്തു, അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ… ജാമ്യം ലഭിച്ചാൽ ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും- പോലീസ് കോടതിയിൽ!! ഷിംജിത ജയിലിൽത്തന്നെ… ജാമ്യമില്ല
കോഴിക്കോട്: ലൈംഗികാരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലിൽ തുടരും. ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അതുപോലെ പ്രതിക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പ്രതി പകർത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാൻ മറ്റ് കാരണങ്ങളില്ലായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജാമ്യം ലഭിച്ചാൽ പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും. മറ്റ് വ്‌ളോഗർമാരും ഇത്തരം പ്രവർത്തികൾ വീണ്ടും ചെയ്യുകയും അതുവഴി കൂടുതൽ ആത്മഹത്യകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21നായിരുന്നു വടകര…
Read More » -
ഒരു വിജയ് സിനിമ ഇത്രയും വൈകുന്നത് ഇത് ആദ്യം : ജനനായകന് വീണ്ടും തിരിച്ചടി : റിലീസ് ഇനിയും വൈകും: ആരാധകർ കടുത്ത നിരാശയിൽ
ചെന്നൈ: ജനനായകന്റെ കോടതി കയറിയിറങ്ങൽ അവസാനിക്കുന്നില്ല. ദൈർഘ്യമേറിയ ഒരു സിനിമ പോലെ ജനനായകന്റെ കോടതിയും കേസും നീണ്ടുപോകുന്നു. ഒരു വിജയ് സിനിമ റിലീസിനായി ഇത്രയും നീളുന്നത് ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം. ചിത്രം ഇപ്പോൾ റിലീസാകും എന്ന പ്രതീക്ഷിച്ച കാത്തിരുന്ന ആരാധകർക്ക് കടുത്ത നിരാശ സമ്മാനിച്ചുകൊണ്ട് ജനനായകന്റെ റിലീസ് വീണ്ടും വൈകുമെന്ന് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോടതിയിൽ നിന്ന് ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ “യുഎ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി. സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ…
Read More » -
എല്ലാ കരാറുകളുടെയും മാതാവ്! ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് ഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യാപാര കരാറില്‍ ഒപ്പിട്ടെന്നു മോദി; യൂറോപ്യന്‍ യൂണിയനുവേണ്ടി വിപണികള്‍ തുറന്നിട്ട് ഇന്ത്യ; അമേരിക്കയെ ഒഴിവാക്കിയുള്ള ലോക രാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗം
ന്യൂഡല്‍ഹി: ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്നു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ ഒരു വ്യാപാര കരാറിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അന്തിമരൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള അസ്ഥിരമായ ബന്ധങ്ങള്‍ക്കിടയില്‍ ഒരു ബദല്‍ സുരക്ഷാമാര്‍ഗം കണ്ടെത്താനുള്ള ഇരുപക്ഷത്തിന്റെയും നീക്കമായിട്ടാണിതിനെ വിലയിരുത്തുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍, ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ 27 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനായി തുറന്നുനല്‍കാന്‍ ഈ കരാര്‍ വഴിയൊരുക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍. ഇന്നലെ കരാര്‍ ഒപ്പിട്ടെന്നു മോദി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകള്‍ ഇതിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് വിളിക്കുന്നത്. ഈ കരാര്‍ ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും യൂറോപ്പിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കും വലിയ അവസരങ്ങള്‍ നല്‍കും. ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും ഈ കരാര്‍ പ്രതിനിധീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ALSO READ യൂറോപ്യന്‍ വാഹനങ്ങള്‍ ഒഴുകും; ഇന്ത്യന്‍ വാഹനക്കമ്പനികള്‍…
Read More »
