Lead News
-
കേരളത്തെ പാടെ മറന്ന ബജറ്റ്!! അതിവേഗ റെയില്‍, എയിംസ്, വിഴിഞ്ഞം അടക്കം ഒന്നുമില്ല, അർബുദ ചികിത്സയ്ക്കുള്ള 17 മരുന്നുകൾക്കുള്ള കസ്റ്റംസ് തീരുവ കുറച്ചു, വിദേശ ഇന്ത്യക്കാർക്ക് നികുതി ഇളവ്, കന്നുകാലി വളര്‍ത്തലിന് സബ്‌സിഡി, വിദേശയാത്രയുടെ ടിസിഎസ് അഞ്ചിൽനിന്ന് 2% ആക്കി, വനിതാ ശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റിൽ കേരളത്തിന് പൂർണ അവഗണന. കേരളം പ്രതീക്ഷിച്ച അതിവേഗ റെയില്‍, എയിംസ്, വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയ്ക്കുള്ള നീക്കിയിരിപ്പടക്കം ഒരു പ്രഖ്യാപനവും ധനമന്ത്രി നിർമലാ സീതാരാമന്റെ ഭാഗത്തുനിന്നുണ്ടായില്ല. അതേസമയം ധനമന്ത്രിയായ ശേഷം നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ സഭയിൽ നടക്കുന്നത്. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭവങ്ങൾ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു. മൈക്രോവേവ് ഓവനുകളുടെ ഭാഗങ്ങൾക്ക് കസ്റ്റംസ് തീരുവയില്ല വിദേശത്തേക്ക് പണം അയക്കാൻ നികുതി കുറയ്ക്കും എയർക്രാഫ്റ്റ് ഭാഗങ്ങൾക്ക് നികുതിയില്ല സോഡിയം ആന്റിമോണേറ്റിന് കസ്റ്റംസ് തീരുവയില്ല കടൽ വിഭവങ്ങൾക്ക് വില കുറയും തുകൽ ഉൽപ്പന്നങ്ങൾക്ക് വില കുറയും കാർഗോ നീക്കത്തിന് ജല ഇടനാഴി വരുമാനത്തെ കുറിച്ച്…
Read More » -
ഇ. ശ്രീധരന്‍ പറഞ്ഞതെല്ലാം വെറും തള്ളോ? ഹൈസ്പീഡ് റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; തമിഴ്‌നാടിനും ആന്ധ്രയ്ക്കും പദ്ധതി; കണ്ടെയ്‌നര്‍ നിര്‍മാണ മേഖലയ്ക്ക് പതിനായിരം കോടി
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഊന്നി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം. പ്രത്യേക റെയര്‍ എര്‍ത്ത് കോറിഡോറുകള്‍ ആരംഭിക്കും. അപൂര്‍വ്വ ധാതുക്കളാല്‍ സമ്പന്നമായ ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാകും പദ്ധതി വരിക. ഖനനം മുതല്‍ ഉല്‍പാദനം വരെ കേന്ദ്രം ധനസഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സെമികണ്ടക്ടര്‍ മിഷന്‍ 1.0 രാജ്യത്തിന്റെ സെമികണ്ടക്ടര്‍ ശേഷി ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളും വസ്തുക്കളും നിര്‍മ്മിക്കുന്നതിനും പൂര്‍ണമായ ഇന്ത്യന്‍ ഐപി വികസിപ്പിക്കുന്നതിനും, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ സെമികണ്ടക്ടര്‍ മിഷന്‍ 2.0 ആരംഭിക്കും. കണ്ടെയ്‌നര്‍ നിര്‍മാണമേഖലയ്ക്ക് 10,000 കോടി പ്രഖ്യാപിച്ചു. ടെക്‌സ്‌റ്റൈല്‍ മേഖലയുടെ വികസനത്തിനായി മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഖാദി, ഹാന്‍ഡ്ലൂം മേഖലയ്ക്കായി പദ്ധതികള്‍ നടപ്പാക്കും. 5 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ കണ്ടെയ്‌നര്‍ നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. യുവതയുടെ കരുത്തില്‍ അധിഷ്ഠിതമാണ് ബജറ്റാണ് പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി ആമുഖമായി. പറഞ്ഞു. സാമ്പത്തികവളര്‍ച്ച, ജനപങ്കാളിത്തം, എല്ലാവരുടെയും…
Read More » -
കേരളത്തെ പറ്റിച്ച് ആദ്യ പ്രഖ്യാപനം!! കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, പകരം ധാതു ഇടനാഴി, കൈത്തറിക്ക് മുൻതൂക്കം, കേരളമൊഴികെ ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു. ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രിയായ ശേഷം നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. കേരളത്തിന് ധാതു ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. അതേസമയം പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉൾപ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരൻറെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതയ്ക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു. പുതുതായി പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികൾ മുംബൈ – പൂണെ പൂണെ – ഹൈദരാബാദ്…
Read More » -
ഇന്ത്യയുടെ കാര്യം തീരുമാനിക്കുന്നത് അമേരിക്കൻ പ്രസിഡന്റോ? ഇന്ത്യ ഇനി എണ്ണ വാങ്ങുക വെനസ്വേലയിൽ നിന്ന്, ഇറാനിൽ നിന്നല്ല!! കരാർ രൂപരേഖ തയ്യാറായിക്കഴിഞ്ഞു, സ്വയം പ്രഖ്യാപനവുമായി ട്രംപ്, ഒന്നും മിണ്ടാതെ ഇന്ത്യ
ന്യൂഡൽഹി: ഇറാനിൽ നിന്നല്ല വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ കരാറിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞുവെന്നും ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറുമെന്നും ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ ട്രംപിന്റെ ഈ അവകാശവാദത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുപോലെ വെനസ്വേലൻ എണ്ണ വാങ്ങുന്നതിനായി ചൈനയെയും ട്രംപ് സ്വാഗതം ചെയ്തു. വെനസ്വേലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തുവെന്ന് അവകാശപ്പെടുന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. കഴിഞ്ഞ ദിവസങ്ങളിൽ വെനസ്വേലയുമായുള്ള വ്യോമാതിർത്തി ട്രംപ് തുറന്നിരുന്നു. പിന്നാലെ അമേരിക്കയിലെ പ്രധാനപ്പെട്ട എണ്ണ കമ്പനികൾ സ്ഥലങ്ങൾ പരിശോധിക്കാൻ വെനസ്വേലയിലേക്ക് പോകും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എണ്ണ വ്യവസായമേഖലയിൽ സ്വകാര്യ കമ്പനികളെയും നിക്ഷേപങ്ങളെയും അനുവദിക്കാനുള്ള ബിൽ വെനസ്വേല അംഗീകരിച്ചതിന് പിന്നാലെയും കൂടിയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തൽ. രണ്ട് ദിവസം മുൻപാണ് വെനസ്വേലൻ ദേശീയ അസംബ്ലി ബിൽ അംഗീകരിച്ചത്. യുഎസിനെ സഹായിക്കാനാണ് ബിൽ എന്നാണ് നിരീക്ഷണം. നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടി വെറും രണ്ട്…
Read More » -
നാലു വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധം!! ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്ന മുന്നറിയിപ്പ്, കൈവാക്കിനു കിട്ടിയപ്പോൾ ഒമ്പതാംക്ലാസുകാരൻ ഇളയ സഹോദരനേയും കൂട്ടുപിടിച്ച് 14 കാരനെ മർദിച്ച് അവശനാക്കി, തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി
താമരശ്ശേരി: നാലു വർഷം മുൻപുണ്ടായ അടിപിടിയിൽ വിരോധം തീർത്ത് ഒമ്പതാംക്ലാസുകാരൻ. ഒൻപതാം ക്ലാസ് വിദ്യാർഥി ഇളയ സഹോദരനൊപ്പം ചേർന്ന് അതേ സ്‌കൂളിൽ പഠിക്കുന്ന മറ്റൊരു ഒൻപതാംക്ലാസുകാരനെ മർദ്ദിച്ച് പരുക്കേൽപ്പിച്ചു. നാല് വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധമാണ് മർദ്ദനകാരണമെന്നാണ് വിവരം. ചുങ്കം കലറക്കാംപൊയിൽ നൗഷാദ്-ഫാമിദ ദമ്പതികളുടെ മകൻ മുഹമ്മദ് നാഫി(14)ക്കാണ് മർദ്ദനമേറ്റത്. അക്രമത്തിൽ തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. താമരശ്ശേരി ചുങ്കം ചെക്ക്‌പോസ്റ്റ്-ഇരുമ്പിൻചീടൻകുന്ന് റോഡിൽ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ അക്രമം നടത്തിയ കുട്ടികളുടെ പേരിൽ താമശ്ശേരി പോലീസ് വെള്ളിയാഴ്ച സാമൂഹിക പശ്ചാത്തല റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. നാല് ദിവസം മുൻപ് ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്നുപറഞ്ഞ് നാഫിയെ ഭീഷണിപ്പെടുത്തിയതായും പോലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു. മുഹമ്മദ് നാഫിയുടെ ഇളയ സഹോദരനെ കുറ്റാരോപിതനായ ഒൻപതാം ക്ലാസുകാരന്റെ…
Read More » -
പർപ്പിൾ കളറിൽ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയിൽ ബജറ്റ് അവതരണത്തിന് ധനമന്ത്രി, മധുരം നൽകി സ്വീകരിച്ച് രാഷ്ട്രപതി, കേന്ദ്ര ബജറ്റ് രാവിലെ 11ന്, തുടർച്ചയായ 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടം ഇനി നിർമ്മല സീതാമന്!! എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രതീക്ഷയിൽ കേരളം
ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. രാഷ്ട്രപതിയിൽ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് രാഷ്ട്രപതിയുടെ മുന്നിൽ ധനമന്ത്രിയെത്തിയത്. നിർമല സീതാരാമനെ രാഷ്ട്രപതി മധുരം നൽകി സ്വീകരിച്ചു. രാവിലെ ഔദ്യോഗിക വസതിയിൽ നിന്നും ധനകാര്യമന്ത്രാലയത്തിലെത്തിയ ശേഷമാണ് നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തിയത്. കാഞ്ചീപുരം സാരി ധരിച്ചാണ് ബജറ്റ് അവതരണത്തിന് എത്തിയത്. പർപ്പിൾ കളറിൽ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ നിർമല നേരത്തെ എട്ടു ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത്. അതേസമയം മോദി സർക്കാറിന്റെ മൂന്നാം കേന്ദ്ര ബജറ്റാണ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ആരംഭിക്കുക. 10.15ന് മന്ത്രിസഭാ യോഗം തുടങ്ങി. തുടർച്ചയായി ഒൻപത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകും. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത.…
Read More » -
സൂര്യകുമാറും കൈവിട്ടോ? സെഞ്ചുറിക്കു പിന്നാലെ കീപ്പിംഗ് ഗ്ലൗസും കൈമാറി; സഞ്ജു ലോക കപ്പ് ടീമിനു പുറത്തേക്കെന്ന് ചര്‍ച്ചകള്‍; അഞ്ചു കളികളില്‍നിന്ന് ആകെ നേടിയത് 46 റണ്‍സ്
തിരുവനന്തപുരം: വെടിക്കെട്ട് ബാറ്റിങിന് ശേഷം വിക്കറ്റ് കീപ്പിങും ലഭിച്ചതോടെ കാര്യവട്ടത്തെ ട്വന്റി 20 മത്സരം ഇഷാന്‍ കിഷന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന്റെ സൂചനയാണെന്ന ചര്‍ച്ചകളുമായി ആരാധകര്‍. സ്ഥിരം വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ് പകരം കാര്യവട്ടത്ത് കീപ്പങ് ജോലി ചെയ്തത് ഇഷാന്‍ കിഷനാണ്. പരമ്പരയിലെ നാലു മത്സരങ്ങളിലും സഞ്ജുവായിരുന്നു വിക്കറ്റ് കീപ്പര്‍. പിന്നെ എന്തിന് കീപ്പിങില്‍ നിന്നും സഞ്ജുവിനെ മാറ്റി? ഈ ചോദ്യത്തിന് മറുപടി പറയുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഇഷാനെ വിക്കറ്റ് കീപ്പിങിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഒറ്റരാത്രി കൊണ്ട് ഉണ്ടായതല്ലെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കുന്നു. തിലക് വര്‍മ ടീമില്ലാത്തതിനാലാണ് രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍ക്കും അവസരം ലഭിച്ചത്. എന്നാല്‍ വിക്കറ്റ് കീപ്പറെ മാറ്റാനുള്ള തീരുമാനം പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എടുത്തിരുന്നു എന്നാണ് മത്സരശേഷം ക്യാപ്റ്റന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘സഞ്ജു ആദ്യ മൂന്നു മത്സരങ്ങളിലും ഇഷാന്‍ ശേഷമുള്ള രണ്ട് മത്സരങ്ങളിലും വിക്കറ്റ് കീപ്പ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പരുക്ക് മൂലം നാലാം മത്സരത്തില്‍…
Read More » -
യുവതി കൈവിട്ടു പോകാതിരിക്കാൻ ആഭിചാരക്രിയ!! വൈശാഖൻ യുവതിയെ വർക് ഷോപ്പിലെത്തിച്ചത് നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി, കൊലയ്ക്കു ശേഷം പലതവണ പീഡിപ്പിച്ചു, കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി സിസിടിവി ദൃശ്യങ്ങൾ, കൊല്ലാൻ തീരുമാനിച്ചതു മറ്റൊരു യുവതിയുമായി അടുത്തതോടെ
കോഴിക്കോട്: മോരിക്കര റോഡിലെ ഇൻഡസ്ട്രിയിൽ വർക്‌ഷോപ്പിൽ കഴിഞ്ഞ മാസം 24ന് കൊല്ലപ്പെട്ട യുവതി മരണശേഷം പലതവണ പീഡിപ്പിക്കപ്പെട്ടതായി പോലീസ് കണ്ടെത്തൽ. വർക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ മരണശേഷം ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല വർക്‌ഷോപ്പിൽ വന്നില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ പോലീസിനോടു പറഞ്ഞു. അതേസമയം വർക്‌ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ ആസൂത്രിത ശ്രമങ്ങൾ നടത്തിയതായും പോലീസ് പറഞ്ഞു. ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. അതുപോലെ യുവതിയുമായി 10 വർഷത്തോളം വൈശാഖൻ ബന്ധം പുലർത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇതിനിടെ, പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെൺകുട്ടികളുടെയും ജീവിതം തകരാതിരിക്കാൻ താനുമായുള്ള ബന്ധം പുറത്തറിയിക്കുമെന്ന്…
Read More » -
പാചക വാതക വില വീണ്ടും ഉയര്‍ത്തി; വാണിജ്യ സിലിണ്ടറിന് 49 രൂപ വര്‍ധന; ഹോട്ടല്‍ ഭക്ഷണം പൊള്ളും
കേന്ദ്രസര്‍ക്കാരിന്‍റെ ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ രാജ്യത്ത് പാചകവാതക സിലിണ്ടറുകള്‍ക്ക് വില കൂടി. വാണിജ്യ സിലിണ്ടറിന്‍റെ വിലയിലാണ് വര്‍ധനയുണ്ടായത്. 19 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 49 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 1747 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകള്‍, റസ്റ്റൊറന്‍റുകള്‍, ബേക്കറികള്‍, കാറ്ററിങ് സംരംഭങ്ങള്‍ തുടങ്ങിയ ഭക്ഷ്യവിതരണ രംഗത്തുള്ളവരെയാകും വിലവര്‍ധന നേരിട്ട് ബാധിക്കുക. അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. ജനുവരി രണ്ടിന് വാണിജ്യ സിലിണ്ടറിന് 111 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ 1812 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് പിന്നീട് 225 രൂപ ഘട്ടംഘട്ടമായി കുറച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിന് ശേഷം ഗാര്‍ഹിക സിലിണ്ടര്‍ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
Read More »
