Lead News
-
മൊജ്താബ “റവല്യൂഷനറി ഗാർഡിൻ്റെ വെറും പാവ” ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു– നെതന്യാഹു!! ആഗോള എണ്ണവില കുതിക്കുന്നു, ബ്രെൻ്റ് ക്രൂഡ് ഓയിൽ വില 100 ഡോളർ ബാരലിന് മുകളിലേക്ക്
ജെറുസലേം: ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങളിൽ ഒരു പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായും മറ്റ് ചില ശാസ്ത്രജ്ഞർക്ക് പരുക്കേറ്റതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വ്യാഴാഴ്ച രാത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഇറാൻ്റെ പുതിയ സുപ്രീം ലീഡറായ മൊജ്താബ ഖമനേയിയെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. മൊജ്താബ “റവല്യൂഷനറി ഗാർഡിൻ്റെ വെറും പാവ” ആണെന്നും പൊതുവേദിയിൽ പോലും പ്രത്യക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും നെതന്യാഹു ആരോപിച്ചു. അതുപോലെ വാർത്താസമ്മേളനത്തിൽ ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് “സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പുതിയ വഴിയിലേക്ക് നീങ്ങേണ്ട സമയമാണെന്ന പുതിയ സന്ദേശവും നെതന്യാഹു നൽകി. അതേസമയം ഇറാൻ്റെ പുതിയ സുപ്രീം ലീഡർ യുദ്ധം തുടരാനുള്ള നിലപാട് വ്യക്തമാക്കിയിട്ടുള്ളതായി ഇറാൻ മാധ്യമങ്ങൾ പറയുന്നു. ഗൾഫ് അറബ് രാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങൾ അമേരിക്കയെയും ഇസ്രയേലിനെയും സമർദത്തിലാക്കാൻ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഫലപ്രദമായി അടച്ചിടുന്നത് ശക്തമായി ഉപയോഗിക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിൻ്റെ പിതാവും മുൻ സുപ്രീം…
Read More » -
ഇല്ല, ആ വാർത്ത തെറ്റ്, അവർ ജീവിച്ചിരിപ്പുണ്ട്’; ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ട് നിഷേധിച്ച് ഇറാൻ സ്റ്റേറ്റ് മീഡിയ
ടെഹ്റാൻ: മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പ്രസ്താവന പുറത്തിറക്കി. ഫെബ്രുവരി 28 ന് ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖമേനിക്കൊപ്പം ഭാര്യയും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ അത്തരം റിപ്പോർട്ടുകൾ അവാസ്തവമെന്ന് പറഞ്ഞ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ തള്ളിയിരിക്കുകയാണ്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ആക്രമണത്തിന് ശേഷം തന്റെ ആദ്യത്തെ പൊതു പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്. ഇസ്രായാൽ-യുഎസ് ആക്രമണത്തിന് ശേഷം പിതാവിന്റെ മൃതദേഹം നേരിട്ട് കണ്ടതായി മൊജ്തബ ഖമനെയി തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. വ്യോമാക്രമണത്തിൽ തന്റെ ഭാര്യ, സഹോദരിമാരിൽ ഒരാൾ, അനന്തരവൾ, മറ്റൊരു സഹോദരിയുടെ ഭർത്താവ് എന്നിവരുൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു. അലി ഖമേനെയിയുടെ ഭാര്യ ആക്രമണത്തിൽ മരിച്ചുവെന്ന് അവകാശപ്പെടുന്ന മുൻ റിപ്പോർട്ടുകൾ തെറ്റാണ്. അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ പറയുന്നത്. ഇറാൻ, അമേരിക്ക, ഇസ്രായേൽ സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന്…
Read More » -
ദുബായ് നഗരത്തിൽ ഇന്നും ആക്രമണം:കെട്ടിടങ്ങൾ കുലുങ്ങി ; സംഭവം ബുർജ് ഖലീഫയ്ക്ക് സമീപം
ദുബായ്: ഇന്ന് രാവിവെ ദുബായിയ്ക്ക് നേരെ വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. വലിയ സ്ഫോടന ശബ്ദങ്ങളോടെ നടന്ന സംഭവത്തിൽ സെൻട്രൽ ദുബായിലെ കെട്ടിടങ്ങൾ കുലുങ്ങുകയും, നഗരത്തിന്റെ മധ്യഭാഗത്ത് കട്ടിയുള്ള പുക മേഘം ഉയരുകയും ചെയ്തതായാണ് വിവരം. ആക്രമണം അത്ര ഭീകരമല്ലായിരുന്നുവെന്നും ഡ്രോൺ അവശിഷ്ടങ്ങൾ വന്നു വീണതാകാം കാരണമെന്നും ദുബായ് മീഡിയ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് നഗരത്തിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡിന്റെ ദിശയിൽ നിന്ന് സൈറണുകൾ കേൾക്കാമായിരുന്നുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് ദുബായ് പോലീസ് പ്രദേശം വളഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് (DIFC) സംഭവം. വ്യാഴാഴ്ച രാവിലെയും സമാന ആക്രമണസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 28 ന് മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ ആക്രമണങ്ങളുടെ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങുന്നത് ഗൾഫ് മേഖലയാണ്. ഇതുവരെ, ഏഴ് യുഎസ്…
Read More » -
എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ കടുത്ത അതൃപ്തി, അനുനയന ചർച്ചയ്ക്കും സ്ഥാനാർഥി നിർണയ ചർച്ചകൾക്കും നിൽക്കാതെ കെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ. സുധാകരൻ. ഡൽഹിയിൽ ഇന്നു നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെതന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ എംപിമാർ മത്സരിക്കുന്നതിൽ സംസ്ഥാനത്ത നേതാക്കൾ ശക്തമായി എതിർത്തിരുന്നു. കൂടാതെ ഹൈക്കമാൻഡും ഇതുവരെയും ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. അതേസമയം സുധാകരനെ അനുനയിപ്പിക്കാൻ ഡൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ച നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവർ ഡൽഹിയിൽ ഉണ്ട്. എംപിമാരുമായി നേതാക്കൾ ആശയവിനിമയം നടത്തുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. സണ്ണി ജോസഫ് മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി തുടർചർച്ചകൾക്ക്…
Read More » -
സ്വർണ്ണ വില ഇന്നും കുറഞ്ഞു; പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ, ആശ്വസിക്കാൻ വരട്ടെ, ഈ ദിനം നിർണ്ണായകം
തിരുവന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്നു രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,780 രൂപയായി. പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ. കഴിഞ്ഞ 3 ദിവസത്തിനിടെ പവന് 1,500 രൂപയിലേറെ കുറഞ്ഞു. എന്നിരുന്നാലും, രാജ്യാന്തരവിലയിൽ വർദ്ധനവിനുള്ള പ്രവണത കാണിക്കുന്നതായാണ് സൂചന. നിക്ഷേപകർ സ്വർണത്തിന്റെ തിരിച്ചുകയറ്റത്തിനുള്ള കാത്തിരിപ്പിലാണ്. രാജ്യാന്തര വില ഇന്നുരാവിലെ ഔൺസിന് 5,057 ഡോളർ വരെ ഇടിഞ്ഞെങ്കിലും ഇപ്പോൾ തിരിച്ചുകയറാനുള്ള വെമ്പലിലാണ്. ഈ പ്രവണതയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് പവന് 1,000 രൂപയിലധികം കുറയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം, ഇന്നു രാവിലെ,18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,200 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 280 രൂപ.കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 70 രൂപ കുറച്ച് 12,145 രൂപ. വെള്ളിക്ക് 280…
Read More » -
പുതിയ ഇറാൻ ഭരണാധികാരി ജീവനോടെയുണ്ടോ? മരിച്ചിട്ടില്ല, ഏതെങ്കിലും തരത്തിൽ ജീവനോടെയുണ്ടാകാം… ട്രംപ്!! കുറഞ്ഞത് ഒരു കാലെങ്കിലും നഷ്ടപ്പെട്ടിരിക്കാം, വയറിലോ കരളിലോ ഗുരുതര പരുക്കുണ്ട്, കോമയിലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ… മൊജ്തബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയിൽ അവ്യക്തത തുടരുന്നു
തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകളും അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹം ജീവനോടെ ഉണ്ടാകാമെന്നു വെളിപ്പെടുത്തി. എന്നാൽ അന്നത്തെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരിക്കാമെന്ന സാധ്യതയും ട്രംപ് സൂചിപ്പിച്ചു. ഫോക്സ് ന്യൂസ് റേഡിയോയിലെ ബ്രയാൻ കില്മീഡ് ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. മുൻ സുപ്രീം ലീഡർ യുഎസ്–ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവായി അധികാരം ഏറ്റത്. “മരിച്ചിട്ടില്ല, അദ്ദേഹം ജീവനോടെ തന്നെയുണ്ടാകാമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ ഗുരുതരമായി പരുക്കേറ്റിരിക്കാം. എങ്ങനെയെങ്കിലും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കാം,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം യുദ്ധം ആരംഭിച്ചതിനുശേഷം മൊജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരാൻ കാരണമായത്. പുതിയ സുപ്രീം ലീഡറെന്ന നിലയിൽ അദ്ദേഹം രാജ്യത്തെ നയിക്കാൻ കഴിയുമോ എന്ന ചർച്ചകളും അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്. ഇതിനിടെ ചില അന്താരാഷ്ട്ര…
Read More » -
‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും’ : ജി. സുധാകരനെതിരെ സിപിഎം പ്രതിഷേധം; വീടിന് പോലീസ് കാവൽ
ആലപ്പുഴ∙ സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി.സുധാകരനെതിരെ പ്രതിഷേധ സ്വരവുമായി സിപിഎം. സുധാകരന്‍റെ വീടിനു സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. ‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ’ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിലും സുധാകരനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ജി.സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല. അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജി.സുധാകരൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ പറവൂർ കിഴക്ക് നവനീതം വീടിന്റെ സമീപത്തെ വീടിന്റെ മതിലിൽ ഉൾപ്പെടെ സുധാകരനെതിരെ പോസ്റ്റർ പതിച്ചു. ‘രക്ത സാക്ഷികൾ സിന്ദാബാദ്, വർഗവഞ്ചകനു മാപ്പില്ല, വോട്ടില്ല, സിപിഎം’ എന്നാണ് പോസ്റ്ററിലെ വരികൾ. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന്റെ ചുമരിലും പുന്നപ്രയിലെ വിവിധ പ്രദേശങ്ങളിലും വി.എസ്.അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിനു പരിസരത്തെ വീടുകളുടെ മതിലിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
Read More » -
കേരളത്തിൽ ഇക്കുറി വോട്ടെടുപ്പ് ഒറ്റഘട്ടം; തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15-ന് ശേഷം
ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്നാണ് വിവരം. ഏപ്രിൽ 20-നും 30-നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും കമ്മീഷനുമുന്നിൽ വെച്ചിട്ടുള്ളത്. മൂന്ന് സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.അതേസമയം, അസമിൽ മൂന്ന് ഘട്ടമായും പശ്ചിമബംഗാളിൽ അഞ്ച് ഘട്ടമായും വോട്ടെടുപ്പ് പൂർത്തിയാക്കിയേക്കും. കഴിഞ്ഞതവണ ബംഗാളിൽ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അതിനുശേഷം നടത്തിയാൽ മതിയെന്ന് കമ്മീഷൻ തീരുമാനിച്ചത്. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ചയോ…
Read More » -
‘എല്ലാ പഴുതുകളും ഉപയോഗിക്കൂ!’; ആന്റി വൈറസ് സംവിധാനങ്ങളെ കബളിപ്പിച്ച് പാസ്‌വേഡുകള്‍ പുറത്തുവിട്ട് എഐ ഏജന്റുകള്‍; ഒന്നിലധികം എഐ ഏജന്റുകളുകള്‍ നടത്തിയ ചാറ്റ് പുറത്ത്; ഞെട്ടി സൈബര്‍ ലോകം
ന്യൂയോര്‍ക്ക്: സുരക്ഷിതമെന്ന് കരുതപ്പെടുന്ന സിസ്റ്റങ്ങളില്‍ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ‘കള്ളന്മാരായ’ (Rogue) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏജന്റുകള്‍ ഒത്തുകളിച്ചതായി റിപ്പോര്‍ട്ട്. സൈബര്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ എഐകള്‍ അപ്രതീക്ഷിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്. കമ്പനികള്‍ അവരുടെ ആഭ്യന്തര സിസ്റ്റങ്ങളില്‍ സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ എഐ ഏജന്റുകളെ കൂടുതലായി ഉപയോഗിച്ചു തുടങ്ങുന്ന സാഹചര്യത്തില്‍, സഹായകരമാകുമെന്ന് കരുതിയ ഈ സാങ്കേതികവിദ്യ തന്നെ ഗുരുതരമായ ഒരു ‘ഇന്‍സൈഡര്‍ ഭീഷണി’യായി മാറുമോ എന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വിവരങ്ങള്‍ ‘ദി ഗാര്‍ഡിയന്‍’ വെബ്‌സൈറ്റാണു പുറത്തുവിട്ടത്. ഓപ്പണ്‍ എഐ (OpenAI), ആന്ത്രാപിക് (Anthropic) എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഇറെഗുലര്‍’ (Irregular) എന്ന എഐ സുരക്ഷാ ലാബ് നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഒരു കമ്പനിയുടെ ഡാറ്റാബേസിലെ വിവരങ്ങള്‍ ഉപയോഗിച്ച് ലിങ്ക്ഡ്ഇന്‍ പോസ്റ്റുകള്‍ നിര്‍മ്മിക്കുക എന്ന ലളിതമായ ജോലി നല്‍കിയ എഐകള്‍, പരമ്പരാഗത ഹാക്കിംഗ് വിരുദ്ധ സംവിധാനങ്ങളെ കബളിപ്പിച്ച് തന്ത്രപ്രധാനമായ പാസ്വേഡ് വിവരങ്ങള്‍ പരസ്യമായി പ്രസിദ്ധീകരിച്ചു.…
Read More » -
ഇറാഖില്‍ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നു; വെടിവച്ചിട്ടതെന്ന് ഇറാന്റെ കൂട്ടാളിയായ ഇസ്ലാമിക് റസിസ്റ്റന്‍സ്; രണ്ടു വിമാനം തകര്‍ന്നെന്ന് യുഎസ് ഉദ്യോഗസ്ഥന്‍
ടെഹ്‌റാന്‍: പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നു വീണു. മറ്റൊരു വിമാനം കൂടി ഉള്‍പ്പെട്ട സംഭവമാണിതെന്നും എന്നാല്‍ ശത്രുപക്ഷത്തു നിന്നോ സ്വന്തം പക്ഷത്തു നിന്നോ ഉള്ള ആക്രമണം മൂലമല്ല ഇത് സംഭവിച്ചതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരെയുള്ള സൈനിക നടപടികളില്‍ പങ്കെടുക്കുന്നതിനായി അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് വന്‍തോതില്‍ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. സൗഹൃദപരമായ വ്യോമാതിര്‍ത്തികളില്‍ പോലും ഇത്തരം സൈനിക നീക്കങ്ങള്‍ അപകടസാധ്യതയുള്ളതാണെന്ന് ഈ സംഭവം അടിവരയിടുന്നു. യുഎസ് കെ.സി. 135 ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇറാനെതിരായ യുഎസ് സൈനിക നടപടിയുടെ പേരായ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി സൗഹൃദ വ്യോമാതിര്‍ത്തിയിലാണ് സംഭവം നടന്നത്,’ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ വിമാനവും കെ.സി.135 ആണെന്നും തകര്‍ന്ന വിമാനത്തില്‍ ആറ് സൈനികര്‍ വരെ ഉണ്ടായിരുന്നു എന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത…
Read More »