Lead News

  • വിഎം വിനുവിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെങ്കിലും പോരാട്ടം അവസാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ; പ്ലാന്‍ ബി ആലോചിച്ച് കോഴിക്കോട് ഡിസിസി ; ബിഎല്‍ഒയ്്ക്കും കോര്‍പ്പറേഷനും പഴി

    കോഴിക്കോട്: കോര്‍പ്പറേഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന വി എം വിനുവിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെ പോരാട്ടം അവസാ നിക്കുന്നില്ലെന്നും പ്ലാന്‍ ബി യുണ്ടെന്നും കോഴിക്കോട് ഡിസിസി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിഎം വിനു നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളി യിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തെ മാനിക്കുന്നെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും രാഷ്ട്രീ യ പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് പിഴവ് പറ്റിയോയെന്ന് പരിശോധിക്കുമെന്നും കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. വി എം വിനുവിന്റെ വോട്ട് ഉള്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം ബിഎല്‍ഒയ്ക്കും കോര്‍പ്പറേഷനുമാണ്. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നഗരസഭയ്ക്ക് എതിരായ പോരാട്ടത്തില്‍ പിന്നോട്ടില്ലെന്നും പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് വിനുവിനെ അപമാനിച്ചുവെന്നും അതില്‍ വേദനയുണ്ടെന്നും സിപിഐഎം പ്രതികരിച്ചു. വിനു വോട്ട് ചെയ്തത് വേറെ വോട്ടര്‍ പട്ടികയിലാണ്. ഡിസിസി പ്രസിഡന്റ് അത് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കാര്യങ്ങള്‍ വസ്തുതാപരമാണ്. കോണ്‍ഗ്രസ് നേരിട്ടത് കനത്ത തിരിച്ചടിയാണ്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാതാവുകയാണ്. കമ്മറ്റികള്‍ക്ക് ഒരു പ്രസക്തിയും…

    Read More »
  • ബംഗളുരുവില്‍ വന്‍ കവര്‍ച്ച എടിഎമ്മിലേക്ക് കൊണ്ടുവന്ന ഏഴു കോടി കവര്‍ന്നു കവര്‍ന്നത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന കൊള്ളയടിച്ചത് തോക്ക് ചൂണ്ടി

      ബംഗളൂരു: ബംഗളുരുവില്‍ വന്‍ കവര്‍ച്ച. എടിഎമ്മിലേക്ക് കൊണ്ടുവന്ന ഏഴു കോടി കവര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ആയുധധാരികളായ സംഘം എടിഎമ്മില്‍ നിറയ്ക്കാന്‍ പണം കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് പണം കൊള്ളയടിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ജെപി നഗര്‍ ശാഖയില്‍ നിന്ന് പണം കൊണ്ടുപോകുകയായിരുന്ന സിഎംഎസ് ക്യാഷ് വാന്‍ ആണ് ഇന്നോവ കാറിലെത്തിയ കൊള്ള സംഘം തടഞ്ഞത്. തങ്ങള്‍ കേന്ദ്ര നികുതി വകുപ്പിലെ ജീവനക്കാരാണെന്നും രേഖകള്‍ പരിശോധിക്കണമെന്നും ഇവര്‍ വാഹനത്തിലുണ്ടായിരുന്നവരോടു പറഞ്ഞു. ക്യാഷ് വാനിലെ ജീവനക്കാര്‍ പ്രതികരിക്കുന്നതിന് മുമ്പ്, പ്രതികള്‍ അവരെ ബലം പ്രയോഗിച്ച് ഇന്നോവ കാറിലേക്ക് കയറ്റി. പണവും ഇവര്‍ കൈക്കലാക്കിയെന്നാണ് പറയുന്നത്. തുടര്‍ന്ന് ഡയറി സര്‍ക്കിളിലെത്തിയപ്പോള്‍ ഇവര്‍ സിഎംഎസ് ജീവനക്കാരെ ഉപേക്ഷിച്ച് പണവുമായി കടന്നുകളയുകയായിരുന്നുവത്രെ. പ്രതികളെ പിടികൂടാന്‍ സൗത്ത് ഡിവിഷന്‍ പോലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

    Read More »
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജെപിയില്‍ ; പടിയിറങ്ങിയത് അഖില്‍ ഓമനക്കുട്ടന്‍

      പത്തനംതിട്ട: കഴിഞ്ഞ കുറേ നാളുകളായി കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍ ഓമനക്കുട്ടന്‍.  

    Read More »
  • ഡല്‍ഹി ചാവേര്‍ ആക്രമണത്തില്‍ സ്‌ഫോടനത്തിന് മുമ്പുള്ള ആ മുന്ന് മണിക്കൂര്‍ ; ഉമര്‍ ബോംബ് അസംബ്‌ളി ചെയ്യുന്ന തിരക്കില്‍ ; കൂട്ടാളികളായ ഡോക്ടര്‍മാര്‍ അറസ്റ്റിലായതോടെ എത്രയും വേഗം സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചു

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഭീകരന്‍ ഉമര്‍ മുഹമ്മദ് ബോംബ് അസംബ്‌ളി ചെയ്തത് ചെങ്കോട്ടയിലെ കാര്‍ പാര്‍ക്കിംഗില്‍ വെച്ച്. സ്‌ഫോടനത്തിന് മുമ്പ് ഉമറിന്റെ നീക്കങ്ങള്‍ മാപ്പ് ചെയ്യുന്നതിനിടെ ഉയര്‍ന്ന ഒരു പ്രധാന ചോദ്യം, പാര്‍ക്കിംഗില്‍ ചെലവഴിച്ച മൂന്ന് മണിക്കൂര്‍ അദ്ദേഹം എന്താണ് ചെയ്തതെന്നതായിരുന്നു. സ്‌ഫോടനത്തിന് മുമ്പ് ഉമറിന്റെ നീക്കങ്ങള്‍ മാപ്പ് ചെയ്യുന്നതിനിടെ ഒരു പ്രധാന ചോദ്യം, സുനേരി മസ്ജിദിന് സമീപമുള്ള പാര്‍ക്കിംഗില്‍ അദ്ദേഹം മൂന്ന് മണിക്കൂര്‍ ചെലവഴിച്ചത് എന്തിനായിരുന്നു എന്നാണ്. വൈകുന്നേരം 3.19 ന് പാര്‍ക്കിംഗിലേക്ക് അദ്ദേഹം വാഹനമോടിച്ച് 6.28 ന് എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വൈകുന്നേരം 6.52 ഓടെയാണ് സ്‌ഫോടനം നടന്നത്. പാര്‍ക്കിംഗ് സ്ഥലത്തുണ്ടായിരുന്ന സമയത്ത് ഉമര്‍ ഒരിക്കല്‍ പോലും കാറില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്നും അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ പ്രവേശിച്ചതിന് ശേഷം ഉമര്‍ തന്റെ കൈകാര്യക്കാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തില്‍ ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്, ചര്‍ച്ചാ വിഷയം ലക്ഷ്യസ്ഥാനമായ പ്രദേശമായിരുന്നു എന്നാണ്. മയൂര്‍ വിഹാര്‍,…

    Read More »
  • കടകംപള്ളിക്കെതിരെ വിമര്‍ശനം ; കെ.ശ്രീകണ്ഠനെ സിപിഎം പുറത്താക്കി ; വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന്‍

    തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന്റെ വിമത സ്ഥാനാര്‍ത്ഥിയായ കെ.ശ്രീകണ്ഠനെതിരെ പാര്‍ട്ടി നടപടി. ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി. ഉള്ളൂരില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശ്രീകണ്ഠന്‍ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീകണ്ഠന്‍, ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫാണ്. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന്‍ വ്യക്തമാക്കി.  

    Read More »
  • സീറ്റിന്റെ മാനദണ്ഡം എന്താണ്? മിക്കവര്‍ക്കും അറിയാവുന്ന ഉത്തരം നേതാവിന്റെ ഭാര്യയായതിനാല്‍ എന്നായിരുന്നു ; തന്നേക്കാള്‍ മുകളിലേക്ക് വളരാന്‍ ചില്ലകളെ അനുവദിക്കില്ല ; രൂക്ഷമായ വിമര്‍ശനവുമായി യൂത്ത്‌കോണ്‍ഗ്രസ് വനിതാനേതാവ്

    കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചൂടുപിടിച്ച് നടക്കുമ്പോള്‍ സീനിയര്‍ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത്‌കോണ്‍ഗ്രസ് നേതാവ്. സീറ്റ് നല്‍കുന്ന മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് മുതിര്‍ന്ന നേതാവിന്റെ ഭാര്യ എന്നതാണെന്നും നൂറ് ശതമാനം അര്‍ഹത ഉണ്ടായിരുന്ന സീറ്റില്‍ ആരുടെയൊക്കെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തപ്പെട്ടു എന്നുമാണ് വിമര്‍ശനം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തന്നെ മാറ്റിനിര്‍ത്തിയെന്നാണ് അഭിന കുന്നോത്തിന്റെ വിമര്‍ശനം. സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും ഈ ചതിയില്‍ പങ്കാളികളായിരുന്നു എന്നും വിമര്‍ശിച്ചു. തന്നേക്കാള്‍ മേലെ വളരുന്ന ചില്ലകള്‍ വെട്ടുന്ന ബാലുശ്ശേരിയിലെ ‘മുതിര്‍ന്ന’ നേതാക്കള്‍ക്കും ഈ പ്രഹസനത്തിന് കൂട്ട് നിന്ന ജില്ലാ നേതൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് അഭിനന്ദയുടെ കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം… കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള പലരുടെയും ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്‍കേണ്ടിയിരിക്കുന്നു. ഇനി വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തില്ല.100% അര്‍ഹത ഉണ്ടായിരുന്ന സീറ്റില്‍ ആരുടെയൊക്കെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും…

    Read More »
  • സെലിബ്രറ്റി ആയതുകൊണ്ട് പ്രത്യേകത ഇല്ലെന്ന് വി.എം.വിനുവിനോട് കോടതി ; വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതിയുടെ ചോദ്യം ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

      കോഴിക്കോട് : കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി.എം.വിനുവിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. വി.എം.വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഹര്‍ജി തള്ളിയതോടെ വിനുവിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല. സെലിബ്രറ്റി ആയത്‌കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതി ചോദിച്ചു. വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റില്‍ പേരുണ്ടായിരുന്നു അവസാന നിമിഷമാണ് പേര് വെട്ടിയത്, അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹര്‍ജി തള്ളിയ കോടതി വിധി മാനിക്കുന്നുവെന്ന് വി.എം.വിനു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയില്‍ പട്ടികയില്‍ പേര് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. താന്‍ യുഡിഎഫിന്റെ ഭാഗമായി തുടര്‍ന്നും ഉണ്ടാകും. പ്രചാരണത്തിന് ഇറങ്ങണമോ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും വിനു പറഞ്ഞു.    

    Read More »
  • ശബരിമലയില്‍ എന്‍.ഡി.ആര്‍.എഫ് സംഘമെത്തി ; ചാര്‍ജെടുത്തത് തൃശൂരില്‍ നിന്നുള്ള സംഘം ; ചെന്നൈ സംഘവും ഉടനെത്തും ; സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തി ; കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു

    പത്തനംതിട്ട : ശബരിമലയില്‍ അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘമെത്തി ചുമതലയേറ്റു. എന്‍ഡിആര്‍എഫ് സംഘമെത്തിയതോടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ പോലീസിന് സഹായവും ആശ്വാസവുമാകും. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ തൃശൂര്‍ റീജിയണല്‍ റെസ്പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് ഇവരെ നിലവില്‍ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ച് പേരാണ് ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നത്. ചെന്നൈയില്‍ നിന്നുള്ള 38 അംഗ സംഘവും ഉടനെത്തും. തീര്‍ഥാടകര്‍ക്ക് സിപിആര്‍ ഉള്‍പ്പടെ അടിയന്തരഘട്ട വൈദ്യ സഹായം നല്‍കുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണിവര്‍. പ്രഥമശുശ്രൂഷ കിറ്റും സ്ട്രച്ചര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. അത്യാഹിതങ്ങളില്‍ അതിവേഗം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സജ്ജരാണിവര്‍. കോണ്‍ക്രീറ്റ് കട്ടിംഗ്, ട്രീ കട്ടിംഗ്, റോപ് റെസ്‌ക്യൂ ഉപകരണങ്ങളും സംഘത്തിന്റെ പക്കലുണ്ട്. ശബരിമല എഡിഎം, പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം സംഘം പ്രവര്‍ത്തിക്കുമെന്ന് ടീം കമാന്‍ഡറായ ഇന്‍സ്പെക്ടര്‍ ജി…

    Read More »
  • വിവാദനായകന്‍ ജെഫ്രി എപ്സ്റ്റീന്റെ ഫയലുകള്‍ പുറത്തുവിടുന്നത് എന്നാണെന്ന് ചോദിച്ചു ; മാധ്യമപ്രവര്‍ത്തകയെ ‘പന്നി’ എന്ന് വിളിച്ച് അപമാനിച്ചു ഡൊണാള്‍ഡ്ട്രംപ് ; സാമൂഹ്യമാധ്യമങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിനെ പന്നിയാക്കി ട്രോളോട് ട്രോള്‍

    ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകരെ എല്ലാക്കാലത്തും ശത്രുക്കളായി കരുതുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദം സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം തന്നെ കണ്ട മാധ്യമപ്രവര്‍ത്തകയെ ‘പന്നി’ എന്ന് വിളിച്ച് അപമാനിച്ചു. ജെഫ്രി എപ്സ്റ്റീന്റെ ഫയലുകള്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ട്രംപിനെ ചൊടിപ്പിച്ചത്. ഈ വിളിക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റിനെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ ഇട്ടു കുടയുകയാണ്. ട്രംപിന്റെ മുഖം പന്നിമുഖവുമായി ചിത്രീകരിച്ചാണ് മിക്ക മീമുകളും. വനിതാ റിപ്പോര്‍ട്ടര്‍മാരെ ലക്ഷ്യം വച്ചാണ് അദ്ദേഹം ഒരു സ്ത്രീയെ ‘പന്നി’ എന്ന് വിളിച്ച് അപമാനിച്ചത്. ആദ്യ സംഭാഷണത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്, സ്ത്രീകളോടും മാധ്യമങ്ങളോടും അമേരിക്കന്‍ പ്രസിഡന്റിന്റെ അനാദരവുള്ള പെരുമാറ്റത്തിന് ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. അസ്വസ്ഥമായ സംഭാഷണത്തിന് കാരണമായത് ട്രംപ് മാസങ്ങളായി ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒരു വിഷയമാണ്, ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളുടെ പ്രകാശനവും അവയില്‍ ആരുടെ പേരാണുള്ളത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും. കഴിഞ്ഞ വെള്ളിയാഴ്ച എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ചാണ് ആദ്യ സംഭാഷണം നടന്നത്. ട്രംപ് ഒരു ക്യാമറയ്ക്ക് പിന്നില്‍…

    Read More »
  • വിസയുടെ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്കില്ല, സിറിയയില്‍ സ്വവര്‍ഗ്ഗപ്രണയം അനുവദനീയമല്ല ; ഇന്ത്യയില്‍ പഠിക്കാന്‍ വന്ന 29 കാരന്‍ ഡേറ്റിംഗ് ആപ്പിലൂടെ പ്രണയത്തിലായ ഇന്ത്യാക്കാരനൊപ്പം രണ്ടുവര്‍ഷമായി ഗുജറാത്തില്‍ ; രണ്ടുപേര്‍ക്കും എയ്ഡ്‌സ്

    രാജ്‌കോട്ട്: സ്വവര്‍ണ്ണപ്രണയിക്കൊപ്പം അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞു വരികയാ യിരുന്ന സിറിയക്കാരനെ ഗുജറാത്തില്‍ നിന്നും പോലീസ് പിടികൂടി. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ദേവഭൂമി നഗരത്തിലെ കംഭാലിയയില്‍ നിന്നും തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വിസാ കാലാവധികഴിഞ്ഞ് രണ്ടുവര്‍ഷമായി മറ്റൊരാള്‍ക്കൊപ്പം അനധികൃതമായി താമസി ച്ചു വരികയായിരുന്നു ഇയാള്‍. സ്വന്തം നാട്ടില്‍ സ്വവര്‍ഗ്ഗപ്രണയം അനുവദനീയമല്ലാ ത്തിനാ ലാണ് ഇന്ത്യയില്‍ കൂട്ടുകാരനൊപ്പം കഴിയുന്നതെന്നും വിട്ടുപിരിയാന്‍ വയ്യെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. വിസാ കാലാവധി പൂര്‍ത്തിയായപ്പോള്‍ സിറിയയിലേക്ക് മടങ്ങുന്നതിന് പകരം കംഭാലിയയി ലേക്ക പോയതിന് കാരണം ഡേറ്റിംഗ് ആപ്പില്‍ കണ്ടെത്തിയ ഒരാളുമായുള്ള പ്രണയമായി രുന്നു. കംഭാലിയയില്‍ സ്‌കൂള്‍ നടത്തുന്ന ഇയാളുമായി ഓണ്‍ലൈന്‍ വഴി പ്രണയത്തിലായി. പിന്നീട് സിറിയക്കാരന് സ്‌കൂളിലെ ക്ലറിക്കല്‍ ജോലിയും താമസിക്കാനുള്ള സൗകര്യവും നല്‍കി. ഇയാള്‍ നല്‍കിയ യുഎന്‍എച്ച്‌സിആര്‍ റഫ്യൂജി കാര്‍ഡ് അധികൃതര്‍ പരിശോധിച്ചു വരികയാണ്. ഇന്ത്യയില്‍ പ്രണയിയെ കണ്ടെത്തയതും സിറിയയില്‍ സ്വവര്‍ഗ്ഗപ്രണയം അനുവദനീയമല്ലാത്തതിനാലുമാണ് ഇയാള്‍ സിറിയയിലേക്ക് മടങ്ങാതിരുന്നതെന്ന് പോലീസ് കണ്ടെത്തി. വൈദ്യ പരിശോധനയില്‍ ഇയാള്‍ക്ക് എച്ച്‌ഐവി കണ്ടെത്തിയിട്ടുണ്ട്.…

    Read More »
Back to top button
error: