Lead News

  • ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്; വ്യക്തി ഹത്യ നടത്തുന്നുവെന്നും ആരോപണം; നിയമപരമായി നേരിടും; ഇതെല്ലാം ഇഡിയുടെ തെരഞ്ഞെടുപ്പുകാല തന്ത്രം;

        പത്തനംതിട്ട: കിഫ്ബി മസാല ബോണ്ട് കേസില്‍ നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് കാലത്തെ ഇ ഡിയുടെ തന്ത്രമാണെന്നും ഇ ഡിക്കു മുന്നില്‍ ഹാജരാകില്ലെന്നും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക്. തെരഞ്ഞെടുപ്പ് ആയപ്പോള്‍ ഇ ഡി കലാപരിപാടിയുമായി ഇറങ്ങിയിരിക്കയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. മസാല ബോണ്ട് സംബന്ധിച്ച കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കയാണ് ഇഡി. ആദ്യം നോട്ടീസ് വന്നത് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ്. കഴിഞ്ഞ ലോക്സഭാ കാലത്ത് വീണ്ടും നോട്ടീസ് വന്നു. തെരഞ്ഞെടുപ്പ് കാലത്ത് നോട്ടീസ് അയക്കുന്നത് ഇഡിയുടെ പതിവാണ്. ഇപ്പോള്‍ ഈ തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും നോട്ടീസ് വന്നിരിക്കുന്നു. ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള ഇഡിയുടെ തന്ത്രമാണിതെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആദ്യം ഇവരുടെ വാദം മസാല ബോണ്ട് ഇറക്കാന്‍ കിഫ്ബിക്ക് അവകാശമില്ല എന്നായിരുന്നു. എന്നാല്‍ മസാല ബോണ്ടിന് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്കിനാണ് അവകാശമെന്നതും അതിന് കിഫ്ബിക്ക് അനമുതി നല്‍കിയെന്നും വ്യക്തമാക്കുന്ന തെളിവ് ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തന്നോട് ഹാജരാകാന്‍…

    Read More »
  • ആപ്പിള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ല; സഞ്ചാര്‍ സാഥി ആപ്പില്‍ ആപ്പിലായി ബിജെപി; ബിഗ് ബ്രദറിന് എല്ലാം അറിയാനുള്ള നീക്കമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കെ.സി.വേണുഗോപാല്‍ എം.പി

      ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്ന സഞ്ചാര്‍ സാഥി ആപ്പില്‍ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ആപ്പിള്‍. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ ആപ്പിള്‍ സഹകരിക്കില്ലെന്നും ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക പ്രതികരണം ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ ആപ്പിള്‍ കമ്പനി നേരിട്ടറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.   അതിനിടെ സഞ്ചാര്‍ സാഥി ആപ്പ് വിവാദത്തില്‍ വ്യക്തത വരുത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്നാണ് മന്ത്രി അറിയിച്ചത്. സൈബര്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ്…

    Read More »
  • പരാതികള്‍ തീരുന്നില്ലല്ലോ; രാഹുല്‍ സെല്‍ തുടങ്ങേണ്ടി വരുമോ പോലീസില്‍; മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി; ക്രൂരമായി പീഡിപ്പിച്ചെന്ന് പ്രിയങ്കയ്ക്കും രാഹുല്‍ഗാന്ധിക്കും പരാതി നല്‍കി

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നല്‍കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പോലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇ-മെയില്‍ മുഖേന യുവതി നേതാക്കള്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു.

    Read More »
  • ആകാശം യുദ്ധഭൂമി; വ്യോമാക്രമണങ്ങള്‍ക്ക് കുറവില്ല: ഒരു വര്‍ഷത്തിനിടെ ഇസ്രായില്‍ സിറിയയില്‍ നടത്തിയത് ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍

      ദമാസ്‌കസ് : സിറിയയുടെ ആകാശം യുദ്ധഭൂമിക്ക് സമം. തുടരുന്ന വ്യോമാക്രണങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രായില്‍ സിറിയയില്‍ നടത്തിയത് ആയിരത്തിലേറെ വ്യോമാക്രമണങ്ങളാണ്. മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനത്തിനുശേഷം ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഇസ്രായില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി സിറിയന്‍ വിദേശ മന്ത്രാലയത്തിലെ ഗവേഷകന്‍ ഉബൈദ ഗദ്ബാനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്രായിലിന്റെ ഭാഗത്തുനിന്ന് ഉറപ്പുകളും കടന്നുകയറ്റങ്ങള്‍ നിര്‍ത്തലാക്കലും ഞങ്ങള്‍ ആഗ്രഹിക്കുന്നു. സിറിയയെ ദുര്‍ബലപ്പെടുത്തുകയാണ് ഇസ്രായിലി ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഗദ്ബാന്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ തെക്കന്‍ സിറിയയിലെ ബെയ്ത് ജിനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമത്തിലേക്ക് ഇസ്രായില്‍ സൈനിക പട്രോളിംഗ് നടത്തിയ കടന്നുകയറ്റത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 13 ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് ഗ്രാമത്തില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം ആയിരക്കണക്കിന് സിറിയക്കാര്‍ രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ പ്രധാന ചത്വരങ്ങളില്‍ ഒത്തുകൂടി ഇസ്രായിലി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും സിറിയന്‍ ഐക്യത്തെ പിന്തുണച്ചും…

    Read More »
  • സിപിഎം കോളടിച്ചു; ഇ ഡി – ബിജെപി സ്‌പോണ്‍സേര്‍ഡ് ഗംഭീര പ്രചരണമാമാങ്കം; ഇതിലും നല്ല പ്രചരണം ഇടതുപക്ഷത്തിന് ഇനി സ്വപ്്‌നങ്ങളില്‍ മാത്രം; ഇഡി ഈ പാര്‍ട്ടിയുടെ ഐശ്വര്യം

    തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് സിപിഎമ്മിനു വേണ്ടി കേന്ദ്രനേതാക്കളൊന്നും കേരളത്തിലെത്തിയിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള ഇ.ഡി പാര്‍ട്ടി സിപിഎമ്മിന്റെ വികസപ്രവര്‍ത്തനങ്ങളുടെ പ്രചരണം ഗംഭീരമായി നടത്തി. സിപിഎമ്മിന്റെ കേന്ദ്രനേതാക്കള്‍ വന്ന് കേരളത്തില്‍ പ്രചരണം നടത്തി തൊണ്ടപൊട്ടി പ്രസംഗിക്കുന്നതിനേക്കാള്‍ വേഗത്തിലും എളുപ്പത്തിലും ഇഡി നടത്തിയ പ്രചാരണവേല സിപിഎം കേരളഘടകത്തെ മാത്രമല്ല ദേശീയ ഘടകത്തേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.   കേരളത്തില്‍ സിപിഎം നടത്തിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് സിപിഎമ്മിനേക്കാള്‍ കൃത്യതയിലും വ്യക്തതയിലും ഇഡി തയ്യാറാക്കിയ നോട്ടീസ് തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ സിപിഎം അങ്ങെടുക്കുമോ എന്ന് തോന്നിപ്പിക്കുന്നതാണ്. തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് പറയും പോലെ ഇഡി വള്ളി സിപിഎമ്മിന്റെ കാലില്‍ ചുറ്റിയെന്ന് വേണമെങ്കില്‍ പറയാം. നാട്ടില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തങ്ങള്‍ തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ അത് കള്ളക്കഥയാണെന്നോ പ്രചരണതന്ത്രമാണെന്നോ ജനങ്ങള്‍ കരുതുമായിരുന്നു. എന്നാലിപ്പോള്‍ ബിജെപി ഭരിക്കുന്ന കേന്ദ്രത്തില്‍ നിന്നും വാറോലയുമായെത്തിയ കേന്ദ്രഅന്വേഷണ ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി സിപിഎം കേരളത്തില്‍ നടത്തിയ വികസനപദ്ധതികള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു.   ഇതിലപ്പുറം ഇനിയെന്തുവേണം.…

    Read More »
  • പത്മകുമാറിന് ഇന്ന് നിര്‍ണായകദിനം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനം ഇന്ന്; വിധി പറയുക കൊ്ല്ലം വിജിലന്‍സ് കോടതി

     കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പത്മകുമാറിന് ഇന്ന് നിർണായകദിനം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ ചോദ്യം. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും ആണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ വാദം.എന്നാല്‍ പത്മകുമാറും – ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന…

    Read More »
  • ഗുഡ്ബൈ സനൽ പോറ്റി; അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി അന്തരിച്ചു; വൃക്ക രോഗബാധിതനായി ചികിത്സയിലായിരുന്നു; അന്ത്യം ഇന്ന് പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിൽ 

    കൊച്ചി: അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സനൽ പോറ്റി ഇന്ന് പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു. തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. കളമശ്ശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.

    Read More »
  • വെള്ളം കുടിപ്പിക്കുന്ന കാരണം എന്തായാലും വെള്ളം കുടിക്കാം; രാഹുല്‍ ഈശ്വര്‍ വെള്ളം കുടിച്ച് വിശപ്പകറ്റുന്നു; ജയിലില്‍ രാഹുലിന് വാട്ടര്‍ ഡയറ്റ്; ഉപവാസം മനസ്സ് ശുദ്ധിയാവാന്‍ നല്ലതാണ്

    തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതീരെ പരാതി നല്‍കിയ അതിജീവിതയ്‌ക്കെതിരെ സൈബര്‍ പോസ്റ്റിട്ട കേസില്‍ ജയിലില്‍ ആയ രാഹുല്‍ ഈശ്വര്‍ വെള്ളം മാത്രം കുടിച്ച് ജയിലില്‍ വിശപ്പകറ്റുന്നു. തനിക്കെതിരെ കെട്ടിച്ചമച്ചത് കള്ളക്കേസ് ആണെന്ന് ആരോപിച്ച് ജയിലില്‍ നിരാഹാരം തുടരുകയാണ് രാഹുല്‍ ഈശ്വര്‍.   എന്നാല്‍ വെള്ളം കുടിക്കുന്നുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. വാട്ടര്‍ ഡയറ്റ് ശരീരത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. ഭക്ഷണം ഉപേക്ഷിച്ചുള്ള ഉപവാസം മനസ്സ് ശുദ്ധമാകാന്‍ സഹായിക്കുമെന്ന് പറയാറുണ്ട്. വാ വിട്ട വാക്കുകള്‍ കൊണ്ട് അധിക്ഷേപം നടത്തുന്ന രാഹുല്‍ ഈശ്വറിന് ഇത് ഒരു ഉപവാസ കാലം.     ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച രാഹുല്‍ ഈശ്വര്‍യഇന്നലെ രാത്രി മുതല്‍ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. ജില്ല ജയില്‍ ബി ബ്ലോക്കിലാണ് രാഹുല്‍ ഈശ്വര്‍ കഴിയുന്നത്. അതേസമയം, സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. ഇന്നലെ…

    Read More »
  • ഗംഭീറിനെ ‘മൈന്‍ഡ്’ ചെയ്യാതെ കോലി; ടീമില്‍ അടിമുടി പടലപ്പിണക്കമെന്ന് റിപ്പോര്‍ട്ട്; ഗംഭീറിനെയും അഗാര്‍ക്കറെയും വിളിച്ചുവരുത്തി ബിസിസിഐ; ടീമിന്റെ ടെസ്റ്റ് പതനത്തിനു പിന്നാലെ നിര്‍ണായക തീരുമാനങ്ങള്‍ ഉടനെന്നും റിപ്പോര്‍ട്ട്

    റാഞ്ചി: ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ബാറ്റു കൊണ്ടു മറുപടി നല്‍കിയതിനു പിന്നാലെ ടീമിലെ പടലപ്പിണക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത്. 2027 ലോകകപ്പ് വരെ താരങ്ങള്‍ ടീമില്‍ തുടരുമോ എന്നതു സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. ഇതുള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനമെടുക്കാന്‍ ബിസിസിഐ അടിയന്തര യോഗം ചേരുന്നതായും റിപ്പോര്‍ട്ടുണ്ട്. ടീമിന്റെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറുമായുള്ള ഇരുവരുടെയും ബന്ധം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ഇരുതാരങ്ങളും ഗംഭീറുമായി ചേര്‍ച്ചയിലല്ലെന്നാണു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലിയും രോഹിതും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ബന്ധത്തില്‍ വിള്ളലുകള്‍ വീണതെന്നാണ് സൂചന. ഇരുവരും ടെസ്റ്റില്‍ വിരമിച്ചത് ടീമിന്റെ ഘടനയെ തന്നെ ബാധിച്ചു. ഇതോടെ ടീമിന്റെ പതനവും ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ ഏകദിന മത്സരങ്ങള്‍ക്കിടെ, രോഹിത്തും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും തമ്മിലും അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്റ്റില്‍നിന്നു വിരമിച്ച ശേഷം രോഹിത്തും കോലിയും ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത് ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പര തുടങ്ങിയ…

    Read More »
  • കളങ്കാവലില്‍ ഹീറോ വിനായകന്‍ തന്നെ; മമ്മൂട്ടി വില്ലനും; ഒരു കലക്ക് കലക്കും; തന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടാന്‍ േ്രപക്ഷകര്‍ക്ക് കഴിയില്ലെന്നു മമ്മൂട്ടി; പക്ഷേ ആ കഥാപാത്രത്തെ തിയറ്ററില്‍ ഉപേക്ഷിച്ചു പോകാനും കഴിയില്ല; ആരാധകരുടെ കാത്തിരിപ്പ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

      തിരുവനന്തപുരം : കളങ്കാവല്‍ എന്ന തന്റെ പുതിയ സിനിമയില്‍ ഹീറോയും നായകനും ഒക്കെ വിനായകന്‍ ആണെന്നും താന്‍ സിനിമയിലെ വില്ലന്‍ ആണെന്നും ഒരിക്കല്‍ കൂടി വെളിപ്പെടുത്തി മമ്മൂട്ടി. മമ്മൂക്കയുടെ ആരാധകര്‍ ഏറെയാകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവല്‍ ഈ മാസം അഞ്ചിന് തിയറ്ററുകളില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷ മലയാള സിനിമ ലോകത്തിനുണ്ട്. പുതിയ പരീക്ഷണ ചിത്രങ്ങളില്‍ ധൈര്യപൂര്‍വ്വം അഭിനയിക്കാന്‍ തയ്യാറാക്കുന്ന മമ്മൂട്ടിയുടെ കിടിലന്‍ കഥാപാത്രം ആയിരിക്കും കളങ്കാവല്‍ എന്ന ചിത്രത്തിലേതെന്ന് ആരാധകരും സിനിമ നിരൂപകരും മലയാളം ഫിലിം ഇന്‍ഡസ്ട്രിയും ഒരുപോലെ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കാത്തിരിപ്പുകളുടെയും ഹൈപ്പിന്റെയും മൂര്‍ദ്ധനത്തിലാണ് കളങ്കാവല്‍ റിലീസ് ചെയ്യുന്നത്. കളങ്കാവലില്‍ തന്നെ സംബന്ധിച്ചിടത്തോളം സിനിമയല്ല തന്റ കഥാപാത്രമായിരുന്നു ഏറ്റവും വലിയ പരീക്ഷണമെന്നും മമ്മൂട്ടി പറഞ്ഞു. ഒരുപക്ഷേ തന്റെ കഥാപാത്രത്തെ സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്നും എന്നാലും തിയറ്ററില്‍ ആ കഥാപാത്രത്തെ ഉപേക്ഷിച്ച് പോകാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വില്ലന്‍ ആയിരിക്കും…

    Read More »
Back to top button
error: