Lead News

  • ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല, മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല, കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നത്, രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്, എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല- ദീപിക

    കോട്ടയം: ബിജെപി നേതാവ് പിസി ജോർജിന് ചുട്ട മറുപടിയുമായി ദീപിക ദിനപത്രം മുഖപ്രസം​ഗം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ലെന്ന് ദീപിക ദിനപത്രം മുഖപ്രസംഗത്തിൽ പറയുന്നു. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവർക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ട്. എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക മുഖപ്രസം​ഗത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പിസി ജോർജ് അധിക്ഷേപ പരാമർശം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞുവെന്നാണ് പിസി ജോർജ് ആരോപിച്ചത്. അദ്ദേഹം കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘കാഞ്ഞിരപ്പള്ളി ബിഷപ്പ് ഒരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷേ അയാൾ എന്താണ് ചെയ്തത്. മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന്…

    Read More »
  • നിസ്സഹായനായി ഹേസൽവുഡ്, എങ്ങനെ ചെക്കന്റെ തല്ല് നിർത്തണമെന്നറിയാതെ ഭുവി… 15 കാരന്റെ വെടിക്കെട്ടിൽ നിലവിലെ കൊമ്പന്മാർ വീണു, ആർസിബിക്ക് 6 വിക്കറ്റ് ജയം

    ഗുവാഹത്തി: 15 കാരൻ ചെക്കൻ 22 വാര പിച്ചിൽ കളംനിറഞ്ഞാടിയപ്പോൾ ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് പരാജയത്തിന്റെ കയിപ്പ്. 15കാരൻ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറെലിൻറെയും ബാറ്റിംഗ് വെടിക്കെട്ടിൻറെ കരുത്തിൽ പരാജയമറിയാതെ കുതിച്ച നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. ആദ്യം ബാറ്റ് ചെയ്ത് ആർസിബിയ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വൈഭവ് 26 പന്തിൽ 78 റൺസടിച്ചപ്പോൾ 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെൽ രാജസ്ഥാൻറെ ടോപ് സ്കോററായി. മത്സരത്തിൽ യശസ്വി ജയ്സ്വാൾ (13), ഷിമ്രോൺ ഹെറ്റ്മെയർ (0), ക്യാപ്റ്റൻ റിയാൻ പരാഗ് (3) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ 24 റൺസുമായി രവീന്ദ്ര ജഡേജ വിജയത്തിൽ ജുറെലിന് കൂട്ടായി നിന്നു. ആർസിബിക്കായി ഹേസൽവുഡും ക്രുനാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ ജയത്തോടെ രാജസ്ഥാൻ നാലു കളികളിൽ…

    Read More »
  • ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്!! ശരീരത്തിൽ ഉടനീളം പരുക്ക്, പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ… മരണത്തിൽ ദുരൂഹതയില്ല, പരുക്കുകൾ വീഴ്ചയിൽ സംഭവിച്ചത്- പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    ചിക്കമംഗളൂരു: കർണാടകത്തിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. പരുക്കുകൾ വീഴ്ച്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദർശനം. 10.30 ഓടെ സംസ്കാര ചടങ്ങുകൾ നടത്തും. വീട്ടിലെ പൊതുദർശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവർമഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്കരിക്കുക. കഴിഞ്ഞ ദിവസം കർണാടകത്തിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്.…

    Read More »
  • മോജ്തബയ്ക്കു കീഴില്‍ ഇറാന്‍ നേതൃത്വം തീവ്രവും കര്‍ക്കശവുമാകും; പുതിയ നേതൃത്വത്തില്‍ ഭൂരിഭാഗവും റവല്യൂഷനറി ഗാര്‍ഡുകള്‍; മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ സേന

    ടെല്‍അവീവ്: അയത്തുള്ള ഖമേനിയുടെ കീഴിലുണ്ടായിരുന്ന മുന്‍ ഭരണകൂടത്തേക്കാള്‍ മോജ്തബ ഖമേനിയുടെ കീഴിലുള്ള പുതിയ ഇറാനിയന്‍ നേതൃത്വം വളരെ കൂടുതല്‍ ‘തീവ്രവും കര്‍ക്കശവുമാണെന്ന’ മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്). അമേരിക്കന്‍ – ഇറാനിയന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ഈ പ്രസ്താവനകള്‍ പുറത്തുവരുന്നത്. ‘ഇറാന്റെ പുതിയ നേതൃത്വം അതിന്റെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ തീവ്രമാണ്’ നെസെറ്റ് (Knesset) വിദേശകാര്യ – പ്രതിരോധ സമിതിയുടെ അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ നടന്ന രഹസ്യാന്വേഷണ ബ്രീഫിംഗില്‍ ഐഡിഎഫ് പ്രതിനിധികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പുതിയ നേതൃത്വത്തില്‍ ഭൂരിഭാഗവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (ഐആര്‍ജിസി) നിന്നുള്ളവരാണെന്ന് ഐഡിഎഫ് പറഞ്ഞു. രാജ്യത്തെ മുന്‍ രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ കൂടുതല്‍ പ്രത്യയശാസ്ത്രപരമായ കടുപ്പമുള്ളവരായാണ് ഇവര്‍ പരക്കെ വീക്ഷിക്കപ്പെടുന്നതെന്ന് രണ്ട് ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തലിന് മുമ്പ്, ഇസ്രായേല്‍ വ്യോമസേന ഇറാനിലുടനീളം നൂറുകണക്കിന് ആക്രമണ ദൗത്യങ്ങള്‍ നടത്തിയിരുന്നു. സൈനിക – സര്‍ക്കാര്‍…

    Read More »
  • മുപ്പതോളം വിനോദസഞ്ചാരികളുമായി പോയ ബോട്ട് പാലത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, 10 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു പിന്നിൽ അമിത ഭാരവും അനാസ്ഥയും, യാത്ര ലൈഫ് ജാക്കറ്റില്ലാതെ, അപകടം നടന്നയുടൻ ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

    ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ യമുനാ നദിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പത്തുപേർ മുങ്ങിമരിച്ചി. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലാണ് ദുരന്തം സംഭവിച്ചത്. വൃന്ദാവൻ സന്ദർശിക്കാനെത്തിയ രണ്ട് ബസുകളിലായുള്ള യാത്രാസംഘത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. ഏകദേശം 30-ഓളം തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുഴയ്ക്ക് കുറുകെയുള്ള ഒരു പോണ്ടൂൺ പാലത്തിൽ ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പാലത്തിൽ ഇടിച്ചതിന് പിന്നാലെ ബോട്ട് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട 16–17 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തെത്തുടർന്ന് സൈന്യം, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി, ദേശീയ ദുരന്ത പ്രതികരണ സേനഎന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരുക്കേറ്റവർ എത്രയും വേഗം സുഖം…

    Read More »
  • പാകിസ്താന്‍ വെറും ഡമ്മി; നയതന്ത്ര ഇടപെടല്‍ നടത്തിയത് ചൈന; യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകം; ഇറാനെ ഗൗരവം ബോധ്യപ്പെടുത്തിയതും ചൈനയെന്നു റിപ്പോര്‍ട്ട്‌

    ഇറാനും യു.എസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകളില്‍ നയതന്ത്ര ഇടപെടല്‍ നടത്തിയത് ചൈന. ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ വേദിയാകുമ്പോഴും വെടിനിര്‍ത്തല്‍ പൂര്‍ണതലത്തില്‍ യുദ്ധം അവസാനിപ്പിക്കുമോ എന്നത് ചൈനയുടെ പങ്ക് നിര്‍ണയകമാണെന്നാണ് വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ കരാര്‍ പുറത്തുവന്ന രാത്രിയില്‍ പ്രതീക്ഷകള്‍ അവസാനിക്കുന്ന ഘട്ടത്തില്‍ ചൈന ഇടപെട്ടെന്ന് ചര്‍ച്ചകളെ പറ്റി അറിയുന്ന പാക്ക് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു. ചൈന ഇറാനെ ബന്ധപ്പെട്ട് പ്രാരംഭ വെടിനിര്‍ത്തല്‍ കരാറിന്‍റെ ആവശ്യത്തെ പറ്റി ബോധ്യപ്പെടുത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി 26 തവണയാണ് ഫോണില്‍ ബന്ധപ്പെട്ടത്. സംഘർഷം നിലനിൽക്കുന്ന മേഖലയിൽ ഉടനീളം ചൈനയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സന്ദർശനം നടത്തുകയും നിർണായക ഘട്ടത്തിൽ ഭിന്നതകൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് വിവരം. ഇടക്കാല വെടിനിര്‍ത്തലിന് പിന്നാലെ ആഗോള തലത്തില്‍ പാക്കിസ്ഥാന് ശ്രദ്ധ ലഭിക്കുന്നുണ്ട്. എന്നാല്‍ ചൈനയുടെ ഇടപെടലില്ലാതെ ചര്‍ച്ചയില്‍ ഇത്തരമൊരു മുന്നേറ്റം സാധ്യമാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം, പാക്കിസ്ഥാനില്‍ ഔപചാരിക ചര്‍ച്ചകള്‍…

    Read More »
  • രൂപ ഗുരുതരമായ മൂല്യ തകര്‍ച്ചയിലേക്കോ? പിടിച്ചു നിര്‍ത്താനുള്ള ആര്‍ബിഐ നീക്കം നിക്ഷേപകരെ അകറ്റുമെന്ന് മുന്നറിയിപ്പ്; ബോണ്ട് നിക്ഷേപങ്ങള്‍ വെട്ടിക്കുറച്ചു; ബാങ്കുകള്‍ക്കും വന്‍ നഷ്ടമുണ്ടാകും; പരിഹാരം കാണാന്‍ പുറത്തുനിന്നുള്ള വിദഗ്ധരെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം നിലനിര്‍ത്താന്‍ ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യ നടത്തിയ നീക്കങ്ങള്‍ ആഗോള നിക്ഷേപകരെ അകറ്റിയേക്കുമെന്നു റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധത്തിനിടയില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ, ഓണ്‍ഷോര്‍ (onshore), ഓഫ്ഷോര്‍ (offshore) വിപണികളിലുടനീളം രൂപയുടെ മൂല്യം ഇടിയുമെന്ന് പ്രതീക്ഷിച്ചകൊണ്ടുള്ള നിക്ഷേപങ്ങള്‍ (bearish bets) റദ്ദാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രാദേശിക ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. പെട്ടെന്നുണ്ടായ ഈ നീക്കത്തിന് വ്യക്തമായ വിശദീകരണം ലഭിക്കാത്തത് ബാങ്കുകളെയും നിക്ഷേപകരെയും ആശങ്കയിലാക്കി. ആര്‍.ബി.ഐയുടെ ഉദ്ദേശ്യത്തെക്കുറിച്ചും റിസ്‌ക് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും നിക്ഷേപക സ്ഥാപനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിയെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബാങ്കര്‍മാര്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ വന്നതുമുതല്‍, വ്യാഴാഴ്ചയോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 2 ശതമാനത്തിലധികം ഉയര്‍ന്ന് 92.66 എന്ന നിലയിലെത്തി. എന്നാല്‍, ബാങ്കുകള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിക്കാനിടയുണ്ടെന്ന് ജെഫറീസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍ക് (Jefferies Financial Group Inc.) പറയുന്നു. നഷ്ട സാധ്യത ഒഴിവാക്കാനുള്ള ഹെഡ്ജിംഗ് ചെലവ് (Hedging…

    Read More »
  • യുഡിഎഫിന് 102 സീറ്റ് വരെ; നിരവധി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിച്ച സി.പി. റാഷിദ് പറയുന്നതിന്റെ അടിസ്ഥാനം എന്ത്? പോളിംഗ് ശതമാനവും മേഖലകളും തമ്മില്‍ ബന്ധം

    കോഴിക്കോട്: നിരവധി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിച്ച് ശ്രദ്ധേയമായ വ്യക്തിയാണ് കോഴിക്കോട് സ്വദേശി സി.പി റാഷിദ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി 91-102 സീറ്റുവരെ തൂത്തുവാരുമെന്നാണ് റാഷിദിന്റെ പ്രവചനം. 41.5%- 45% വരെയാണ് യുഡിഎഫിന് റാഷിദ് പ്രവചിക്കുന്ന വോട്ട് ശതമാനം. എല്‍ഡിഎഫിന് 38-48(36.5% – 39.5 % ), എന്‍ഡിഎ 1-3(14%- 17%) എന്നിങ്ങനെയാണ് റാഷിദ് പ്രവചിക്കുന്നത്. എന്താണ് ഈ പ്രവചനത്തിന് അടിസ്ഥാനം? വോട്ട് കണക്കെടുക്കുന്നതിന് എണ്ണത്തേക്കാള്‍ ശതമാന കണക്കാണ് അടിസ്ഥാനമാക്കുന്നതെന്ന് റാഷിദ് പറഞ്ഞു. ശതമാന കണക്ക് പബ്ലിക്ക് മൈന്‍ഡുമായി കണക്ട് ചെയ്തിരിക്കുന്നതാണ്. മാറ്റമുണ്ടെങ്കില്‍ അതില്‍ കാണാനാകുമെന്ന് റാഷിദ് പറയുന്നു. പതിവില്ലാത്ത വിധം ന്യൂനപക്ഷ വോട്ടിന് ശേഷം ഏകീകരണം സംഭവിച്ചു എന്നാണ് യുഡിഎഫിന് അനുകൂലമായി റാഷിദ് കാണുന്ന ഒരു ഘടകം. പോളിങ് ശതമാനവും മേഖലകളും പരിശോധിക്കുമ്പോള്‍ ഇത് കാണാമെന്നും റാഷിദ് പറയുന്നു. ”2001ലെ തിരഞ്ഞെടുപ്പിലാണ് ഇത്തരത്തിലൊരു ഏകീകരണം നടക്കുന്നത്. അതിന് ശേഷമാണ് സിപിഎം നേതൃത്വത്തിലേക്ക് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വരുന്നത്. അവര്‍…

    Read More »
  • ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, മൃതദേഹം കിട്ടിയ സ്ഥലത്തേക്ക് ശ്രീനന്ദ പോയിട്ടില്ല!! പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം

    ബെംഗളൂരു: വിനോദസഞ്ചാരത്തിനിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്ത്. ശ്രീനന്ദയെ കാണാതായ സമയത്തു തന്നെ മൃതദേഹം കണ്ടെത്തിയ സ്ഥലം പോലീസടക്കം പരിശോധിച്ചിരുന്നുവെന്നു വല്യച്ഛൻ ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു. അന്നു നോക്കിയിട്ട് കണ്ടെത്താൻ കഴിയാത്ത മൃതദേഹം ഇപ്പോൾ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. കുട്ടിയെ കാണാതായിട്ടു നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്രയും പഴക്കമില്ല. അതുപോലെ മാണിക്കധാര വെള്ളച്ചാട്ടത്തിൽ നിന്ന് കയറിവരുന്നയിടത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. മൃതദേഹം മറുവശത്തായിരുന്നു. എന്നാൽ ഇവിടേക്ക് ശ്രീനന്ദ പോയിട്ടില്ലെന്നും, കാണാതായത് വ്യൂപോയിന്റിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ കടയുടമയെ പോലീസ് ചോദ്യം ചെയ്തില്ല. പ്രദേശവാസികളിൽനിന്നു വിവരം തേടിയില്ലെന്നും കുടുംബം ആരോപിക്കുന്നു. പാലക്കാട് കടമ്പഴിപ്പുറം കൂത്തറ വീട്ടിൽ രമേഷിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. ചിക്കമഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനാണ് ഈമാസം 4നു പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടെ 40 പേർ അടങ്ങിയ…

    Read More »
  • ബസിന്റെ ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി, ബസിനടിയിൽ കിടന്നു പണിയെടുക്കുകയായിരുന്ന യുവാവിന് ദാരുണാന്ത്യം, യുവാവിനെ പുറത്തെടുത്തത് ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തി!! മറ്റൊരു ജീവനക്കാരന്റെ കാലിനും പരുക്ക്

    കോഴിക്കോട്: നഗരത്തിൽ സരോവരം പാർക്കിനു സമീപം ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ കണ്ടല്ലൂർ പുതിയാവിള മീനത്തിൽ പുതുവൽ വീട്ടിൽ പ്രകാശിന്റെ മകൻ ഗിരിപ്രകാശ് (24) ആണ് മരിച്ചത്. ഉച്ചയ്ക്കു 12 മണിയോടെ അപകടമുണ്ടായത്. കോഴിക്കോട് ദേവാല റൂട്ടിൽ ഓടുന്ന സിഡബ്ല്യുഎംഎസ് എന്ന ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ബസ് ഉയർത്തി നിർത്തിയിരുന്ന ജാക്കി തെന്നി മാറിയതാണ് അപകടത്തിന് ഇടയാക്കിയത്. ബസിനടിയിൽ ഇരുവശത്തുമായി രണ്ട് തൊഴിലാളികൾ കിടന്നുകൊണ്ട് ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണി നടത്തിവരികയായിരുന്നു. പിന്നിലെ ടയറുകൾ ഊരിമാറ്റിയ ശേഷം ജാക്കി ലിവർ ഉപയോഗിച്ചാണ് ബസ് ഉയർത്തി നിർത്തിയിരുന്നത്. ഇതിനിടെ ജാക്കി തെന്നി മാറി ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി അശ്വിൻ എന്നയാളുടെ കാലിനു മുകളിലേക്കും ബസ് വീണു. ഉടൻ തന്നെ മറ്റ് തൊഴിലാളികൾ ഓടിക്കൂടി ബസ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഗിരിപ്രകാശിനെ പുറത്തെടുക്കാൻ ആയില്ല. ജാക്കി ലിവറുകൾ ഉപയോഗിച്ച് ബസിന്റെ വശം ഉയർത്തി അശ്വിനെ ആശുപത്രിയിലേക്ക് മാറ്റി.…

    Read More »
Back to top button
error: