Lead News

  • സുധാകരനു സീറ്റില്ല; സ്വതന്ത്രനാകുമോ എന്ന് ഇന്നറിയാം; കണ്ണൂരില്‍ ടി.ഒ. മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; എറണാകുളത്ത് ദീപ്തിയില്ല, ഷിയാസിനായി സതീശന്റെ ഉഗ്ര സമ്മര്‍ദം; കോന്നിയില്‍ അടൂര്‍ പ്രകാശുമില്ല

    ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. ടി.ഒ.മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് നേതൃത്വം ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. എംപിമാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനം വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരന്‍ അത് മറികടന്ന് കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ഇത്തരത്തില്‍ പ്രതിരോധത്തിലാക്കുന്നത് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്നതാണെന്നും സമീപനം മാറ്റാത്തത് ശരിയല്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. അതേസമയം, സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മല്‍സരിക്കുമോ എന്നതില്‍ സുധാകരന്‍ ഇന്ന് നിലപാട് അറിയിക്കും. പ്രവര്‍ത്തക സമിതി അംഗത്വം സുധാകരന്‍ രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്. പെരുമ്പാവൂര്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അന്തിമ തീരുമാനം കൈക്കൊള്ളും. ഉദുമ, പട്ടാമ്പി, ചടയമംഗലവും ഖര്‍ഗെ തീരുമാനിക്കും. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് തന്നെ മല്‍സരിച്ചേക്കും. കടുത്ത സമ്മര്‍ദമാണ് ഷിയാസിനായി വി.ഡി. സതീശന്‍ ചെലുത്തിയത്. ദീപ്തി മേരി വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ നിലപാട്. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. വാമനപുരത്ത് സുധീര്‍ഷാ പാലോട്,…

    Read More »
  • വാങ്ങാന്‍ ആളില്ല! ഐഡിബിഐ ബാങ്കിന്റെ ഓഹരിയടക്കം വിറ്റു കാശാക്കാനുള്ള മോദിയുടെ നീക്കം പാളുന്നു; സ്വകാര്യവത്കരണത്തിലൂടെ ലക്ഷ്യമിട്ടത് 800 ബില്യണ്‍ രൂപ സമാഹരിക്കാന്‍; പദ്ധതികളെ ബാധിച്ചേക്കും; നിക്ഷേപകരുടെ താത്പര്യം കുറയുന്നത് അപകടം

    ന്യൂഡല്‍ഹി: നിക്ഷേപകരെ കിട്ടാതെ മോദി സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നീക്കങ്ങള്‍ പാളുന്നെന്നു റിപ്പോര്‍ട്ട്. വിവിധ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ സമാഹരിക്കാമെന്നു കരുതിയ വന്‍ തുക ലഭിക്കാതിരിക്കുന്നത് കേന്ദ്രസര്‍ക്കാരിനു വന്‍ തിരിച്ചടിയെന്നും റോയിട്ടേഴസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഡിബിഐ (IDBI) ബാങ്കിന്റെ ഓഹരി വില്‍ക്കാനുള്ള ശ്രമത്തിനുണ്ടായ ഇടിവ് സര്‍ക്കാരിന്റെ പ്രധാന നിക്ഷേപ സമാഹരണ പദ്ധതിക്ക് (divestment programme) ഏറ്റ കനത്ത പ്രഹരമാണെന്ന് രണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി വൈകുന്ന സ്വകാര്യവല്‍ക്കരണ പദ്ധതി ഇപ്പോള്‍ പുതിയ തിരിച്ചടികളാണു നേരിടുന്നത്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (SCI), എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ (HLL Lifecare) തുടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളോടുള്ള താല്‍പ്പര്യം കുറയുന്നതും, സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ വിലയേക്കാള്‍ താഴെ ബിഡുകള്‍ വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഐഡിബിഐ ബാങ്ക് ഓഹരി വില്‍പ്പന പരാജയപ്പെട്ടതും ഇതില്‍ ഉള്‍പ്പെടുന്നു. ടെലികോം, ബാങ്കിംഗ് തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളില്‍ മാത്രം സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് മറ്റ് മിക്ക മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക…

    Read More »
  • താലിബാന്‍ ഒരിക്കലും വിശ്വസിക്കാത്ത പാകിസ്താന്‍: ആയുധങ്ങളും ആശയങ്ങളും ഒന്ന്; പിന്നെന്ത്? ചതിക്കുഴികള്‍ പതിയിരുന്ന അതിസങ്കീര്‍ണ ബന്ധത്തിന്റെ ചുരുളഴിക്കുമ്പോള്‍; ടിടിപിയുടെ ഉദയം മുതല്‍ ഇന്ത്യയുമായുള്ള ബന്ധവും സൈനിക നടപടികളും വരെ

    ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും മേല്‍ താലിബാന്‍ നേടിയ വിജയത്തെയും കാബൂളില്‍ അവര്‍ അധികാരം തിരിച്ചുപിടിച്ചതിനെയും 2024-ല്‍ ആവേശത്തോടെയാണ് പാകിസ്താന്‍ സ്വാഗതം ചെയ്തത്. എന്നാല്‍, അഞ്ചുവര്‍ഷം തികയുന്നതിനു മുമ്പ് താലിബാനും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന ശിലകള്‍ തകര്‍ന്നു. ഇരു രാജ്യങ്ങളും പരസ്യമായ യുദ്ധത്തിലേക്കു നീങ്ങി. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താനെയും (TTP) പാകിസ്ഥാനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന മറ്റ് നിരവധി തീവ്രവാദി ഗ്രൂപ്പുകളെയും താലിബാന്‍ പിന്തുണയ്ക്കുന്നു എന്ന പാകിസ്താന്‍ ആരോപണമാണ് യുദ്ധത്തിന്റെ ഉദ്ഭവം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചതിന്റെ ഉത്തരവാദിത്തവും താലിബാന്റെ മേല്‍ ചുമത്തുന്നു. നിലവില്‍ സജീവമാകുന്നതിനു മുമ്പ്, 2007നും 2014നും ഇടയില്‍ പാകിസ്താനില്‍ ശക്തമായിരുന്ന ഒരു അന്താരാഷ്ട്ര നിരോധിത സംഘടനയാണ് ടിടിപി. അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലുള്ള, പ്രത്യേകിച്ച് താലിബാനും പാകിസ്താന്‍ ഭരണകൂടവും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട ആഴത്തിലുള്ള അവിശ്വാസമാണ് ഈ സംഘര്‍ഷം പ്രതിഫലിപ്പിക്കുന്നത്. കാബൂളില്‍ താലിബാന്‍ തിരിച്ചെത്തിയതിനെ അഫ്ഗാനിസ്ഥാന്റെ ‘അടിമത്തത്തിന്റെ ചങ്ങലകള്‍’ തകരുന്നത് എന്നാണ് ഇസ്ലാമാബാദ് വിശേഷിപ്പിച്ചിരുന്നത്.…

    Read More »
  • ഖമേനി മുതല്‍ ലാരിജാനിവരെ; യുദ്ധത്തില്‍ ഇറാനു നഷ്ടമായത് നേതൃത്വത്തിന്റെ കാതല്‍; ഇതുവരെ കൊല്ലപ്പെട്ട പ്രമുഖര്‍ ഇവര്‍; രാഷ്ട്രീയ നേതൃത്വത്തെയും ഉന്നമിട്ട് ആക്രമണങ്ങള്‍ ഉടന്‍?

    ദുബായ്: ഫെബ്രുവരി 28 മുതല്‍ ഇറാനുനേരെ യുഎസ്-ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി മുതിര്‍ന്ന രാഷ്ട്രീയ-സൈനിക പ്രമുഖര്‍ കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റിലുടനീളം പടര്‍ന്ന ഈ യുദ്ധം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തിന്റെ കാതലിനെയാണ് ബാധിച്ചത്. പ്രത്യാക്രമണമാകട്ടെ, ഊര്‍ജ വിപണികളെയും കപ്പല്‍ ഗതാഗത പാതകളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മില്‍ തമ്മില്‍ ഒമാന്റെ മധ്യസ്ഥതയില്‍ ആണവ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ദശാബ്ദങ്ങളായി നിലനിന്നിരുന്ന നിഴല്‍ യുദ്ധത്തിനും 2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിനും ശേഷം ഇറാനെതിരെ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. കൊല്ലപ്പെട്ട പ്രമുഖ വ്യക്തികള്‍ താഴെ പറയുന്നവരാണ്: പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി: 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന അദ്ദേഹം, അമേരിക്കയോടും ഇസ്രായേലിനോടും കടുത്ത ശത്രുത പുലര്‍ത്തുന്നതോടൊപ്പം ഇസ്ലാമിക് റിപ്പബ്ലിക്കിന്മേല്‍ ശക്തമായ നിയന്ത്രണം സ്ഥാപിച്ചിരുന്നു. ഫെബ്രുവരി 28-ന് ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെ യുഎസ്-ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 86-ാം വയസ്സില്‍ അദ്ദേഹം കൊല്ലപ്പെട്ടു. മുപ്പതിലധികം വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണം…

    Read More »
  • പെരുമ്പാവൂരിൽ പുലിവാല് പിടിച്ച് ട്വന്റി-20!! റോഡ് ഷോയ്ക്ക് ഫ്ലക്സ്, കമാനങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വരെ സജ്ജമാക്കി, ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രിയും, പിന്നെയാണ് അറിയുന്നത് സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ലെന്ന്, റോഡ് ഷോ റദ്ദാക്കി

    പെരുമ്പാവൂർ: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ട്വൻ്റി-20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടർ പട്ടികയിലും ഇവരുടെ പേരില്ലെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ബുധനാഴ്ച പെരുമ്പാവൂർ മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കി. ട്വന്റി-20 റോഡ് ഷോയ്ക്കായി വലിയ രീതിയിലുള്ള ഫ്ലക്സുകളും കമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സജ്ജമാക്കിയിരുന്നു. പിന്നാലെ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന കാര്യം പാർട്ടി അറിയുന്നതുതന്നെ. ഇതോടെ പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്ഥാനാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് റോഡ് ഷോയിൽ പങ്കെടുക്കാത്തതെന്ന് പെരുമ്പാവൂർ എൻഡിഎ വിശദീകരണം നൽകി. സ്ഥാനാർഥിയുടെ അഭാവത്തിൽ റോഡ് ഷോയ്ക്ക് പകരം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി പരിപാടി അവസാനിപ്പിച്ചു. അതേസമയം വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് തള്ളിപ്പോകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ലക്ഷ്മിപ്രിയയ്ക്ക് പകരമായി പെരുമ്പാവൂരിൽ…

    Read More »
  • മുസ്ലിം ലീഗിന് ചേലക്കരയില്‍ മത്സരിക്കാന്‍ ആളില്ല! സ്ഥാനാര്‍ഥികളെ തപ്പി നെട്ടോട്ടം; മുന്‍ കൊണ്ടാഴി പഞ്ചായത്ത് അംഗം ശിവന്‍ വീട്ടിക്കുന്നുമായി ചര്‍ച്ച നടത്തി; കൊണ്ടാഴി ഏറ്റെടുത്ത് ചേലക്കര വിട്ടു നല്‍കിയത് ശ്രീകണ്ഠന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍

    തൃശൂര്‍: മുസ്ലിം ലീഗിനു കൈമാറിയ ചേലക്കര നിയോജക മണ്ഡലത്തില്‍ പൊതുസ്വതന്ത്രനായി കൊണ്ടാഴി മുന്‍ പഞ്ചായത്തംഗം ശിവന്‍ വീട്ടിക്കുന്ന് മത്സരിച്ചേക്കും. യുഡിഎഫും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണു വിവരം. ഇതേ സീറ്റിലേക്കു കോണ്‍ഗ്രസ് നേതാവ് കെ.വി. ദാസനെയടക്കം പരിഗണിച്ചെന്നാണു വിവരം. വര്‍ഷങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലമാണ് ചേലക്കര. വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യയായ കെ.എ. തുളസിക്കു മത്സരിക്കാന്‍ കോങ്ങാട് ഏറ്റെടുത്തതോടെയാണ് ചേലക്കര വിട്ടു നല്‍കേണ്ടി വന്നത്. സംവരണ മണ്ഡലമായ ചേലക്കരയില്‍ ലീഗിനു മത്സരിക്കാന്‍ ആളെക്കിട്ടാത്തത് വന്‍ പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനു പിന്നാലെയാണ് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്. തൃശൂര്‍ ഡിസിസിയുമായി ബന്ധപ്പെട്ടു നിരവധിപ്പേരെ പരിഗണിച്ചെങ്കിലും അവര്‍ കോണി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണു പൊതുസ്വതന്ത്രനെ ഇറക്കാന്‍ തീരുമാനിച്ചത്. ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ചേലക്കര, കെ. രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശത്തോടെയാണ് ഇടതുകോട്ടയായി മാറിയത്. പിന്നീട് യു.ആര്‍. പ്രദീപ് എത്തിയപ്പോഴും മണ്ഡലം എല്‍ഡിഎഫിനെ കൈവിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനപ്രീതിയുണ്ടായിരുന്നിട്ടും മുന്‍ എംപി രമ്യ ഹരിദാസിനു…

    Read More »
  • ഖമനേയിക്ക് ശേഷമുള്ള ‘നമ്പർവൺ ടാർഗറ്റ്’!! ലാറിജാനിയെ വകവരുത്താൻ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം കയ്യിലെടുത്തത് പ്രദേശവാസികളെ… മകളുടെ കാണാൻ വരുന്നുണ്ടെന്ന വിവരം കിട്ടിയതോടെ ആക്രമണം, കൊല്ലപ്പെട്ടവരിൽ മകനും കീഴുദ്യോഗസ്ഥനും അംഗരക്ഷകരും

    ടെഹ്‌റാൻ: ഇറാനിലെ പരമോന്നത സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനിയെ ഇസ്രയേൽ വധിച്ചത് മകളെ കാണാനെത്തിയപ്പോഴെന്ന് റിപ്പോർട്ട്. ലാറിജാനി എവിടെയാണെന്നത് സംബന്ധിച്ച് പ്രദേശവാസികളിൽനിന്ന് തന്നെയാണ് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചതെന്ന് ഒരു ഇസ്രയേലി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട്‌. അലി ലാറിജാനിയെ ഇസ്രയേൽ നോട്ടമിട്ടിട്ട് കുറേയായി. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി അലി ലാറിജാനി വിവിധയിടങ്ങളിലായി താമസം മാറ്റിക്കൊണ്ടിരുന്നു. ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസികളെ വെട്ടിച്ച് ഇത്തരത്തിൽ ഒളിത്താവളങ്ങളിൽ മാറിമാറി കഴിയുന്നതിനിടെയാണ് ചൊവ്വാഴ്ച അദ്ദേഹം മകളുടെ വീട് സന്ദർശിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികളിൽ നിന്ന് വിവരം ലഭിച്ചത്. നേരത്തേ പലതവണ അലി ലാറിജാനി കഴിഞ്ഞിരുന്ന കേന്ദ്രങ്ങളിൽ ഇസ്രയേലി സംഘമെത്തിയെങ്കിലും അതിനുമുൻപെ അദ്ദേഹം അവിടെനിന്ന് കടന്നിരുന്നു. എന്നാൽ, ചൊവ്വാഴ്ച ടെഹ്‌റാനിന്റെ പ്രാന്തപ്രദേശമായ പർദീസിൽ ലാറിജാനി മകളുടെ വീട്ടിലുണ്ടെന്ന് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. തുടർന്ന് മകളുടെ വീട് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ലാറിജാനി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആക്രമണത്തിൽ ലാറിജാനിക്ക് പുറമേ അദ്ദേഹത്തിന്റെ…

    Read More »
  • സന്ദീപ് വാര്യര്‍ക്കെതിരേ പടയൊരുക്കം; മുതിര്‍ന്ന നേതാക്കളെ കാസര്‍ഗോഡ് പരിഗണിക്കണം; പലയിടത്തും പൊട്ടലും ചീറ്റലും; കുട്ടനാട്ടില്‍ വിമതനായി ഡിസിസി വൈസ് പ്രസിഡന്റ്

    തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാരിയരെ പരിഗണിക്കുന്നതിനെതിരെ കാസര്‍കോട് ഡിസിസിയില്‍ കടുത്ത എതിര്‍പ്പ്. ജില്ലയില്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും അവിടെ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണമെന്നും ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ഹക്കീം കുന്നില്‍, ആര്‍ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ളവര്‍ ഡിസിസിയില്‍ അടിയന്തരയോഗം ചേര്‍ന്നു. വിഷയത്തില്‍ കടുത്ത അതൃപ്തി നേതൃത്വത്തെ അറിയിച്ചതായി ഡിസിസി പ്രസിഡന്റ് പറഞ്ഞു. 40 സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പട്ടിക പുറത്തു വരാനിരിക്കെ പലയിടത്തും പൊട്ടലും ചീറ്റലും തുടരുകയാണ്. എല്‍ദോസ് കുന്നപ്പിള്ളിലിന് സീറ്റ് ഉണ്ടാകില്ല. ഉല്ലാസ് തോമസും മനോജ് മൂത്തേടനുമാണ് പരിഗണനയില്‍. കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദ്ദേശിക്കുന്നയാള്‍ സ്ഥാനാര്‍ഥിയാകും. ഭൂരിഭാഗം മണ്ഡലങ്ങളിലും ഒറ്റപേരിലേക്ക് എത്തി എങ്കിലും കായംകുളം അടക്കം ചില മണ്ഡലങ്ങളില്‍ ഇപ്പോഴും ഒന്നിലധികം പേരുണ്ട്. കൊച്ചിയില്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് സ്ഥാനാര്‍ഥിയാകും. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടിലെ…

    Read More »
  • മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണയുത്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കും; സൗദി, യുഎഇ, ഖത്തര്‍ എന്നിവര്‍ക്ക് പുതിയ മുന്നറിയിപ്പ്; ആളുകള്‍ ഒഴിഞ്ഞു പോകണം; അമേരിക്കന്‍ സൈന്യം എവിടെയുണ്ടോ അവിടെയെല്ലാം ആക്രമണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി

    ദുബായ്: സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തര്‍ എന്നിവിടങ്ങളിലെ എണ്ണയുത്പാദന വിതരണ സംവിധാനങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇറാന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ ഇവിടങ്ങളില്‍ ആക്രമണമുണ്ടാകുമെന്നും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ സമ്രെഫ് റിഫൈനറി (Samref Refinery), ജുബൈല്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് (Jubail Petrochemical Complex), യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ് (Al Hons Gas Field), ഖത്തറിലെ മെസൈദ് പെട്രോകെമിക്കല്‍ കോംപ്ലക്‌സ് (Mesaieed Petrochemical Complex), മെസൈദ് ഹോള്‍ഡിംഗ് കമ്പനി (Mesaieed Holding Company), റാസ് ലഫാന്‍ റിഫൈനറി (Ras Laffan Refinery) എന്നിവയെ ലക്ഷ്യം വെച്ചാണ് മുന്നറിയിപ്പ്. ‘ഈ കേന്ദ്രങ്ങള്‍ നേരിട്ടുള്ള ലക്ഷ്യങ്ങളായി മാറിയിരിക്കുന്നു, വരും മണിക്കൂറുകളില്‍ ഇവ ആക്രമിക്കപ്പെടും. അതിനാല്‍, എല്ലാ പൗരന്മാരും താമസക്കാരും ജീവനക്കാരും ഉടനടി ഈ പ്രദേശങ്ങളില്‍ നിന്ന് മാറി സുരക്ഷിതമായ അകലത്തിലേക്ക് താമസം മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’- മുന്നറിയിപ്പില്‍ പറയുന്നു. സൗത്ത് പാഴ്‌സിലെയും (South Pars) അസലൂയയിലെയും…

    Read More »
  • ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിൽനിന്നുള്ള ആദ്യഘട്ട മെഡിക്കൽ സഹായം ഇറാനിലെത്തി. ബുധനാഴ്ചാണ് ഇന്ത്യയിൽനിന്നുള്ള മരുന്നുകളും മറ്റും അടങ്ങിയ മെഡിക്കൽ സാധനങ്ങൾ ഇറാനിലെത്തിയതെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യയിൽനിന്നുള്ള സഹായം ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റിയിൽ എത്തിയതായി ഇന്ത്യയിലെ ഇറാൻ എംബസിയും അറിയിച്ചു. സഹായമെത്തിച്ചതിന് ഇന്ത്യയിലെ ജനങ്ങളോട് ഇറാൻ എംബസി നന്ദിയും അറിയിച്ചു. ഇറാനിലെത്തിയ മെഡിക്കൽ സാമഗ്രികളുടെ ചിത്രങ്ങളും ഇറാൻ എംബസി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുഎസ്-ഇസ്രയേൽ സൈനികനീക്കത്തിന് പിന്നാലെയാണ് ഇറാനിലെ ആരോഗ്യമേഖലയും വൻ പ്രതിസന്ധി നേരിട്ടുതുടങ്ങിയത്. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 1300-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. 7000-ലധികം പേർക്ക് പരിക്കേറ്റു. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങൾക്ക് നേരേയും ആക്രമണമുണ്ടായി. ഇറാനിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലോകാരോഗ്യസംഘടനയും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. അതിനിടെ, ഇറാനിലെ പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ നിലവിൽ ഇത്തരം വെല്ലുവിളികൾ നേരിടാൻ സജ്ജമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ഹനാൻ ബാൽക്കി പറയുന്നത്. Embassy of the…

    Read More »
Back to top button
error: