Lead News
-
ഇറാന്‍ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ച് ഇസ്രയേല്‍, വരും മണിക്കൂറില്‍ പ്രതീക്ഷിക്കാത്ത സൈനിക നീക്കമുണ്ടാകും, ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്ന് ഇസ്രയേൽ കാറ്റ്‌സ്
ടെൽ അവീവ്: ഇറാന്‍ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖത്തീബിനെ വധിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ഇറാൻ അധികൃതർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും മണിക്കൂറുകളിൽ എല്ലാ യുദ്ധമുന്നണികളിലും വലിയ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമെന്നും ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ പ്രമുഖ ഇറാനിയൻ നേതാവാണ് ഇസ്മായിൽ ഖത്തീബ്. ചൊവ്വാഴ്ച ഇറാന്റെ സുരക്ഷാ മേധാവി അലി ലാറിജാനിയെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഗുലാംറെസ സുലൈമാനിയെയും ഇസ്രായേൽ വധിച്ചിരുന്നു. മരങ്ങൾക്കിടയിൽ ഒളിപ്പിച്ച ടെന്റിനുള്ളിൽ കഴിയുമ്പോഴാണ് ഗുലാംറെസ സുലൈമാനിയെ സൈന്യം വധിച്ചത്. ഫെബ്രുവരി 28-ന് അയത്തുള്ള അലി ഖമനേയിയെ വധിച്ചുകൊണ്ട് ആരംഭിച്ച സൈനിക നീക്കത്തിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും ശ്രദ്ധേയനായ നേതാവാണ് ലാറിജാനി. ഇറാന്റെ നേതൃനിരയിൽ ആർക്കും സുരക്ഷിതമായ…
Read More » -
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് യുവതികളുടെ ഫോട്ടോ ശേഖരിച്ചു, പിന്നാലെ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ പ്രചരിപ്പിച്ചു, യുവാവിനെതിരെ പൊലീസ് കേസ്, ദുരുപയോഗം ചെയ്തത് 36ല്‍പ്പരം സ്ത്രീകളുടെ ഫോട്ടോകള്‍
കാസര്‍കോട്: യുവതികളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയണ്ണിക്കു സമീപം താമസക്കാരനായ അനൂപ് എന്നയാള്‍ക്കെതിരെ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യത ഉണ്ടെന്നാണ് സൂചന. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് 36ല്‍പ്പരം യുവതികളുടെ ഫോട്ടോകള്‍ കൈക്കലാക്കിയതെന്നു സംശയിക്കുന്നു. ഇവ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ പോസ്റ്റു ചെയ്യുകയായിരുന്നുവത്രെ. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Read More » -
ഇസ്രയേലി ചാരസംഘടനയില്‍ നിന്ന് പരിശീലനം നേടി, പിന്നാലെ ഇറാനിലെ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളുടെ വിവരങ്ങള്‍ മൊസാദിനു കൈമാറി, കൗറൂഷ് കീവാനിയെ തൂക്കിക്കൊന്ന് ഇറാന്‍
ടെഹ്റാൻ: ഇസ്രയേലിനായി ചാരപ്പണി നടത്തിയതിന് ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി ഇറാൻ. ഇസ്രയേലും അമേരിക്കയുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വധശിക്ഷയാണിത്. രാജ്യത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ഇസ്രയേൽ ചാരസംഘടനയായ മൊസാദിനു കൈമാറി എന്ന കുറ്റത്തിനാണ് ഇയാളെ വധിച്ചത്. കൗറൂഷ് കീവാനി എന്നയാളാണ് വധശിക്ഷയ്ക്ക് വിധേയനായത്. കഴിഞ്ഞ ജൂണിൽ ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തിനിടെയാണ് കൗറൂഷ് കീവാനി പിടിയിലായത്. ആറ് യൂറോപ്യൻ രാജ്യങ്ങളിലും ടെൽ അവീവിലുമായി ഇയാൾ മൊസാദ് ഏജന്റുമാരിൽ നിന്ന് പരിശീലനം നേടിയതായാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പിലാക്കിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തങ്ങളുടെ ആണവ-സൈനിക രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുന്ന ഇസ്രയേൽ ചാരന്മാരെ ഇറാൻ കർശനമായി നിരീക്ഷിച്ചു വരികയാണ്. 2024 ജനുവരിയിലും സമാനമായ രീതിയിൽ മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാലു പേരെ ഇറാൻ തൂക്കിലേറ്റിയിരുന്നു. അതിനിടെ, യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം…
Read More » -
നിരന്തരം കുടുംബ വഴക്ക്, സഹോദരിയെ തിരികെ കൊണ്ടു പോകാനെത്തിയ ഭാര്യാ സഹോദരനെ വീട്ടില്‍ പൂട്ടിയിട്ടു, പിന്നാലെ റെയില്‍വേ സ്റ്റേഷനിലെത്തി ഭാര്യയുമായി കലഹം, 36 കാരിയെ ഓടുന്ന ട്രെയിനിന് മുന്നിലേക്കു വലിച്ചെറിഞ്ഞ് കൊന്ന് ഭര്‍ത്താവ്, പ്രതി പൊലീസ് പിടിയില്‍
മുംബൈ: മകന്റെ മുന്നില്‍വച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈയിലെ മുളുണ്ട് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത(36)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജ്കുമാര്‍ ഗുപ്ത(42)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യനാണ് രാജ്കുമാര്‍. കൊപാതകത്തിനുശേഷം ഒളിവില്‍പോയ രാജ്കുമാറിനെ ഗുജറാത്തിലെ സൂറത്തില്‍ നിന്നാണു റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തത്. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കം നടന്നതായി പുഷ്പയുടെ സഹോദരന്‍ കമലേഷ് ഗുപ്ത പൊലീസിനോട് പറഞ്ഞു. പിന്നാലെ ഭര്‍ത്താവിനെതിരെ പുഷ്പ പൊലീസില്‍ പരാതി നല്‍കി. ദ മ്പതികള്‍ തമ്മിലുള്ള കലഹം അറിഞ്ഞ് സഹോദരിയേയും മകനേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മുംബൈയില്‍ എത്തിയതായിരുന്നു കമലേഷ് ഗുപ്ത. തിരിച്ച് പോകുന്നതിനിടെ മുളുണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ ആര്‍മി ഐഡി കാര്‍ഡ് മറന്നുവച്ച കാര്യം കമലേഷ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് സഹോദരിയേയും മക്കളേയും സ്‌റ്റേഷനിലിരുത്തി കാര്‍ഡ് എടുക്കാന്‍ രാജ്കുമാറിന്റെ വീട്ടില്‍ പോയ കമലേഷിനെ രാജ്കുമാര്‍ വീട്ടില്‍ പൂട്ടിയിട്ടു. പിന്നാലെ…
Read More » -
ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കൊപ്പം നില്‍ക്കും, നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്, ഇപ്പോഴാണ് സമയമായത്,ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ധിഖുമെല്ലാം തനിക്കുവേണ്ടി പ്രചരണത്തിനിറങ്ങണമെന്നാണ് ആഗ്രഹം- ലക്ഷ്മി പ്രിയ
എറണാകുളം: തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പറ്റി തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ. പെരുമ്പാവൂരിലാണ് ലക്ഷ്മി ജനവിധി തേടാൻ ഇറങ്ങുന്നത്. പെരുമ്പാവൂരിന്റെ ഓരോ സ്പന്ദനവും തനിക്കറിയാമെന്നും മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് സാധിക്കുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മാറ്റമുണ്ടാകില്ലെന്ന് താരം വ്യക്തമാക്കി. ബി.ജെ.പി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും താരം കൂട്ടിച്ചേർത്തു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ തിരഞ്ഞെടുപ്പിൽ എ.ബി.വി.പി സ്ഥാനാർഥിയായെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. ‘നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബി.ജെ.പി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. മാത്രമല്ല മത്സരിക്കാന്‍ സമയമായിട്ടില്ലായിരുന്നു. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം. ജനങ്ങള്‍ക്ക് അവരുടെ മനസിലുള്ള കാര്യങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യങ്ങള്‍ എന്നുള്ളത് എന്നോട് പങ്കുവെക്കാന്‍ കഴിയണം. ഞാന്‍ അത്രയും ഫ്രീയായി അവരോട് ഇടപെടണം.…
Read More » -
‘ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ അവസാനം വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…’ രാജ്യസഭയാകെ ചിരിപടർത്തി മല്ലികാർജുൻ ഖാർഗെ; പ്രധാനമന്ത്രിയ്ക്കും അടക്കാനായില്ല
ന്യൂഡൽഹി: സാധാരണയായി ബഹളങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാകാറുള്ള രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ചിരി പടർത്തി കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് വേളയിൽ ഖാർഗെ നടത്തിയ നർമ്മം കലർന്ന പരാമർശങ്ങൾ സഭയിലുടനീളം ചിരി പടർത്തി. തന്റെ സഭാകാലഘട്ടം അദ്ദേഹം വികാരാധീനനായി ഓർത്തെടുത്തു. ശരദ് പവാർ, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ മുതിർന്ന നേതാക്കളുടെ കാലാവധി അവസാനിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെക്കുറിച്ചുള്ള ഖാർഗെയുടെ പരാമർശമാണ് സഭയെ ഒന്നടങ്കം ചിരിപ്പിച്ചത്. 54 വർഷത്തെ ദീർഘകാല പരിചയം തങ്ങൾ തമ്മിലുണ്ടെന്ന് പറഞ്ഞ ഖാർഗെ, ദേവഗൗഡയുടെ രാഷ്ട്രീയ മാറ്റത്തെ രസകരമായി അവതരിപ്പിച്ചു. ‘അദ്ദേഹം ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ അവസാനം വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്’ എന്ന ഖാർഗെയുടെ വാക്കുകൾ കേട്ട് സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. 1996ൽ കോൺഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ ദേവഗൗഡ പിന്നീട് ബിജെപിയുമായി സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ…
Read More » -
സമ്മത പത്രം റിട്ടേണിംഗ് ഓഫീസറുടെ മുന്നിൽ വെച്ച് ഒപ്പിടണമെന്ന നിബന്ധന തെറ്റിച്ചു, യൂണിയൻ ഭാരവാഹികളായ അഞ്ച് എസ്എഫ്ഐക്കാരുടെ വിജയം അസാധുവാക്കി ഹൈക്കോടതി
കൊച്ചി: സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ അങ്കമാലി സെന്ററിലെ കോളേജ് യൂണിയൻ ഭാരവാഹികളായ അഞ്ച് എസ്എഫ്ഐക്കാരുടെ വിജയം ഹൈക്കോടതി അസാധുവാക്കി. ശാന്തി കൃഷ്ണൻ എസ്. എം, ശ്രീന്ദിനി കെ, അഫ്സാന എം ഷാഹുൽ, അരവിന്ദ് വി, വിഷ്ണുപ്രിയ എസ് എന്നിവരുടെ വിജയമാണ് അസാധുവാക്കിയത്. റിട്ടേണിംഗ് ഓഫീസർ എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ നിരസിച്ചതിനെ തുടർന്ന് ലിങ്ദോ കമ്മറ്റി പ്രകാരമുള്ള ഗ്രീവൻസ് റിഡ്രസൽ സെല്ലിനെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. നോമിനേഷനോടൊപ്പമുള്ള സമ്മത പത്രം റിട്ടേണിംഗ് ഓഫീസറുടെ മുന്നിൽ വെച്ച് ഒപ്പിടണമെന്ന നിബന്ധന തെറ്റിച്ചതാണ് കാരണമെന്ന വസ്തുതകൾ മറച്ച് സൂക്ഷ്മ പരിശോധനയ്ക്ക് ഹാജരാവാത്തതാണ് കാരണമെന്ന് ആരോപിച്ച് ഹൈക്കോടതി സിംഗിൾ ബഞ്ചിൽ നിന്ന് ഇടക്കാല ഉത്തരവ് വാങ്ങി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. കെ എസ് യുവിനെയും കോളേജിനെയും സിംഗിൾ ബഞ്ച് കേട്ടിരുന്നില്ല. വസ്തുതകൾ മറച്ചു വെച്ചത് വാദത്തിൽ തെളിഞ്ഞതോടെയാണ് ഡിവിഷൻ ബഞ്ച് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്. അതുവഴി എസ് എഫ് ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ…
Read More » -
ട്രംപ് രണ്ടും കല്പിച്ചുതന്നെ; അമേരിക്കയുടെ കരുത്തുറ്റ ആക്രമണ കപ്പൽ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലേയ്ക്ക്; 2,200 സൈനികരും! ഹോർമൂസ് കടലിടുക്കോ ലക്ഷ്യം?
വാഷിങ്ടൺ: അമേരിക്കൻ നാവികസേനയുടെ അത്യാധുനീക ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി (LHA-7) പശ്ചിമേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിൽ എത്തിയതായി റിപ്പോർട്ടുകൾ. മാരിടൈം ട്രാക്കിങ് വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ച രാവിലെയാണ് കപ്പൽ ഈ മേഖലയിൽ എത്തിയത്. കനത്ത കപ്പൽ ഗതാഗതമുള്ള സിംഗപ്പൂർ തീരത്ത് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനായി എഐഎസ് ട്രാൻസ്‌പോണ്ടറുകൾ ഓൺ ചെയ്തുകൊണ്ടാണ് കപ്പൽ നിലവിൽ സഞ്ചരിക്കുന്നത്. സാധാരണയായി നാവിക കപ്പലുകൾ ഇത്തരം ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്താണ് സഞ്ചരിക്കാറുള്ളത്. ഒക്കിനാവ ആസ്ഥാനമായുള്ള മുപ്പത്തിയൊന്നാം മറൈൻ എക്സ്‌പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികരെയാണ് ട്രിപ്പോളി പശ്ചിമേഷ്യയിലേക്ക് എത്തിക്കുന്നതെന്നാണ് വിവരം. പെന്റഗണിന്റെ പ്രത്യേക ഉത്തരവിനെത്തുടർന്നാണ് ഈ ദ്രുതകർമ്മ സേന വിന്യസിക്കപ്പെട്ടിരിക്കുന്നത്. യുദ്ധത്തെ തുടർന്ന് ഇറാൻ നിയന്ത്രണമേർപ്പെടുത്തിയ ഹോർമുസിൽ സൈനിക നടപടിക്ക് യുഎസ് തയ്യാറെടുക്കുന്നതിനിടെയാണിത്. ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാഗമായി നിലവിൽ തന്നെ ഏകദേശം 50,000 അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സൈനികരെ മിഡിൽ ഈസ്റ്റിൽ കൃത്യമായി എവിടെയാണ്…
Read More » -
‘പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കും; എംപിമാർ മത്സരിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്ത് അറിയിക്കും, അനാവശ്യ വിവാദങ്ങളുണ്ടാക്കരുത് ‘ – വിഡി സതീശൻ
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആകെയുള്ള 140 സീറ്റുകളിൽ 92 എണ്ണത്തിൽ കോൺഗ്രസ് സ്വന്തം ചിഹ്നത്തിൽ മത്സരിക്കുകയും 3 സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി നാല് സീറ്റുകളിലും ജനവിധി തേടും. ഒരു സീറ്റിൽ ആർഎസ്പി സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കും. ചില മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകിയതെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. പോക്കറ്റിൽ നിന്ന് ലിസ്റ്റെടുത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് പോലെയല്ല, എല്ലാവരും കൂടിയാലോചിച്ചാണ് ഞങ്ങൾ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചത്. ഒരു അലോസരവുമില്ലാതെ ഘടക കക്ഷികളെല്ലാം കോൺഗ്രസിനൊപ്പമുണ്ട്, സിപിഎമ്മിൽ അങ്ങനെയാണോ?യെന്നും വിഡി സതീശൻ . സീറ്റ് വിഭജനത്തിൽ ഘടകകക്ഷികൾ തമ്മിൽ നിർണ്ണായകമായ വെച്ചുമാറ്റങ്ങളും ഇക്കുറി ഉണ്ടായിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകി.…
Read More » -
ലളിതമായ പ്രചാരണ രീതിയായിരിക്കും താന്‍ പിന്തുടരുക, ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകുന്നത്, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്, ജയിച്ചാല്‍ അദ്ദേഹത്തെ പാലക്കാട് എത്തിക്കും- രമേശ് പിഷാരടി
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരരംഗത്തിറങ്ങുന്ന ആത്മവിശ്വാസത്തിലാണ് രമേശ് പിഷാരടി. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താൻ പോരാട്ടത്തിനിറങ്ങുന്നതെന്ന് പിഷാരടി വ്യക്തമാക്കി. പ്രചാരണത്തിന് ആരെയും നിർബന്ധിക്കില്ലെങ്കിലും താൻ വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് മണ്ഡലത്തിൽ എത്തിക്കുമെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പുനൽകി. പാർട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. കുറഞ്ഞ സമയമേ മുന്നിലുള്ളൂ എങ്കിലും ജനങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് തീരുമാനം. മണ്ഡലത്തിൽ തന്നെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്തത് പ്രചാരണത്തിൽ ഗുണകരമാകുമെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് നടത്തിയത്. ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും ആരംഭിച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായിരിക്കും തന്റെ ലക്ഷ്യമെന്നും പിഷാരടി കൂട്ടിചേർത്തു. രാഷ്ട്രീയത്തിൽ വിവാദങ്ങൾ സ്വാഭാവികമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണ്. രാഹുൽ മണ്ഡലത്തിൽ നടപ്പിലാക്കിയ കാരുണ്യ പ്രവർത്തനങ്ങൾ വിസ്മരിക്കാനാവില്ല. ഒന്നര വർഷത്തിനിടെ 13 വീടുകൾ നിർമിച്ച് നൽകിയ രാഹുലിന്റെ മാതൃകാപരമായ…
Read More »