Breaking News

  • വ്യാജ ബിരുദ കേസ്: സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു, ശിവശങ്കര്‍ സാക്ഷി പട്ടികയില്‍ പോലുമില്ല

    തിരുവനന്തപുരം: വ്യാജ ബിരുദം സംബന്ധിച്ച കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് അന്വേഷണം നടത്തിയ കണ്‍ടോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിന്‍ ദാസും മാത്രമാണ് പ്രതികള്‍. സ്വപ്നക്ക് ജോലി കൊടുത്തതിന്റെ പേരില്‍ നേരത്തെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത എം. ശിവശങ്കറിനെ പൂര്‍ണ്ണമായും വെള്ളപൂശിയാണ് കുറ്റപത്രം. ശിവശങ്കറിനെ സാക്ഷി പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. എഫ്.ഐ.ആറില്‍ ഉണ്ടായിരുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, വിഷന്‍ ടെക്‌നോളജി എന്നിവരെയും ഒഴിവാക്കി. വ്യാജ നിയമനം ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിനെയും കണ്‍സള്‍ട്ടന്‍സികളെയും രക്ഷപ്പെടുത്തിയാണ് കുറ്റപത്രം. മുംബൈ ആസ്ഥമായ ബാബ സാഹിബ് അംബേക്കര്‍ സര്‍വ്വകലാശാലയുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. ശിവശങ്കറിന്റെ അറിവോടെയാണ് നിയമനമെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ പൊലീസ് പരിശോധിച്ചില്ല. വ്യാജ ബിരുദം നല്‍കിയാണ് ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാര്‍ക്കല്‍ സ്വപ്ന നിയമനം നേടിയത്.

    Read More »
  • തിരുവനന്തപുരം മ്യൂസിയം പീഡനക്കേസ്: പ്രതിയെ തിരിച്ചറിഞ്ഞു, വീടുകളില്‍ കയറിയതും ഇയാള്‍

    തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവന്‍കോണത്ത് വീടുകളില്‍ കയറിയും ഇതേ ആള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു സംഭവങ്ങളിലും ഉള്‍പ്പെട്ടത് ഒരേ ആള്‍ തന്നെയാണെന്ന് വ്യക്തമായത്. പോലീസിന് വലിയ നാണക്കേടായി മാറിയ സംഭവം നടന്ന് ഏഴാം ദിവസമാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനു മുന്‍പായിരുന്നു വനിതാ ഡോക്ടര്‍ക്കു നേരെ ആക്രമണം. കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിന് ഇരയായ വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ഇതേ വാഹനത്തില്‍ ടെന്നിസ് ക്ലബ്ബിനു സമീപം ഇയാള്‍ എത്തിയതായി പോലീസിനു ലഭിച്ച വിവരമാണ് നിര്‍ണായകമായത്. പ്രതി എവിടുത്തുകാരനാണെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പ്രതിയെന്നു സംശയിക്കുന്നയാള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. മ്യൂസിയം പരിസരത്ത് ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാളും കുറവന്‍കോണത്തു വീടുകളില്‍…

    Read More »
  • എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കാമോ അതൊക്കെ ഉണ്ടാക്കി അവകാശങ്ങള്‍ നേടിയെടുക്കുന്നതാണ് അവരുടെ രീതി, യാക്കോബായക്കാര്‍ക്കെതിരേ ശ്രീലേഖ ഐ.പി.എസിന്റെ യൂട്യൂബ് വീഡിയോ വിവാദമാവുന്നു

    തിരുവനന്തപുരം : തൃക്കുന്നത്ത് സെമിനാരിയെ ചൊല്ലി രണ്ട് ക്രിസ്തീയ സഭകള്‍ തമ്മിലുള്ള പോരാട്ടം കോടതിയിലും തെരുവിലും ഏറെ നാള്‍ തുടര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ തനിക്കുണ്ടായ അനുഭവം ഓര്‍ത്തെടുക്കുകയാണ് റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖ. 2005 ല്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയായി ജോലി ചെയ്ത സമയത്ത് ആരാധനാലയം പിടിച്ചെടുക്കാന്‍ യാക്കോബായ വിഭാഗം നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തുന്നത്. പൊടുന്നനെ ഒരു ദിവസം പള്ളിക്കുള്ളില്‍ പ്രവേശിച്ച യാക്കോബായ വിഭാഗക്കാരെ പിരിച്ചു വിടാന്‍ പോലീസ് ബലം പ്രയോഗിക്കേണ്ടി വന്ന അനുഭവമാണ് ശ്രീലേഖ വിവരിക്കുന്നത്. പള്ളി വളപ്പില്‍ നിന്നും പോലീസിന് നേരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. അവര്‍ ഒഴിഞ്ഞ ബിയര്‍ക്കുപ്പികളും മദ്യക്കുപ്പികളും പുറത്തേക്ക് വലിച്ചെറിഞ്ഞു. യാക്കോബായ വിഭാഗത്തെ കുറിച്ച് തനിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ചും ശ്രീലേഖ വെളിപ്പെടുത്തുന്നുണ്ട്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കാമോ അതൊക്കെ ഉണ്ടാക്കി, വാര്‍ത്താ പ്രാധാന്യം നേടി അവകാശങ്ങള്‍ നേടിയെടുക്കുന്ന രീതിയാണ് യാക്കോബായ വിഭാഗം സ്വീകരിക്കുന്നതെന്നായിരുന്നു അത്. പ്രസ്താവനയ്ക്കെതിരേ സമൂഹമാദ്ധ്യമങ്ങളിലടക്കം…

    Read More »
  • ഇലന്തൂര്‍ നരബലി: ഡി.എന്‍.എ ഫലം പുറത്ത്, കൊല്ലപ്പെട്ടതില്‍ ഒരാള്‍ പത്മയെന്ന് സ്ഥിരീകരണം

    കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിനി പത്മയെന്ന് സ്ഥിരീകരണം. ഇലന്തൂരില്‍നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളില്‍ ചിലതിന്റെ ചൊവ്വാഴ്ച പുറത്തുവന്ന ഡി.എന്‍.എ. പരിശോധനഫലത്തിലാണ് കൊല്ലപ്പെട്ടത് പത്മയാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, കണ്ടെടുത്ത മുഴുവന്‍ മൃതദേഹാവശിഷ്ടങ്ങളുടെയും ഡി.എന്‍.എ. പരിശോധന പൂര്‍ത്തിയാക്കാനുണ്ടെന്നും ഇതിനുശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. പത്മയെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷമാണ് പ്രതികള്‍ കുഴിച്ചിട്ടിരുന്നത്. ഇവയെല്ലാം ഇലന്തൂരിലെ വീട്ടുവളപ്പില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് ഓരോ അവശിഷ്ടങ്ങളില്‍നിന്നും ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ചിലതിന്റെ ഫലമാണ് ചൊവ്വാഴ്ച പുറത്തുവന്നത്. അതേസമയം, പത്മയുടെ മൃതദേഹം വിട്ടുകിട്ടാനായി മകന്‍ അടക്കമുള്ളവര്‍ ഇപ്പോഴും കൊച്ചിയില്‍ തുടരുകയാണ്. മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതിനെതിരേ രണ്ടുതവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും കേസിന്റെ പുറകെ നടന്നതിനാല്‍ ജോലി വരെ നഷ്ടമായെന്നും പത്മയുടെ മകന്‍ സെല്‍വരാജ് പറഞ്ഞിരുന്നു. കൊച്ചിയില്‍ ഇത്രയും ദിവസം താമസിക്കുന്നതിന് ഒരുപാട് തുക ചെലവായി. മൃതദേഹം എന്നു വിട്ടുകിട്ടുമെന്നോ എപ്പോള്‍…

    Read More »
  • അണുനാശിനി കുടിച്ച് ആത്മഹത്യാശ്രമം: ഗ്രീഷ്മക്കെതിരേ കേസെടുത്തു; അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് ഇന്ന്

    തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്കെതിരേ ആത്മഹത്യ ശ്രമത്തിന് പോലീസ് കേസെടുത്തു. നെടുമങ്ങാട് പോലീസ് ആണ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഛര്‍ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ അപകടനില തരണം ചെയ്യുകയായിരുന്നു. ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റിയേക്കും. ഗ്രീഷ്മയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ പോലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കും. അതേസമയം, ഷാരോണ്‍രാജ് കൊലക്കേസില്‍ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെ പ്രതി ചേര്‍ത്തത്. അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യം ചെയ്യും. ഇവര്‍ക്കും തെളിവ് നശിപ്പിച്ചതില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഗ്രീഷ്മയുടെ അമ്മയെ പോലീസ് എസ്.പി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. അമ്മയെയും അമ്മാവനെയും ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുത്തേക്കും.…

    Read More »
  • പീഡനക്കേസുകളിലെ ‘രണ്ടുവിരല്‍ പരിശോധന’ വേണ്ട: സുപ്രീംകോടതി

    ന്യൂഡല്‍ഹി: ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികളെ ‘രണ്ടുവിരല്‍’ പരിശോധനയ്ക്ക് വിധേയമാക്കുന്നതു നിരോധിച്ച് സുപ്രീം കോടതി. ഇത്തരം പരിശോധനകള്‍ ആരെങ്കിലും നടത്തിയാല്‍ അവരെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ‘രണ്ടു വിരല്‍’ പരിശോധന അശാസ്ത്രീയവും അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. അതിജീവിതയുടെ ലൈംഗിക ചരിത്രവുമായി ബന്ധപ്പെട്ട തെളിവുകള്‍ കേസില്‍ പ്രധാനപ്പെട്ടതല്ല. ഇന്നും ഈ പരിശോധനകള്‍ തുടരുന്നത് തികച്ചും ഖേദകരമാണ്’ ഒരു കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ‘രണ്ടു വിരല്‍’ പരിശോധന നടത്തുന്നവരെ പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണക്കാക്കുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞു. മെഡിക്കല്‍ കോളജുകളിലെ പാഠഭാഗങ്ങളില്‍നിന്ന് ‘രണ്ടു വിരല്‍’ പരിശോധനയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. രണ്ടു വിരല്‍ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് 2013 ല്‍ ത്തന്നെ സുപ്രീ കോടതി വ്യക്തമാക്കിയതാണ്. ഈ പരിശോധന പാടില്ലെന്നും ഇതില്‍…

    Read More »
  • ആര്‍.എസ്.പി നേതാവ് ടി.ജെ.ചന്ദ്രചൂഡന്‍ അന്തരിച്ചു

    തിരുവനന്തപുരം: ആര്‍.എസ്.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ (82) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. 1940 ഏപ്രില്‍ 20 ന് തിരുവനന്തപുരം ജില്ലയില്‍ ജനിച്ച ചന്ദ്രചൂഡന്‍ ബി.എ, എം.എ പരീക്ഷകള്‍ റാങ്കോടെ പാസായി. ആര്‍.എസ്.പി വിദ്യാര്‍ഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കെ. ബാലകൃഷ്ണന്റെ കൗമുദിയില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായിരുന്നു. 1975 ല്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ചന്ദ്രചൂഡന്‍ 99 ല്‍ സംസ്ഥാന സെക്രട്ടറിയായി. 2008 ലാണ് ദേശീയ ജനറല്‍ സെക്രട്ടറിയായത്. 2018 വരെ ആ ചുമതലയില്‍ തുടര്‍ന്നു. നിലവില്‍ ആര്‍.എസ്.പി സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായിരുന്നു.  

    Read More »
  • ഷാരോണ്‍ വധം: പോലീസ് സ്റ്റേഷനില്‍ അണുനാശിനി കുടിച്ച് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം

    തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.  

    Read More »
  • വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ വിദേശ ഗൂഢലോചന? മന്ത്രിയുടെ സഹോദരനായ സമരസമിതി നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടിലെ 11 കോടിയില്‍ അന്വേഷണം

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ വന്‍ഗൂഢാലോചന നടക്കുന്നുവെന്നു സൂചന. ഇതേതുടര്‍ന്ന് തുറമുഖ വിരുദ്ധസമരസമിതിയിലെ നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുകയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. ഇതില്‍ ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് പ്രധാനമായും പരിശോധന. ഇത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം. സമരസമിതി നേതാവ് എ.ജെ വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അഞ്ചുവര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയന്‍ എന്ന എ.ജെ വിജയന്‍. 2017 മുതല്‍ അക്കൗണ്ടിലേക്ക് എത്തിയ വിദേശ പണത്തേ സംബന്ധിച്ചാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണം. വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചതായി പ്രാഥമിക സൂചനയുണ്ട്. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഇതര സന്നദ്ധ സംഘടനകള്‍ക്ക് ലഭിച്ചിരുന്ന ഫണ്ടിന്റെ ഒരു വിഹിതവും മറ്റുകാര്യങ്ങള്‍ക്ക് കൈമാറിയിരുന്നതായി ഐ.ബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും ക്യാമ്പ് ചെയ്ത് വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. എ.ജെ…

    Read More »
  • കോതമംഗലത്ത് സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ റൂമില്‍ വില്‍പ്പനയ്ക്കുള്ള കഞ്ചാവ്; അഞ്ചു പേര്‍ പിടിയില്‍

    കൊച്ചി: കോതമംഗലത്ത് സ്വകാര്യ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ റൂമില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. വില്പനക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കായിരുന്നു കോതമംഗലം എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവരെത്തിയ വാഹനങ്ങളും പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ടയുടനെ സ്‌കൂളിന്റെ സെക്യൂരിറ്റി ഉള്‍പ്പെടെ മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീര്‍ കുത്തു കുഴി സ്വദേശി ഹരികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന് വിളിക്കുന്ന യാസീന്‍, സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജു, ബിജു എന്നിവര്‍ക്കായി അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.    

    Read More »
Back to top button
error: