Breaking News

  • ”പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിയാതെ ആണെങ്കില്‍ മന്ത്രിയെ പുറത്താക്കണം”

    കോഴിക്കോട്: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതിനുള്ള ധൈര്യമുണ്ടോ? ഇപ്പോള്‍ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ട്. യു.ഡി.എഫും കോണ്‍ഗ്രസും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരേ സമരം ചെയ്യുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യോഗം വിളിച്ച് ചേര്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. കഴിഞ്ഞ ദശാബ്ദക്കാലത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശൂന്യതയില്‍ നിന്നുണ്ടാക്കിയ വാര്‍ത്തയാണ് ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി അധ്യക്ഷനെതിരെ വന്നത്.…

    Read More »
  • ഗുജറാത്ത് വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും അഞ്ചിനും, വോട്ടെണ്ണല്‍ എട്ടിന്

    ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രണ്ടു ഘട്ടമായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഡിസംബര്‍ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ രാജിവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തില്‍ കാല്‍നൂറ്റാണ്ടായി ബി.ജെ.പിയാണ് അധികാരത്തിലെങ്കിലും, തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു സംഭവിച്ച മോര്‍ബി തൂക്കുപാല ദുരന്തം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അഴിമതയും കെടുകാര്യസ്ഥതയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷവും സജീവമാണ്. ആകെ 182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 92 സീറ്റുകള്‍. 2017 ലെ വാശിയേറിയ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 99 സീറ്റുകളും കോണ്‍ഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. മറ്റുപാര്‍ട്ടികള്‍ക്ക് ആറു സീറ്റുകളും ലഭിച്ചു. തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ പലപ്പോഴായി ബി.ജെ.പിയിലേക്കു ചേക്കേറിയതോടെ നിലവില്‍ ബി.ജെ.പിക്ക് 111 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിന് 62 സീറ്റുകളും മറ്റുള്ളവര്‍ക്ക്…

    Read More »
  • രാജ്ഭവന്‍ രാഷ്ട്രീയ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍

    ന്യൂഡല്‍ഹി: രാജ്ഭവന്‍ രാഷ്ട്രീയ നിയമനം നടത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ ഗവര്‍ണര്‍ പദം രാജിവെക്കാന്‍ തയ്യാറാണെന്നും മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറുണ്ടോയെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഗവര്‍ണറുടെ സമാന്തര ഭരണമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. ഏത് ഭരണത്തിലാണ് താന്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പറഞ്ഞ ഗവര്‍ണര്‍ ഒരിക്കലും താന്‍ അധികാരം മറികടന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സ്ഥാനത്തിന്റെ വില തിരിച്ചറിഞ്ഞുവേണം വിഷയങ്ങളോട് പ്രതികരിക്കാനെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. രാജി വയ്ക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ വി.സിമാര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും വിശദീകരണം കിട്ടിയിട്ടില്ല. വിശദീകരണം നല്‍കാന്‍ ഈ മാസം എഴു വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കിയതിനെതിരെ വി.സിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമപരമല്ലാതെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചെങ്കില്‍ കോടതി നടപടിയെടുക്കട്ടെ. ചാന്‍സലര്‍ പദവി ഒഴിയാന്‍ മുഖ്യമന്ത്രിയോട് സന്നദ്ധത അറിയിച്ചിരുന്നു. തന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച…

    Read More »
  • മധുക്കേസില്‍ അസാധാരണ നടപടി; മജിസ്ട്രേറ്റിനെ വിസ്തരിക്കും

    പാലക്കാട്: അട്ടപ്പാടി മധുക്കേസില്‍ മജിസ്ട്രേറ്റിനെ വിസ്തരിക്കാന്‍ അനുമതി. പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് കോടതിയുടെ അസാധരണ ഉത്തരവ്. പ്രത്യേക ജില്ല കോടതിയിലെ മജിസ്ട്രേറ്റ് എന്‍ രമേശനെ വിസ്തരിക്കാനാണ് ഉത്തരവ്. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണണെന്നും കോടതി നിര്‍ദേശിച്ചു. ഒറ്റപ്പാലം മുന്‍ സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിനെയും വിസ്തരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മധു കൊല്ലപ്പെട്ട സമയത്ത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയത് രമേശനായിരുന്നു. നീതിന്യായ ചരിത്രത്തിലെ അത്യപൂര്‍വമായ വിധിയാണ് മണ്ണാര്‍ക്കാട് കോടതിയുടെത്.    

    Read More »
  • സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെങ്കില്‍ ഇടപെടും: ഗവര്‍ണര്‍

    ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏതു തരത്തിലുള്ള ഇടപെടലാണ് നടത്താന്‍ പോകുന്നതെന്ന് ഈ ഘട്ടത്തില്‍ പറയുന്നില്ലെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങള്‍ പഠിക്കുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. നാളെ കേരളത്തിലേക്കു മടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും ഗവര്‍ണര്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കി. മന്ത്രിമാരും സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധം കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആരാണ് സ്വപ്ന സുരേഷിനെ ഹില്‍സ്റ്റേഷനിലേക്കു കൂടെച്ചെല്ലാന്‍ വിളിച്ചതെന്നു ഗവര്‍ണര്‍ ചോദിച്ചു. സ്വര്‍ണക്കടത്തു കേസില്‍ ബന്ധമുള്ളതു കൊണ്ടാണ് ശിവശങ്കറിനെതിരെ നടപടിയെടുക്കേണ്ടി വന്നത്. സ്വപ്ന സുരേഷ് ശിവശങ്കറിനെ കാണാന്‍ പലതവണ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് സ്വപ്നയ്ക്കു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാലും സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ ഇടപെട്ടാലും നിയമപരമായി…

    Read More »
  • തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി; ഒന്നരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

    കൊച്ചി: തോപ്പുംപടി ഹാര്‍ബര്‍ പാലത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നേരം പാലത്തിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഫോര്‍ട്ട്കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സഹോദരന്‍ മാലിക്, സുഹൃത്ത് ഹാഫിസ് എന്നിവരെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പരാക്രമം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി, ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് അടക്കം ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഡി.സി.പി: എസ് ശശിധരന്‍ പറഞ്ഞു. കോളജിന് സമീപത്തെ എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വെച്ചും ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍…

    Read More »
  • കൊച്ചിയില്‍ കാനകള്‍ വൃത്തിയാക്കുന്നു, ഹൈക്കോടതി കണ്ണുരുട്ടിയതിന് പിന്നാലെ നടപടിയുമായി കോര്‍പ്പറേഷന്‍

    കൊച്ചി: എം.ജി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടിയുമായി കൊച്ചി കോര്‍പ്പറേഷന്‍. എം.ജി റോഡിലെ കാനകള്‍ വൃത്തിയാക്കാന്‍ തുടങ്ങി. കാനയിലേക്ക് ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളിയതിനാല്‍ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം എം.ജി റോഡിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഒരാഴ്ചക്കുള്ളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നായിരുന്നു നിര്‍ദ്ദേശം. ഓടകളും കനാല്‍ ശുചീകരണവും ദ്രുതഗതിയില്‍ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാന്‍ ഇടപെടല്‍ നടത്തണം, ഇത്തരം നടപടി ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഈ മാസം 11ന് റിപ്പോര്‍ട്ട് നല്‍കാനും കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.      

    Read More »
  • കുറവന്‍കോണം, മ്യൂസിയം അതിക്രമം; സന്തോഷിനെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ആവശ്യപ്പെട്ടു: മന്ത്രി റോഷി

    തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ പിടിയിലായ മലയിന്‍കീഴ് സ്വദേശി സന്തോഷിനെ തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന ജല അതോറിറ്റിയുടെ വാഹനത്തിന്റെ കരാര്‍ ഡ്രൈവറാണ് സന്തോഷ്. ഇയാളെ തന്റെ ഓഫീസില്‍ നിന്ന് അടിയന്തരമായി ഒഴിവാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി അതോറിറ്റിയില്‍ പുറം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരന്‍ ആണ് ഇയാള്‍. ആരോപണ വിധേയനായ ഡ്രൈവര്‍ക്കെതിരേ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ഏജന്‍സിക്കു നിര്‍ദേശം നല്‍കണമെന്നും ജല അതോറിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കി. കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ജല അതോറിറ്റിയുടെ ഇന്നോവ കാറിലെ യാത്രയാണ് സന്തോഷിനെ കുടുക്കിയത്. ഈ ഇന്നോവ കാറാണ് സിസി ടിവിയില്‍ തെളിവായി മാറിയത്. കുറവന്‍കോണത്ത് ഈ കാറിലെത്തിയാണ് സന്തോഷ് വീട്ടില്‍ അതിക്രമിച്ചു കയറിയതെന്നു സമ്മതിച്ചു. വനിതാ ഡോക്ടര്‍ക്കെതിരേ അതിക്രമം നടത്തിയ സമയത്തും ഇന്നോവ…

    Read More »
  • ആളവന്താന്‍! മ്യൂസിയം ലൈംഗിക അതിക്രമക്കേസിലെ പ്രതിയും മന്ത്രിയുടെ പി.എസിന്റെ ഡ്രൈവര്‍

    തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ചത് മലയന്‍കീഴ് സ്വദേശി സന്തോഷ് (40) തന്നെയെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് ഇയാള്‍. കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്. വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാല്‍ പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു. ജലഅതോറിറ്റിയുടെ കരാര്‍ ജീവനക്കാരനാണ് സന്തോഷ്. ജല അതോറിറ്റിയുടെ ഇന്നോവ കാറാണ് സിസി ടിവിയില്‍ തെളിവായി മാറിയത്. കുറവന്‍കോണത്ത് ഈ കാറിലെത്തിയാണ് സന്തോഷ് വീട്ടില്‍ അതിക്രമിച്ചു കയറിയതെന്നു സമ്മതിച്ചു. വനിതാ ഡോക്ടര്‍ക്കെതിരേ അതിക്രമം നടത്തിയ സമയത്തും ഈ കാര്‍ മ്യൂസിയം പരിധിയിലെ സിസി ടിവിയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ 26നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായത്. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പരാതിക്കാരിയായ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. പോലീസിന് വലിയ നാണക്കേടായി മാറിയ സംഭവം നടന്ന്…

    Read More »
  • വിഷക്കുപ്പി കാട്ടില്‍, കാണിച്ചുനല്‍കി ഗ്രീഷ്മയുടെ അമ്മാവന്‍; തെളിവെടുപ്പിന് വന്‍ ജനക്കൂട്ടം

    നാഗര്‍കോവില്‍: ഷാരോണ്‍ കൊലക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിനടുത്ത കുളത്തിന് സമീപത്തുള്ള കാട്ടില്‍നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത്. ചൊവ്വാഴ്ച നടന്ന തെളിവെടുപ്പില്‍ ഇയാള്‍തന്നെ പോലീസിന് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചുനല്‍കുകയും ഇവിടെനിന്ന് പച്ച അടപ്പുള്ള വെളുത്തനിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയുമായിരുന്നു. തെളിവെടുപ്പില്‍ കണ്ടെടുത്ത കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുമായി ഇനി ഗ്രീഷ്മയുടെ വീട്ടില്‍ പോകുമെന്നും വീട് തുറന്നുള്ള പരിശോധന ഇന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളുമായി രാവിലെ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച പോലീസ് സംഘം ആദ്യം പാറശ്ശാല പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്ന് തമിഴ്നാട്ടിലെ…

    Read More »
Back to top button
error: