Breaking News
-
ഇന്‍ഡിഗോ വിമാനപ്രതിസന്ധി മറ്റു വിമാനക്കമ്പനികള്‍ മുതലാക്കുന്നു ; ആഭ്യന്തര സര്‍വീസില്‍ വരെ പത്തിരിട്ടി ടിക്കറ്റ് വര്‍ദ്ധന ; വടിയെടുത്ത് വ്യോമയാന മന്ത്രാലയം, മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ ലംഘിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. രാജ്യവാപകമായി സര്‍വീസ് റദ്ദാക്കുന്നതിനിടെ യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണമെന്നും പണം തിരികെ നല്‍കാന്‍ വൈകിയാല്‍ കര്‍ശന നടപടിയെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുന്‍നിശ്ചയിച്ച നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. സ്ഥിതി നിയന്ത്രണത്തില്‍ വരുന്നതുവരെ നിര്‍ദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകള്‍ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചട്ടങ്ങള്‍ നടപ്പാക്കാന്‍ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലുള്ള നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും ചില വിമാനക്കമ്പനികള്‍ അസാധാരണമായ രീതിയില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്…
Read More » -
രാഹുല്‍ ഈശ്വര്‍ മലക്കം മറിഞ്ഞിട്ടും രക്ഷയില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ; അതിജീവിതക്കെതിരെ ഇനി പോസ്റ്റിടില്ല എന്നും ഇട്ടതെല്ലാം പിന്‍വലിച്ചു എന്നും കോടതിയില്‍ പറഞ്ഞു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികപവാദത്തില്‍ കയറിക്കളിച്ച് പണി വാങ്ങിച്ച് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതി യെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്്. ജാമ്യം നല്‍കിയാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്നും കേസുമായി ഇതുവരെ പ്രതി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയില്‍ വ്യക്തമാക്കി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും എഫ്ഐആര്‍ വായിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തത് എന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയെ അറിയിച്ചത്. അതിജീവിതക്കെതിരെ ഇനി പോസ്റ്റിടില്ല എന്നും ഇട്ടതെല്ലാം പിന്‍വലിച്ചു എന്നും ക്ലൗഡില്‍ നിന്നും പിന്‍വലിക്കാമെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, രാഹുല്‍ ഈശ്വറിനെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുലിനായി വീണ്ടും പൊലീസ് കസ്റ്റഡിയപേക്ഷ നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി…
Read More » -
കഴിഞ്ഞയാഴ്ച തിരുച്ചി വേലുസാമിയുമായി കൂടിക്കാഴ്ച, ഈ ആഴ്ച രാഹുലിന്റെ സുഹൃത്ത് പ്രവീണ്‍ ചക്രവര്‍ത്തിയുമായും കൂടിക്കാഴ്ച ; വിജയ് യും ടിവികെയും കോണ്‍ഗ്രസിലേക്കോ?
ചെന്നൈ: ടിവികെ നേതാവ് വിജയ് കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങുന്നതായി അഭ്യൂഹം. ഇക്കാര്യത്തില്‍ ടിവികെ ഔദ്യോഗിക വിശദീകരണമൊന്നും നടത്തിയിട്ടില്ലെങ്കിലും രാഹുല്‍ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. വിജയ് യും പിതാവും കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തിയതായി വിവരമുണ്ട്. വിജയ്യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് പ്രവീണ്‍ ചക്രവര്‍ത്തി. നേരത്തേ തിരുച്ചിറപ്പള്ളിയില്‍ കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്യുടെ പിതാവ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണ് വിജയ് എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരുച്ചി വേലുസാമിയുമായി സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും കാറില്‍ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ടിവികെ തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി…
Read More » -
അറസ്റ്റും ഉണ്ടാകില്ല, ഒളിവ് ജീവിതം അവസാനിപ്പിക്കാനും കഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് തടസമായി രണ്ടാമത്തെ ബലാത്സംഗ കേസ്; സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍; അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി; ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ. മുരളീധരന്‍
ബലാൽസംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാവലയം കോണ്‍ഗ്രസിന്റേതാണ്. രാഹുലിന്റെ മാത്രം കഴിവുകൊണ്ടല്ല അയാള്‍ ഒളിച്ചിരിക്കുന്നത്. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണ്. കോടതി പരിഗണിക്കുന്നതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഹൈക്കോടതിയുടെ അടുത്ത നടപടി എന്താണെന്ന് കാത്തിരിക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ചെയ്യേണ്ടതൊക്കെ ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, രാഹുൽ വിഷയത്തിൽ ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നു കെ. മുരളീധരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളാണ് രാഹുൽ . ജാമ്യം കിട്ടുകയോ കിട്ടാതെയോ ഇരിക്കട്ടെ . കർണാടകയിൽ സംരക്ഷണം ഒരുക്കി എന്നത് പൊലീസ് വാദമാണ്. സംസ്ഥാന ഡിജിപി കർണാടക ഡിജിപിയുമായി ബന്ധപ്പെട്ടോ? . സംസ്ഥാന ഡിജിപി മറ്റ് ഡിജിപിമാരുമായി ബന്ധപ്പെടണം . അല്ലാതെ വാചക കസർത്ത് നടത്തുകയല്ല വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിനേറ്റ തിരിച്ചടിയെന്നു കെ.…
Read More » -
ഭാര്യക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും ജീവനാംശം നല്‍കണം; ഭര്‍ത്താവിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതിയുടെ നിര്‍ണായക വിധി; സ്വന്തം നിലയില്‍ വരുമാനം കണ്ടെത്തുന്നതുവരെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വം; ഡല്‍ഹി കോടതിയുടെ വ്യാഖ്യാനവും തള്ളി
കൊച്ചി: ഉന്നത വിദ്യാഭ്യാസവും ജോലി ലഭിക്കാനുമുള്ള കഴിവുകളുമുണ്ടെന്ന പേരില്‍ സ്ത്രീയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി. സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെ അവര്‍ക്കു ജീവനാംശം നല്‍കണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് നിരീക്ഷിച്ചു. ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചുള്ള വിധിയിലാണ് നിരീക്ഷണം. ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കു സംരക്ഷണം നല്‍കേണ്ടതിനെക്കുറിച്ചു സിആര്‍പിസി വകുപ്പ് 125 വ്യക്തമായി പറയുന്നുണ്ട്. ഒറ്റയ്ക്കായിപ്പോകുന്ന പങ്കാളിക്കും അവരെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട സാമാന്യ നീതിയാണത്. ഭാര്യക്കു സ്വന്തം നിലയ്ക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഭര്‍ത്താവ് ആവശ്യമായ ജീവനാംശം നല്‍കണം. 125-ാം വകുപ്പിലെ ‘പരിപാലിക്കാന്‍ കഴിയാത്ത’ എന്ന പ്രയോഗിനെ വെറും സാധ്യതാപരമായ വരുമാന ശേഷി (potential earning capacity) എന്നതിനേക്കാള്‍ യഥാര്‍ത്ഥത്തില്‍ സ്വയം പുലര്‍ത്താനുള്ള കഴിവില്ലായ്മ (actual inability to sustain) എന്നാണ് വ്യാഖ്യാനിക്കേണ്ടതെന്ന് കോടതി വിധിച്ചു. ഈ പ്രയോഗത്തിന് വെറും വരുമാനമുണ്ടാക്കാനുള്ള ശേഷിയോ യോഗ്യതയോ (mere capacity…
Read More » -
ഹൂതി തടവിലായിരുന്ന കായംകുളം സ്വദേശി വീട്ടിലെത്തി; മോചനം ആറു മാസത്തിനു ശേഷം; മുങ്ങിയ കപ്പലില്‍നിന്ന് അത്ഭുതകരമായ മടങ്ങിവരവ്; തുണയായത് മത്സ്യബന്ധന ബോട്ട്
കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥനായ കായംകുളം സ്വദേശി വീട്ടിലെത്തി. യമനിൽ ആറുമാസം ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞ ശേഷമാണ് മുൻ സൈനികൻ കൂടിയായ കായംകുളം പത്തിയൂർക്കാല ആർ. അനിൽകുമാർ ഉറ്റവരുടെ സ്നേഹക്കൂട്ടിലേക്കെത്തിയത്. അനിൽ കുമാറിന്റെ മോചനത്തിനായി പ്രവർത്തിച്ചവർക്കെല്ലാം നന്ദിയർപ്പിക്കുകയാണ് ഭാര്യ ശ്രീജയും മക്കളായ അനഘയും അനുജും ബന്ധുക്കളും. ലൈബീരിയൻ പതാക വഹിച്ചിരുന്ന ചരക്കുകപ്പലായ ‘എംവി എറ്റേണിറ്റി’ സിയിലെ സെക്യൂരിറ്റി ഓഫീസറായിരുന്നു അനിൽ കുമാർ. ഈ വർഷം ജൂലൈ 7-നാണ് ചെങ്കടലിൽ വെച്ച് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പൽ തകർന്ന് മുങ്ങി. തുടർന്ന് അനിൽ കുമാറും മറ്റ് ആറുപേരും ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടി. രക്ഷിക്കാനെത്തിയ മൽസ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നവർ എത്തിച്ചത് ഹൂതി വിമതരുടെ അടുത്തേക്കായിയിരുന്നു. അങ്ങനെയാണ് തടവിലായത്. ഇന്ത്യയും ഒമാനും ചേർന്ന് നടത്തിയ നയതന്ത്ര ഇടപെടലിലൂടെയണ് ബന്ദികളുടെ മോചനം സാധ്യമായത്. ഹൂതികൾ ബന്ദികളാക്കിയവരിൽ അനിൽകുമാർ അടക്കം…
Read More » -
ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന്; കായിക- രാഷ്ട്രീയ ലോകത്ത് വന്‍ ചര്‍ച്ച; ‘തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നെന്നു ട്രംപ്’
ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണിലെ ലോകകപ്പ് മല്‍സരക്രമ പ്രഖ്യാപന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകസമാധനത്തിന് നടത്തിയ ശ്രമങ്ങള്‍ക്കാണ് അംഗീകാരമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ പറഞ്ഞു. അതേസമയം, ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ മറുപടി പ്രസംഗം. ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണെന്നും പുരസ്കാരങ്ങള്‍ക്കപ്പുറം ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ട്രംപ് പറഞ്ഞു. ‘കോംഗോ ഒരു ഉദാഹരണമാണ്. 10 ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അത് തടയാൻ സഹായിക്കാൻ കഴിഞ്ഞു എന്നത് എനിക്ക് വളരെ അഭിമാനകരമാണ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുള്‍പ്പെടെ നിരവധി സംഘർഷങ്ങളും ഞങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിഞ്ഞു, പല സംഘര്‍ഷങ്ങളും ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവസാനിപ്പിക്കാന്‍ സാധിച്ചു’ ട്രംപ് പറഞ്ഞു. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ…
Read More » -
‘രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവതരം’; ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; വിലക്ക് ആദ്യ കേസില്‍ മാത്രം; കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് വിലക്കിയത്. രാഹുലിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടി. കേസ് ഡയറി ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. അതിജീവിതയുടെ പരാതിയനുസരിച്ച് എസ്ഐടി ചുമത്തിയ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. പൊലീസിനാണ് ആദ്യം പരാതി നല്‍കേണ്ടതെന്നും രാഹുല്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. പരാതിക്കാരിയുടെ എല്ലാ ആക്ഷേപങ്ങളിലും തനിക്ക് മറുപടിയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണവുമായി സഹകരിക്കാന്‍…
Read More »

