Breaking News

  • കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു

    തൃശ്ശൂര്‍:സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എംഎൽഎയുമായിരുന്ന ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാർക്കിസൺസ് രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്ത കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച പകൽ ഒന്നിനാണ്‌ മരണം. സിപിഐ എം കുന്നംകുളം എരിയ സെക്രട്ടറി‍യായിരുന്നു. 2005ൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റിലെത്തി. ഡിവൈഎഫ്ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ്, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുരംഗത്ത് നിറഞ്ഞുനിന്നു പ്രവർത്തിച്ചു. യുവജനപോരാട്ടങ്ങളിൽ ജ്വലിച്ചു നിന്ന നേതാവായിരുന്നു. മന്ത്രിമാരെ തെരുവിൽ തടഞ്ഞ പ്രക്ഷോഭമുൾപ്പെടെ ഡിവൈഎഫ്ഐയുടേയും സിപിഐഎമ്മിന്റെയും ഒട്ടേറേ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകി. പൊലീസിന്റെ ക്ര‍ൂരമായ ലാത്തിച്ചാർജിന്‌ ഇരയായിട്ടുണ്ട്‌. സാംസ്‌കാരിക രംഗത്തും തിളങ്ങിയ ബാബു എം പാലിശ്ശേരി നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. ഒട്ടേറെ ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹിയായി. 1989ൽ കടവല്ലൂർ പഞ്ചായത്തംഗമായി…

    Read More »
  • ലക്ഷത്തിലേക്കുള്ള ദൂരം കുറയുന്നു; സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ ഒരുലക്ഷത്തിനു മുകളില്‍ നല്‍കണം; ഒക്‌ടോബര്‍ മൂന്നിനു ശേഷം വര്‍ധിച്ചത് 7800 രൂപ

    കൊച്ചി: ഒറ്റയടിക്ക് 2,400 രൂപ വര്‍ധിച്ചതോടെ 94,360 രൂപയിലാണ് ഒരു പവന്‍റെ വില. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വലിയ വര്‍ധനയുണ്ടായതോടെ പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി 5,640 രൂപയുടെ ദൂരം മാത്രം. അതേസമയം, ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ ഒരു ലക്ഷത്തിലേറെ നല്‍കേണ്ട സ്ഥിതിയാണിന്ന്. അഞ്ച് ശതമാനം പണിക്കൂലിയിലും ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം രൂപയിലധികം നല്‍കണം. അഞ്ച് ശതമാനം പണിക്കൂലിയില്‍ 1,02,104 രൂപയാണ് ഇന്നത്തെ നിലയില്‍ ഒരു പവന്‍ ആഭരണത്തിന്‍റെ വില. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 106,960 രൂപയോളം നല്‍കേണ്ടി വരും. പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേരുന്ന തുകയാണിത്. ഒക്ടോബര്‍ മൂന്നിന് രേഖപ്പെടുത്തിയ 86560 രൂപയായിരുന്നു ഈ മാസത്തെ കുറഞ്ഞ വില. ഈ വിലയില്‍ നിന്നും 7800 രൂപയുടെ വര്‍ധനവാണ് 14 ദിവസത്തിനിടെ ഒരു…

    Read More »
  • ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തേക്കില്ല; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി; പരിഗണിച്ച ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് നേതൃത്വമെന്നും വിശദീകരണം

    യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന്  സൂചന. കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. പാര്‍ട്ടി തീരുമാനം തെറ്റാണെന്ന് പറയില്ല, പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കില്ലെന്നും അബിന്‍ വര്‍ക്കി കോഴിക്കോട്ട് പറഞ്ഞു. പരിഗണിച്ച ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് നേതൃത്വമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ‘തനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നത് പാർട്ടിയാണ്. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ് ആഗ്രഹിച്ചിരുന്നത്. നേതാക്കളോട് കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർഥിക്കുന്നു. അടിയുറച്ച പാർട്ടിയ്ക്ക് വിധേയനായ പ്രവർത്തകനെന്ന നിലയിലാണ് അഭ്യർഥന. കേരളത്തിൽ ഈ സുപ്രധാന സമയത്ത് തുടരാൻ അവസരം തരണം’– അബിന്‍ വര്‍ക്കി പറഞ്ഞു. അബിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ശക്തമായ ആവശ്യപ്പെട്ട രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് കടുത്ത അതൃപ്ത്തിയിലാണ്. പ്രസിഡന്റായ ഒ.ജെ. ജെനീഷും വർക്കിങ് പ്രസിഡന്റായ ബിനു ചുള്ളിയിലും…

    Read More »
  • സിനിമയിൽ സജീവമായി അഭിനയിക്കുന്നതിനിടയിൽ കിട്ടുന്ന ഇടവേളകളിൽ ചെയ്യാൻ കഴിയുന്ന ഒരു പാർട്ട് ടൈം ജോലി അല്ല ഒരു ജനപ്രതിനിധി എന്നത്!! പ്രിയപ്പെട്ട സുരേഷ് ​ഗോപി മൈക്കിനു മുന്നിൽ ഓരോന്നു വിളമ്പുമ്പോൾ അതു കാണുന്ന താങ്കൾക്ക് വോട്ട് ചെയ്ത തൃശ്ശൂരിലെ ഒരു വോട്ടർക്ക് എന്തുവികാരമാണ് തോന്നുകയെന്ന് എപ്പോഴെങ്കിലും താങ്കൾ ചിന്തിച്ചിട്ടുണ്ടോ?

    വായിൽ തോന്നിയതു കോതയ്ക്ക് പാട്ട് എന്ന പോലെയായിട്ടുണ്ട് സുരേഷ് ​ഗോപിക്കു മൈക്ക് കയ്യിൽ കിട്ടുമ്പോൾ. ഓരോ ദിവസവും ഓരോ വള്ളിക്കെട്ടുകൾ പിടിക്കാൻ താരം മറക്കാറില്ല. ആത്യന്തികമായി മനുഷ്യനായി ജീവിക്കണം, രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല എന്നാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി പ്രസംഗിച്ചത്. പ്രിയപ്പെട്ട സുരേഷ് ഗോപി താങ്കളോട് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും തൃശ്ശൂരിന്റെ എംപി ആകണമെന്നും ആവശ്യപ്പെട്ട് പൊതുജനം നിവേദനം നൽകിയിട്ടല്ലല്ലോ അങ്ങ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്? തിരഞ്ഞെടുപ്പിൽ ജയിച്ച് ഒരു മണ്ഡലത്തിന്റെ ജനപ്രതിനിധി ആകുമ്പോൾ ആയിരുന്നില്ല ഈ തിരിച്ചറിവുകൾ താങ്കൾക്ക് ലഭിക്കേണ്ടിയിരുന്നത്. താങ്കൾക്ക് വോട്ട് നൽകി വിജയിപ്പിച്ച ഒരു ജനത താങ്കളുടെ വാക്കുകൾ കേൾക്കുന്നുണ്ടെന്ന് മറന്നുപോകരുത്. “എനിക്ക് അഭിനയം തുടരണം. എനിക്ക് കൂടുതൽ സമ്പാദിക്കണം, നിലവിൽ എന്റെ വരുമാനം പൂർണമായി നിലച്ചു” എന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രസംഗിച്ചിരുന്നു. സിനിമയിൽ സജീവമായി അഭിനയിക്കണം എന്നായിരുന്നു താങ്കളുടെ ആഗ്രഹമെങ്കിൽ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. താങ്കൾ ഇന്ന് ബിജെപി മെമ്പർഷിപ്പ് ഉള്ള സിനിമ താരമല്ല, തൃശ്ശൂരിൽ…

    Read More »
  • ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും നുഴഞ്ഞുകയറ്റക്കാരന്‍ തന്നെ ; അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയയ്ക്കണമല്ലോ? അമിത്ഷായ്ക്ക് ശക്തമായി മറുപടി നല്‍കി അഖിലേഷ് യാദവ്

    ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും കുടിയേറ്റക്കാരനാണെന്നും ഉത്തര്‍പ്രദേശില്‍ നിന്നും അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയയ്ക്കണമെന്നും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപി വ്യാജ സ്ഥിതിവിവരക്കണക്കുകള്‍ പ്രചരിപ്പിക്കുകയും യുപിയില്‍ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നുവെന്ന് യാദവ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്നും ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ നുഴഞ്ഞുകയറ്റം നടക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ചെയ്തതിന് പിന്നാലെയാണ് യാദവിന്റെ പരാമര്‍ശം. ദൈനിക് ജാഗരണിന്റെ മുന്‍ എഡിറ്റര്‍-ഇന്‍-ചീഫ് നരേന്ദ്ര മോഹന്റെ സ്മരണയ്ക്കായി നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തില്‍ വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തിലാണ് ഷാ ഈ പരാമര്‍ശം നടത്തിയത്. റാം മനോഹര്‍ ലോഹ്യയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഞായറാഴ്ച ലഖ്‌നൗവിലെ ലോഹ്യ പാര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ബിജെപിയുടെ കൈവശം വ്യാജ സ്ഥിതിവിവരക്കണക്കുകളുണ്ടെന്ന് യാദവ് പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡില്‍ നിന്നുള്ളയാളാണെന്നും സംസ്ഥാനത്തേക്ക് തിരിച്ചയക്കണമെന്നും പറഞ്ഞു. യോഗി ആദിത്യനാഥ് ഒരു ബിജെപിക്കാരന്‍ പോലും അല്ലായിരുന്നെന്നും…

    Read More »
  • ചെരുപ്പ് മാല ധരിച്ച എഐ നിര്‍മ്മിത ചിത്രം ഉണ്ടാക്കി കളിയാക്കി ; പരിഹസിച്ചതിന് ഒബിസി യുവാവിനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ചു, ബ്രാഹ്‌മണന്റെ കാല്‍ കഴുകി വെള്ളം കുടിപ്പിച്ചു

    ഭോപ്പാല്‍: ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന സംഭവത്തില്‍, മധ്യപ്രദേശില്‍ ബ്രാഹ്‌മണനെ അപമാനിച്ചെന്ന് ആരോപണത്തില്‍ പിന്നോക്കക്കാരനായ യുവാവിനെക്കൊണ്ട് ബ്രാഹ്‌മണന്റ കാലുകള്‍ കഴുകിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. സംഭവം വലിയ ചര്‍ച്ചയായി മാറുകയും സാമൂഹ്യാന്തസ്സ് മുഖ്യവിഷയമായി വലിയ പ്രതിഷേധവും ഉണ്ടായിരിക്കുകയാണ്. പിന്നാക്ക വിഭാഗ സമുദായത്തില്‍ നിന്നുള്ള പര്‍ഷോത്തം കുശ്വാഹയെ ബ്രാഹ്‌മണയായ അന്നു പാണ്ഡെയുടെ കാലുകള്‍ കഴുകി ഗ്രാമവാസികളുടെ മുന്നില്‍ വെച്ച് വെള്ളം കുടിക്കാ ന്‍ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന് 5,100 രൂപ പിഴ ചുമത്തുകയും ബ്രാഹ്‌മണ സമൂഹത്തോട് മാപ്പ് പറയുകയും ചെയ്തു. കുശ്വാഹ സമുദായത്തിലെ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാന ത്തില്‍ വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തെ ഹനിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗ്രാമതല തര്‍ക്കത്തോടെയാണ് ഇത് ആരംഭിച്ചത്. പര്‍ഷോത്തം കുശ്വാഹയും അന്നു പാണ്ഡെ യും താമസിക്കുന്ന സതാരിയ ഗ്രാമം മദ്യനിരോധനം പ്രഖ്യാപിച്ചു. ഇതൊക്കെ യാണെ ങ്കിലും, അന്നു പാണ്ഡെ മദ്യം വില്‍ക്കുന്നത് തുടര്‍ന്നു. പിടിക്കപ്പെട്ടപ്പോള്‍,…

    Read More »
  • മരിച്ചത് പോലെ അഭിനയിച്ചു കിടന്നത് ഒരു മണിക്കൂര്‍ ; പക്ഷേ ഹമാസ് കാമുകിയെയും കൂട്ടുകാരനെയും കണ്‍മുന്നിലിട്ടു കൊന്നു ; രണ്ടു വര്‍ഷം ഡിപ്രഷ ന് ശേഷം ഇസ്രായേലി യുവാവ് തീകൊളുത്തി മരിച്ചു

    ജറുസലേം: ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തിലേക്ക് നയിച്ച 2023 ഒക്ടോബറില്‍ നോവ സംഗീതമേളയില്‍ ഹമാസ് നയിച്ച അക്രമത്തില്‍ കാമുകിയെ ഹമാസ് കൊലപ്പെടുത്തുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന യുവാവ് രണ്ടു വര്‍ഷത്തിന് ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇയാളുടെ കണ്‍മുന്നിലിട്ടാണ് കാമുകിയെയും ഉറ്റ സുഹൃത്തിനെയും ഹമാസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 30 കാരനായ റോയി ഷാലേവിനെ കത്തിയ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, തനിക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹം ഓണ്‍ലൈനില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. 2023 ഒക്ടോബര്‍ 7 ന് ഹമാസ് നയിക്കുന്ന പലസ്തീന്‍ തീവ്രവാദികള്‍ ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് കടന്ന് നോവ ഓപ്പണ്‍ എയര്‍ സംഗീതമേളയെയും സമീപ പ്രദേശങ്ങളിലെ സമൂഹങ്ങളെയും ആക്രമിച്ചപ്പോള്‍ 344 സാധാരണക്കാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 378 പേര്‍ കൊല്ലപ്പെട്ടു. ഈ അഭൂതപൂര്‍വമായ ആക്രമണമാണ് ഗാസയിലെ ഹമാസിനെതിരെ തുടര്‍ച്ചയായ യുദ്ധം നടത്താന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. ഹമാസ്…

    Read More »
  • കേരള സര്‍ക്കാരിന് ആര്‍എസ്എസിനെ പേടി; കാര്യാലയത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എന്തുകൊണ്ട് പേരെഴുതിയില്ലെന്ന് കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് തുറ ന്നെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എടുത്ത കേസില്‍ പോലീസ് സംഘട നയുടെ പേര് വെളിപ്പെടുത്താത്തത് പേടിച്ചിട്ടാണോയെന്ന് കോണ്‍ഗ്രസ്. കേരളസ ര്‍ക്കാര്‍ ആര്‍എസ്എസിനെ പേടിച്ചിട്ടാണ് എഫ്‌ഐആറില്‍ പേര് എഴുതാതിരുന്നതെന്നും ചോദിച്ചു. സംഘപരിവാറിനെതിരേ വീണുകിട്ടിയ ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഇത് എടുത്തിരി ക്കുന്നത്. യുവാവിന്റെ മരണത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ആര്‍എസ്എസ് കുട്ടികളോട് കാണിക്കുന്നത് എന്താണെ ന്നതാണ് ഈ സംഭവത്തിലൂടെ പുറത്ത് വരുന്നതെന്നും നിരവധി കുട്ടികള്‍ക്ക് സമാന അനുഭവമുണ്ടെന്നും പവന്‍ ഖേര ആരോപിച്ചു. കേരള സര്‍ക്കാര്‍ ആര്‍എസ്എസിനെ പേടിക്കുന്നത് കൊണ്ടാണ് എഫ്ഐആറില്‍ ആര്‍എസ്എസിന്റെ പേരില്ലാത്തത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും മൗനമാണെന്നും എല്ലാത്തിലും പ്രതികരിക്കുന്ന മോഹന്‍ ഭഗവത് മൗനത്തിലാണെന്നും പവന്‍ഖേര പറഞ്ഞു. കുറിപ്പിലുള്ളത് ഗുരുതരമായ ആരോപണമാണെന്ന് ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തപ്പോള്‍ പുറകെ…

    Read More »
  • അധികാരത്തിന്റെ ഇടനാഴിയില്‍ തന്റെ മകനെ നിങ്ങള്‍ക്ക് കാണാനാകില്ല ; മകന് ഇ ഡി സമന്‍സ് കിട്ടിയിട്ടില്ല; മക്കളില്‍ അഭിമാനം, അവര്‍ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: തന്റെ മകന് ഇ.ഡി. യുടെ സമന്‍സ് കിട്ടിയിട്ടില്ലെന്നും മക്കളില്‍ അഭിമാന മാണെന്നും വിവാദത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് അച്ഛനും മക്കളില്‍ അഭിമാനബോധം ഉണ്ടാകുമെന്നും തന്റെ മക്കള്‍ തനിക്ക് ഒരു ദുഷ്പേരും ഉണ്ടാ ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി. ഹാജരാകാന്‍ ആവശ്യപ്പെട്ട് മകന്‍ വിവേക് കിരണ്‍ വിജയന് എന്‍ഫോഴ്സ്മെന്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിഷയ ത്തിലായിരുന്നു പ്രതികരണം. ഇ ഡി അയച്ചെന്ന് പറയുന്ന സമന്‍സ് ആരുടെ പക്കലാണ് കൊടുത്തതെന്നും ആര്‍ക്കാണ് അയച്ചതെന്നും ചോദിച്ചു. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അനേകം മുഖ്യമന്ത്രിമാരുടെ മക്കളെ നിങ്ങള്‍ കണ്ടിരിക്കും അധികാരത്തിന്റെ ഇടനാഴിയി ല്‍ തന്റെ മകനെ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേ ളനത്തില്‍ പറഞ്ഞു. ”നിങ്ങളില്‍ എത്ര പേര്‍ എന്റെ മകനെ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരായിരി ക്കുമല്ലോ? എവിടെയങ്കിലും എന്റെ മകനെ കണ്ടോ? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്ന് പോലും അവന് അറിയുമോ…

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തെ ബാധിക്കുന്ന ഒന്നുമുണ്ടാകില്ല ; അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോയെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തെ ഏതെങ്കിലും വിധത്തി ല്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ എന്നും ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാമെന്നും മുഖ്യമന്ത്രി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടി കള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്തുന്നതിനായി സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ പരിപാടി നടത്തും. സന്നദ്ധ സേനയുടെ അംഗങ്ങള്‍ ഓരോ ആളുകളുടെ അരികിലുമെത്തി പഠനം നടത്തും. വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി ക്രോഡീകരിച്ച് ഭാവിയില്‍ നാടിന്റെ പുരോഗതി ഏത് രീതിയിലാകണം എന്ന കാര്യത്തില്‍ രൂപരേഖയുണ്ടാക്കും. വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ ക്കുള്ള ജീവിതനിലവാരം കേരളത്തില്‍ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വികസന ങ്ങളുടെ നേട്ടത്തില്‍ നിന്നുണ്ടാകുന്ന ഗുണഫലം എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Read More »
Back to top button
error: