Breaking News

  • നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്കെല്ലാം 20 ലക്ഷം പിഴയും 50,000 രൂപയും ശിക്ഷ; ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞു; കോടതിയില്‍ നടന്നത് ചൂടേറിയ വാക്‌പോര്; എല്ലാവര്‍ക്കും ഒരുപോലെ ശിക്ഷവേണമെന്ന വാദത്തിന് അംഗീകാരം

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പഴള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50,000 രൂപവീതം പിഴയും ശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളെ രാവിലെ പതിനൊന്നോടെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചു. പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു. തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. മറ്റൊരു പ്രതിയായ മാര്‍ട്ടിന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വടിവാള്‍ സലിം പറഞ്ഞു. കുടുംബത്തിന് ഏക ആശ്രയം താന്‍…

    Read More »
  • രാജ്യം നടുങ്ങിയ കുറ്റകൃത്യത്തിന് ശിക്ഷാവിധി ഇന്നുച്ചയ്ക്ക് മൂന്നരയ്ക്ക്: ആറു പ്രതികൾക്കും ഒരേ ശിക്ഷ വേണോ എന്ന് കോടതി: വേണമെന്ന് പ്രോസിക്യൂഷൻ: കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ : വിധി ന്യായം വായിക്കാതെ അഭിപ്രായപ്രകടനം വേണ്ടെന്ന് കോടതി : അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഹാജരായില്ല: പൾസർ സുനി ചെയ്തത് ഹീനമായ ക്രൂരകൃത്യമെന്ന് കോടതി : ദിലീപിന്റെ പാസ്പോർട്ട് വിട്ടു കിട്ടണമെന്ന് ആവശ്യം പ്രോസിക്യൂഷൻ എതിർത്തു 

        കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ ഇന്നു വൈകിട്ട് മൂന്നരയ്ക്ക് വിധിക്കും.     എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുക . കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുക .   പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് കോടതിയില്‍ എത്തിച്ചു . പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു.   മറ്റൊരു പ്രതിയായ മാർട്ടിൻ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയിൽ അഭ്യർത്ഥിച്ചു തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠൻ പറഞ്ഞുഒരു തെറ്റും ചെയ്തിട്ടില്ലെന്ന്…

    Read More »
  • പത്മകുമാർ ജയിലിൽ തന്നെ : സ്വർണ്ണക്കൊള്ള കേസിൽ ജാമ്യമില്ല: കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

    പത്മകുമാർ ജയിലിൽ തന്നെ : സ്വർണ്ണക്കൊള്ള കേസിൽ ജാമ്യമില്ല: കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പറയുന്നത്. മിനുട്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പ് കൂടിയാണ് പത്മകുമാറിൻ്റെ ജാമ്യഹർജിയിലൂടെ വ്യക്തമാക്കിയത്. സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഡിസംബർ 18നാണ് പോറ്റിയുടെ ജാമ്യഹർജി പരിഗണിക്കുക..  

    Read More »
  • ആരാധകരുടെ പോര്‍വിളി മുഴങ്ങുന്നു; ഇനി ‘ദിലീപേട്ട’ന്റെ കാലമെന്ന് ഫാന്‍സുകാര്‍; നടിക്കു പിന്തുണയുമായി വന്ന പൃഥ്വിരാജിനെതിരെ കമന്റുകള്‍; തിരിച്ചടിച്ച് രാജു ഫാന്‍സ്

    കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഫാന്‍സും മറ്റു ഫാന്‍സുകാരും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ ദിലീപ് ഫ്രാന്‍സുകാര്‍ ആവേശത്തിലാണ്. 18ന് ദിലീപിന്റെ പുതിയ സിനിമയായ ഭഭബ റിലീസ് ചെയ്യുന്നതോടെ ദിലീപ് തന്റെ സൂപ്പര്‍താര പദവി തിരിച്ചുപിടിക്കും എന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയും മറ്റു താരങ്ങള്‍ക്കെല്ലാം വീട്ടിലിരിക്കാം എന്ന രീതിയിലാണ് ആരാധകര്‍ തങ്ങളുടെ ജനപ്രിയ നായകനെ അവതരിപ്പിക്കുന്നത്. ഇനി ദിലീപേട്ടന്റെ കാലമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പൃഥ്വിരാജിന്റെ ആരാധകരും ദിലീപിനെ അനുകൂല അനുകൂലിക്കാത്തവരും കടുത്ത വിമര്‍ശനമാണ് ദിലീപ് ഫാന്‍സുകാര്‍ക്കെതിരെ ഉയര്‍ത്തുന്നത്. ദിലീപിനെ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടി ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന പ്രചരണവും ശക്തമാണ്. ആടുജീവിതത്തിന് അവാര്‍ഡ് കിട്ടാത്തത് പോലും അതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. ദിലീപ് തിരിച്ചു വരുന്നതോടെ പൃഥ്വിരാജിന് സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമാകുമെന്ന ദിലീപ് ഫാന്‍സുകാരുടെ പരാമര്‍ശത്തെ പൃഥ്വിരാജിന്റെ ആരാധകര്‍ തള്ളിക്കളയുന്നു. ദിലീപിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലും ഉള്ളതിനാല്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പിന്തുണയും പുതിയ സിനിമയ്ക്ക് ഉണ്ട്. നടി…

    Read More »
  • കോൺഗ്രസിലെ ഒരു വലിയ യുഗത്തിന് അവസാനമായി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു

    കോൺഗ്രസിലെ ഒരു വലിയ യുഗത്തിന് അവസാനമായി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ലാത്തൂരിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. രാവിലെ 6:30 ഓടെ വീട്ടില്‍ വെച്ചുതന്നെയാണ് മരണം സംഭവിച്ചത്. അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തില്‍ രാജ്യത്തെ പ്രമുഖ പദവികളെല്ലാം വഹിച്ചിട്ടുള്ള നേതാവാണ് ശിവരാജ് പാട്ടില്‍. മുംബൈ ഭീകാരാക്രമണം നടക്കുമ്പോള്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രിയായിരുന്നു അദ്ദേഹം. അക്രമത്തിന്‍റെ ഉത്തരവിത്തം ഏറ്റെടുത്ത് അന്ന് രാജിവെച്ചിരുന്നു. തുടര്‍ച്ചയായി 7 തവണ ലാത്തൂര്‍ ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക് സഭയിലെത്തി. പഞ്ചാബ് ഗവര്‍ണര്‍ ഛണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ, വിവിധ ഘട്ടങ്ങളിലായി കേന്ദ്ര മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ, ലോകസഭാ സ്പീക്കര്‍, മഹാരാഷ്ട്ര മന്ത്രി തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2015 മുതല്‍…

    Read More »
  • ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം’; ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെയും ഗാസയിലെ ബന്ദികളോടുള്ള ക്രൂരതയും വിവരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്; ‘ബന്ദികള്‍ ലൈംഗിക പീഡനത്തിന് ഇരയായി, ഹമാസ് വംശഹത്യ ലക്ഷ്യമിട്ടു; ഗാസയിലെ സാധാരണക്കാരില്‍ അധികവും മരിച്ചത് ഹമാസിന്റെ വെടിയേറ്റ്; ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

    ജറുസലേം: ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണം മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയ ബന്ദികളോടുമുള്ള ക്രൂരതകള്‍ ചൂണ്ടിക്കാട്ടിയാണ് ആംനസ്റ്റി ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണത്തിന്റെ രീതി, അക്രമികള്‍ തമ്മിലുള്ള ആശയവിനിമയം, ഹമാസിന്റെയും മറ്റു സായുധ സംഘടനകളുടെയും പ്രസ്താവനകള്‍, ഇരകളുമായുള്ള ആശയവിനിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തേ, ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭയിലടക്കം ഒറ്റപ്പെടുത്തിയുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും ബഹുമാന്യമര്‍ഹിക്കുന്ന സംഘടനയുടെ കണ്ടെത്തല്‍. ഇസ്രയേലിന്റെ പെഗാസസ്, പ്രഡേറ്റര്‍ ചാര സോഫ്റ്റ്‌വേറുകള്‍ മനുഷ്യാവകാശങ്ങള്‍ക്കെതിരേ എങ്ങനെ ഉപയോഗിക്കപ്പെടുന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതും ഇതേ സംഘടനയാണ്. ഇതാദ്യമായാണ് ഹമാസിനെതിരേ മുഖ്യധാരാ മനുഷ്യാവകാശ സംഘടന രംഗത്തുവരുന്നത്. ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെട്ടവര്‍, ഇരകളുടെ കുടുംബാംഗങ്ങള്‍, ഫോറന്‍സിക് വിദഗ്ധര്‍, മെഡിക്കല്‍ പ്രഫഷണലുകള്‍ എന്നിവരടക്കം എഴുപതോളം പേരുടെ അഭിമുഖങ്ങള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആക്രമണ കേന്ദ്രങ്ങളും…

    Read More »
  • മിസ് യൂണിവേഴ്‌സില്‍ പങ്കെടുത്ത മോഡലായ ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി മിക്‌സിയിലിട്ട് അരച്ചു; ഒരു വര്‍ഷം മുമ്പു നടന്ന കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസിന്റെ വിദഗ്ധ അന്വേഷണം

    ന്യൂയോര്‍ക്ക്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മിക്‌സിയില്‍ ഇട്ട് ശരീരഭാഗങ്ങള്‍ അരച്ചെടുത്ത ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍. മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റും മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണത്തിലാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. ഭാര്യ തന്നെ കത്തിയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കായി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്‌സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി തോമസ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ജിഗ്‌സോ ബ്ലേഡ് ഉപയോഗിച്ച് തോമസ് അടിവയറ് കീറിയെന്നും ഗര്‍ഭപാത്രം പുറത്തെടുത്തുവെന്നും പൊലീസ് പറയുന്നു. പിന്നാലെ ശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരത്തിലെ മാംസം കുഴമ്പ് പരുവത്തിലാക്കി അരച്ചെടുത്ത് രാസലായനിയിലിട്ടെന്നും കണ്ടെത്തി. മാംസം അരയ്ക്കാന്‍ ഉപയോഗിച്ച മിക്‌സി പൊലീസ് കണ്ടെത്തി. ത്വക്കിന്റെ അശംങ്ങളും പേശിയിലെ കോശങ്ങളും എല്ലിന്റെ ഭാഗങ്ങളും ഇതില്‍ നിന്ന് വീണ്ടെടുത്തു. യൂട്യൂബ് കണ്ടിരുന്നാണ് തോമസ് ഭാര്യയുടെ ശരീരം ക്രൂരമായി വെട്ടിനുറുക്കിയതെന്ന് കോടതി രേഖകളും…

    Read More »
  • ഇതെന്ത് യുക്തി? രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു; ‘സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ച വിഷയത്തിലും കോടതിക്കു സംശയം; കാലിന് അനുസരിച്ചു ചെരിപ്പ് തുന്നിയതുപോലെ’

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാം ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് വന്‍ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം സെഷന്‍സ് ജഡ്ജി എസ്. നസീറയുടെ വിധിയിലെ വിവരങ്ങളാണ് ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. പരാതി സമര്‍പ്പിക്കാനുണ്ടായ കാലതാമസവും മൊഴിയിലെ വൈരുദ്ധ്യവും ആകെ ഒരുവട്ടം നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാണെന്നു തെളിയിക്കാനുള്ള തെളിവു പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെന്നുമാണ് വിധിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇതെല്ലാം ഹൈക്കോടതിയുടെയും മറ്റു കോടതികളുടെയും ജഡ്ജ്‌മെന്റിനു നേരത്തേയും വഴിവച്ചിട്ടുണ്ടെന്നും ഇതു മനസിലാക്കാതെയാണു വിധിയെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. അതിജീവിത ഒരുവട്ടം മാത്രമാണ് മൊഴി നല്‍കിയെന്നതിരിക്കേ, എങ്ങനെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നു കോടതി കണ്ടെത്തിയെന്ന നിര്‍ണായക ചോദ്യവും ഇതിലുണ്ട്. ആദ്യം കൊടുത്ത പരാതിയെ മൊഴിയാക്കി വിലയിരുത്തുകയാണുണ്ടായതെന്നും പരാതിക്കാരിക്കു ധൈര്യം നല്‍കുന്നതിനു പകരം അവിശ്വസിക്കുകയാണുണ്ടായതെന്നും കുറിപ്പില്‍ പറയുന്നു. കോടതി വിധിയുടെ പകര്‍പ്പടക്കം പങ്കുവച്ചാണു കുറിപ്പ് എഴുതിയിട്ടുള്ളത്.   പോസ്റ്റിന്റെ പൂര്‍ണരൂപം രണ്ടാം ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍…

    Read More »
  • ‘തൊലിക്കട്ടി അപാരം’; ഒളിവില്‍നിന്ന് വോട്ടു ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ട്രോളി കാണ്ടാമൃഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍; തെറിവിളികളുമായി രാഹുല്‍ അണികള്‍

    12 ലൈംഗിക പീഡനക്കേസില്‍ 15 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം പാലക്കാട് വോട്ട് ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. തൊലിക്കട്ടി അപാരമെന്ന തലക്കെട്ടുമായി കാണ്ടാമൃഗത്തിന്റെ ചിത്രമാണു പോസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വൈകീട്ടാണ് രാഹുല്‍ വോട്ടു ചെയ്യാനെത്തിയത്. വോട്ടു ചെയ്തു തൊട്ടു പിന്നാലെ ചായയും കുടിച്ചു മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് പല ഹാന്‍ഡിലുകളും ഉയര്‍ത്തിയത്. ഇതോടെയാണ് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും രംഗത്തുവന്നത്. പോസ്റ്റിന്റെ താഴെ കോണ്‍ഗ്രസ് അണികള്‍ വെല്ലുവിളികളും തെറിവിളികളുമായും രംഗത്തുവന്നു. ചിലതിനു ചുട്ട മറുപടിയും അജയ് തറയില്‍ നല്‍കിയിട്ടുണ്ട്. ‘നിന്റെ പേരില്‍തന്നെയുണ്ട് നീ ആരാണെന്ന്’ ആണ് ഒരു കമന്റ്. അജയ് തറയിലെ ‘തറയില്‍’ എന്ന ഭാഗം ഉയര്‍ത്തിക്കാട്ടിയാണ് കമന്റ് വന്നതെന്നു വ്യക്തം. ‘സാറിന്റെ തൊലിക്കട്ടി ഞങ്ങള്‍ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയല്ലേ, ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും ജയിക്ക്’ എന്നാണു മറ്റൊന്ന്. എന്നാല്‍, പഴയതുപോലെ സൈബര്‍…

    Read More »
  • ഡീകോക്കിന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചടിച്ചു; തിലക് വര്‍മ്മ അവസാനം വരെ പൊരുതി നോക്കിയിട്ടും വീണുപോയി ; സഞ്ജുവിന് പകരം ടീമില്‍ കളിപ്പിച്ച ഗില്‍ നേരിട്ട ആദ്യ പന്തില്‍ മടങ്ങി

    ചണ്ഡീഗഡ്: ഇന്ത്യയ്ക്ക് എതിരേയുള്ള രണ്ടാം ടി20 മത്സരത്തില്‍ ശക്തമായി തന്നെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോള്‍ ഇന്ത്യയ്ക്ക് കനത്ത പ്രഹരം. മത്സരം 51 റണ്‍സിന് തോറ്റു. ക്വിന്റണ്‍ ഡീക്കോക്കിന്റെ വെടിക്കെട്ട് അര്‍ദ്ധശതകമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. തിലക് വര്‍മ്മയുടെ അര്‍ദ്ധശതകം പാഴാകുകയും ചെയ്തു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നതാണ് തോല്‍വിക്ക് കാരണം. രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ടി20 പരമ്പര 1-1 എന്ന നിലയിലായി. ടോസ് നേടിയ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കിന്റെ വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും പഞ്ഞിക്കിട്ട ഡീകോക്ക് 46 പന്തില്‍ 90 റണ്‍സാണ് നേടിയത്. റീസാ ഹെന്‍ട്രിക് എട്ട് റണ്‍സിന് പുറത്തായെങ്കിലും 29 റണ്‍സ് എടുത്ത മാര്‍ക്രവും 30 റണ്‍സ് എടുത്ത ഡോണോ വാന്‍ ഫെരേരയും 20 റണ്‍സ് എടുത്ത ഡേവിഡ് മില്ലറുമായി ചേര്‍ന്ന്…

    Read More »
Back to top button
error: