Breaking News

  • നാണക്കേട്: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്‍ന്ന് അപമാനിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് ഇന്‍ഡോര്‍ പോലീസ്; ഇരയായത് ലോകകപ്പില്‍ കളിക്കുന്ന താരങ്ങള്‍

    ഇന്‍ഡോര്‍: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെ യുവാവിന്റെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഫേയില്‍നിന്നു മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് രണ്ടു താരങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. താരങ്ങളും മാനേജ്‌മെന്റും പോലീസില്‍ പരാതി നല്‍കിയതോടെയാണു വിവരം പുറത്തറിഞ്ഞത്. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ടീമിന്റെ പക്കല്‍നിന്നു പരാതി ലഭിച്ചെന്നും രണ്ടു വനിതാ താരങ്ങള്‍ക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിതന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ഇന്‍ഡോര്‍ പോലീസ് പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും കര്‍ശനമായ നടപടിയെടുക്കണമെന്നും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എംപിസിഎ) പറഞ്ഞു. വരും ദിവസങ്ങളില്‍ കളിക്കാരുടെ യാത്രയെക്കുറിച്ചു പദ്ധതി തയാറാക്കുമെന്നും ഇവര്‍ പറഞ്ഞു. ഐസിസി വനിതാ ലോകകപ്പില്‍ കളിക്കുന്ന ഓസ്‌ട്രേിലിയന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ് രണ്ടുപേരും. മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഇവരുടെ താമസം.

    Read More »
  • മെസിയുടെ കളികാണാന്‍ ഇനിയും കാത്തിരിക്കണം; മത്സരത്തിന് ഫിഫയുടെ അനുമതിയില്ല; ഫിഫ പ്രതിനിധി വേദി സന്ദര്‍ശിക്കുന്നതിനു മുമ്പ് കളിയുടെ തീയതി തീരുമാനിച്ചതു വിനയായി; അടുത്ത വിന്‍ഡോയില്‍ ശ്രമിക്കുമെന്ന് മുഖ്യ സ്‌പോണ്‍സര്‍

    കൊച്ചി: ഫുട്‌ബോളിന്റെ മിശിഹയുടെ കളി നേരിട്ടുകാണാന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കണം. കൊച്ചിയില്‍ നടക്കാനിരിക്കുന്ന കളി മാറ്റിവച്ചെന്നും ഫിഫയുടെ അനുമതി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട്. നവംബറില്‍ അര്‍ജന്റീനന്‍ ടീമിന്റെ ഏക മത്സരം അങ്കോളയിലായിരിക്കുമെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനും സ്ഥിരീകരിച്ചു. പിന്നാലെ മല്‍സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് മുഖ്യ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എം.ഡി. ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി. നവംബറില്‍ അര്‍ജന്റീന കളിക്കുന്നത് ഒരേയൊരു സൗഹൃദ മത്സരം. അത് നവംബര്‍ 14 ന് അഗോളയില്‍. ഇത് ശരിവച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ സ്ഥിരീകരണം. കൊച്ചിയില്‍ അര്‍ജന്റീനയുടെ എതിരാളി ആകേണ്ടിയിരുന്ന ഓസ്‌ട്രേലിയക്ക് നവംബറില്‍ ഉള്ളത് രണ്ട് മത്സരങ്ങള്‍. ആദ്യത്തേത് നംവംബര്‍ 14ന്. എതിരാളി വെനസ്വലേ. രണ്ടാം മത്സരം നവംബര്‍ 18ന്. എതിരാളി കൊളംബിയ. വേദി അമേരിക്കയും. രാജ്യാന്തര സൗഹൃദ മത്സര നടത്തിപ്പിനെക്കുറിച്ചോ, നിയമാവലിയെക്കുറിച്ചോ സ്‌പോണ്‍സര്‍ക്ക് ഒരുധാരണയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫിഫ അനുമതി ലഭിച്ചില്ലെന്ന സ്‌പോണ്‍സറുടെ സമ്മതമെന്നും ആരോപണമുണ്ട്. ഫിഫ പ്രതിനിധി മത്സര വേദി സന്ദര്‍ശിക്കുന്നതിന് മുമ്പേ സ്‌പോണ്‍സര്‍…

    Read More »
  • ഹിറ്റ് ആന്‍ഡ് റണ്‍: ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ പോയത് നടി ദിവ്യ സുരേഷിന്റെ കാര്‍; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി; വാഹനം പിടിച്ചെടുത്തു

    ബംഗളുരു: ബൈക്ക് യാത്രക്കാരായ മൂന്നുപേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റെ ആണെന്ന് സ്ഥിരീകരിച്ച് പോലീസ്. അപകടസ്ഥലത്തെ ഉള്‍പ്പെടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് വാഹനം താരത്തിന്റെ തന്നെയാണെന്ന് ഉറപ്പാക്കിയത്. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വാഹനം പിടിച്ചെടുത്തതായി ബെംഗളൂരു ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. ഈ മാസം 4ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. അപകടത്തില്‍ 3 പേര്‍ക്കും പരുക്കേറ്റിരുന്നു. കിരണിനും അനുഷയ്ക്കും നിസാര പരുക്കേറ്റു. അനിതയുടെ കാല്‍ ഒടിഞ്ഞു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.  

    Read More »
  • പി.എം. ശ്രീയില്‍ അനുനയ നീക്കവുമായി ശിവന്‍കുട്ടി; വഴങ്ങാതെ സിപിഐ; എംഎന്‍ സ്മാരകത്തില്‍ നേരിട്ടെത്തി ബിനോയ് വിശ്വത്തെ കണ്ടു; നിലപാട് ആവര്‍ത്തിച്ച് ഇരുവിഭാഗവും

    തിരുവനന്തപുരം: പി.എം.ശ്രീയെ ചൊല്ലി എല്‍ഡിഎഫില്‍ ഉണ്ടായ അസാധാരണ പൊട്ടിത്തെറിക്കിടെ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും മന്ത്രി ജി.ആര്‍. അനിലുമായും നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പിഎം ശ്രീയില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ബിനോയ് വിശ്വം ഉന്നയിച്ചു. മന്ത്രിസഭ അറിയാതെ കരാര്‍ ഒപ്പിട്ടതിനെ പറ്റി അറിയണമെന്ന് ചര്‍ച്ചയില്‍ സിപിഐ ആവശ്യപ്പെട്ടു. ഫണ്ട് കിട്ടാനാണ് കരാറില്‍ ഒപ്പിട്ടതെന്ന നിലപാടാണ് ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. സിപിഐയുമായി നടത്തിയ ചര്‍ച്ചയിലെ എല്ലാകാര്യങ്ങളും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് ശിവന്‍കുട്ടി പറഞ്ഞു. പിഎംശ്രീയില്‍ ഒപ്പിട്ടത് എം.എ.ബേബി അറിഞ്ഞെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞതിന് അടിസ്ഥാനമില്ലെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എ.കെ.ബാലന്‍ പറഞ്ഞു. പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എന്തിനെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ആവശ്യപ്പെട്ടു. വിഷയം മന്ത്രിസഭയോട് ഒളിച്ചുവച്ചതെന്തിനെന്നും മന്ത്രി…

    Read More »
  • പതിനേഴ്കാരി അഞ്ച് മാസം ഗർഭിണി; ഫോൺ വിളിച്ചിട്ട് എടുത്തിട്ടില്ല, നേരെ കാമുകൻറെ വീട്ടിലേക്ക്, ഹരിപ്പാട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ

    ഹരിപ്പാട് ∙ അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടിൽ എത്തി. അമ്പരന്ന വീട്ടുകാർ ഹരിപ്പാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ യുവാവ് കസ്റ്റഡിയിലായി. ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ 23കാരന്റെ വീട്ടിൽ പെൺകുട്ടി നേരിട്ട് എത്തിയത്. വീട്ടുകാർ വിളിച്ചത് അനുസരിച്ച് എത്തിയ പൊലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തി. 2023ൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. തുടർന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെ പോക്സോ, പട്ടിക ജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.

    Read More »
  • നാലര വര്‍ഷത്തെ ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലം; അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ ചരിത്ര നേട്ടവുമായി തൃശൂര്‍; ഭക്ഷണം, ആരോഗ്യം, അഭയം; എല്ലാ മേഖലയിലും നൂറു ശതമാനം നേട്ടം

    തൃശൂര്‍: നാലര വർഷത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഫലമായാണ് അതിദാരിദ്ര്യ മുക്ത തൃശ്ശൂരിനെ യാഥാർത്ഥ്യമാക്കിയതെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം. രാജ്യത്ത് ആദ്യമായി ഒരു നിയമസഭയുടെ സമ്പൂർണ്ണ യോഗം ചേർന്ന് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നതും നമ്മുടെ സംസ്ഥാനമാണ്. കുടുംബശ്രീ വഴി സംസ്ഥാനത്ത് 64,006 അതിദരിദ്രരെ കണ്ടെത്തി, ആ കുടുംബങ്ങളെയെല്ലാം അതിദാരിദ്ര്യമുക്തമാക്കിയെന്നും, ഒരു ലക്ഷ്യമുണ്ടെങ്കിൽ സ്ഥായിയായ പരിശ്രമത്തിലൂടെ അത് നേടാൻ സാധിക്കുമെന്നതിന് ഉദാഹരണമാണ് സംസ്ഥാനം കൈവരിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിദരിദ്രരെ കണ്ടെത്തുന്നത് മുതൽ പ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടത്തിലും മികച്ച പ്രവർത്തനം നടത്തിയ കുടുംബശ്രീ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മറ്റൊരു കേരള വികസന മാതൃകയായി അതിദാരിദ്ര്യമുക്ത…

    Read More »
  • തൃശ്ശൂരിൽ വൽ കവർച്ച; ബസിറങ്ങിയ ആളുടെ 75 ലക്ഷം രൂപ കവർന്നെടുത്തു

    തൃശ്ശൂര്‍: മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 04.30-നാണ് സംഭവം. ബെംഗളൂരുവില്‍നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസ്സിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു. കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

    Read More »
  • ‘ഞാനിങ്ങനെ ഇന്ത്യയില്‍ നടന്നാല്‍.. എന്റമ്മോ!’ ബ്രസീലില്‍നിന്നുള്ള ട്രാവല്‍ വീഡിയോ പങ്കുവച്ച് ഇന്‍ഫ്‌ളുവന്‍സര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗം; ‘തുറിച്ചു നോട്ടമോ അനാവശ്യ കമന്റുകളോ ഇല്ല’

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്ത്രീകള്‍ വസ്ത്രസ്വാതന്ത്ര്യം അനുഭവിക്കുന്നില്ലെന്ന് നടിയും യാത്രാ ഇന്‍ഫ്‌ലുവന്‍സറുമായ ഷെനാസ് ട്രഷറി. ബ്രസീലില്‍ നിന്നുള്ള ട്രാവല്‍ വീഡിയോയിലാണ് തെരുവിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയുമായി. ഇന്ത്യയില്‍ സ്ത്രീകള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ നിരീക്ഷണത്തിനും അനാവശ്യ ഇടപെടലുകള്‍ക്കും ഇരയാകാറുണ്ടെന്ന് ഷെനാസ് പറയുന്നു. കാഷ്വല്‍ ബിക്കിനി ടോപ്പും ബാക്ക്പാക്കും വലിയ ഒരു തൊപ്പിയുമിട്ട് കൂളായി ബ്രസീലിന്റെ തെരുവുകളിലൂടെ നടക്കുന്ന വിഡിയോ ആണ് ഷെനാസ് പങ്കുവച്ചത്. ‘താനിങ്ങനെ ഡല്‍ഹിയിലോ മുംബൈയിലോ നടന്നാല്‍…ഓ എന്റെ ദൈവമേ..’എന്നാണ് ഷെനാസിന്റെ വിഡിയോയിലെ ക്യാപ്ഷന്‍. ബ്രസീലിലെ നടത്തത്തിനിടയില്‍ തനിക്കൊരു തുറിച്ചുനോട്ടമോ അനാവശ്യ കമന്റുകളോ അനുഭപ്പെട്ടില്ലെന്നും ഇവര്‍ പറയുന്നു.   View this post on Instagram   A post shared by Travel, Romance, Smiles (@shenaztreasury)   ‘ബ്രസീലില്‍, ശരീരം വെറുമൊരു ശരീരമാണ്. ആളുകള്‍ വിധിക്കപ്പെടുന്നതില്‍ നിന്നും തുറിച്ചുനോട്ടങ്ങളില്‍ നിന്നും ഫ്രീയായിരിക്കുന്ന അനുഭവം ഇന്ത്യന്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കണം. ഇവിടെ ഒരു സ്ത്രീയായിരിക്കുന്നത് സുരക്ഷിതത്വവും…

    Read More »
  • പാകിസ്താന്റെ ആണവശേഖരം ലക്ഷക്കണക്കിനു ഡോളറിന് അമേരിക്കയ്ക്കു വിറ്റു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ ചാര ഉദ്യോഗസ്ഥന്‍; ‘മുഷാറഫിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍; തീവ്രവാദികളുടെ പക്കല്‍ ആയുധമെത്തുമെന്ന ഭയവും നീക്കത്തിനു കാരണം’

    ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്റെ ആണവശേഖരം ലക്ഷക്കണക്കിന് ഡോളറിന് അമേരിക്കയ്ക്ക് വിറ്റെന്ന് വെളിപ്പെടുത്തല്‍. സിഐഎ മുന്‍ ഓഫിസറായ ജോണ്‍ കിരിയാകോവിന്റേതാണ് വെളിപ്പെടുത്തല്‍. ജനറല്‍ പര്‍വേസ് മുഷാറഫ് പ്രസിഡന്റായിരിക്കെയാണ് ആണവായുധ ശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക വിലയ്‌ക്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആണവച്ചോര്‍ച്ച കണ്ടെത്തുന്നതിനുള്ള അമേരിക്കന്‍ വിമാനം പാകിസ്താനു മുകളിലൂടെ പറന്നതു വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ മിസൈലുകള്‍ പാക് ആണവകേന്ദ്രങ്ങള്‍ക്കു സമീപംവരെ എത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്തിനാണ് അമേരിക്കന്‍ വിമാനം പറന്നതെന്ന ചര്‍ച്ചകളും ആ സമയത്തു സജീവമായിരുന്നു. ഇതിനു മാസങ്ങള്‍ക്കുശേഷമാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. 15 വര്‍ഷത്തോളം സിഐഎയില്‍ അനലിസ്റ്റായും പിന്നീട് ഭീകരവിരുദ്ധ സംഘത്തിലുമാണ് ജോണ്‍ പ്രവര്‍ത്തിച്ചത്. അഴിമതിയില്‍ അടിമുടി മുങ്ങിയ ഭരണസംവിധാനവും നേതാക്കളുമാണ് പാക്കിസ്ഥാന്റേതെന്നും രാജ്യത്തെ സാധാരണക്കാര്‍ നട്ടംതിരിഞ്ഞപ്പോഴും പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഉള്‍പ്പടെയുള്ളവര്‍ വിദേശത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഷാറഫ് സര്‍ക്കാരും യുഎസുമായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നതെന്ന് ജോണ്‍ അവകാശപ്പെടുന്നു. ‘പാക്കിസ്ഥാനി സര്‍ക്കാരുമായുള്ള ഞങ്ങളുടെ ബന്ധം വളരെ…

    Read More »
  • റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ; യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയതോടെ പുതിയ നീക്കം; എണ്ണ വാങ്ങിയാല്‍ വന്‍ തുക പിഴയടയ്ക്കണം; ഇന്ത്യയില്‍ എണ്ണവില കുതിച്ചുയരുമെന്ന് ആശങ്ക

    ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നവംബര്‍ പകുതിയോടെ കുത്തനെ കുറയ്ക്കാന്‍ ഇന്ത്യന്‍‌ കമ്പനികള്‍. മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധ്യത തേടി. റഷ്യൻ എണ്ണ ഭീമന്‍മാരായ കമ്പനികളെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയതോടെയാണ് പുതിയ നീക്കം. റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക, യുഎസ്, കാനഡ, പടിഞ്ഞാറന്‍ അഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങും. യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പിനികളുമായി ഇടപാട് നടത്തുന്നവര്‍ വലിയ പിഴയൊടുക്കണം. യുഎസിന്‍റെ ഈ ഭീഷണിയാണ് റിലയന്‍സും കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളെയും റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഒറ്റയടിക്ക് റഷ്യന്‍ എണ്ണ നിര്‍ത്തുക പ്രായോഗികമല്ല. എങ്കിലും വര്‍ഷാവസാനത്തോടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് വരുത്തും. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഉപയോഗത്തിന്‍റെ മൂന്നിലൊന്നും റഷ്യയില്‍നിന്നാണ്. പ്രതിദിനം 1.7 മില്യണ്‍ ബാരല്‍. ഇതില്‍ 1.2 മില്യണ്‍ ബാരലും യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നീ റഷ്യന്‍ കമ്പിനികളില്‍നിന്നാണ് വാങ്ങുന്നത്. റിലയന്‍സ്…

    Read More »
Back to top button
error: