Breaking News
-
പാകിസ്താന്റെ ആണവശേഖരം ലക്ഷക്കണക്കിനു ഡോളറിന് അമേരിക്കയ്ക്കു വിറ്റു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ ചാര ഉദ്യോഗസ്ഥന്‍; ‘മുഷാറഫിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍; തീവ്രവാദികളുടെ പക്കല്‍ ആയുധമെത്തുമെന്ന ഭയവും നീക്കത്തിനു കാരണം’
ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്റെ ആണവശേഖരം ലക്ഷക്കണക്കിന് ഡോളറിന് അമേരിക്കയ്ക്ക് വിറ്റെന്ന് വെളിപ്പെടുത്തല്‍. സിഐഎ മുന്‍ ഓഫിസറായ ജോണ്‍ കിരിയാകോവിന്റേതാണ് വെളിപ്പെടുത്തല്‍. ജനറല്‍ പര്‍വേസ് മുഷാറഫ് പ്രസിഡന്റായിരിക്കെയാണ് ആണവായുധ ശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക വിലയ്‌ക്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആണവച്ചോര്‍ച്ച കണ്ടെത്തുന്നതിനുള്ള അമേരിക്കന്‍ വിമാനം പാകിസ്താനു മുകളിലൂടെ പറന്നതു വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ മിസൈലുകള്‍ പാക് ആണവകേന്ദ്രങ്ങള്‍ക്കു സമീപംവരെ എത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്തിനാണ് അമേരിക്കന്‍ വിമാനം പറന്നതെന്ന ചര്‍ച്ചകളും ആ സമയത്തു സജീവമായിരുന്നു. ഇതിനു മാസങ്ങള്‍ക്കുശേഷമാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. 15 വര്‍ഷത്തോളം സിഐഎയില്‍ അനലിസ്റ്റായും പിന്നീട് ഭീകരവിരുദ്ധ സംഘത്തിലുമാണ് ജോണ്‍ പ്രവര്‍ത്തിച്ചത്. അഴിമതിയില്‍ അടിമുടി മുങ്ങിയ ഭരണസംവിധാനവും നേതാക്കളുമാണ് പാക്കിസ്ഥാന്റേതെന്നും രാജ്യത്തെ സാധാരണക്കാര്‍ നട്ടംതിരിഞ്ഞപ്പോഴും പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഉള്‍പ്പടെയുള്ളവര്‍ വിദേശത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഷാറഫ് സര്‍ക്കാരും യുഎസുമായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നതെന്ന് ജോണ്‍ അവകാശപ്പെടുന്നു. ‘പാക്കിസ്ഥാനി സര്‍ക്കാരുമായുള്ള ഞങ്ങളുടെ ബന്ധം വളരെ…
Read More » -
റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ; യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയതോടെ പുതിയ നീക്കം; എണ്ണ വാങ്ങിയാല്‍ വന്‍ തുക പിഴയടയ്ക്കണം; ഇന്ത്യയില്‍ എണ്ണവില കുതിച്ചുയരുമെന്ന് ആശങ്ക
ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നവംബര്‍ പകുതിയോടെ കുത്തനെ കുറയ്ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍. മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധ്യത തേടി. റഷ്യൻ എണ്ണ ഭീമന്‍മാരായ കമ്പനികളെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയതോടെയാണ് പുതിയ നീക്കം. റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക, യുഎസ്, കാനഡ, പടിഞ്ഞാറന്‍ അഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങും. യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പിനികളുമായി ഇടപാട് നടത്തുന്നവര്‍ വലിയ പിഴയൊടുക്കണം. യുഎസിന്‍റെ ഈ ഭീഷണിയാണ് റിലയന്‍സും കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളെയും റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഒറ്റയടിക്ക് റഷ്യന്‍ എണ്ണ നിര്‍ത്തുക പ്രായോഗികമല്ല. എങ്കിലും വര്‍ഷാവസാനത്തോടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് വരുത്തും. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഉപയോഗത്തിന്‍റെ മൂന്നിലൊന്നും റഷ്യയില്‍നിന്നാണ്. പ്രതിദിനം 1.7 മില്യണ്‍ ബാരല്‍. ഇതില്‍ 1.2 മില്യണ്‍ ബാരലും യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നീ റഷ്യന്‍ കമ്പിനികളില്‍നിന്നാണ് വാങ്ങുന്നത്. റിലയന്‍സ്…
Read More » -
ശബരിമലയില്‍നിന്ന് കടത്തിയ സ്വര്‍ണം കണ്ടെത്തി; പോറ്റി ഗോവര്‍ധനനു വിറ്റ സ്വര്‍ണം കണ്ടെത്തിയത് ബെല്ലരിയിലെ റോദ്ദം ജ്വല്ലറിയില്‍; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
ബെല്ലാരി: ശബരിമലയില്‍നിന്ന് കടത്തിയ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണം ബെള്ളാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് എസ്‌ഐടി കണ്ടെത്തിയത്. പോറ്റി ഗോവര്‍ധന് വിറ്റ സ്വര്‍ണമാണ് കണ്ടെത്തിയത്. സ്വര്‍ണം കണ്ടെത്തിയത് നാണയങ്ങളുടെ രൂപത്തിലെന്ന് സൂചന. ഗോവര്‍ധന്റെ ജ്വല്ലറിയില്‍ എസ്‌ഐടി പരിശോധന നടന്നത് ഇന്നലെയാണ്. പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ബെല്ലാരിയില റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലായിരുന്നു. ഉപഭോക്താക്കള്‍ക്കായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടിസ് ഒട്ടിച്ചിരുന്നു. 476 ഗ്രാം സ്വര്‍ണം ഇവിടെ വിറ്റെന്നായിരുന്നു പോറ്റിയുടെ മൊഴി. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് രാവിലെ ചേരും. ബോര്‍ഡ് ആസ്ഥാനത്തെ യോഗത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി ബോര്‍ഡിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവും. അഭിഭാഷകന്‍ മുഖേന 2025 കാലയളവില്‍ സംഭവിച്ച കാര്യങ്ങള്‍ ബോര്‍ഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. 2019 ലെ കവര്‍ച്ച മറയ്ക്കാനാണ് 2025 ല്‍ വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കൊടുത്തയച്ചതെന്നും സ്‌പെഷല്‍ കമ്മിഷണറെ രേഖാമൂലം അറിയിക്കാത്തത് ഗുരുതര…
Read More » -
തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം’ പേരിൽ മാത്രം, വാസ്തവത്തിൽ ആശാവർക്കർമാരോടുള്ള സർക്കാരിന്റെ കടുംപിടുത്തം എന്തിന്?
‘തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം’ എന്ന വാചകം മലയാളിക്ക് ഏറെ കേട്ടു പരിചയമുള്ളതാണ്. കേരളത്തിൽ ഇടതുപക്ഷം പ്രവർത്തനം തുടങ്ങിയതു മുതൽ ഇടതുപക്ഷ നേതാക്കൾ നിരന്തരം മന്ത്രം പോലെ ഉരുവിടുന്ന വാക്കാണ് തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം എന്നത്. സമൂഹത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ സമ്പൂർണ്ണമായ ആധിപത്യം എന്നതാണ് മാർക്സിസ്റ്റ് ചിന്താഗതി മുന്നോട്ടുവയ്ക്കുന്ന ആശയം. ഈ മാർക്സിസ്റ്റ് ആശയം പേറുന്ന ഒരു സംസ്ഥാന സർക്കാർ കേരളം ഭരിക്കുമ്പോഴാണ് ആശ വക്കർമാർക്ക് അനീതിയും അവഗണനയും നേരിടേണ്ടി വരുന്നത്. ജീവിക്കാൻ വേണ്ടി ആശാവർക്കർമാർ സമരം ചെയ്യുമ്പോൾ ആ സമരത്തിന് നേരെ മുഖം തിരിക്കുക മാത്രമല്ല, പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുക കൂടിയാണ് സർക്കാർ. നമ്മുടെ സമൂഹത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആശമാരെ ഈ വിധം നേരിടുന്നത് ഒരിക്കലും കേരളം പോലൊരു സംസ്ഥാനത്തിന് ചേരുന്നതല്ല. സർക്കാരിന്റെ മുന്നിൽ ആശയാദർശങ്ങൾ പണയം വെച്ച സാംസ്കാരിക നായകർ ഈ വിഷയം കണ്ട ഭാവം പോലും നടിക്കുന്നില്ല. നിലവിലെ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം എന്നത് വലിയ വിരോധാഭാസമാണ്. ഒരു…
Read More » -
പി.വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കുന്നു ; കൂടെ കൊണ്ടുപോകാന്‍ തയ്യാറെന്ന് മുസ്ലിം ലീഗ് ; തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ തയാറെന്ന് പി.എം.എ സലാം
മലപ്പുറം: നീണ്ട കാത്തിരിപ്പിനൊടുവില്‍ പിവി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറുമായി സഹകരിക്കാന്‍ മുസ്‌ളീംലീഗ് തയ്യാറെടുക്കുകയാണ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഹകരിക്കുമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. യുഡിഎഫിനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പരസ്യമാക്കി കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫിന്റെ നീക്കം. വര്‍ഷങ്ങളോളം എല്‍ഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിച്ചിട്ടുണ്ടെന്ന പി.എം.എ. സലാമിന്റെ പ്രതികരണം വരാനിരിക്കുന്ന വിമര്‍ശനങ്ങളെ തടയാനുള്ള ശ്രമമായാണ് കാണുന്നത്. അതിനിടെ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതില്‍ ഇളവിനെതിരെ യൂത്ത് ലീഗ് നേതൃത്വത്തെ സമീപിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം വ്യവസ്ഥ ഇത്തവണയും ലീഗ് നടപ്പിലാക്കും.വ്യവസ്ഥയുടെ പേരില്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് വിജയത്തിന് അനിവാര്യമെങ്കില്‍ ഇളവ് ഉണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് വരുത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇളവ്…
Read More » -
പിഎം ശ്രീ പദ്ധതിയോട് എന്നും എതിര് ; കേന്ദ്രത്തിന് വഴങ്ങി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല ; നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ അല്ല ജനങ്ങളുടെ പണമാണെന്ന് എം.വി.ഗോവിന്ദന്‍
തിരുവനന്തപുരം: സിപിഐ മുന്നണിയിലെ പ്രബലമായ പാര്‍ട്ടിയാണെന്നും അവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിഎം ശ്രീ പദ്ധതിയുടെ നിബന്ധനകള്‍ക്ക് സിപിഐഎം എന്നും എതിരാണെന്നും പലനിബന്ധനകളും വെച്ച് ഫണ്ട് തടയുകയാണെന്നും എണ്ണായിരത്തോളം കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ പണമല്ല.കേന്ദ്രത്തിന് വഴങ്ങി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. രാജ്യത്തെ ജനങ്ങളുടെ പണമാണ്. വിദ്യാഭ്യാസ മേഖലയില്‍ 1.502 കോടി രൂപയുടെ കുടിശ്ശികയുണ്ട്. കേരള സര്‍ക്കാരാണ് ഇതിന് പണം നല്‍കുന്നത്. കുട്ടികളുടെ യൂണിഫോം, അധ്യാപകരുടെ ശമ്പളം അടക്കം നല്‍കേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എല്ലാ വശങ്ങളിലും ആവശ്യമായ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കും. കൃത്യമായ ഇടപെടല്‍ നടത്തി മുന്നോട്ടുപോകും. നിബന്ധനകള്‍ ഉള്ളപ്പോള്‍ തന്നെ ഫണ്ട് വാങ്ങിയിട്ടുള്ളതാണ്. പിഎം ശ്രീ ആദ്യമായി നടക്കുന്ന പ്രശ്നമായി കാണരുത്. എല്‍ഡിഎഫ് മുന്നണി ഒറ്റക്കെട്ടായി പൊരുതി മുന്നോട്ട് പോകും. കേന്ദ്ര-സംസ്ഥാന ബന്ധം…
Read More » -
പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ നിന്നുകൊടുക്കില്ല ; അതിന്റെ പേരില്‍ കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുളള ഒരു നീക്കവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കുട്ടികള്‍ക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുളള തന്ത്രപരമായ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഫണ്ട് ഏതെങ്കിലും പാര്‍ട്ടിയുടെ ഔദാര്യവുമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിയില്‍ നിന്നുളള നമ്മുടെ കുട്ടികളുടെ അവകാശമാണ്. അത് നേടിയെടുക്കുക എന്നതാണ് ജനകീയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം 2020 പൂര്‍ണമായും അംഗീകരിച്ചു എന്ന വാദം സാങ്കേതികം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 2022 ഒക്ടോബര്‍ മുതല്‍ സമഗ്ര ശിക്ഷാ പദ്ധതിയെ എന്‍ഇപി നടപ്പാക്കാനുളള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു എന്നാല്‍, 2023 വരെ ഫണ്ട് വാങ്ങുമ്പോഴും കേരളം…
Read More » -
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കെട്ടിപ്പിടിക്കാനും സെല്‍ഫിയെടുക്കാനും മോഹിച്ചു ; പക്ഷേ കിട്ടിയത് ജാവോ ഫെലിക്‌സിനെ ; ഗോവയില്‍ സുരക്ഷാവീഴ്ച വരുത്തിയ മലയാളി ആരാധകന്‍ ജയിലില്‍
പനാജി: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ സഹതാരത്തിനൊപ്പം കെട്ടിപ്പിടിച്ച് സെല്‍ഫിയെടുത്തതിന് കേരള ഫുട്‌ബോള്‍ ആരാധകന്‍ രാത്രിമുഴുവന്‍ ജയിലില്‍ ചെലവഴിച്ചു. ഗോവയിലെ ഫറ്റോര്‍ഡയിലെ നെഹ്റു സ്റ്റേഡിയത്തില്‍ അല്‍-നാസറും എഫ്സി ഗോവയും തമ്മിലുള്ള എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ട് മത്സരത്തിനിടെ പോര്‍ച്ചുഗീസ് താരം ജോവോ ഫെലിക്സിനെ കെട്ടിപ്പിടിച്ച് സെല്‍ഫി എടുത്തതിന് ഒരു കേരള ഫുട്‌ബോള്‍ ആരാധകന് നിയമപരമായ നടപടികള്‍ നേരിടേണ്ടി വന്നു. നിയന്ത്രിത പ്രദേശത്ത് പ്രവേശിച്ച് രണ്ട് അന്താരാഷ്ട്ര കളിക്കാരുടെ സുരക്ഷാ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് പോര്‍ച്ചുഗീസ് ഫോര്‍വേഡിനെ സമീപിച്ച ആവേശഭരിതനായ ആരാധകനൊപ്പം സെല്‍ഫി എടുക്കാന്‍ താരം സമ്മതിച്ചു. എന്നാല്‍ ഫോണ്‍ പിടിച്ചെടുത്ത സുരക്ഷാഭടന്മാര്‍ ഫോണില്‍ നിന്ന് സെല്‍ഫി ഇല്ലാതാക്കി അയാള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. രണ്ടാം പകുതിയില്‍ ഫെലിക്‌സ് സൈഡില്‍ വാം-അപ്പ് ചെയ്യുന്നതിനിടെയാണ് സംഭവം. എഫ്സി ഗോവയുടെ സിഇഒ രവി പുസ്‌കൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിച്ചു. സുരക്ഷാ വീഴ്ചയില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍…
Read More » -
കുട്ടികളും മുതിര്‍ന്നവരും പ്രായമായവരും ഒരു ദിവസം എത്ര മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കണം? നിങ്ങളുടെ സമയം ശ്രദ്ധിക്കുക…
സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ദൈനംദിന കൂട്ടാളികളാണ്. എന്നാല്‍ ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നത് കണ്ണിന്റെ ആയാസം വര്‍ദ്ധിപ്പിക്കുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തെയും ഉപകരണത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഒരു ദിവസം എത്ര മണിക്കൂര്‍ ആരോഗ്യത്തിനും ഉപകരണത്തിനും അനുയോജ്യമാണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു ദിവസം എത്ര മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കണമെന്ന് ചോദ്യം പലതവണ ആളുകളുടെ മനസ്സില്‍ വന്നിട്ടുണ്ടാകണം, പക്ഷേ അവര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടാകില്ല. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പരിധിക്കുള്ളില്‍ സൂക്ഷിച്ചാല്‍ അത് ഗുണകരവും നിരുപദ്രവകരവുമാകുമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, ഒരു ദിവസം എത്ര മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കണമെന്ന് ആളുകള്‍ക്ക് പലപ്പോഴും അറിയില്ല. ബിസിനസ്സ് ഉപയോഗത്തെയും സാധാരണ ഉപയോഗത്തെയും ആശ്രയിച്ച് ഫോണ്‍ ഉപയോഗ സമയം വ്യത്യാസപ്പെടുന്നു. പരിധി പലര്‍ക്കും വ്യത്യസ്തമാണ്. അതായത്, നിങ്ങള്‍ ബിസിനസ്സില്‍ ഏര്‍പ്പെടുകയാണെങ്കില്‍, ഒരു ദിവസം കൂടുതല്‍ മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും നിങ്ങള്‍ക്ക് ദോഷം വരുത്തുകയുമില്ല. എന്നിരുന്നാലും, നിങ്ങള്‍ സാധാരണ ഉപയോഗത്തിനായി ഫോണ്‍ ഉപയോഗിക്കുകയാ ണെങ്കി ല്‍, നിങ്ങളുടെ ഫോണ്‍…
Read More »
