Breaking News
-
പിഎംശ്രീയില്‍ നിന്നും പിന്മാറും വരെ എതിര്‍ക്കും ; സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കും ; എംഎന്‍ ഗോവിന്ദന്‍ സ്മാരകത്തില്‍ എത്തി വിദ്യാഭ്യാസമന്ത്രിയുടെ കൂടിക്കാഴ്ച
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കും. നിലവില്‍ വിദേശപര്യടനത്തിനായി പോയിരിക്കുന്ന മുഖ്യമന്ത്രി തിരിച്ചുവന്നാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. പ്രശ്‌ന പരിഹാരത്തിനായി ഇന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സിപിഐ ആസ്ഥാനത്ത് ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത് വരെ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐയെ അനുനയിപ്പിക്കാന്‍ സി പിഎം ആലോചിക്കുന്നത്. ആവശ്യമെങ്കില്‍ മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കു ന്നതട ക്കമു ള്ള ചര്‍ച്ചകള്‍ സിപിഐ നടത്തിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയല്ല. ആര്‍ എസ്എസ് നിലപാടുകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതാണ് പ്രശ്‌നമെന്നാണ് സിപിഐ പറയുന്നു. പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും സിപിഐ ഇടതുപക്ഷത്തെ പ്രധാനപാര്‍ട്ടി യാണെ ന്നും ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ പദ്ധതിയുടെ നിബന്ധനകള്‍ക്ക് സിപിഐഎം എന്നും എതിരാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പലനിബന്ധനകളും…
Read More » -
നരേന്ദ്രമോദിയുടെ പണം വാങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം വരെ ഉപേക്ഷിച്ചു ; സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് സന്ദീപ്‌വാര്യര്‍
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ പണം വാങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതിനെതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വിദ്യാഭ്യാസരംഗത്തെ ആര്‍എസ്എസ് അജണ്ടക്ക് സിപിഎം കൂട്ടുനില്‍ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് യുഡിഎഫ് മാത്രമേയുള്ളെന്നും അബദ്ധത്തില്‍ പോലും ഇനി അരിവാളില്‍ കുത്തരുതെന്നും കുറിപ്പില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാരിനെതിരേയുള്ള ആയുധമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. കെഎസ് യു സമരത്തിനൊരുങ്ങുന്നതായിട്ടാണ് വിവരം. പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പ് തുടരുകയാണ്് സിപിഐ. ഡല്‍ഹി എകെജി ഭവനില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. പദ്ധതിയില്‍ ഒപ്പിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. സിപിഐഎം ഇതില്‍ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരുപാര്‍ട്ടികള്‍ക്കും ഒരേ നിലപാട് ആണെങ്കില്‍ എങ്ങനെ കരാര്‍ ഒപ്പിട്ടുവെന്നും ഡി…
Read More » -
കുര്‍ണൂല്‍ ബസ് തീപിടിത്ത ദുരന്തം: 400 മൊബൈല്‍ ഫോണുകള്‍ സ്‌ഫോടനത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു; 10-15 മിനിറ്റിനുള്ളില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു, ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍
ഹൈദരാബാദ്: വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ച സംഭവത്തില്‍ കത്തിനശിച്ചത് ഏകദേശം 400 സ്മാര്‍ട്ട്‌ഫോണുകളെന്ന് റിപ്പോര്‍ട്ട്. ഏകദേശം 400 മൊബൈല്‍ ഫോണുകളുടെ ലിഥിയം-അയണ്‍ ബാറ്ററികള്‍ തീപിടുത്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു വാഹനത്തില്‍ ഉണ്ടായിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ തീവ്രത വര്‍ദ്ധിപ്പിക്കുകയും 10-15 മിനിറ്റിനുള്ളില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചതിനാല്‍ ദുരന്തത്തിന്റെ തീവ്രത വലുതായിരുന്നു. ഒരു മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച് കുറച്ച് ദൂരം വലിച്ചിഴച്ചതിനെത്തുടര്‍ന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടായി ടയറുകള്‍ക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണം. ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു. ഹൈദരാബാദ്-ബംഗളൂരു റൂട്ടിലെ കാവേരി ട്രാവല്‍സ് ബസ് തീപിടിത്തം സ്വകാര്യ ദീര്‍ഘദൂര ബസ് സര്‍വീസുകളിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ തുറന്നുകാട്ടി. ആഡംബര രൂപത്തിനായി നിര്‍മ്മിച്ച ബസ്സുകളിലെ സുരക്ഷാ വീഴ്ചകള്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു പ്രവര്‍ത്തനരഹിതമായ എമര്‍ജന്‍സി എക്‌സിറ്റുകള്‍, സുഖസൗകര്യങ്ങള്‍ അല്ലെങ്കില്‍ ആഡംബര സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി ബസ്സുകളില്‍ വരുത്തുന്ന അനധികൃത ഇലക്ട്രിക്കല്‍ മാറ്റങ്ങള്‍ എന്നിവയുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം മാറ്റങ്ങള്‍…
Read More » -
ചികിസ്തയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ പുരുഷ സന്ദര്‍ശകനെ പീഡിപ്പിച്ചു ; ഇന്ത്യന്‍ നഴ്സിന് സിംഗപ്പൂരില്‍ ജയില്‍ശിക്ഷയും ചൂരല്‍പ്രയോഗവും
സിംഗപ്പൂര്‍: ചികിസ്തയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ എത്തിയയാളെ പീഡിപ്പിച്ചെന്ന കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ നഴ്‌സിന് ജയില്‍ശിക്ഷ. സിംഗപ്പൂര്‍ പ്രീമിയം ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന എലിപ്പെ ശിവ നാഗു എന്ന 34 കാരി ഇന്ത്യന്‍ പൗരന്‍ ലൈംഗിക പീഡനക്കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷവും രണ്ട് മാസവും തടവും രണ്ട് ചൂരല്‍ അടിയും ശിക്ഷ വിധിച്ചു. ജൂണില്‍ റാഫിള്‍സ് ആശുപത്രിയില്‍ ഒരു പുരുഷ സന്ദര്‍ശകനെ ലൈംഗികമായി പീഡിപ്പിച്ചതായി 34 കാരിസമ്മതിച്ചു. 2025 ജൂണ്‍ 21 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിന് ശേഷം എലിപ്പിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കോടതി എലിപ്പിന് ഒരു വര്‍ഷവും രണ്ട് മാസവും തടവും രണ്ട് ചൂരല്‍ പ്രഹരവും വിധിച്ചിരിക്കുകയാണ്. കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ നഴ്‌സിംഗ് ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 18 ന് ഇര നോര്‍ത്ത് ബ്രിഡ്ജ് റോഡിലെ ആശുപത്രിയില്‍ തന്റെ മുത്തച്ഛനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു യുവാവ്. എന്നാല്‍ ഇരയെ ‘അണുവിമുക്തമാക്കാന്‍’ സഹായിക്കാം…
Read More » -
ടോസ് ഒരു ഭാഗ്യമോ നിര്‍ഭാഗ്യമോ ? ഏകദിനത്തില്‍ തുടര്‍ച്ചയായി ഇന്ത്യയ്ക്ക് നഷ്ടമായത് 18 ടോസുകള്‍ ; ഇന്ത്യ നാണയഭാഗ്യമില്ലാതെ പൂര്‍ത്തിയാക്കിയത് രണ്ടു വര്‍ഷം
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശനിയാഴ്ച (ഒക്ടോബര്‍ 25) നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും ഇന്ത്യയ്ക്ക് പഴയ ദൗര്‍ഭാഗ്യം പിന്തുടര്‍ന്നു. ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വീണ്ടും ടോസ് നഷ്ടപ്പെടുത്തി. മെന്‍ ഇന്‍ ബ്ലൂ ഏകദിന ഫോര്‍മാറ്റില്‍ ടോസ് ജയിക്കാതെ രണ്ട് വര്‍ഷത്തിലേക്ക് നീങ്ങുകയാണ്. തുടര്‍ച്ചയായി 18 തവണയാണ് ഇന്ത്യയ്ക്ക് ടോസ് ഭാഗ്യം ഇല്ലാതെ പോകുന്നത്. അനാവശ്യമായ ഒരു റെക്കോര്‍ഡായി ഇത് മാറി. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇതിനകം 2-0 ന് പിന്നിലാണ്. ഏറ്റവും പുതിയ നാണയം ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി മാറിയതിനുശേഷം, ഇന്ത്യ ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെയായി ടോസ് ജയിക്കാത്ത അവസ്ഥയലാണ്. നവംബര്‍ 15 ന് ന്യൂസിലന്‍ഡിനെതിരായ 2023 ഏകദിന ലോകകപ്പ് സെമിയിലാണ് മെന്‍ ഇന്‍ ബ്ലൂ അവസാനമായി 50 ഓവര്‍ ഫോര്‍മാറ്റില്‍ ടോസ് നേടിയത്. നവംബര്‍ 30 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലെങ്കിലും ടോസ് ഭാഗ്യം തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്. ഗില്‍ ഏകദിന ഫോര്‍മാറ്റില്‍ നായകസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ്,…
Read More » -
ശാലിനിയും മകനുമൊത്തുള്ള കേരള ക്ഷേത്രദര്‍ശനവുമായി തല ; പാലക്കാട് ശ്രീ ഊട്ടുകുളങ്ങര ഭഗവതി യുടെ ചിത്രം നെഞ്ചില്‍ പച്ചകുത്തി അജിത് ; ചിത്രം ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടി
ശാലിനിയും മകനുമൊത്തുള്ള കേരളത്തിലെ ക്ഷേത്ര സന്ദര്‍ശനത്തിനിടെ അജിത് കുമാര്‍ പച്ചകുത്തിയ ടാറ്റൂ വൈറലാകുന്നു. ഭാര്യ ശാലിനിയും മകന്‍ ആദ്വിക്കിനും ഒപ്പം കേരളത്തിലെ പാലക്കാട്ടെ ഒരു ക്ഷേത്രത്തില്‍ അജിത് കുമാര്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ പെട്ടെന്ന് വൈറലായിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നെഞ്ചിലെ ടാറ്റൂ ആയിരുന്നു. ഭാര്യ ശാലിനിയും മകനും ചേര്‍ന്ന് അജിത് കുമാര്‍ കേരളത്തിലെ പാലക്കാട്ടെ ശ്രീ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലായിരുന്നു സന്ദര്‍ശനം നടത്തിയത്. വെള്ളമുണ്ടും കവണിയും പുതച്ച് ഭാര്യയും മകനുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തില്‍ ക്ഷേത്ത്രിലെ ദേവിയുടെ ചിത്രം താരം നെഞ്ചില്‍ പച്ചകുത്തിയിരിക്കുന്നതായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. അതേസമയം ടാറ്റൂവിന്റെ വിശദാംശങ്ങളെക്കുറിച്ച് അജിത്ത് ഇതുവരെ സംസാരിച്ചിട്ടില്ല. അജിത് കുമാറിന്റെ ഭാര്യയും മുന്‍നടിയും മലയാളിയുമായ ശാലിനിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങളില്‍, അജിത്തും ആദ്വിക്കും പരമ്പരാഗത ദക്ഷിണേന്ത്യന്‍ വസ്ത്രധാരണത്തില്‍ കാണപ്പെടുമ്പോള്‍ ശാലിനി സ്റ്റൈലിഷ് സ്യൂട്ടില്‍ അത് മനോഹരമായി നിലനിര്‍ത്തി. ‘അനുഗ്രഹങ്ങളുടെയും ഒരുമയുടെയും ഒരു ദിവസം…’ എന്ന അവരുടെ അടിക്കുറിപ്പിലാണ് ചിത്രം…
Read More » -
ഓസീസിനെ പരമ്പര തൂത്തുവാരാന്‍ രോഹിതും കോഹ്ലിയും അനുവദിച്ചില്ല ; മൂന്നാമത്തെ ഏകദിനത്തില്‍ ശക്തമായി തിരിച്ചടിച്ചു ; മുന്‍ നായകന്മാര്‍ മികച്ച പ്രകടനവുമായി ഇന്ത്യയെ നയിച്ചു
സിഡ്‌നി: ഓസ്‌ട്രേലയയെ പരമ്പര തൂത്തുവാരാന്‍ അനുവദിക്കാത്ത ഇന്ത്യ അവസാന ഏകദിനത്തില്‍ ശക്തമായി തിരിച്ചുവന്നു. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ത്യ ഒമ്പത് വിക്കറ്റിന് സ്വന്തമാക്കി. സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയതിന് പിന്നാലെ മറ്റൊരു മുന്‍ നായകന്‍ വിരാട്‌കോഹ്ലി അര്‍ദ്ധശതകവും നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം വിക്കറ്റില്‍ കൂട്ടുകൂടിയ വിരാട്‌കോഹ്ലയും രോഹിതും 19 ാമത്തെ സെഞ്ച്വറി കൂട്ടുകെട്ടാണ് നേടിയത്. തുടര്‍ച്ചയായി 18 ാം മത്സരത്തിലും ടോസ് നഷ്ടമായ ഇന്ത്യയെ ഓസീസ് ബൗളിംഗിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ 236 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഈ സ്്‌കോര്‍ മറികടന്നു. രോഹിത് ശര്‍മ്മ 121 റണ്‍സുമായും വിരാട്‌കോഹ്ലി 74 റണ്‍സുമായും പുറത്താകാതെ നിന്നു. 24 റണ്‍സ് എടുത്ത നായകന്‍ ശുഭ്മാന്‍ ഗില്ലിനെ മാത്രമായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. 125 പന്തുകളില്‍ നിന്നുമായിരുന്നു രോഹിതിന്റെ 121. മൂന്ന് സിക്‌സറുകളും 13 ബൗണ്ടറികളും രോഹിത് അടിച്ചുകൂട്ടി. വിരാട്‌കോഹ്ലി 81 പന്തില്‍…
Read More » -
കേരളത്തില്‍ സവര്‍ക്കറും ഹെഡ്‌ഗേവാറും പഠന വിഷയമാകും; ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട; ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കുമെന്നും സുരേന്ദ്രന്‍
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ കോണ്‍ഗ്രസ് തിരസ്കരിച്ച എല്ലാ ചരിത്രവും പഠിപ്പിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സവര്‍ക്കറും ഹെഡ്ഗെവാറും പഠനവിഷയമാകും. ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട. പി.എം ശ്രീയില്‍ ഒപ്പുവച്ചെങ്കില്‍ എല്ലാ വ്യവസ്ഥയും ഉള്‍പ്പെടും. പണംവാങ്ങി വ്യവസ്ഥകള്‍ നടപ്പാക്കാതെ ഇരിക്കാമെന്ന് കരുതേണ്ട. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ഥത്തിൽ കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറയട്ടെയെന്ന് കെ.സുരേന്ദ്രന്‍. കേന്ദ്രവുമായി എന്തെങ്കിലും ഡീൽ ഉണ്ടോ എന്ന് എനിക്കറിയില്ല. കരാർ ഒപ്പിട്ടത് സിപിഎമ്മിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മാത്രമാണ് അറിഞ്ഞത്. സിപിഎമ്മിലെ മറ്റു മന്ത്രിമാര്‍ പോലും അറിഞ്ഞില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രാധാന്യം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ പിണറായി വിജയനും മനസ്സിലാകുമെന്ന് കരുതുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സിപിഐഎയും…
Read More » -
വെടിനിര്‍ത്തല്‍ നിരീക്ഷണം, ഇന്റര്‍നാഷണല്‍ സൈന്യത്തെ രൂപീകരിക്കല്‍: യുഎസ് സൈന്യം പണി തുടങ്ങി; വേഗത്തില്‍ നടപടിയില്ലെങ്കില്‍ വീണ്ടും യുദ്ധമെന്ന് ഇസ്രയേല്‍; ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ കടുത്ത നടപടി; ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു
ടെല്‍ അവീവ്: ഗാസയിലെ ദുര്‍ബലമായ വെടിനിര്‍ത്തല്‍ നിരീക്ഷിക്കാനും സുരക്ഷയ്ക്കായി രാജ്യാന്തര സൈന്യത്തെ രൂപീകരിക്കാനും ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം ഇസ്രയേലില്‍. ഇസ്രയേലിലെ കാര്‍ഗോ ഹബ്ബായി ഉപയോഗിക്കുന്ന കെട്ടിടമാണ് യുഎസ് സൈന്യം താവളമാക്കിയത്. ഗതാഗതം, പദ്ധതിയൊരുക്കല്‍, സുരക്ഷ, എന്‍ജിനീയറിംഗ് എന്നിവയില്‍ വിദഗ്ധരായ 200 പേര്‍ അടങ്ങുന്ന ട്രൂപ്പാണ് വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നത്. ഗാസയിലേക്കുള്ള സഹായവും സുരക്ഷയും ഇവര്‍ മേല്‍നോട്ടം വഹിക്കും. ഗാസയിലെ കിര്‍യാത് ഗാട്ട് എന്ന സ്ഥലത്തെ കെട്ടിടത്തില്‍നിന്നാകും സിവില്‍-മിലിട്ടറി ഏകോപനമുണ്ടാകുക. ഇസ്രയേലി, ബ്രിട്ടീഷ്, കനേഡിയന്‍ സൈനികരെയും ഇവിടെ പാര്‍പ്പിക്കും. ഗാസയില്‍ ട്രംപിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന സമാധാന കരാറിന്റെ മുഖ്യ ഭാഗങ്ങളിലൊന്ന് രാജ്യാന്തര സൈന്യത്തെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്നതാണ്. യുഎസ് സ്വന്തം സൈന്യത്തെ ഗാസയിലേക്ക് അയയ്ക്കില്ല. പകരം ഈജിപ്റ്റ്, ഇന്‍ഡോനേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരെ പരിശീലിപ്പിച്ചു തയാറാക്കും. എന്നാല്‍, ഇസ്രയേല്‍ ആഗ്രഹിക്കുന്നതുപോലെ സൈനിക സംവിധാനം തയാറാക്കാന്‍ ഈ രാജ്യങ്ങള്‍ തയാറാകുമോ എന്നതില്‍ ഇപ്പോഴും ആശങ്കയുണ്ട്. ‘സൈന്യത്തെ തയാറാക്കുകയെന്നത് സംഘര്‍ഷം തുടരുന്നത് അവസാനിപ്പിക്കാന്‍ അത്യാവശ്യമാണെ’ന്നു ഇസ്രയേല്‍ മുന്‍…
Read More » -
നാണക്കേട്: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്‍ന്ന് അപമാനിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് ഇന്‍ഡോര്‍ പോലീസ്; ഇരയായത് ലോകകപ്പില്‍ കളിക്കുന്ന താരങ്ങള്‍
ഇന്‍ഡോര്‍: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെ യുവാവിന്റെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഫേയില്‍നിന്നു മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് രണ്ടു താരങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. താരങ്ങളും മാനേജ്‌മെന്റും പോലീസില്‍ പരാതി നല്‍കിയതോടെയാണു വിവരം പുറത്തറിഞ്ഞത്. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ടീമിന്റെ പക്കല്‍നിന്നു പരാതി ലഭിച്ചെന്നും രണ്ടു വനിതാ താരങ്ങള്‍ക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിതന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ഇന്‍ഡോര്‍ പോലീസ് പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും കര്‍ശനമായ നടപടിയെടുക്കണമെന്നും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എംപിസിഎ) പറഞ്ഞു. വരും ദിവസങ്ങളില്‍ കളിക്കാരുടെ യാത്രയെക്കുറിച്ചു പദ്ധതി തയാറാക്കുമെന്നും ഇവര്‍ പറഞ്ഞു. ഐസിസി വനിതാ ലോകകപ്പില്‍ കളിക്കുന്ന ഓസ്‌ട്രേിലിയന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ് രണ്ടുപേരും. മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഇവരുടെ താമസം.
Read More »