Breaking News
-
സുപ്രീംകോടതിക്ക് പിന്നാലെ ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’ (CITES)യുടേയും ക്ലീൻ ചിറ്റ് വൻതാരയ്ക്ക്
കൊച്ചി: ലോകമെമ്പാടുമുള്ള വന്യജീവികളും പക്ഷികളുമായ അപൂർവ ഇനങ്ങളുടെ അനധികൃത വ്യാപാരത്തെ നിരീക്ഷിക്കുന്ന ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’ (CITES) ഗുജറാത്തിലെ ജാം നഗറിൽ സ്ഥിതിചെയ്യുന്ന വൻതാര പ്രോജക്റ്റിനെയും, അതുമായി ബന്ധപ്പെട്ട ‘ഗ്രീൻ സൂളോജിക്കൽ റെസ്ക്യൂ ആൻഡ് റിക്കവറി സെന്റർ’ (GZRRC), ‘രാധാകൃഷ്ണ ടെംപിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ്’ (RKTEWT) എന്നീ രണ്ട് സ്ഥാപനങ്ങളെയും കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി. ഇതിനുമുമ്പ്, സുപ്രീംകോടതിയും വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. CITES-ന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്, ഈ രണ്ട് സ്ഥാപനങ്ങളും അത്യുന്നത നിലവാരത്തിൽ പ്രവർത്തിച്ചുവരികയാണ്. കൂടാതെ ഇവിടെയുള്ള മൃഗങ്ങൾക്ക് വൈദ്യപരിപാലനം, മികച്ച സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്. മൃഗചികിത്സാ രംഗത്ത് സൗകര്യങ്ങളും വൻതാര നിരവധി പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അവരുടെ അനുഭവങ്ങൾ ശാസ്ത്രീയ സമൂഹവുമായി പങ്കുവെക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഭാരതത്തിന്റെ വന്യജീവി സംരക്ഷണവും നിയമപരമായ നിയന്ത്രണ സംവിധാനങ്ങളും അന്തർദേശീയ നിലവാരത്തിന് തുല്യമായി പ്രവർത്തിക്കുന്നു, വൻതാര മൃഗസംരക്ഷണ രംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു എന്നതുമാണ്. അന്വേഷണത്തിൽ…
Read More » -
ഒരിക്കലും വെറുതേ വിടരുത് ക്രൂരതയ്ക്ക് തക്ക ശിക്ഷ കിട്ടണമെന്ന് കുടുംബം ; പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിവീഴ്ത്തി ; പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവെച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍
കോട്ടയം : സഹപാഠി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തിവീഴ്ത്തുകയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ മറ്റന്നാള്‍ വിധിക്കും. 2019 മാര്‍ച്ച് 12 ന് തിരുവല്ലയില്‍ നടന്ന സംഭവത്തില്‍ അജിന്‍ റെജി മാത്യുവിനെ അഡീഷണല്‍ ജില്ലാകോടതി ഒന്ന് ആണ് ശിക്ഷ വിധിക്കുക. അജിന്റെ സഹപാഠിയായിരുന്ന 19 കാരി അയിരൂര്‍ സ്വദേശി കവിതയാണ് സംഭവത്തിനിര യായത്. 70 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്നായിരുന്നു കവിത മരണമടഞ്ഞത്. രണ്ടുനാള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും അജിനെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം നാട്ടുകാര്‍ പോലീസിനെ വിളിച്ച് കൈമാറുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Read More » -
രഞ്ജിട്രോഫിയില്‍ കേരളത്തിന്റെ സമനിലമോഹം മൊഹ്‌സീന്‍ഖാന്‍ കറക്കിവീഴ്ത്തി ; നിലവിലെ റണ്ണറപ്പുകളായ ടീം കര്‍ണാടകയോട് ഇന്നിംഗ്‌സിനും 184 റണ്‍സിനും പടുകൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി
തിരുവനന്തപുരം: ഓഫ് സ്പിന്നര്‍ മൊഹ്‌സീന്‍ ഖാന്റെ ബൗളിംഗിന്റെ പിന്‍ബലത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടക കേരളത്തെ തകര്‍ത്തു. ഒരിന്നിങ്‌സിനും 164 റണ്‍സിനും പടുകൂറ്റന്‍ തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 348 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിങ്‌സില്‍ 184 റണ്‍സിന് ഓള്‍ ഔട്ടായി. ആറു വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ മൊഹ്‌സിന്‍ ഖാന്റെ ബോളിങ്ങാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തെ തകര്‍ത്തത്. ഓപ്പണര്‍ കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാന്‍, ബാബാ അപരാജിത്, സച്ചിന്‍ബേബി, ഷോണ്‍ റോജര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മൊഹ്‌സീന്‍ ഖാന് മുന്നില്‍ വീണത്. കര്‍ണാടകയുടെ റണ്‍മല മറികടക്കാന്‍ കഴിയാത്തതിനാല്‍ സമനിലയ്ക്ക് വേണ്ടി ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഒന്‍പത് റണ്‍സെടുത്ത നിധീഷിനെ വിദ്വത് കവേരപ്പ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ അക്ഷയ് ചന്ദ്രന്‍ ക്ലീന്‍ ബോള്‍ഡായി. പിന്നാലെ അധികം താമസിക്കാതെ…
Read More » -
പിഞ്ചു കുഞ്ഞ് കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ് ; കുളിക്കാന്‍ എടുത്തപ്പോള്‍ കൈവഴുതി വീണതല്ല, മാതാവ് കിണക്കിലേറ്റ് എറിഞ്ഞത് ; കുറുമാത്തൂരില്‍ നടന്നത് കൊലപാതകമെന്ന് പൊലീസ്
കോഴിക്കോട്: കുറുമാത്തൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞതാണെന്ന് മാതാവ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്്. തളിപ്പറമ്പ് ഡി.വൈ.എസ്.പി മാതാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ ജാബിര്‍ മുബഷിറ ദമ്പതികളുടെ മകന്‍ അലന്‍ ആണ് കിണറ്റില്‍ വീണു മരിച്ചത്. കുളിപ്പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ വീണതെന്നായിരുന്നു അമ്മ ഇന്നലെ നല്‍കിയ മൊഴി. അമ്മയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി കുഞ്ഞിനെ ഉടന്‍ തന്നെ പരിയാരത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ഇന്നലെ തന്നെ പോലീസിന് സംശയം ഉണ്ടായിരുന്നു.
Read More » -
തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പാലു കുടിക്കാന്‍ പൈസ കൂടുതല്‍ കൊടുക്കേണ്ടി വരും: സംസ്ഥാനത്ത് പാ്ല്‍ വില കൂട്ടാന്‍ തീരുമാനം: വില കൂട്ടുക തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയെന്നത് തീരുമാനിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. നേരിയ വില വര്‍ധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മില്‍മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More » -
പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്ക് ഇട്ട സംഭവത്തിന് കാരണം പുകവലി ചോദ്യം ചെയ്തത് ; പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതനായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ; പ്രതി ട്രെയിനില്‍ കയറിയത് മദ്യപിച്ച്
തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്ക് ഇട്ട സംഭവത്തിന് കാരണമായത് പ്രകോപനമെന്ന് പ്രതി സുരേഷ്. വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്നും പറയുന്നു. പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെ ത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടു മെന്ന് പറഞ്ഞു. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി യിട്ടുണ്ട്. സുരേഷ് കുമാറിനെതിരെ വധശ്രമം അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റിമാന്‍ഡില്‍ ആയ പ്രതി സുരേഷ് കുമാറിനായി ഇന്ന് റെയില്‍വേ പൊലീസ് കസ്റ്റഡി അപേ ക്ഷ നല്‍കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വര്‍ക്കല അയന്തി മേല്‍പ്പാലത്തിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍…
Read More » -
സൂക്ഷിക്കണം….ശ്രദ്ധിക്കണം; വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ചുകുടഞ്ഞ തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു: പേവിഷബാധ സ്ഥിരീകരിച്ചത് മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍: സമീപത്തെ മറ്റൊരു പശുക്കുട്ടിക്ക് പേ വിഷബാധ ലക്ഷണങ്ങള്‍: കടിയേറ്റവരുണ്ടെങ്കില്‍ അടിയന്തിരമായി ചികിത്സ തേടണം
പാലക്കാട്: കഴിഞ്ഞ ദിവസം വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ചു കീറിയ തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്ക് പേ വിഷബാധ ലക്ഷണങ്ങളും കണ്ടതോടെ നാടാകെ പരിഭ്രാന്തിയില്‍. നാട്ടുകാര്‍ കഴിഞ്ഞ ദിവസം തന്നെ തല്ലിക്കൊന്ന നായയെ തൃശൂര്‍ മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് കിടപ്പു രോഗിയായ പുളിമ്പറമ്പ് വിശാലത്തിന് (55) തെരുവ് നായയുടെ കടിയേറ്റത്. വീടിനു മുന്‍വശത്തെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു വിശാലം ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലം കൈ കട്ടിലിന്റെ പുറത്തേക്കിട്ടിരുന്നു. തെരുവില്‍നിന്നും ഓടിയെത്തിയ നായ വിശാലത്തിന്റെ കൈ കടിച്ചു കുടയുകയായിരുന്നു. കയ്യിലെ മാംസം പുറത്തുവരുന്ന രീതിയില്‍ മാരകമായ അവസ്ഥയിലായ വിശാലത്തിന്റെ നിലവിളി കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും നായ മറ്റൊരു ഭാഗത്തേക്ക് ഓടിമറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിശാലത്തെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാര്‍…
Read More » -
സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്രഖ്യാപനങ്ങളിൽ ആർക്കും പരാതിയില്ലെന്ന് മന്ത്രി സജി ചെറിയാൻ ‘; പരാതിയില്ലെന്ന് മാത്രമല്ല കയ്യടികളെ ഉള്ളൂവെന്ന് മന്ത്രി ; കുട്ടികളുടെ സിനിമയ്ക്കായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ആർക്കും പരാതിയില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പരാതിയില്ലെന്ന് മാത്രമല്ല കൈയ്യടികളെ ഉള്ളൂ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു. വേടന് പോലും… മന്ത്രി ഉദ്ദേശിച്ചത് എന്താണ് ? പരാമർശത്തെ വിശദീകരിച്ച് സജി ചെറിയാൻ വേടന് പോലും പുരസ്‌കാരം നൽകിയെന്ന പരാമർശത്തെ കുറിച്ചും മന്ത്രിക്ക് പിന്നീട് വിശദീകരിക്കേണ്ടി വന്നു…
Read More » -
കുട്ടികളെ പാടെ അവഗണിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ വിവാദം: കടുത്ത നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് : കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്ന് മാളികപ്പുറം ഫെയിം ദേവനന്ദ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ വിവാദങ്ങൾ ഉയരുന്നു. കുട്ടികളെ പാടെ അവഗണിച്ച അവാർഡ് പ്രഖ്യാപനത്തിനെതിരെ സിനിമാ മേഖലയിലെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ കാറ്റഗറി അവഗണിക്കപ്പെട്ടതിൽ നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് പ്രതികരിച്ചു. കുട്ടികളുടെ സിനിമകൾക്ക് പ്രോത്സാഹനം ഇല്ലെങ്കിൽ സിനിമകൾ ഉണ്ടാകില്ലെന്നും വിനേഷ് അഭിപ്രായപ്പെട്ടു. അവാർഡ് നൽകാത്തതിന്റെ മാനദണ്ഡം എന്താണെന്ന് മനസിലാകുന്നില്ല. ജൂറിയുടെ വിലയിരുത്തൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് പോലെയെന്നും വിനേഷ് വിമർശിച്ചു. വിനേഷിന് പിന്നാലെ 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ വിമര്‍ശനവുമായി മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയും രംഗത്തെത്തി . കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം. കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം…
Read More » -
മലയാളി യുവാവ് കന്നഡ നടിക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ പിടിയില്‍
ബംഗളുരു: സീരിയല്‍ നടിക്ക് നിരന്തര അശ്ലീല സന്ദേശമയച്ച മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന മലയാളി യുവാവ് നവീനാണ് അന്നപൂര്‍ണേശ്വരി പോലീസിന്റെ പിടിയിലായത്. തെലുങ്ക്, കന്നഡ സീരിയല്‍ നടിയുടെ പരാതിയിലാണ് അറസ്്റ്റ്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി. നടി നേരില്‍വിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടര്‍ന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകള്‍ അയച്ച് അപമാനിച്ചെന്നും പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read More »