Breaking News
-
കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി
തിരുവനന്തപുരം: കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. പാപ്പാട് സ്വദേശികളായ ജയരാജിന്റെയും മഞ്ജുവിന്റെയും മകനും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ ജിബിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. ജിബിത്തിനൊപ്പം കാണാതായ വാഴോട്ടുകോണം വയലിക്കട വാറുവിള വീട്ടില്‍ അനിഷയുടെ മകന് നിരഞ്ജനായി തിരച്ചില്‍ തുടരുകയാണ്. വട്ടിയൂര്‍ക്കാവ് ആയിരവല്ലി ക്ഷേത്രക്കടവിനു സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഒഴുക്കില്‍പ്പെട്ടത്. കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. വട്ടിയൂര്‍ക്കാവ് പോലീസും ചെങ്കല്‍ച്ചൂള അഗ്നിശമന സേനാ സംഘവും സ്കൂബ സംഘവും തിരച്ചില്‍ നടത്തി. രണ്ടു മണിക്കൂറിലധികം തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും പ്രദേശത്തെ വെളിച്ചക്കുറവും കാരണം തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്നു രാവിലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.
Read More » -
ഇന്നുച്ചയ്ക്ക് വീണയും ബിന്ദുവും ദയാബായിയെ കാണും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി സര്‍ക്കാര്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി ദയാബായി നിരാഹാരത്തിലാണ്. പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ചര്‍ച്ചയ്ക്കായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡിക്കല്‍ കോളജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോടിനേയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദയാബായിയുടെ സമരം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് രണ്ട് തവണ ദയാബായിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവര്‍ സമര വേദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പ്രായം 80 പിന്നിട്ടെങ്കിലും പോലീസ് ഉണ്ടാക്കുന്ന അവശത അല്ലാതെ തനിക്ക് മറ്റൊരു അവശതയും ഇല്ലെന്ന് ദയാബായി വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം നശിച്ചെന്നും അതുകൊണ്ടാണ് താന്‍ ഇത്രയും നാളായി ഇവിടെ കിടന്നിട്ടും ഒന്നും നടക്കാത്തതെന്നും കാസര്‍ഗോഡ്…
Read More » -
ജോലി വാഗ്ദാനം, ശമ്പളം 18,000 രൂപ; റോസ്ലിക്കും പത്മയ്ക്കും മുന്‍പ് 2 സ്ത്രീകളെ കൊല്ലാന്‍ ശ്രമം
പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതികള്‍. റോസ്ലിക്കും പത്മയ്ക്കും മുന്‍പു 2 പേരെ കൊല്ലാന്‍ ശ്രമിച്ചതായി പ്രതികള്‍ പോലീസിനു മൊഴി നല്കി. ലോട്ടറി വില്പനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശിയില്‍നിന്ന് ലോട്ടറി മൊത്തമായി വാങ്ങിയാണ് ഒരു വര്‍ഷം മുന്‍പു ഷാഫി പരിചയം സ്ഥാപിച്ചത്. തിരുമ്മു കേന്ദ്രത്തില്‍ 18,000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്നു പറഞ്ഞ് ഇവരെ ഇലന്തൂരിലെത്തിച്ചു. ആദ്യ ദിവസം 1000 രൂപ നല്കി. രണ്ടാം ദിവസം ഉച്ചയ്ക്കു തിരുമ്മു കഴിഞ്ഞു നില്ക്കുമ്പോള് ഇവരെ ലൈലയും ഭഗവല്‍സിങും വീട്ടിലേക്ക് ക്ഷണിച്ചു. അകത്തു കയറിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ഇവരെ കട്ടിലിലേക്ക് തള്ളിയിട്ടശേഷം കൈ ബന്ധിക്കാന്‍ തുടങ്ങി. ലൈലയും ഭഗവല്‍സിങും കാലുകള്‍ കെട്ടാന്‍ തിരിഞ്ഞ തക്കത്തിന് ഇവര്‍ കൈയിലെ കെട്ടഴിച്ച് കുതറിയോടുകയായിരുന്നു. ഇതിനിടെ ഷാഫി മുഖത്തടിച്ചപ്പോള്‍ ഇവര്‍ താഴെ വീണെങ്കിലും പുറത്തുകടന്നു. റോഡിലെത്തിയപ്പോള്‍ ലൈല അനുനയിപ്പിച്ചു തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി റോഡില്‍തന്നെ നിലയുറപ്പിച്ചു. പരിചയക്കാരനായ ഓട്ടോ ഡ്രൈവറെ വിളിച്ച് അവിടെനിന്നു…
Read More » -
45 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കും സൗജന്യ നിരക്കില്‍ ബസ് യാത്ര
തിരുവനന്തപുരം: 45 ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ ഇനി മുതല്‍ യാത്രാ പാസ് അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു. കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ തളിപ്പറമ്പ് സ്വദേശിനി സല്‍മാബിയുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. ഇതുവരെ 50 ശതമാനം അംഗപരിമിയുള്ളവര്‍ക്കായിരുന്നു പാസ് അനുവദിച്ചിരുന്നത്. ഭര്‍ത്താവ് ഫിറോസ് ഖാന് വേണ്ടി ഈ അപേക്ഷയുമായി സല്‍മാബി കഴിഞ്ഞ ഒന്നര വര്‍ഷമായി നിരന്തരം പരിശ്രമിക്കുകയായിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജു കണ്ണൂരില്‍ എത്തുന്നതറിഞ്ഞ് സല്‍മാബി കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന വാഹനീയം അദാലത്തില്‍ പങ്കെടുത്ത് പരാതി നല്കി. സല്‍മാബി ഭര്‍ത്താവ് ഫിറോസ് ഖാന് വേണ്ടി നല്കിയ പരാതിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. പക്ഷാഘാതത്തെ തുടര്‍ന്ന് 2017 ലാണ് ഫിറോസ് ഖാന്റെ ശരീരംതളര്‍ന്നത്. പരസഹായമില്ലാതെ അദ്ദേഹത്തിന് സഞ്ചരിക്കാനാവില്ല. നിലവില്‍ ബ്രഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഫിറോസ് ഖാന്. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്അദാലത്തില് എത്തി മന്ത്രി ആന്റണി രാജുവിനെ നേരില്‍ക്കണ്ടതോടെ പരാതിക്കുള്ള പരിഹാരമായി. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന…
Read More » -
ഇലന്തൂരില്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പരിശോധന തുടരുന്നു, ആറിടങ്ങള്‍ മാര്‍ക്ക് ചെയ്തു
പത്തനംതിട്ട: ഇലന്തൂരില്‍ നരബലി നടത്തിയ ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും വീട്ടിലും പരിസരത്തുമുള്ള പരിശോധന തുടരുന്നു. ആറിടങ്ങള്‍ പോലീസ് മാര്‍ക്ക് ചെയ്തു. പോലീസ് നായ്ക്കളുടെ പരിശോധനയ്ക്കു പിന്നാലെയായിരുന്നു ഇത്. അതിനിടെ പരിശോധന നടത്തിയതിന്റെ സമീപത്തെ പറമ്പില്‍നിന്ന് ഒരു അസ്ഥിക്കഷണം ലഭിച്ചു. എന്നാല്‍ ഇത് മനുഷ്യന്റേതാണോ അതോ മൃഗത്തിന്റേതാണോ എന്ന് വ്യക്തമല്ല. ഈ അസ്ഥിക്കഷണം ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചു. രണ്ടുമണിയോടെയാണ് മൂന്നു പ്രതികളുമായി എറണാകുളത്തുനിന്ന് പോലീസ് സംഘം ഇലന്തൂരിലെത്തിയത്. ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും വീടിനുള്ളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. സ്ഥലത്ത് വലിയ പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. നരബലിക്കിരയായ പത്മ, റോസ്ലിന് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അനുബന്ധ തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധനയെന്നാണ് പോലീസ് വിശദീകരിക്കുന്നതെങ്കിലും സ്ഥലത്ത് മൂന്നാമതൊരു നരബലി നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പരിശോധനകള്‍ തുടരുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ്ക്കളായ മായയും മര്‍ഫിയെയും ഉപയോഗിച്ചാണ് പരിശോധന. പ്രതികളെ കൃത്യം നടന്ന വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ വലിയ പ്രതിഷേധമാണുയര്‍ത്തിയത്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും…
Read More » -
തമിഴ്നാട്ടില്‍ വിഷവാതകം ശ്വസിച്ച് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍; 67 കുട്ടികള്‍ ചികിത്സയില്‍
ചെന്നൈ: കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറില്‍ നൂറിലധികം സ്കൂള്‍ കുട്ടികളെ വിഷവാതകം ശ്വസിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഛര്‍ദ്ദിച്ച് അവശരായി സ്കൂള്‍ വളപ്പിലും ക്ലാസ് മുറികളിലും കുഴഞ്ഞുവീഴുകയായിരുന്നു. ഹൊസൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് സംഭവം. 67 കുട്ടികള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. വാതക ചോര്‍ച്ചയുടെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാകാം വിഷവാതകം ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള വ്യവസായ ശാലകളില്‍ നിന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്. പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Read More » -
ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കുത്തും കോളുമായി എം.എല്‍.എയുടെ പോസ്റ്റ്
തിരുവനന്തപുരം: ലോകായുക്തക്ക് നടപടി ക്രമങ്ങളില്‍ വിവേചനമെന്ന് സൂചിപ്പിച്ച് മുന്‍മന്ത്രി കെ.ടി ജലീലില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുന്‍മന്ത്രി കെ.കെ ശൈലജക്ക് എതിരായ ലോകയുക്ത നടപടി പരോക്ഷമായി സൂചിപ്പിച്ചാണ് പോസ്റ്റ്. ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനും ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജലീലായാല്‍ നിയമവും വകുപ്പും ഇത്തരം നടപടിക്രമങ്ങളും ബാധകമല്ലല്ലോ. കോയാ, നമുക്കിതൊക്കെ തിരിയുമെന്നും കുറിപ്പിലുണ്ട്. കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ”പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീര്‍ത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി. ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ.”
Read More » -
കൂടുതല്‍ മൃതദേഹങ്ങളുണ്ടോ? ഇലന്തൂര്‍ വീട്ടുവളപ്പില്‍ പോലീസ് നായ്ക്കളെ എത്തിച്ചും ജെ.സി.ബിക്ക് കുഴിയെടുത്തും പരിശോധന
കൊച്ചി: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ വിശദപരിശോധനയ്ക്ക് അന്വേഷണസംഘം. കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് അറിയാനായാനാണ് നടപടി. ജെ.സി.ബി ഉപയോഗിച്ച് പുരയിടത്തില്‍ കുഴികളെടുത്താണ് പരിശോധന. മൃതദേഹം മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന കെടാവര്‍ നായകളെയും പരിശോധനയ്കകായി ഉപയോഗിക്കും. വീട്ടുവളപ്പില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. മറ്റേതെങ്കിലും മൃതദേഹങ്ങള്‍ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചില്‍ നടത്തുന്നത്. മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാന്‍ തീരുമാനിച്ചത്. പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും പത്തനംതിട്ടയിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാണ് പരിശോധന. മുഖ്യപ്രതിയും കൊടുംക്രിമിനലുമായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പോലീസ് നല്കുന്ന വിവരം. ഇയാളില്‍നിന്ന് കാര്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. ലൈലയേയും ഭഗവല്‍ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി…
Read More » -
കമ്മിഷനെ നിയമിച്ച് തീവ്രത അളക്കില്ല, എല്‍ദോസിനെതിരേ നടപടി ഉണ്ടാകുമെന്ന് സുധാകരന്
തിരുവനന്തപുരം: ഒരു ജനപ്രതിനിധിയില്‍നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട അവസ്ഥ കെ.പി.സി.സിക്ക് ഇല്ല. അങ്ങനെ തരംതാഴുകയും ഇല്ല. കമ്മിഷനെ വച്ച് തീവ്രത അളക്കില്ല. അത് കോണ്‍ഗ്രസിന്റെ നിലപാട് അല്ല. ഇതൊക്കെ സി.പി.എം ചെയ്യുന്നതാണ്. കുറ്റം ചെയ്തവര്‍ക്കെതിരേ കോണ്‍ഗ്രസ് നടപടി എടുക്കും. വിശദീകരണം വൈകിയാല്‍ അതിനു കാക്കാതെ നടപടി എടുക്കുമെന്നും സുധാകരന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്നതില്‍ എം.എല്‍.എയുടെ ഭാഗം കേള്‍ക്കാനാണ് വിശദീകരണം തേടിയത്. പക്ഷേ വിശദീകരണം കിട്ടിയിട്ടില്ല. ഫോണിലും കിട്ടുന്നില്ല. നിലവിലെ നിയമനടപടിയെ മറികടക്കാനാകും ഒളിവില്‍ പോയത്. കെ.പി.സി.സി അംഗം മാത്രമാണെങ്കിലും എല്‍ദോസിനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Read More » -
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍, കുന്നപ്പിള്ളിക്കെതിരേ നടപടിക്ക് തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എയ്ക്കെതിരായ നിയമനടപടിക്ക് അനുമതി ആവശ്യമില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്നും സ്പീക്കര്‍ പ്രതികരിച്ചു. പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റിന് ശേഷം സ്പീക്കറെ അറിയിക്കണമെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുളളത്. ജനപ്രതിനിധികള്‍ പൊതുവെ പാലിക്കേണ്ട ചില നിയമങ്ങളുണ്ട് അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ പറഞ്ഞു. തന്നെ പീഡിപ്പിച്ചെന്ന അദ്ധ്യാപികയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റംകൂടി ചുമത്തിയിരുന്നു. യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നേരത്തെ ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം കേസെടുത്തിരുന്നു. അതേസമയം, അന്വേഷണസംഘത്തിന് എം.എല്‍.എയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോണുകളും സ്വിച്ച് ഓഫ് ആണ്. ബന്ധപ്പെടാനുള്ള ശ്രമം അന്വേഷണസംഘം തുടരുന്നുണ്ട്. കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
Read More »