Breaking News

  • നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിനോട് ചോദിക്കാന്‍ വകുപ്പുണ്ട് ; തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കുമെന്ന് ജോസ്.കെ. മാണി; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

    കോട്ടയം: കേരളാകോണ്‍ഗ്രസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായേക്കുമെന്ന് അഭ്യൂഹം നിലനില്‍ക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ പാര്‍ട്ടിനീക്കം. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ വകുപ്പുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്നും കേരളാകോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റില്‍ കുറയാന്‍ പാടില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍ വെച്ചുമാറാന്‍ തയ്യാറാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തിലുള്ള സീറ്റ് ചര്‍ച്ചയില്‍ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാല്‍ ഇത്തവണ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളാകോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

    Read More »
  • 13 നും 15 നും ഇടയില്‍ പ്രായമുള്ളവരില്‍ പകുതിയോളം പേരും പുകയില ഉപയോഗിക്കുന്നു ; നിരോധനം ഏര്‍പ്പെടുത്തിയിട്ട് രക്ഷയില്ല, മാലിദ്വീപിന്റെ പുതിയ തന്ത്രം ; ലോക ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പുകവലി നിരോധനം ആദ്യം

    വരാനിരിക്കുന്ന തലമുറകള്‍ക്ക് പുകവലി നിരോധനം ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി മാലിദ്വീപ്. ഒരു നിശ്ചിത വര്‍ഷത്തിനുശേഷം ജനിച്ച ആര്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചാണ് നിയമം നടപ്പാക്കുന്നത്. പുകവലിയുടെ ആരോഗ്യ അപകടങ്ങളില്‍ നിന്ന് യുവതലമുറയെ സംരക്ഷിക്കുക, പുകയിലയുമായി ബന്ധപ്പെട്ട മരണങ്ങള്‍ കുറയ്ക്കുക, ആഗോള പൊതുജനാരോഗ്യ നയത്തിന് ഒരു മാതൃക സൃഷ്ടിക്കുക എന്നിവയാണ് ഈ നാഴികക്കല്ല് നീക്കം ലക്ഷ്യമിടുന്നത്. ഇതോടെ തലമുറകളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായി മാലിദ്വീപ് മാറി. 2007 ജനുവരി 1 ന് ശേഷം ജനിച്ച ആര്‍ക്കും പുകവലിക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ് വിലക്ക്. എല്ലാത്തരം പുകയിലകള്‍ക്കും നിരോധനം ബാധകമാണ്, കൂടാതെ ചില്ലറ വ്യാപാരികള്‍ വില്‍പ്പനയ്ക്ക് മുമ്പ് പ്രായം പരിശോധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം പുകവലി കുറയ്ക്കുന്നതിന്റെ ഭാഗമായി, വാപ്പിംഗ്, ഇലക്ട്രോണിക് സിഗരറ്റുകള്‍ എന്നിവ നിരോധിച്ചു. ലോകാരോഗ്യ സംഘടന പറയുന്നത് പുകയില പ്രതിവര്‍ഷം 7 ദശലക്ഷത്തിലധികം ആഗോള മരണങ്ങള്‍ക്ക് കാരണമാകുന്നു, ഇത് ‘ലോകം ഇതുവരെ…

    Read More »
  • ‘സീമ, സ്വീറ്റി, സരസ്വതി തുടങ്ങി പേരുകളില്‍ ബ്രസീലില്‍ നിന്നുള്ള മോഡല്‍ വന്ന് പോലും വോട്ട് ചെയ്തു’: എല്ലാ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലം, പക്ഷേ ഫലം പുറത്തുവരുമ്പോള്‍ ബിജെപി ; 25 ലക്ഷം വോട്ടുകള്‍ മോഷ്ടിച്ചെന്ന് രാഹുല്‍

    ന്യൂഡല്‍ഹി: ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടുതട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി വീണ്ടും. എക്‌സിറ്റ്‌പോളുകളെല്ലാം കോണ്‍ഗ്രസിന്റെ വന്‍ വിജയങ്ങള്‍ പ്രവചിച്ചാലും ഫലം പുറത്തുവരുമ്പോള്‍ അത് ബിജെപിയ്ക്ക് അനുകൂലമായി മാറുമെന്നും എന്താണ് ഇതിന് കാരണമെന്നും കള്ളവോട്ടുകള്‍ വ്യാപകമായി നടക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ട് തട്ടിപ്പ് നടന്നതായി ലോക്‌സഭയിലെ രാഹുല്‍ ഗാന്ധി. എല്ലാ എക്‌സിറ്റ് പോളുകളും ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നെങ്കിലും ഫലങ്ങള്‍ ബിജെപിയുടെ വിജയമായിരുന്നുവെന്ന് ഗാന്ധിജി പറയുന്നു. ആകെ 2 കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് ഗാന്ധിജി ആരോപിച്ചു. സീമ, സ്വീറ്റി, സരസ്വതി എന്ന പേരില്‍ ബ്രസീലിയന്‍ മോഡല്‍ വരെ വോട്ടുചെയ്‌തെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ‘ഇതിനര്‍ത്ഥം ഹരിയാനയിലെ എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജനാണ്, ഇത് 12.5 ശതമാനത്തോളം വരുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ എല്ലാം ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നെങ്കിലും ഫലങ്ങള്‍ വന്നപ്പോള്‍ വിജയം…

    Read More »
  • ടി20 യിലെ ബാറ്റിംഗ്പരാജയം ബാധിച്ചു സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍ ; ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു ; തിലക് വര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ അഭിഷേക് ശര്‍മ്മയും

    ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു സാംസണ്‍ ഇല്ല. ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുന്ന ടി20 ടീമില്‍ സഞ്ജു ഉണ്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഉണ്ടായിരുന്നില്ല. താരത്തിന് അവസരം കിട്ടിയ ആദ്യ ടി20 യില്‍ താരം മികവ് കാട്ടിയിരുന്നില്ല. ഈ മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. അതിന് ശേഷമുള്ള മൂന്നാം മത്സരത്തില്‍ ഇറക്കിയുമില്ല. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിന് ഇതിലും ഇടമില്ല. തിലക് വര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ റുതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റനാകും. സഞ്ജു സാംസണിന് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാകും. അഭിഷേക് ശര്‍മയെയും ടീമില്‍ എടുത്തിട്ടുണ്ട്. ഏകദിന ടീമിനുള്ള ഇന്ത്യ എ ടീം: തിലക് വര്‍മ്മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബധോനി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുതാര്‍, ഹര്‍ഷിത്…

    Read More »
  •  ട്രംപിന്റെ പ്രചരണങ്ങളൊന്നും വിലപ്പോയില്ല ; ഇന്ത്യാക്കാരന്‍ മംദാനി കടുത്ത കമ്മ്യൂണിസ്റ്റാണെന്നും ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും പ്രചരിപ്പിച്ചു ; ഫെഡറള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ; എന്നിട്ടും രക്ഷയുണ്ടായില്ല

    വാഷിംങ്ടണ്‍: ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്‌ളീം മേയറായി അധികാരമേല്‍ക്കാന്‍ പോകുന്ന സൊഹ്‌റാന്‍ മംദാനി വിജയിച്ചുകയറിയത് ട്രംപിന്റെ എതിര്‍പ്പിനെ പോലും മറികടന്ന്്. കമ്മ്യൂണിസ്റ്റുക്കാരന്‍ മേയറായി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിന് അത് വലിയ വിപത്താകുമെന്നും ഫഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്നുമൊക്കെയുള്ള ഭീഷണികളെ മറികടന്നത് ന്യൂയോര്‍ക്കുകാര്‍ മംദാനിയെ തെരഞ്ഞെടുത്തത്. മംദാനിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ട്രംപ് നടത്തിയിരുന്നത്. മംദാനി കടുത്ത കമ്മ്യൂണിസ്റ്റാണെന്നും ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ വിമര്‍ശനം. രാജ്യത്തെ മാര്‍ക്‌സിസ്റ്റ് ഭ്രാന്തന്‍മാര്‍ക്ക് അടിയറവെയ്ക്കാന്‍ വേണ്ടിയല്ല നമ്മുടെ മുന്‍തലമുറ രക്തം ചിന്തിയതെന്നും പറഞ്ഞു. ന്യൂയോര്‍ക്ക് നഗരം ഉള്‍പ്പെടെ ഒരിക്കലും ഒരു തരത്തിലും രൂപത്തിലും അമേരിക്ക കമ്മ്യൂണിസ്റ്റ് ആകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ പ്രഖ്യാപിക്കുന്നു എന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. കമ്യൂണിസ്റ്റ് ഭ്രാന്തനാണ് സൊഹ്റാന്‍ മംദാനി ട്രംപ് വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയെ ഒരിക്കിലും പ്രസിഡന്റ് എന്ന നിലയില്‍ കമ്യൂണിസ്റ്റ് രൂപത്തിലേക്ക് മാറാന്‍ ഞാന്‍ അത് അനുവദിക്കുകയുമില്ല. എന്നെ സംബന്ധിച്ച് അമേരിക്ക എന്നാല്‍ അതില്‍ ന്യൂയോര്‍ക്ക് നഗരവും ഉള്‍പ്പെടുന്നതാണെന്നായിരുന്നു ഭാഷ്യം. തെരഞ്ഞെടുപ്പിന്റെ അവസാന…

    Read More »
  • ഹൃദയവിശാലത: യാത്രക്കിടയില്‍ കൂട്ടുകാരനോട് പൈസ കടംവാങ്ങി പഞ്ചാബ് സ്‌റ്റേറ്റ് ലോട്ടറിയെടുത്തു ; ദരിദ്രന് അടിച്ചത് ദീപാവലി ജാക്ക്‌പോട്ട് 11 കോടി ; കിട്ടാന്‍ പോകുന്ന കോടികളില്‍ നിന്നും ഒരു കോടി കൂട്ടുകാരനെന്ന് ഭാഗ്യവാന്‍

    ചണ്ഡീഗഢ്: ഭാഗ്യമുള്ളവന് തേടി വെയ്‌ക്കേണ്ടതില്ലെന്നാണ് ചൊല്ല്. കൂട്ടുകാരന്റെ കയ്യില്‍ നിന്നും കടംവാങ്ങി എടുത്ത ലോട്ടറിക്ക് യുവാവിന് അടിച്ചത് 11 കോടിയുടെ സമ്മാനം. കഴിഞ്ഞ ദിവസം പഞ്ചാബില്‍ ഉണ്ടായ സംഭവത്തില്‍ ദീപാവലി ജാക്ക്‌പോട്ട് അടിച്ചത് പച്ചക്കറി വില്‍പ്പനക്കാരനാണ്. സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് എടുത്ത ലോട്ടറിക്കാണ് സമ്മാനമടിച്ചത്. ജയ്പൂര്‍ കോട്ട്പുട്ലിയില്‍ നിന്നുള്ള സെഹ്‌റാനാണ് 11 കോടി സമ്മാനം അടിച്ചത്. പഞ്ചാബിലേക്കുള്ള ഒരു യാത്രക്കിടെയായിരുന്നു സെഹ്‌റയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ ഭാഗ്യം എത്തിയത്. സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയിലെ ഏറ്റവും വലിയ സമ്മാനമായ 11 കോടിയുടെ ഭാഗ്യക്കുറി എടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ വിജയത്തിന്റെ ഞെട്ടലിലാണ് സെഹ്‌റ ഇപ്പോള്‍. അതേസമയം തനിക്ക് ലോട്ടറിയെടുക്കാന്‍ പണം നല്‍കി സഹായിച്ച സുഹൃത്തിനെയും സെഹ്റ മറന്നില്ല. പണം ലഭിച്ചാല്‍ അദ്ദേഹത്തിന് ഒരു കോടി രൂപ നല്‍കുമെന്നും സെഹ്റ പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹത്താലാണ് തനിക്ക് ലോട്ടറിയിലൂടെ ഭാഗ്യം എത്തിയതെന്നാണ്…

    Read More »
  • ന്യൂയോര്‍ക്കിന് ചരിത്രത്തില്‍ ആദ്യമായി മുസ്‌ളീം മേയറാകുന്നു, അതാകട്ടെ ഒരു ഇന്ത്യന്‍ വംശജനും ; സൊഹ്റാന്‍ മംദാനി ഡിസംബറില്‍ ചുമതലയേല്‍ക്കുമ്പോള്‍ മംദാനി ഈ പദവിയില്‍ എത്തുന്ന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമാകും

    ന്യൂയോര്‍ക്ക്: ഡെമോക്രാറ്റുകള്‍ വന്‍ വിജയം നേടിയ ന്യൂയോര്‍ക്കിലെ വോട്ടെടുപ്പില്‍ വന്‍ വിജയം നേടിയ ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഉഗാണ്ടന്‍ പണ്ഡിതന്‍ മഹ്മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും മകനായ മംദാനി ഡിസംബര്‍ ആദ്യം മേയറായി സ്ഥാനമേല്‍ക്കുമ്പോള്‍ ഒരു നൂറ്റാണ്ടിനിടയില്‍ നഗരത്തിന്റെ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതിക്കും അര്‍ഹനാകും. മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയ മംദാനി, നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയര്‍, ദക്ഷിണേഷ്യന്‍ പൈതൃകത്തിലെ ആദ്യത്തെയാള്‍, ആഫ്രിക്കയില്‍ ജനിച്ച ആദ്യ വ്യക്തി എന്നീ നിലകളിലെല്ലാം ചരിത്രത്തില്‍ ഇടം നേടി. വിജയത്തിനു ശേഷമുള്ള തന്റെ ആദ്യ എക്‌സിലെ പോസ്റ്റില്‍, സിറ്റി ഹാളില്‍ ന്യൂയോര്‍ക്ക് സബ്വേ തുറക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ മംദാനി പോസ്റ്റ് ചെയ്തു, ‘സോഹ്രാന്‍ ഫോര്‍ ന്യൂയോര്‍ക്ക് സിറ്റി’ എന്ന വാചകം ചുവരില്‍ ഉയര്‍ന്നുവരുന്നു. പശ്ചാത്തലത്തില്‍, ‘അടുത്തതും അവസാനവുമായ സ്റ്റോപ്പ് സിറ്റി ഹാള്‍ ആണ്’…

    Read More »
  • പത്തുപേരായി ചുരുങ്ങിയിട്ടും ബയേണ്‍ മ്യൂണിക് വിട്ടുകൊടുത്തില്ല ; ചാംപ്യന്മാര്‍ പിഎസ്ജിയോടേറ്റ തിരിച്ചടിക്ക് മറുപടി നല്‍കി ; റയല്‍ മാഡ്രിഡിനെ സ്വന്തം മണ്ണിലിട്ട് വിരട്ടി ഇംഗ്‌ളീഷ്‌ക്ലബ്ബ് ലിവര്‍പൂള്‍

    ലണ്ടന്‍ : യുവേഫാചാംപ്യന്‍സ് ലീഗില്‍ വമ്പന്മാരുടെ പോരില്‍ ലിവര്‍പൂളിനും ബയേണ്‍മ്യൂണിക്കിനും ജയം. ലിവര്‍പൂള്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ ഇട്ട് വിരട്ടിയപ്പോള്‍ ബയേണ്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഏറ്റ തിരിച്ചടിക്ക് പിഎസ്ജി യോടും കണക്ക് ചോദിച്ചു. പകുതിസമയം മുഴുവന്‍ ഒരാളുടെ കുറവില്‍ ബയേണ്‍ 2-1 ന് ജയിച്ചു കയറിയപ്പോള്‍ ലിവര്‍പൂള്‍ റയലിനെ 1-0 നാണ് തോല്‍പ്പിച്ചത്. കളിയുടെ പകുതിയില്‍ വെച്ചു തന്നെ പത്തുപേരായി ചുരുങ്ങിയിട്ടും വിട്ടുകൊടുക്കാതിരുന്ന ബയേണ്‍ മ്യൂണിക് നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാവ് പിഎസ്ജി യെ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ബയേണ്‍ ചാംപ്യന്മാരെ വീഴ്ത്തിയത്. ആദ്യപകുതിയില്‍ തന്നെ പത്തുപേരായി ചുരുങ്ങിയെങ്കിലും അപ്പോള്‍ തന്നെ ഒരുഗോളിന്റെ ലീഡ് എടുത്ത് എതിരാളികളെ പിടിച്ചുനിര്‍ത്തി. ഇതോടെ ജൂലൈയില്‍ അറ്റ്‌ലാന്റയില്‍ നടന്ന ക്ലബ്ബ വേള്‍ഡ്കപ്പില്‍ ഏറ്റ തോല്‍വിക്ക് ബയേണ്‍ മറുപടി നല്‍കി. ആ മത്സരത്തില്‍ പിഎസ്ജി 2-0 ന് ക്വാര്‍ട്ടറില്‍ ബയേണിനെ തോല്‍പ്പിച്ചത്. ഇത് ജര്‍മ്മന്‍ ഭീമന്മാരുടെ അവസാന മത്സര തോല്‍വിയും ആയിരുന്നു.…

    Read More »
  • ഇന്ത്യ ഞെട്ടുന്നു: ബിലാസ്പൂര്‍ ട്രെയിന്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ മിര്‍സാപൂരിലും ദുരന്തം: റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു: അപകടത്തില്‍ പെട്ടത് കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍

      ന്യൂഡല്‍ഹി: ബിലാസ്പൂര്‍ ട്രെയിന്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ മിര്‍സാപൂരിലും ദുരന്തം. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് മിര്‍സാപൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിനിടിച്ച് ആറ് പേര്‍ മരിച്ചത്. ചുനാര്‍ റെയില്‍ വേ സ്റ്റേഷനില്‍ രാവിലെയാണ് അപകടം ഉണ്ടായത്. ചോപാന്‍-പ്രയാഗ്രാജ് എക്‌സ്പ്രസ് ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാതെ എതിര്‍ വശത്തുകൂടി പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ സമയം എതിര്‍ദിശയില്‍ നിന്ന് വന്ന നേതാജി എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരെ ഇടിക്കുകയായിരുന്നു. കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.  

    Read More »
  • കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

    പാലക്കാട് വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പ് സ്വദേശി ദില്‍ജിത്ത്(17)ആണ് മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് -കാഞ്ഞിരപ്പുഴ റോഡില്‍ വെച്ച് ഇന്നുച്ചയോടെയാാണ് അപകടമുണ്ടായത്. വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ദില്‍ജിത്ത് സബ് ജില്ല കലോത്സവത്തില്‍ പങ്കെടുക്കാന്‍പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പള്ളിക്കുറുപ്പ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ദില്‍ജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തില്‍ കഴിഞ്ഞദിവസം ചിത്രരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടന്‍പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.

    Read More »
Back to top button
error: