Breaking News
-
സാംസ്കാരിക മന്ത്രി അറിയണം, വേടനും വിഷമമായി ; സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ : പാട്ടിലൂടെ മറുപടി കൊടുക്കുമെന്നും പ്രതികരണം:
കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ഗായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വേടൻ വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍ തുറന്നടിച്ചു . അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി സ്വീകരിച്ചുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പോലെ എന്ന പ്രയോഗം ഏറെ വിമർശനങ്ങൾക്ക് വഴി വെക്കുകയും ചെയ്തു. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും വേടൻ പ്രതികരിച്ചു. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും വേടന്‍ പറഞ്ഞു. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചുവെന്നും വേടന്‍ പറഞ്ഞു. വ്യക്തിജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടന്‍ പറഞ്ഞു.
Read More » -
ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ ഗാന്ധി: ഇത് ബീഹാറിലും നടക്കാൻ പോകുകയാണെന്ന് രാഹുൽ : രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി
ന്യൂഡൽഹി : ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് ബീഹാറിലും നടക്കാൻ പോകുകയാണ്. ഇത് തടയാൻ ആകില്ല, വോട്ടർ ലിസ്റ്റ് തന്നത് അവസാന നിമിഷമാണെന്നും പറഞ്ഞ രാഹുൽ ഗാന്ധി ബീഹാറിലെ ക്രമക്കേട് സംബന്ധിച്ച് വിവരങ്ങളും പുറത്തുവിട്ടു. ബീഹാറിലെ വോട്ടർമാരെ ഹാജരാക്കിയ രാഹുൽ ഗാന്ധി, ഒരു കുടുംബത്തിലെ മുഴുവൻ വോട്ടുകൾ ഒഴിവാക്കിയതായും ദിലീപ് യാദവ് എന്ന വികലാംഗനായ വ്യക്തിയെ സംസാരിക്കുന്നതിനും ഹാജരാക്കി. ഇദ്ദേഹത്തിൻറെ വോട്ടെടക്കം ഒഴിവാക്കിയെന്നും ഒരു ഗ്രാമത്തിലെ മാത്രം 187 പേരുടെ വോട്ടുകൾ ഒഴിവാക്കിയെന്നും രാഹുൽ പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പായും ജനങ്ങൾക്ക് മുന്നിൽ എത്തും. അപേക്ഷ കൊടുത്തതിനുശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തില്ല. ജനാധിപത്യം തിരികെ കൊണ്ടുവരാൻ യുവജനങ്ങൾക്ക് ശക്തിയുണ്ടെന്ന് ഹരിയാനയിലും, മഹാരാഷ്ട്രയിലും സർക്കാരിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇവിടെ പറയുന്നത് എല്ലാം നൂറു ശതമാനം സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത…
Read More » -
ഓപ്പറേഷൻ സർക്കാർ ചോരി.. ബ്രസീൽ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ!! ഹരിയാനയിൽ നടന്നത് 25 ലക്ഷത്തിലധികം വോട്ട് തട്ടിപ്പുകൾ, 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർ, കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാർ- 93,174
ന്യൂഡൽഹി: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷത്തിലധികം വോട്ടുമോഷണങ്ങളെന്ന് രാഹുൽ ഗാന്ധിയുടെ വെളിപ്പെത്തൽ. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ ഒരുപോലെ. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. യുവജനങ്ങളോടാണ് സംസാരിക്കുന്നതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതുപോലെ ഹരിയാനയിൽ 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ തെളിവുകൾ നിരത്തി വ്യക്തമാക്കി. ഒരേ പേരിൽ ഒന്നിലധികം വോട്ടർ രജിസ്ട്രേഷനുകൾ അദ്ദേഹം കാണിച്ചു. കൂടാതെ ഹരിയാനയിൽ ഒന്നിലധികം ഇന്ത്യൻ വോട്ടർ ഐഡികളിൽ ബ്രസീലിയൻ മോഡലിന്റെ ഫോട്ടായാണുള്ളതെന്നും തെളിവുകൾ…
Read More » -
മണലാറുകാവിൽ നിന്ന് സ്കൂട്ടർ മോഷണം പോയതായി പരാതി ; തട്ടിയെടുത്ത് രക്ഷപ്പെട്ടത് ബാലമുരുകൻ ആണോ എന്ന് സംശയം
തൃശൂർ: 50ലധികം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂർ മണലാവിൽ നിന്ന് തട്ടിയെടുത്ത സ്കൂട്ടറിൽ ആണോ രക്ഷപ്പെട്ടതെന്ന് പോലീസിന് സംശയം. മണലാറുകാവിൽ നിന്ന് കടും നീല നിറത്തിലുള്ള ആക്ടീവ സ്കൂട്ടർ മോഷണം പോയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത് സ്കൂട്ടറിൽ ആകാം എന്ന് പോലീസ് അനുമാനിക്കുന്നത്. ബൈക്കോ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെടുന്ന രീതി ഇയാൾക്കുള്ളതിനാൽ ഇതേക്കുറിച്ച് പോലീസ് കഴിഞ്ഞദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്കൂട്ടറിലോ ബൈക്കിലോ താക്കോൽ വെച്ച് പോകരുതെന്ന് പ്രത്യേക ജാഗ്രത നിർദേശവും കൊടുത്തിരുന്നു. ആലത്തൂരിലെ സിസിടിവി ദൃശ്യം ബാലമുരുകനെ തൃശൂരിലേക്ക് കൊണ്ടുവരുമ്പോൾ ഉള്ളതാണ് എന്നും പറയപ്പെടുന്നു.
Read More » -
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്, പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ റിലീസ് ദിനത്തിൽ മാറ്റമില്ല, ഔദ്യോഗിക പ്രസ്താവനയിറക്കി നിർമ്മാതാക്കൾ
ഹൈദരാബാദ്: കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന പ്രതീക്ഷകൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് വൈകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാക്കള്‍. ചിത്രത്തിൻ്റെ റിലീസിന് യാതൊരു കാലതാമസമില്ലെന്നും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ കൃത്യമായും ഏവരേയും ഏകോപിപ്പിച്ചും നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കിയിരിക്കുകയാണ്. നിശ്ചയിച്ച റിലീസ് തീയതിയിൽ നിന്ന് സിനിമ വീണ്ടും മാറ്റിവെച്ചതായി നിരവധി റിപ്പോർട്ടുകളും സാമൂഹിക മാധ്യമ പോസ്റ്റുകളും കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിൽ വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ചിത്രം 2026 ജനുവരി 9-ന് തന്നെ സംക്രാന്തി റിലീസായി ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും നിർമ്മാതാക്കളായ പീപ്പിൾ മീഡിയ ഫാക്ടറി പത്രക്കുറിപ്പിൽ അറിയിച്ചു. “റിബൽ സ്റ്റാർ പ്രഭാസിന്‍റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദി രാജാ സാബിന്‍റെ റിലീസ് പദ്ധതികളെക്കുറിച്ചുള്ള നിലവിലുള്ള ഊഹാപോഹങ്ങളോട് പ്രതികരിച്ചുകൊണ്ട്, 2026-ലെ…
Read More » -
സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” പൂജ
കൊച്ചി: സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓൺ ചടങ്ങുകൾ നടന്നു. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്,…
Read More » -
ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പറക്കാം: ഏകീകൃത ഗള്‍ഫ് വിസ അടുത്തവര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി
റിയാദ്: ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് വിസ അടുത്ത വര്‍ഷം മുതല്‍ നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂിസം മന്ത്രി. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വര്‍ഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് ചൂണ്ടിക്കാട്ടി. ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് സൗദി ടൂറിസം മന്ത്രി ഏകീകൃത ഗള്‍ഫ് വിസയുടെ പുരോഗതി അറിയിച്ചത്. ജിസിസി രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ ചരിത്രപരമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പുരാതന ഗള്‍ഫ് സംസ്‌കാരം, വികസിത അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ പരിസ്ഥിതി എന്നിവ കാരണം എണ്ണയ്ക്കും വ്യാപാരത്തിനും സമാന്തരമായി ടൂറിസം മേഖലയെ മാറ്റുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാല് പ്രധാന ഗള്‍ഫ് വിമാനക്കമ്പനികള്‍ ഏകദേശം 15 കോടി യാത്രക്കാരെ വഹിച്ചു. അതില്‍ ഏഴ് കോടി പേര്‍ മാത്രമാണ് ഗള്‍ഫ്…
Read More » -
വേടന് പുരസ്‌കാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി ദീദി ദാമോദരന്‍ ; വേടന് നല്‍കിയ പുരസ്‌കാരം അന്യായമെന്ന് ദീദി : സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു ; ജൂറി പെണ്‍കേരളത്തോട് മാപ്പു പറയണമെന്നും ദീദി ദാമോദരന്‍
തിരുവനന്തപുരം: വിവാദങ്ങള്‍ വിട്ടൊഴിയാതെ സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനം. കുട്ടികളെ പാടെ തഴഞ്ഞെന്ന പരാതിക്ക് പിന്നാലെ വേടന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ സ്ത്രീകള്‍ രംഗത്ത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍ പരസ്യമായി രംഗത്തെത്തി. വേടന് നല്‍കിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു. കോടതി കയറിയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു. മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ വേടന്‍ എഴുതിയ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേടനെ അര്‍ഹനാക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്‌കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
Read More » -
ഇ. പി ജയരാജനുമായി കൊമ്പു കോർക്കാൻ രണ്ടും കൽപ്പിച്ച് ശോഭാസുരേന്ദ്രൻ ; ജയരാജനെ രാമനിലയത്തിൽ പോയി കണ്ടുവെന്ന് ആവർത്തിച്ച് ശോഭ ; ജയരാജനെ കോടതിയിൽ മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കുമെന്നും ശോഭ
തൃശൂർ: മുതിർന്ന സിപിഎം നേതാവ് ഇ. പി ജയരാജനുമായി കൊമ്പു കോർക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തൃശൂരിൽ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ജയരാജനെതിരെ അതിരൂക്ഷ വിമർശനമാണ് ശോഭ ഉന്നയിച്ചത്. ജയരാജനെ കാണാൻ താൻ രാമലീലത്തിൽ ചെന്നിരുന്നുവെന്ന് ശോഭ ആവർത്തിച്ചു. അന്ന് 24 മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇപിയുടെ കഴുത്തിൽ ബിജെപിയുടെ ഷാൾ വീഴുമായിരുന്നുവെന്നും ശോഭാ പറഞ്ഞു. കള്ളന്റെ ആത്മകഥയെന്നാണ് ഇപിയുടെ പുസ്തകത്തിന് പേരിടേണ്ടിയിരുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു. മാനനഷ്ടക്കേസില്‍ ഇ പി ജയരാജനെ കോടതിയിൽ മൂക്ക് കൊണ്ട് ‘ക്ഷ’ വരപ്പിക്കുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രനെതിരെ ഇപി ആരോപണം ഉന്നയിച്ചിരുന്നു. തന്‍റെ മകനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയെന്നായിരുന്നു ആത്മകഥയില്‍ പറഞ്ഞത്. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഇ പി ജയരാജന്‍ പറയുന്നുണ്ട്. എന്നാല്‍ മകനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ഫോൺ ചെയ്തതെന്ന്…
Read More »
