Breaking News

  • ഛർദ്ദിക്കുമെന്ന് തോന്നി; ഓടുന്ന വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യുവാവ്! സംഭവം ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍

    ചെന്നൈ: ലാന്‍ഡിങ്ങിന് പിന്നാലെ ഷാര്‍ജ–ചെന്നൈ എയര്‍ അറേബ്യ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യുവാവിന്‍റെ സാഹസം. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത് ടാക്സി വേയിലൂടെ വിമാനം നീങ്ങുന്നതിനിടെയാണ് സംഭവം. വിമാനം ചലിച്ചുകൊണ്ടിരിക്കെ യുവാവ് പെട്ടെന്ന് എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. വിമാനം പൂര്‍ണമായും നിർത്തുന്നതിന് മുൻപ് തന്നെ ഇയാൾ പുറത്തേക്ക് ചാടിയത് മറ്റ് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. റണ്‍വേയില്‍ നിന്ന് മാറി വിമാനം ചെറിയ വേഗതയില്‍ പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. മറ്റ് യാത്രക്കാര്‍ക്കൊന്നും പരുക്കേറ്റതായോ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായോ റിപ്പോര്‍ട്ടില്ല. പൈലറ്റ് ഉടന്‍ തന്നെ സംഭവത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. യാത്രയിലുടനീളം ഇയാള്‍ ശാരീരികാസ്വാസ്ഥ്യം പ്രകടപ്പിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കുന്ന സൂചന. രണ്ടു തവണ യാത്രക്കിടെ ഛര്‍ദിച്ചിരുന്നതായും വിമാനത്താവള അധികൃതർ വ്യക്തമാക്കി. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണത്തിനായി പോലീസിന് കൈമാറി. ഇയാളുടെ മാനസികാരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.…

    Read More »
  • ബെറ്റിനുണ്ടോ? ഒരു കോടി പന്തയം വെക്കാം… കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ- വെല്ലുവിളിച്ച് പിസി ജോർജ്

    കോട്ടയം: പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്ന്ന് പി സി ജോർജ്. അതിൽ ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും പാലായിൽ ഷോൺ ജോർജ് ജയിക്കുമെന്നും പി സി ജോർജ് പറഞ്ഞു. അതുപോലെ കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും 11 സീറ്റിനടുത്ത് ബിജെപി- ബിഡിജെഎസ് സഖ്യം നേടുമെന്നും രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവ് ആണെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. അതിൽ ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണ്. പാലായിൽ ഷോൺ ജോർജ് 100% ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. അതുപോലെ കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുകയും ചെയ്യും. രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവാണ്. ഇക്കുറി ആർക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ല. യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും. എൽഡിഎഫ് തീരെ മോശം ആകില്ല.…

    Read More »
  • വിജയ് ഒരു മുഴം മുന്നേ; വിജയിക്കുന്ന ടിവികെ സ്ഥാനാർഥികളെ പാർപ്പിക്കാൻ റിസോർട്ട് ബുക്ക് ചെയ്തു; തമിഴ്നാട്ടിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടാകില്ലെന്ന എക്‌സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിലുള്ള ആസൂത്രിത നീക്കം

    ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ‘റിസോർട്ട് രാഷ്ട്രീയത്തിന്’ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കേ തമിഴ്നാട്ടിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോൾ സൂചനകളുടെ പശ്ചാത്തലത്തിലാണ് ടിവികെ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിജയസാധ്യതയുള്ള തങ്ങളുടെ സ്ഥാനാർഥികളെ മറ്റു പാർട്ടികൾ സ്വാധീനിക്കാതിരിക്കാനാണ് ഈ മുൻകരുതൽ. വിജയിക്കുന്ന ടിവികെ സ്ഥാനാർഥികളെ മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ ഒരു റിസോർട്ടിലേക്ക് മാറ്റാനാണ് പാർട്ടി തീരുമാനം. കുറഞ്ഞത് 100 സ്ഥാനാർഥികളെയെങ്കിലും താമസിപ്പിക്കാൻ സൗകര്യമുള്ള റിസോർട്ട് സജ്ജമാക്കാൻ വിജയ് ഭാരവാഹികൾക്ക് നിർദേശംനൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തൂക്കുമന്ത്രിസഭ വരാനുള്ള സാധ്യത കണക്കിലെടുത്ത് കുതിരക്കച്ചവടം തടയാനും പാർട്ടി ഐക്യം ഉറപ്പാക്കാനുമാണ് ഈ മുൻകരുതൽ നടപടി. സ്ഥാനാർഥികൾ വിജയിച്ചുകഴിഞ്ഞാലുടൻ കാലതാമസം കൂടാതെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്ന് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ‘സീറ്റ് ജയിച്ചുകഴിഞ്ഞാൽ എങ്ങോട്ടും പോകരുത്’ എന്ന് അദ്ദേഹം തമാശരൂപേണ സ്ഥാനാർഥികളോട് പറഞ്ഞതായും…

    Read More »
  • എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി; സർക്കാരിനെതിരെ സംസാരിച്ചതിന് നോട്ടീസ്; ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്

    തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. സർക്കാരിനെതിരെ സംസാരിച്ചതിനാണ് നടപടി. ഇന്നലെ രാത്രിയിൽ സസ്പെൻഷൻ ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. ഇതിന് ശേഷമാണ് പ്രശാന്തിന് കുറ്റപത്രം നൽകിയത്. ഒന്നര വർഷമായി പ്രശാന്ത് വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്. സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പുതിയ സസ്പെൻഷൻ. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. നേരത്തെ ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് എൻ പ്രശാന്തി‍നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്​ ചൂണ്ടിക്കാട്ടി 2024​ നവംബര്‍ 11നാണ്​ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെയും ഇതേ ദിവസം​ സസ്പെൻഡ്​ ചെയ്തിരുന്നു. രണ്ട്​ ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്​പെൻഡ്​ ചെയ്തത്​ കേരളത്തിന്‍റെ സിവിൽ സർവീസ്​ ചരിത്രത്തിൽ ആദ്യവുമായിരുന്നു.

    Read More »
  • അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; പിടിയിലായത് സുഹൃത്തിൻ്റെ വിവാഹാഘോഷങ്ങൾക്കായി കോതമം​ഗലത്ത് എത്തിയപ്പോൾ

    കൊച്ചി : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി കരുതൽ തടങ്കലിൽ. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കരുതൽ തടങ്കിലെടുത്തത്. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് കോതമംഗലം പൊലീസാണ് അർജുൻ ആയങ്കിയെയും സുഹൃത്തുക്കൾ അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവരിൽ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ട്. അർജുൻ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ.

    Read More »
  • യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി;സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ് സംശയം

    സന: യമൻ തീരത്ത് നിന്നും സായുധ സംഘം എണ്ണക്കപ്പൽ റാഞ്ചി.യമന്റെ തെക്കൻ തീരപ്രദേശത്ത് വെച്ച് സായുധരായ ഒരു സംഘം എണ്ണക്കപ്പൽ തട്ടിയെടുത്തതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. എം.ടി യുറീക്ക എന്ന കപ്പലാണ് സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ എന്ന് സംശയിക്കുന്ന സംഘം കൈക്കലാക്കിയത്. യമനിലെ ഷബ്വ പ്രവിശ്യയ്ക്ക് സമീപം വെച്ചാണ് ഈ സംഭവം നടന്നത്. കപ്പൽ നിലവിൽ സൊമാലിയൻ തീരം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചെങ്കടലിലെയും ഏഡൻ ഉൾക്കടലിലെയും സുരക്ഷാ സ്ഥിതിഗതികൾ വീണ്ടും ചർച്ചയാവാൻ കാരണമായിരിക്കുകയാണ് ഈ സംഭവം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹൂതി വിമതർ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നുണ്ടെങ്കിലും ഈ നീക്കം സൊമാലിയൻ കടൽക്കൊള്ളക്കാരുടെ തിരിച്ചുവരവാണോ എന്ന സംശയത്തിലേക്കാണ് അധികൃതർ എത്തിച്ചിട്ടുള്ളത്. കപ്പൽ തട്ടിയെടുത്ത ഉടൻ തന്നെ അത് സൊമാലിയൻ സമുദ്ര അതിർത്തിയിലേക്ക് തിരിച്ചുവിട്ടത് ഈ സംശയത്തിന് ബലം നൽകുന്നുണ്ട്. 18500 ബാരൽ എണ്ണയുമായി പോയ ഹോണർ 25 കപ്പൽ ഏപ്രിൽ 22ന് സൊമാലിയൻ കൊള്ളക്കാർ…

    Read More »
  • വിദേശത്തുള്ള ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു, യുവതിയും മറ്റൊരാളുമായി ഇഷ്ടത്തിൽ… ഇരുവരുടേയും ബന്ധത്തിന് തടസമായിരുന്ന നാലുമക്കളെ ഇഷ്ടികയും മാരകായുധങ്ങളും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവതി, പിന്നാലെ ബാൽക്കണിയിൽ നിന്നു ചാടി രക്ഷപ്പെട്ടു, യുവതിക്കായി തെരച്ചിൽ

    അംബേദ്‌കർ നഗർ: ഉത്തർപ്രദേശിലെ അംബേദ്‌കർ നഗർ ജില്ലയിലെ മീരൻപൂരിൽ പ്രായപൂർത്തിയാകാത്ത നാല് സഹോദരങ്ങളെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷഫീഖ് (14), സൗദ് (12), ഉമർ (8), ബാനോ (6) എന്നീ നാല് കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് ഇഷ്ടികയും മാരകായുധങ്ങളും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനു ശേഷം കുട്ടികളുടെ അമ്മയായ ഗാസിയ ഖാത്തൂണിനെ (35) കാണാതായിട്ടുണ്ട്. ഇവരാണ് ഈ കൊലയാളിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. അതേസമയം വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. കൊലപാതകങ്ങൾക്ക് ശേഷം വീടിന്റെ ബാൽക്കണിയിൽ നിന്ന് ചാടി ഗാസിയ ഖാത്തൂൺ രക്ഷപ്പെട്ടുവെന്ന് പോലീസ് സംശയിക്കുന്നു. അയൽവാസികൾ വിവരമറിയിച്ച് സ്ഥലത്തെത്തിയ പോലീസ് വീടിൻ്റെ വാതിൽപൊളിച്ച് അകത്ത് കടന്നപ്പോഴാണ് നാല് സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികളുടെ പിതാവ് നിയാസ് കഴിഞ്ഞ ഒന്നര വർഷമായി സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഇയാൾ വിദേശത്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി വിവരമുണ്ട്. ഇത് ഗാസിയയെ…

    Read More »
  • ‘ഇറാൻ സമർപ്പിച്ച 14 ഇന നിർദേശങ്ങൾ ഞാൻ പരിശോധിക്കും, എന്നാൽ ഈ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, അവർ മോശമായി പെരുമാറുകയാണെങ്കിൽ അപ്പോൾ തന്നെ ആയുധമെടുക്കും’- ട്രംപ്, അമേരിക്കൻ പ്രസ്താവനകൾ കേവലം മാധ്യമ ശ്രദ്ധ നേടാനും എണ്ണവില കുറയുന്നത് തടയാനും വേണ്ടിയുള്ള തന്ത്രം- ഇറാൻ

    വാഷിങ്ടൺ: സാമാധാന കരാറിനായി ഇറാൻ സമർപ്പിച്ച 14 ഇന നിർദേശങ്ങൾ താൻ വിശദമായി പരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാൻ മുന്നോട്ടുവെച്ച ഈ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കഴിഞ്ഞ 47 വർഷമായി ഇറാൻ ചെയ്ത കാര്യങ്ങൾക്ക് അവർ അർഹമായ വില നൽകേണ്ടിവന്നിട്ടില്ല എന്നും ട്രംപ് പറഞ്ഞു. അതേസമയം സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടികൾ വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഫ്‌ളോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാൻ’മോശമായി പെരുമാറുകയാണെങ്കിൽ അവർക്കെതിരേ വീണ്ടും ആക്രമണങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പക്ഷെ ഏന്ത് സാഹചര്യത്തിലാണ് വീണ്ടും ആക്രമണം ഉണ്ടാവുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും ഇത്തരത്തിലുള്ള ഒരു നീക്കത്തിന് സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കണം, ലെബനനിലേത് അടക്കം എല്ലാ ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം, ഹോർമുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം…

    Read More »
  • പഠിക്കാൻ വിടാതെ വൈഭവ് സൂര്യവംശിക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത് അവസാനിപ്പിക്കണം, രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കും- ആക്ടിവിസ്റ്റ്, Video

    ജയ്പുർ: ഈ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ തുറുപ്പ് ചീട്ട്, മിന്നും ഫോമിലുള്ള കൗമാര താരം വൈഭവ് സൂര്യവംശിക്കെതിരെ കർണാടകയിൽനിന്നുള്ള ആക്ടിവിസ്റ്റ്. 15 വയസ്സുകാരനായ വൈഭവിനെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കുമെന്നും ആക്ടിവിസ്റ്റായ ജഗദീഷ് ഭീഷണിപ്പെടുത്തിയുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അതേസമയം പ്രചരിക്കുന്ന ദൃശ്യങ്ങൾ എത്രത്തോളം ഗൗരവത്തിലുള്ളതാണെന്നു വ്യക്തമല്ല. വൈഭവ് പഠിക്കേണ്ട സമയമാണ് ഇതെന്നാണ് ആക്ടിവിസ്റ്റിന്റെ വാദം. അതിനു വിടാതെ കുട്ടിയെ ബാലവേല ചെയ്യിക്കുന്നുവെന്നും ഇയാൾ പറയുന്നു. അതിനാൽ വൈഭവിന്റെ കാര്യത്തിൽ ലേബർ കമ്മിഷണർ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വീഡിയോയിൽ ജഗദീഷ് ആവശ്യപ്പെടുന്നു. തിരക്കേറിയ ക്രിക്കറ്റ് സീസണുകൾക്കിടെ സ്കൂൾ പരീക്ഷകൾ എഴുതാൻ വൈഭവിന് സാധിക്കാറില്ല. ഇക്കുറി ഐപിഎൽ കാരണം വൈഭവിന് എസ്എസ്എൽസി പരീക്ഷ പോലും എഴുതാൻ സാധിച്ചിരുന്നില്ല. അതേസമയം 2026 സീസണിൽ പത്ത് ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ വൈഭവ് ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഉൾപ്പെടെ 404 റൺസെടുത്തിട്ടുണ്ട്. ഐപിഎലിൽ ഒരു സീസണിന് 1.10 കോടി…

    Read More »
  • ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘത്തിന്റെ കാർ ലോറിയുമായി കൂട്ടിയിടിച്ചു, കണ്ണൂർ സ്വദേശികളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരു കുട്ടിയുടെ നില ​ഗുരുതരം

    ബെംഗളൂരു: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കർണാടക ഗുണ്ടൽപേട്ടിന് സമീപമാണ് അപകടം. അ‍ഞ്ചുപേർക്ക് പരുക്ക്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുണ്ടൽപേട്ടിൽനിന്ന് ഏകദേശം പത്തു കിലോമീറ്റർ അകലെവെച്ചായിരുന്നു സംഭവം. അപകടത്തിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയാണ്.

    Read More »
Back to top button
error: