പൊറൊട്ട, ചിക്കൻ ബിരിയാണി, സമൂസ, പപ്സ് , കപ്പ, ബർഗർ, ഇടിയപ്പം … ഇങ്ങിനെ എല്ലാം റെഡി ആയിരുന്നു തിരുവനന്തപുരം കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. ഭക്ഷണമൊരുക്കിയത് 12 കുടുംബശ്രീ യൂണിറ്റുകൾ. അവർക്ക് വേണ്ട എല്ലാവിധ സഹായവും ചെയ്തത് സർക്കാർ..
പത്ത് ലക്ഷം രൂപയുടെ കച്ചവടമാണ് ഇതിലൂടെ നടന്നത്. മുമ്പൊക്കെ വൻകിട കേറ്ററിംഗ് സംവിധാനങ്ങൾ ചെയ്തിരുന്ന കച്ചവടം ഇത്തവണ സാധാരണക്കാരായ കുടുംബശ്രീ അംഗങ്ങളാണ് ചെയ്തത്.കഴിഞ്ഞ ആഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിലായിരുന്നു സംഭവം.
കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇങ്ങനെയൊന്നും നടക്കില്ല എന്ന അവകാശവാദമില്ല.പക്ഷെ ഈ ഒരേയൊരു സംഭവത്തോടെ നമ്മുടെ കുടുംബശ്രീ പെരുമ ലോകമെങ്ങും എത്തുകയാണ് എന്നത് ഓരോ മലയാളിക്കും അഭിമാനകരമായ കാര്യമാണ്.