ബിജെപിയോട് കോര്‍ത്ത് ഏക്നാഥ് ഖഡ്സേ
ബിജെപി യില്‍ നിന്നും വിട്ട് എന്‍.സി.പി യിലെത്തിയ ഏക്നാഥ് ഖഡ്സേയാണ് ബി.ജെ.പി യുടെ പുതിയ ഇര. ബിജെപി യില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ ഫലമായിട്ടാണ് താന്‍ എന്‍.സി.പി യിലേക്ക് ചേക്കേറിയതെന്ന് ഖഡ്സേ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുവാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ് പോലുള്ള ഏജന്‍സികളെ അയക്കണ്ടെന്നും അയച്ചാല്‍ അതിന് ഏത് തരത്തില്‍ മറുപടി പറയണമെന്ന് തനിക്കറിയാമെന്നും ഖഡ്സേ പറയുന്നു
ബിജെപി നേതാവായ ദേവേന്ദ്ര ഫട്നാവിസാണ് തന്റെ ജീവിതം നശിപ്പിച്ചതെന്ന് ഖഡ്സേ പറയുന്നു. ഫ്ടനാവിസ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്ന ഖഡ്സേയുടെ ജീവിതം നശിപ്പിച്ചത് ഫട്നാവിസാണെന്ന് ഖഡ്സേ ബിജെപി യിലെ മുതിര്‍ന്ന നേതാക്കളോടടക്കം പരാതി പറഞ്ഞിരുന്നു. എന്നിട്ടും പ്രശ്ന പരിഹാരത്തിനോ തന്റെ കൂടെ നിക്കാനോ ആരും തയ്യാറായില്ലെന്ന് ഖഡ്സേ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനും വ്യാജകേസുകളില്‍ പ്രതിയാക്കാനും പലരും ശ്രമിച്ചിരുന്നതായി ഖഡ്സേ ചൂണ്ടിക്കാട്ടുന്നു
ശരദ് പവാറിന്റെ സാന്നിധ്യത്തിലാണ് ഖഡ്സേ എന്‍.സി.പി അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിജെപി യില്‍ നിന്നും അദ്ദേഹം നേരിട്ട ദുരവുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. തനിക്ക് നേരെ ഇ.ഡി യെ വിട്ടാല്‍ പല രഹസ്യങ്ങളുടെയും സിഡി താനും പുറത്ത് വിടുമെന്നും ഹഡ്സേ പറഞ്ഞു