NEWS

ആരോഗ്യനില തൃപ്തികരം; കപില്‍ ദേവ് ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് ആശുപത്രി വിട്ടു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹം ചികിത്സക്ക് ശേഷം ആശുപത്രിവിട്ടതായി സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ ചേതന്‍ശര്‍മയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തന്നെ ചികിത്സിച്ച കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂറിന്റെ കൂടെ കപില്‍ നില്‍ക്കുന്ന ചിത്രവും ചേതന്‍ ശര്‍മ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഓഖ്ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കപിലിനെ ഉടന്‍ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കുകയായിരുന്നു.

1983ല്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ടീമിന്റെ ക്യാപ്റ്റനായിരുന്നു കപില്‍ ദേവ്. 131 ടെസ്റ്റുകളും 225 ഏകദിനങ്ങളും കളിച്ച കപില്‍ ദേവ് 434 വിക്കറ്റും 5000ലേറെ റണ്‍സും നേടിയിട്ടുണ്ട്.

Back to top button
error: