NEWS

ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

ചേര്‍ത്തല:  ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനുള‌ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് നിവാസികളായ തയ്യില്‍ വീട്ടില്‍ ഷിബു (45) ഭാര്യയായ റാണിയെന്ന ജാസ്മിന്‍(38) എന്നിവരാണ് മരണപ്പെട്ടത്.
ചൊവ്വാഴ്‌ച രാത്രി 7.30ഓടെ രണ്ട് പേരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്ബത്തിക പരാധിനതകളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: