NEWS

യാത്രയ്ക്കിടയിൽ പിന്‍സീറ്റ് യാത്രക്കാരന് മരണമോ പരിക്കോ സംഭവിച്ചാല്‍ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം മോട്ടോര്‍ സൈക്കിളുകള്‍ വിറ്റുപോകുന്ന സ്ഥലമാണ് കേരളം.
അതേസമയം ബൈക്കില്‍ രണ്ട് പേര്‍ യാത്ര ചെയ്യുമ്ബോള്‍ അപകടം സംഭവിച്ചാല്‍ അതിന് നിയമപരിരക്ഷ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇത് സംബന്ധിയ നിയമ പോരാട്ടങ്ങള്‍ ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നു.എന്നാൽ പിൻസീറ്റ് യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നാണ് കമ്പനികൾ പറയുന്നത്.

മോട്ടോര്‍ സൈക്കിളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് അപകടം സംഭവിച്ചാല്‍ മൂന്നാംകക്ഷി പരിരക്ഷ നല്‍കേണ്ടതുണ്ടോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കയാണ്. കേരളത്തില്‍നിന്നുള്ള കേസിലെ നിയമപരമായ ചോദ്യമാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് അഞ്ചംഗ ബെഞ്ചിന് വിട്ടത്. പിന്‍സീറ്റ് യാത്രികനുകൂടി പരിരക്ഷ ലഭിക്കണമെങ്കില്‍ അതിനുള്ള അധികപ്രീമിയം വാഹനയുടമ അടയ്ക്കണമായിരുന്നുവെന്നാണ് ഇന്‍ഷുറന്‍സ് കമ്ബനി വാദിച്ചത്.

 

Signature-ad

 

 

മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സില്‍ വാഹനയുടമ ഒന്നാംകക്ഷിയും ഇന്‍ഷുറന്‍സ് കമ്ബനി രണ്ടാംകക്ഷിയുമാണ്. ഇവര്‍ രണ്ടുപേരുമല്ലാത്ത ബാക്കിയെല്ലാവരെയും മൂന്നാംകക്ഷിയായി കണ്ട് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ പരിരക്ഷ നല്‍കാമോയെന്ന വിശാലമായ നിയമപ്രശ്നമാണ് ഭരണഘടനാ ബെഞ്ച് പരിശോധിക്കുക. 2001 ഒക്ടോബര്‍ മൂന്നിന് കേരളത്തിലുണ്ടായ അപകടത്തില്‍ മോട്ടോര്‍സൈക്കിളിന്റെ പിന്‍സീറ്റിലിരുന്ന 23-കാരന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതിയിലെത്തിയത്.

Back to top button
error: